ചതികുഴികൾ – 2 2അടിപൊളി  

രമ്യ ഇത് പറയുമ്പോൾ അവളുടെ കൈകൾ തന്നെ കൂടുതൽ വിരിഞ്ഞ് മുറുകുന്നതായി അവൾ മനസ്സിലാക്കി. പിറകിൽ രമ്യയുടെ ശരീരത്തിൽ നിന്നുള്ള ചൂടും മുന്നിൽ അടുപ്പിൽ നിന്നുള്ള ചൂടും അവളുടെ ശരീരത്തിൽ നിറഞ്ഞു. പെട്ടെന്നുള്ള ഷോക്കിൽ ഒന്നും മിണ്ടാതെ അവൾ അടുപ്പിൽ എരിയുന്ന കനലിലേക്ക് നോക്കി അൽപ നേരം നിന്നു.

‘രമ്യ പറഞ്ഞ കാര്യം ഞാൻ പപ്പോഴായി ശ്രദ്ധിച്ചിട്ടുള്ളതാണ്, അവളുടെ എന്നോടുള്ള ചില സമയത്തെ പെരുമാറ്റം, എന്നെ കാണാതായാൽ ഉള്ള വെപ്രാളം, ഏപ്പോഴും എന്നെ പ്രൊട്ടെക്റ്റ് ചെയ്യുന്ന രീതി…. ഇതെല്ലാം കണ്ട് ചില സമയത്ത് തോന്നിയിട്ടുണ്ട് ഇവൾക്ക് എന്നോട് സൗഹ്യദം എന്നതിൽ ഉപരി വേറെ എന്തോ ഫീലിംങ്ങ് സ് ഉണ്ട് എന്ന്. പക്ഷേ അതെല്ലാം തന്നെ എന്റെ തെറ്റായ തോന്നലായാണ് എനിക്ക് തോന്നിയാട്ടുള്ളത്… പക്ഷേ ഞാൻ ചിന്തിച്ചത് എല്ലാം ശെരിയായിരുന്നു….’ ഫർസാന ചിന്തിച്ച് കൂട്ടി

“പാച്ചീ നീ എന്താ ഒന്നും മിണ്ടാതത്ത്…?” രമ്യ അവളുടെ ചുമലിൽ തല വെച്ചു. പെട്ടെന്ന് തന്നെ ഫർസാന തിരഞ്ഞ് നിന്നു. തിരിഞ്ഞതും രമ്യ അവളെ വാരിപുണർന്നു , അവൾ ഒന്നും ചെയ്യാതെ സംതഭിച്ചു നിന്നു. രമ്യയുടെ തല അവളുടെ ചുമലിൽ വിശ്രമിക്കുകയായിരുന്നു അപ്പോൾ.

” രമ്യേ, നീ എന്താ പറഞ്ഞു വരുന്നത്?”

” ഞാൻ പറഞ്ഞതിന്റെ മീനിങ്ങ് മനസ്സിലാക്കാനുള്ള ബുദ്ധിയെല്ലാം നിനക്കുണ്ട്……”

” ഇതൊന്നും പ്രാക്ടിക്കൽ അല്ല രമ്യേ…ഇതൊക്കെ നിന്റെ തോന്നൽ ആണ്…”

“എന്റെ തോന്നൽ അല്ല ….എല്ലാം പ്രാക്ട്ടികലും ആണ്, നീ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് പാച്ചീ…?”

“നിനക്ക് ശെരിക്കും ഭ്രാന്താണ് രമ്യേ …..എന്നെ വിട്, ഞാൻ പോകട്ടേ…” ഫർസാന രമ്യയെ തള്ളി മാറ്റി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പാച്ചീ, ഞാൻ സീരിയസ് ആയി പറഞ്ഞതാണ്… എനിക്ക് നിന്റെ അത്രയും ഇഷ്ടമാണ്… അത് നിനക്ക് മനസ്സിലാവില്ല…”

“എടീ, നമ്മൾ രണ്ട് പെൺകുട്ടികൾ ആണ് ….നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം … മാനസിക രോഗി… ഞാൻ പോവാ…..” ഫർസാന ദേഷ്യത്തോടെ പറഞ്ഞു വേഗം പുറത്തേക്ക് പോയി.

നെഞ്ചില്‍ എരിയുന്ന കനലുമായി ഹൃദയം തകര്‍ന്നു രമ്യ മരവിച്ച മട്ടില്‍ അവിടെ നിന്നു. ആ ഒരു നിമിഷത്തില്‍ ഭൂമി പിളര്‍ന്നു താഴേക് പോയാല്‍ അത്രയും നല്ലതായിരുന്നു എന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍ അപ്പോള്‍.

ഒരാഴ്ചയോളം കടന്നു പോയി, ഈ സമയത്ത് അവര്‍ ഒന്നിച്ചാണ് കോളെജിലേക്ക് പോയിരുന്നത് എങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.രണ്ടു പേര്‍ക്കും സമാധാപൂര്‍വമുള്ള ഉറക്കം നഷട്ട്മായി. “….നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം … മാനസിക രോഗി…” രമ്യയുടെ കാതുകളില്‍ ഫര്‍സാന പറഞ്ഞ വാക്കുകള്‍ ഇടക്കെലാം ഒരശിരീതി പോലെ മുഴഞ്ഞി കൊണ്ടിരുന്നു. അതോര്‍മയില്‍ വരുമ്പോള്‍ എല്ലാം അവളുടെ കണ്ണുകള്‍ നിറയും. എല്ലാം തന്‍റെടതോടെ നേരിട്ടിരുന്ന അവള്‍ കോളേജ് കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ കൂടുതല്‍ സമയവും ഒന്നും മിണ്ടാതെ റൂമില്‍ തന്നെ ചിലവഴിക്കും. ഫര്‍സാനയുടെ കാര്യവും നേരെ മറിച്ചായിരുന്നില്ല.

രണ്ടു പേരുടെയും സ്വഭാവത്തിലെ ഈ വ്യത്യാസം കോളേജിലെ അവരുടെ ഫേവറിറ്റായ അനിത മിസ്സ്‌ ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം ഉച്ച സമയത്ത് ഫര്‍സാനയെ വിളിച്ചു കോളേജ് ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്കു വിളിച്ചു വരുത്തി അനിത മിസ് കാര്യം തിരക്കി.

“ഫര്‍സാന…നീയും രമ്യയും തമ്മില്‍ എന്താണ് പ്രശ്നം? നിങ്ങള്‍ രണ്ടു പേരും ആകെ അപ്സെറ്റ് ആണല്ലോ?…ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്”

“ഇല്ല മിസ് ..അങ്ങനെ പ്രശ്നം ഒന്നും ഇല്ല” മുഖത്തു നോക്കാതെയുള്ള അവളുടെ മറുപടി പറച്ചിൽ കണ്ടതും മിസ്സിന് അവൾ എന്തോ മറക്കുന്നുണ്ടെന്നു മനസ്സിലായി.

“നോക്ക് കുട്ടി, എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയു..ഞാൻ സംസാരിച്ചു സോൾവ് ചെയ്ത തരാം…”

മനസ്സിലെ ഭാരം ആരോടെങ്കിലും പങ്ക് വെച്ച് നിവർത്ത് നിൽക്കാൻ ആഗ്രഹിച്ചിരുന്ന അവൾക്ക് അധിക സമയം മിസ്സിന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *