ചതികുഴികൾ – 2അടിപൊളി  

വാർത്ത മുഴുവൻ വായിച്ചു തീർക്കാൻ അവൾ മുതിർന്നില്ല.

“നമ്മൾ കാരണം അല്ലേ രമ്യേ ഒരു കുടുംബം…..അയാൾ എന്ത് ദുഷ്ടൻ ആണ്…”

“അയാൾ അപ്പോൾ എന്തായാലും ഒറ്റക്കല്ല.. ആ മനു എന്തായാലും ഇത് ചെയ്യില്ല…”

“അപ്പോൾ അയാൾ നമ്മളെ തേണ്ടി ഇനിയും വരുമോ?….” ഫർസാനക്ക് പരവേശമേറി.

“വരും… പക്ഷേ വന്നാൽ അയാൾ ഇനി വിവരമറിയും… അതേയ്യ് …. കഴിഞ്ഞത് കഴിഞ്ഞു… ഇനി ആ സംഭവത്തെ പറ്റി നമ്മൾ ഒന്നും മിണ്ടരുത് , സമ്മതിച്ചോ?”

“ഉം…വേറെ ഒരു വിശേഷം ഉണ്ട് ….മറ്റേ കല്യാണ കാര്യം… അത് ഏകദേശം ഉറച്ച മട്ടാണ്…. ഞാൻ മിക്കതും ദുബൈക്ക് പറക്കും ”

ഫർസാനയുടെ അത് പറഞ്ഞപ്പോൾ രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറി, അവൾ പത്രം ബെഡിൽ വെച്ച് ഫർസാനയെ അത്ഭുതത്തോടെ നോക്കി.

“എന്ത്……നീ സമ്മതിച്ചാൽ അല്ലെ നടക്കുകയുള്ളൂ… ”

“ഞാൻ സമ്മതിച്ചു ”

ഫർസാനയുടെ മറുപടി രമ്യയ്ക്ക് തന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഭാരമാണ് തോന്നിച്ചത്. അവളുടെ മുഖം വാടി.

ഫർസാന: “നിനക്ക് എന്താടി ഒരു സന്തോഷം ഇല്ലാത്തത്? ”

“ഏയ്യ് ഒന്നും ഇല്ല ”

“പറ….എന്ത് പറ്റി?”

“നീ എന്തെങ്കിലും കഴിച്ചിരുന്നോ…ഞാൻ എന്തെങ്കിലും എടുത്തിട്ട് വരാം ” രമ്യ എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു. ഫർസാനയും പിറകെ കൂടി .

“എന്താ പറ്റിയത് ? പെട്ടെന്ന് ഡൽ ആയല്ലോ?”

” ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ പാച്ചീ…. പിന്നെ എന്തിനാ വെറുതെ ഇത് തന്നെ പറയുന്നേ?” ഫർസാനയെ ശ്രദ്ധിക്കാതെ രമ്യ പാത്രം കഴുകലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

“പറ പെണ്ണേ…ഇലെങ്കിൽ ഞാൻ പോവാ…”

“അത്… നീ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പോൾ …. നീ കല്യാണം കഴിഞ്ഞാൽ പോവില്ലേ…പിന്നെ ഞാൻ ഒറ്റക്കാവിലെ?”

“അതാണോ?, അതിന് കല്യാണം ആവാൻ ഇനിയും മാസങ്ങൾ എടുക്കും, അത് വരെ ഞാൻ ഇവിടെ ഉണ്ടാവില്ലേ?… ഞാൻ പോയാൽ ഉറപ്പായും അച്ഛൻ നിന്നേയും കെട്ടിച്ച് വിടും ”

“ഞാൻ നിന്റെ പോലെ പൊട്ടി അല്ല… ഒരു പരിചയം ഇല്ലാത്ത ഒരാളെ കെട്ടാൻ…..” രമ്യ പറഞ്ഞു.

“എന്നാൽ എന്റെ മോൾ പരിചയം ഉള്ള ഒരാളെ കെട്ട്, നമ്മുടെ നാട്ടിലെ എല്ലാവരും പരിചയം ഉള്ളവരെ മാത്രം ആണല്ലോ കെട്ടുന്നത്? എന്റെ അറിവിൽ ഞാനൊഴിക്കെ ആരും നിന്റെ ഈ ചൂടൻ സ്വഭാവം കാരണം നിന്റെ കൂടെ ഒരാഴ്ച കൂടുതൽ നിൽക്കില്ല ”

” ഉം… എനിക്ക് പരിചയം ഉള്ള ഒരാളെ ഉള്ളൂ ”

“എടീ…. അതാരാ …. ആ സമീർ ആണോ… ഞാൻ അറിയാതെ ചുറ്റികളി എല്ലാം ഉണ്ടോ…?”

“പോടി ഉണ്ടച്ചീ… അവനൊന്നും അല്ല…”

“പിന്നെ ആരാ?”

“നീ തന്നെ”

കഴുകി കൊണ്ടിരുന്ന പാത്രം എടുത്ത് വച്ച് ഫർസാനക്ക് നേരെ തിരിഞ്ഞ് കൊണ്ട് രമ്യ പറഞ്ഞു. അവളുടെ കണ്ണുകൾ മുത്തുമണി പോലെ തിളങ്ങുന്നുണ്ടായിരുന്നു.

“അത് ശരിയാണല്ലോ? നിന്നെ സഹിക്കുന്നതിന് എനിക്ക് ഒരു അവാർഡ് തരേണ്ടിവരും…. ദേ ചോറ് തിളക്കുന്നു …. ഇത് അടുപ്പത്ത് വെച്ചിട്ടാണോ നീ അവിടെ കിടന്നിരുന്നത്” ഫർസാന ചിരിച്ചു കൊണ്ട് വിറകടുപ്പിൽ വച്ചിരുന്ന കലത്തിന്റെ മൂടി എടുത്ത് മാറ്റി ഇളക്കാൻ തുടങ്ങി..

“എടീ പാച്ചീ… ഒരു കാര്യം ചോദിക്കട്ടെ”

“ഉം… പറ ”

“ഇത്രയും നാളായിട്ട് നീ എന്റെ ഒപ്പം ഉണ്ട്, നീ പറഞ്ഞ പോലെ എന്നെ സഹിക്കുന്നുണ്ട് …. ശെരിയാണ്…അതിന് നിനക്ക് അവാർഡ് തരണം ….”

“പോത്തേ… ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ… അപ്പോഴേക്കും ഫീൽ ആയാ ?” ഫർസാന കുറച്ച് ചോറിൻ വറ്റെടുത്ത് കടിച്ച് വേവ് നോക്കി..

“അതല്ല…ഞാൻ പറയട്ടെ, … ഇത്ര നാളായിട്ടും എന്നോട് നിനക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ ?”

“ഇഷ്ട്ടം… നീ എന്റെ ബെസ്റ്റിയല്ലേ?”

“അതല്ലാതെ ?” രമ്യയുടെ ഹൃദയമിടിപ്പ് കൂടി വന്നു.

“എന്ന് വെച്ചാൽ … തെളിച്ച് പറ… ” ഫർസാന ചോദിച്ചു. അടുത്ത നിമിഷം തന്നെ രമ്യ പിറകിലൂടെ തന്റെ വയറിന് ചുറ്റും കെട്ടിപിടിച്ചതായി അവൾ തിരിച്ചറിഞ്ഞു. ഇടക്കെല്ലാം രമ്യ ഇത്തരത്തിൽ പിറകിലൂടെ കെട്ടിപിടിക്കാറുള്ളത് കൊണ്ട് അവൾ അത് കാര്യമാക്കാതെ ചോറ് ഇളക്കി കൊണ്ടിരുന്നു.

“എടീ, എനിക്ക് നീ ഇല്ലാതെ പറ്റില്ല…. എനിക്ക് നീ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും… ഇത് മുൻപ് പറയണം എന്ന് വിചാരിച്ചതാണ് … പക്ഷേ …… എനിക്ക് ……..നീ വേറെ ആരേയും ഇഷ്ട്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല…”

രമ്യ ഇത് പറയുമ്പോൾ അവളുടെ കൈകൾ തന്നെ കൂടുതൽ വിരിഞ്ഞ് മുറുകുന്നതായി അവൾ മനസ്സിലാക്കി. പിറകിൽ രമ്യയുടെ ശരീരത്തിൽ നിന്നുള്ള ചൂടും മുന്നിൽ അടുപ്പിൽ നിന്നുള്ള ചൂടും അവളുടെ ശരീരത്തിൽ നിറഞ്ഞു. പെട്ടെന്നുള്ള ഷോക്കിൽ ഒന്നും മിണ്ടാതെ അവൾ അടുപ്പിൽ എരിയുന്ന കനലിലേക്ക് നോക്കി അൽപ നേരം നിന്നു.

‘രമ്യ പറഞ്ഞ കാര്യം ഞാൻ പപ്പോഴായി ശ്രദ്ധിച്ചിട്ടുള്ളതാണ്, അവളുടെ എന്നോടുള്ള ചില സമയത്തെ പെരുമാറ്റം, എന്നെ കാണാതായാൽ ഉള്ള വെപ്രാളം, ഏപ്പോഴും എന്നെ പ്രൊട്ടെക്റ്റ് ചെയ്യുന്ന രീതി…. ഇതെല്ലാം കണ്ട് ചില സമയത്ത് തോന്നിയിട്ടുണ്ട് ഇവൾക്ക് എന്നോട് സൗഹ്യദം എന്നതിൽ ഉപരി വേറെ എന്തോ ഫീലിംങ്ങ് സ് ഉണ്ട് എന്ന്. പക്ഷേ അതെല്ലാം തന്നെ എന്റെ തെറ്റായ തോന്നലായാണ് എനിക്ക് തോന്നിയാട്ടുള്ളത്… പക്ഷേ ഞാൻ ചിന്തിച്ചത് എല്ലാം ശെരിയായിരുന്നു….’ ഫർസാന ചിന്തിച്ച് കൂട്ടി

“പാച്ചീ നീ എന്താ ഒന്നും മിണ്ടാതത്ത്…?” രമ്യ അവളുടെ ചുമലിൽ തല വെച്ചു. പെട്ടെന്ന് തന്നെ ഫർസാന തിരഞ്ഞ് നിന്നു. തിരിഞ്ഞതും രമ്യ അവളെ വാരിപുണർന്നു , അവൾ ഒന്നും ചെയ്യാതെ സംതഭിച്ചു നിന്നു. രമ്യയുടെ തല അവളുടെ ചുമലിൽ വിശ്രമിക്കുകയായിരുന്നു അപ്പോൾ.

” രമ്യേ, നീ എന്താ പറഞ്ഞു വരുന്നത്?”

” ഞാൻ പറഞ്ഞതിന്റെ മീനിങ്ങ് മനസ്സിലാക്കാനുള്ള ബുദ്ധിയെല്ലാം നിനക്കുണ്ട്……”

” ഇതൊന്നും പ്രാക്ടിക്കൽ അല്ല രമ്യേ…ഇതൊക്കെ നിന്റെ തോന്നൽ ആണ്…”

“എന്റെ തോന്നൽ അല്ല ….എല്ലാം പ്രാക്ട്ടികലും ആണ്, നീ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് പാച്ചീ…?”

“നിനക്ക് ശെരിക്കും ഭ്രാന്താണ് രമ്യേ …..എന്നെ വിട്, ഞാൻ പോകട്ടേ…” ഫർസാന രമ്യയെ തള്ളി മാറ്റി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പാച്ചീ, ഞാൻ സീരിയസ് ആയി പറഞ്ഞതാണ്… എനിക്ക് നിന്റെ അത്രയും ഇഷ്ടമാണ്… അത് നിനക്ക് മനസ്സിലാവില്ല…”

“എടീ, നമ്മൾ രണ്ട് പെൺകുട്ടികൾ ആണ് ….നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം … മാനസിക രോഗി… ഞാൻ പോവാ…..” ഫർസാന ദേഷ്യത്തോടെ പറഞ്ഞു വേഗം പുറത്തേക്ക് പോയി.

നെഞ്ചില്‍ എരിയുന്ന കനലുമായി ഹൃദയം തകര്‍ന്നു രമ്യ മരവിച്ച മട്ടില്‍ അവിടെ നിന്നു. ആ ഒരു നിമിഷത്തില്‍ ഭൂമി പിളര്‍ന്നു താഴേക് പോയാല്‍ അത്രയും നല്ലതായിരുന്നു എന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍ അപ്പോള്‍.

ഒരാഴ്ചയോളം കടന്നു പോയി, ഈ സമയത്ത് അവര്‍ ഒന്നിച്ചാണ് കോളെജിലേക്ക് പോയിരുന്നത് എങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.രണ്ടു പേര്‍ക്കും സമാധാപൂര്‍വമുള്ള ഉറക്കം നഷട്ട്മായി. “….നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം … മാനസിക രോഗി…” രമ്യയുടെ കാതുകളില്‍ ഫര്‍സാന പറഞ്ഞ വാക്കുകള്‍ ഇടക്കെലാം ഒരശിരീതി പോലെ മുഴഞ്ഞി കൊണ്ടിരുന്നു. അതോര്‍മയില്‍ വരുമ്പോള്‍ എല്ലാം അവളുടെ കണ്ണുകള്‍ നിറയും. എല്ലാം തന്‍റെടതോടെ നേരിട്ടിരുന്ന അവള്‍ കോളേജ് കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ കൂടുതല്‍ സമയവും ഒന്നും മിണ്ടാതെ റൂമില്‍ തന്നെ ചിലവഴിക്കും. ഫര്‍സാനയുടെ കാര്യവും നേരെ മറിച്ചായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *