ക്ലാര Like

“കക്ഷീടെ രണ്ടു വാശ്യ അന്ന് തീർന്നെയത്രേ … ഇഷ്ടപ്പെട്ടു കെട്ടണ കുട്ടീനെ കാണും വരേയ്ക്കും ആള് വിർജിൻ ആവുംന്നും പിന്നെ ഒറ്റ പെണ്ണിന്റേം വിർജിനിറ്റി ആളായിട്ട് കളയില്യാന്ന് ഉള്ളതും….”

“ആള് കൊള്ളാലോ… ഒരു കൈപ്പിഴ വന്നതാന്ന് തോന്നുന്നു…. എന്നിട്ട്…”

“പിന്നെ… പിന്നെ ഒറ്റ ചോദ്യം…. ഞാൻ ക്ലാരയെ… ക്ലാരയെ… മാരി ചെയ്യട്ടെ???”
അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…. അയാളുടെ നെഞ്ചിൽ ചാരി ഇരിക്കുമ്പോളും അകലേക്ക് നോക്കി ഒരു സ്വപ്നത്തിൽ സംസാരിക്കുന്ന പോലെ അവൾ തുടർന്നു….

“ഒറ്റ നിമിഷം…സത്യത്തിൽ എനിക്ക് വിശ്വസിക്കാൻ കൂടി പറ്റിയില്യ…”

“ആഹാ… അടിപൊളി….മാസ്സ് ആയല്ലോ…”

“മ്മ്മ്… ആദ്യം ഞാങ്കരുതീത് പറ്റിന്റെ പൊറത്ത് കളി പറയാന്നാ…. പക്ഷെ….”

“പക്ഷേ???”

“പിറ്റേന്ന് ആള് അതൊക്കെ കാര്യായ്ട്ട് തന്നെ പർഞ്ഞതാന്ന് പറഞ്ഞു…. അന്നട്ട് ആള് ഇപ്പോ വരാന്ന് പറഞ്ഞു പോർത്തിക്ക് പോയപ്പോ ഞാൻ മുങ്ങീ….”

“അയ്യോ,, ഒര് വാക്ക് പോലും പർയാണ്ടാ????”

“മ്മ്മ്.. പർഞാ ആള് സമ്മയ്ക്കില്യ… ആള്ടെ മോത്ത് നോക്കി നിഷേധിക്കാനും വയ്യ….”

“എന്തായാലും കൊള്ളാം…. പിന്നെ കാശില്ലാണ്ട് ട്രെയിനേ കേറീല്ലേ?? അങ്ങനെ ഇവിടെ വരെ….. എന്റെ കൂടെ…. എന്നെ കണ്ടില്ലെങ്കിൽ???”

“ഇങ്ങളെ കണ്ടില്ലേൽ വേറൊരാള്…. ശരീരങ്കൊട്ക്കാൻ തയ്യാറാവ്ണ പെണ്ണും അയ്ന് പറ്റിയ ചാൻസൂണ്ടെ വഴി പെഴ്ക്കാത്ത എത്ര ആണ് കാണും???”

അയാളൊന്ന് ആലോചിച്ചു… പിന്നെ അത് സത്യമാണെന്ന് മനസിലായി ഒരു പുച്ഛം കലർന്ന ചിരി തനിക്ക് വേണ്ടി തന്നേ സമ്മാനിച്ചു അവളെ മാറ്റി എണീറ്റു….

“അതൊക്ക വിട്… ഇനി എന്താ പരിപാടി???”

“ആദ്യന്തന്നെ ഒരിടം കണ്ടെത്തണം തല ചായ്ക്കാൻ…. പിന്നെ… മനസ് പറയുന്ന എന്തും വാങ്ങി തിന്നണം… തിന്നാനുള്ള കൊതി എങ്കിലും ഒന്ന് അടക്കാമല്ലോ….”

അവളെ നോക്കാതെ അയാൾ ബാത്ത് റൂമിൽ കയറി മുഖമൊന്ന് കഴുകി ഫ്രഷ് ആയി തിരിച്ചു വന്നു….

“പോരുന്നോ എന്റെ കൂടെ???”

“ന്നിട്ട് വേണം.. ങ്ങടെ ഭാര്യേം ആയി അടിണ്ടാവാൻ…”

“അതെന്റെ ഉത്തരവാദിത്തം…. വീട്ടി കൊണ്ടോയാലല്ലേ???”

“അതിനാണെ ഇയ്ക്കെന്റെ പുന്നൂസ് മൊതലാളീടെ കൂടെ നിന്നാ പോരാരുന്നോ??? ഞാനില്ല മാഷേ….”

“അങ്ങനെയല്ല… ക്ലാരക്ക് ഇപ്പോ വേണ്ടത് താമസിക്കാൻ ഒരിടം ആണ്…. സോ.. എല്ലാം പാക്ക് ചെയ്തോ…. എപ്പോ പോവണംന്ന് തോന്നിയാലും തടയാൻ ആരുംണ്ടാവാത്ത ഒരിടം ഞാൻ തരാം..”

അല്പം ആലോചിച്ച ശേഷം അവൾ അയാൾക്കൊപ്പം ഇറങ്ങി…. അവളൊരു ചെറുമുറി പ്രതീക്ഷിച്ചെങ്കിലും ചെന്നു കയറിയത് ഒരു വലിയ വീട്ടിലേക്കാണ്….
പൂട്ടിയിട്ട ഗേറ്റിനു മുൻപിൽ വണ്ടി നിറുത്തി അയാൾ താക്കോൽ എടുത്തു നീട്ടി….

“ചുറ്റിലും വീടൊക്കെ ഒള്ള…..”

അവളെ ആരെങ്കിലും കണ്ടാൽ അയാൾക്ക് ഉണ്ടാകാവുന്ന നാണക്കേട് ഓർത്ത് അവൾ അയാളെ നോക്കി പറഞ്ഞു തുടങ്ങിയെങ്കിലും അയാളുടെ കൂസലിലാത്ത ഭാവം കണ്ടു ആ സംസാരം പാതിയിൽ നിറുത്തി അവളാ താക്കോൽ വാങ്ങി ഗേറ്റ് തുറന്നു….

ഹൈദരാബാദിന്റെ ചൂടിലും ആ വീടിലേക്കുള്ള വഴിയുടെ ഇരുവശത്തും പൂത്തു നിൽക്കുന്ന ചെമ്പരത്തിയും അവയ്ക്ക് പുറകിൽ വാഴകളും എല്ലാം അവളിൽ പഴയ നാടിന്റെയും വീടിന്റെയും ഓർമ്മകൾ സമ്മാനിച്ചു….

കൃതജ്ഞതയോടെ അയാളെ തിരിഞ്ഞു നോക്കുമ്പോൾ ഉള്ളിലേക്ക് വരാൻ കൈ ചൂണ്ടി അയാൾ… മോണി. K. ജോസഫ് കാർ ഉള്ളിലേക്കു ഓടിച്ചു കയറ്റി…..

ഗേറ്റ് ചാരി ഉള്ളിൽ വീടിനു മുന്പിലെ പോർച്ചിലേക്ക് നടന്നെത്തുമ്പോളേക്ക് അയാളൊരു സിഗരറ്റിന് തീ കൊളുത്തിയിട്ടുണ്ട്…

“ഇത്രേം വലിയ വീടോ.. ഞാൻ കരുതീ… ഒരു കുടുസ്സ് മുറീലേക്ക് ആവുംന്നാ….”

അവൾ അടുത്തെത്തിയതും പാതി മാത്രം വലിച്ച സിഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തി അയാൾ ഉള്ളിലേക്ക് കയറി…. അവളുടെ കയ്യിലെ താക്കോൽ കൂട്ടം വാങ്ങി വീടിന്റെ കതക് തുറന്നു….

സ്വിച്ച് ഇട്ടപ്പോൾ തെളിഞ്ഞ പല തരം അലങ്കാര ദീപങ്ങൾ തെളിഞ്ഞതിലേക്ക് കൗതുകത്തോടെ നോക്കുമ്പോൾ ഭിത്തിയിൽ തൂക്കിയിട്ട ഒരു ചിത്രം ചൂണ്ടി അയാൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *