വാർത്ത മുഴുവൻ വായിച്ചു തീർക്കാൻ അവൾ മുതിർന്നില്ല.
“നമ്മൾ കാരണം അല്ലേ രമ്യേ ഒരു കുടുംബം…..അയാൾ എന്ത് ദുഷ്ടൻ ആണ്…”
“അയാൾ അപ്പോൾ എന്തായാലും ഒറ്റക്കല്ല.. ആ മനു എന്തായാലും ഇത് ചെയ്യില്ല…”
“അപ്പോൾ അയാൾ നമ്മളെ തേണ്ടി ഇനിയും വരുമോ?….” ഫർസാനക്ക് പരവേശമേറി.
“വരും… പക്ഷേ വന്നാൽ അയാൾ ഇനി വിവരമറിയും… അതേയ്യ് …. കഴിഞ്ഞത് കഴിഞ്ഞു… ഇനി ആ സംഭവത്തെ പറ്റി നമ്മൾ ഒന്നും മിണ്ടരുത് , സമ്മതിച്ചോ?”
“ഉം…വേറെ ഒരു വിശേഷം ഉണ്ട് ….മറ്റേ കല്യാണ കാര്യം… അത് ഏകദേശം ഉറച്ച മട്ടാണ്…. ഞാൻ മിക്കതും ദുബൈക്ക് പറക്കും ”
ഫർസാനയുടെ അത് പറഞ്ഞപ്പോൾ രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറി, അവൾ പത്രം ബെഡിൽ വെച്ച് ഫർസാനയെ അത്ഭുതത്തോടെ നോക്കി.
“എന്ത്……നീ സമ്മതിച്ചാൽ അല്ലെ നടക്കുകയുള്ളൂ… ”
“ഞാൻ സമ്മതിച്ചു ”
ഫർസാനയുടെ മറുപടി രമ്യയ്ക്ക് തന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഭാരമാണ് തോന്നിച്ചത്. അവളുടെ മുഖം വാടി.
ഫർസാന: “നിനക്ക് എന്താടി ഒരു സന്തോഷം ഇല്ലാത്തത്? ”
“ഏയ്യ് ഒന്നും ഇല്ല ”
“പറ….എന്ത് പറ്റി?”
“നീ എന്തെങ്കിലും കഴിച്ചിരുന്നോ…ഞാൻ എന്തെങ്കിലും എടുത്തിട്ട് വരാം ” രമ്യ എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു. ഫർസാനയും പിറകെ കൂടി .
“എന്താ പറ്റിയത് ? പെട്ടെന്ന് ഡൽ ആയല്ലോ?”
” ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ പാച്ചീ…. പിന്നെ എന്തിനാ വെറുതെ ഇത് തന്നെ പറയുന്നേ?” ഫർസാനയെ ശ്രദ്ധിക്കാതെ രമ്യ പാത്രം കഴുകലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“പറ പെണ്ണേ…ഇലെങ്കിൽ ഞാൻ പോവാ…”
“അത്… നീ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പോൾ …. നീ കല്യാണം കഴിഞ്ഞാൽ പോവില്ലേ…പിന്നെ ഞാൻ ഒറ്റക്കാവിലെ?”
“അതാണോ?, അതിന് കല്യാണം ആവാൻ ഇനിയും മാസങ്ങൾ എടുക്കും, അത് വരെ ഞാൻ ഇവിടെ ഉണ്ടാവില്ലേ?… ഞാൻ പോയാൽ ഉറപ്പായും അച്ഛൻ നിന്നേയും കെട്ടിച്ച് വിടും ”
“ഞാൻ നിന്റെ പോലെ പൊട്ടി അല്ല… ഒരു പരിചയം ഇല്ലാത്ത ഒരാളെ കെട്ടാൻ…..” രമ്യ പറഞ്ഞു.
“എന്നാൽ എന്റെ മോൾ പരിചയം ഉള്ള ഒരാളെ കെട്ട്, നമ്മുടെ നാട്ടിലെ എല്ലാവരും പരിചയം ഉള്ളവരെ മാത്രം ആണല്ലോ കെട്ടുന്നത്? എന്റെ അറിവിൽ ഞാനൊഴിക്കെ ആരും നിന്റെ ഈ ചൂടൻ സ്വഭാവം കാരണം നിന്റെ കൂടെ ഒരാഴ്ച കൂടുതൽ നിൽക്കില്ല ”
” ഉം… എനിക്ക് പരിചയം ഉള്ള ഒരാളെ ഉള്ളൂ ”
“എടീ…. അതാരാ …. ആ സമീർ ആണോ… ഞാൻ അറിയാതെ ചുറ്റികളി എല്ലാം ഉണ്ടോ…?”
“പോടി ഉണ്ടച്ചീ… അവനൊന്നും അല്ല…”
“പിന്നെ ആരാ?”
“നീ തന്നെ”
കഴുകി കൊണ്ടിരുന്ന പാത്രം എടുത്ത് വച്ച് ഫർസാനക്ക് നേരെ തിരിഞ്ഞ് കൊണ്ട് രമ്യ പറഞ്ഞു. അവളുടെ കണ്ണുകൾ മുത്തുമണി പോലെ തിളങ്ങുന്നുണ്ടായിരുന്നു.
“അത് ശരിയാണല്ലോ? നിന്നെ സഹിക്കുന്നതിന് എനിക്ക് ഒരു അവാർഡ് തരേണ്ടിവരും…. ദേ ചോറ് തിളക്കുന്നു …. ഇത് അടുപ്പത്ത് വെച്ചിട്ടാണോ നീ അവിടെ കിടന്നിരുന്നത്” ഫർസാന ചിരിച്ചു കൊണ്ട് വിറകടുപ്പിൽ വച്ചിരുന്ന കലത്തിന്റെ മൂടി എടുത്ത് മാറ്റി ഇളക്കാൻ തുടങ്ങി..
“എടീ പാച്ചീ… ഒരു കാര്യം ചോദിക്കട്ടെ”
“ഉം… പറ ”
“ഇത്രയും നാളായിട്ട് നീ എന്റെ ഒപ്പം ഉണ്ട്, നീ പറഞ്ഞ പോലെ എന്നെ സഹിക്കുന്നുണ്ട് …. ശെരിയാണ്…അതിന് നിനക്ക് അവാർഡ് തരണം ….”
“പോത്തേ… ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ… അപ്പോഴേക്കും ഫീൽ ആയാ ?” ഫർസാന കുറച്ച് ചോറിൻ വറ്റെടുത്ത് കടിച്ച് വേവ് നോക്കി..
“അതല്ല…ഞാൻ പറയട്ടെ, … ഇത്ര നാളായിട്ടും എന്നോട് നിനക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ ?”
“ഇഷ്ട്ടം… നീ എന്റെ ബെസ്റ്റിയല്ലേ?”
“അതല്ലാതെ ?” രമ്യയുടെ ഹൃദയമിടിപ്പ് കൂടി വന്നു.
“എന്ന് വെച്ചാൽ … തെളിച്ച് പറ… ” ഫർസാന ചോദിച്ചു. അടുത്ത നിമിഷം തന്നെ രമ്യ പിറകിലൂടെ തന്റെ വയറിന് ചുറ്റും കെട്ടിപിടിച്ചതായി അവൾ തിരിച്ചറിഞ്ഞു. ഇടക്കെല്ലാം രമ്യ ഇത്തരത്തിൽ പിറകിലൂടെ കെട്ടിപിടിക്കാറുള്ളത് കൊണ്ട് അവൾ അത് കാര്യമാക്കാതെ ചോറ് ഇളക്കി കൊണ്ടിരുന്നു.
“എടീ, എനിക്ക് നീ ഇല്ലാതെ പറ്റില്ല…. എനിക്ക് നീ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും… ഇത് മുൻപ് പറയണം എന്ന് വിചാരിച്ചതാണ് … പക്ഷേ …… എനിക്ക് ……..നീ വേറെ ആരേയും ഇഷ്ട്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല…”
