” കിടന്നോ …. തലവേദന ഉള്ളതല്ലേ … അമ്മ പറഞ്ഞു…”
“ഏയ് തലവേദന ഒന്നും ഇല്ല, ഒരു സുഖം ഉണ്ടായില്ല, അതാ ഞാൻ പോകാതിരുന്നത് …വാ ഇരിക്ക് … ”
ഫർസാന അവളുടെ അരിക്കിൽ ബെഡിൽ വന്നിരുന്നു. രണ്ട് പേരും പരസ്പരം ഒന്നും സംസാരിക്കാതെ . കുറച്ച് നേരം മിണ്ടാതിരുന്നു.
“വേറെ എന്താ ? ദേഷ്യം എല്ലാം മാറിയോ?” മൗനം മുറിച്ച് കൊണ്ട് രമ്യ ചോദിച്ചു.
” ദേഷ്യം ഒന്നും ഇല്ല…. എടീ, സോറി… ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു “
” എങ്ങനെ ?”
” മാനസിക രോഗിയെന്ന് നിന്നെ വിളിച്ചില്ലെ?”
“ഉം…”
“നിനക്ക് വിഷമം ആയോ?”
” ആയോ എന്ന് ചോദിച്ചാൽ, നല്ലത് പോലെ ആയി… എനിക്ക് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല… ചത്ത് കളഞ്ഞാല്ലോ എന്ന് വരെ ചിന്തിച്ചു ….”
“ടീ ….” ഫർസാനയുടെ കണ്ണ് നിറയുവാൻ തുടങ്ങി..
“പിന്നെ ആലോചിച്ചപ്പോൾ തെറ്റ് എന്റെ ഭാഗത്താണെന്ന് മനസ്സിലായി ….ഞാൻ നേരത്തെ പറയേണ്ടതായിരുന്നു ….സോറി”
“നീ എന്തിനാ സോറി പറയുന്നത് ? ഞാനാണ് തെറ്റ് ചെയ്തത്…”
” ഇനിയിപ്പോർ സോറി പറഞ്ഞു കളിക്കണ്ട” രമ്യ ചിരിച്ചു. രമ്യയുടെ ചിരി കണ്ടപ്പോൾ ഫർസാനക്ക് വല്ലാത്ത സന്തോഷം തോന്നി. രണ്ട് മിനിറ്റ് നേരത്തെ സംസാരം കൊണ്ട് തന്നെ രണ്ട് പേരുടേയും ഉള്ളിലെ മഞ്ഞ് ഉരുക്കി തീർന്നിരുന്നു.
” രമ്യേ …. ഇപ്പോൾ മൈൻഡ് ക്ലീൻ ആയില്ലേ …ഇനി മോൾ നന്നായിട്ട് കിടന്നുറുങ്ങ് … വൈകീട്ട് നമ്മുക്ക് ഇത്താനേം കൂട്ടി പുറത്ത് പോവാം” ഫർസാന പറഞ്ഞു.
“പാച്ചീ നീയും എന്റെ അടുത്ത് കിടക്ക്, അപ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടും… എത്ര നാളായി ഉണ്ട പ്രകുവിനെ കെട്ടിപിടിച്ച് കിടന്നിട്ട് …..നിനക്ക് ഓർമയുണ്ടോ പണ്ട് പത്തിൽ പഠിക്കുന്ന സമയത്ത് നീ ഇവിടെ കിടന്ന് ഉറങ്ങിയിട്ട് പായയിൽ മുളിയത്?” രമ്യ ഉറക്കെ പൊട്ടിച്ചിരിച്ചു.
“പോടി പട്ടീ… ഉണ്ടപക്രു നിന്റെ കെട്ടിയോൻ …. ഒറ്റക്ക് കിടന്നാൽ മതി… ഞാൻ പോവാ…”
“പ്ലീസ് …വാ… ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ പെക്കോ…”
“ഉം… നീങ്ങി കിടക്ക് … ”
ഇത് ആദ്യമായല്ല ഇവർ ഒന്നിച്ച് ഉറങ്ങുന്നത് , പത്താം ക്ലാസ് പരീക്ഷ സമയത്ത് എല്ലാം ഒന്നിച്ച് രാത്രി പഠിക്കുമ്പോൾ അവർ ഒന്നിച്ചാണ് കിടപ്പ്, അതിന് ശേഷം ആദ്യമായാണ് അവർ ഒന്നിച്ച് ഉറങ്ങുന്നത്.
“പാച്ചീ…. ഞാൻ നിന്നെ ഒന്നു കെട്ടിപിടിച്ചോട്ടെ…” രമ്യ ചോദിച്ചു.
“ഉം…” ഫർസാന ഒന്ന് മൂളി. രമ്യ ചെരിഞ്ഞ് കിടന്ന് നിവർന്ന് കിടക്കുന്ന ഫർസാനയുടെ തടിച്ച വയറിന് ചുറ്റും കൈകൊണ്ട് മുറുക്കി. അടുത്ത നിമിഷം തന്നെ ഫർസാനയും ചെരിഞ്ഞ് കിടന്ന് കൊണ്ട് രമ്യയെ കൈ കൊണ്ട് മുറുക്കെ വട്ടം പിടിച്ചു. പുതപ്പിനുള്ളിൽ ഇരുവരുടേയും ശരീരങ്ങൾ തമ്മിൽ ഇണ ചേരുന്ന നാഗങ്ങളെ പോയെ ഇഴുകി ചേർന്നു. രണ്ട് പേരുടേയും ഹൃദയമിടിപ്പ് ഉയർന്ന് വന്നു. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി … രണ്ട് പേരുടേയും മുടിയിടകൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിൽ പറ്റി പിടിച്ചിരുന്നു. അവരുടെ ചുടുനിശ്വാസങ്ങൾ ചുണ്ടുകളിൽ വന്ന് പതിച്ച് കൊണ്ടിരുന്നു…
“എന്താണ് ഉറങ്ങുന്നില്ലേ?”
ഫര്‍സാന പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. രമ്യ ഇല്ല എന്നർത്ഥത്തിൽ തലയാട്ടികൊണ്ട് ചെറു പുഞ്ചിരി പൊഴിച്ചു…ഫര്‍സാനയും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ വിടർന്ന ചുണ്ടുകൾ കണ്ടപ്പോൾ വിടാറായി നിൽക്കുന്ന പനിനീർ പൂവ് പോലെ രമ്യക്ക് തോന്നി. അവൾ തന്റെ കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..
“എന്താ ഇങ്ങനെ നോക്കുന്നത് ……എന്നെ മുൻപ് കണ്ടിട്ടിലെ നീ?”
“ഒന്നും ഇല്ല…. പാച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?” അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ തഴുകി രമ്യ ചോദിച്ചു.
“ഉം”
“എടീ, നമ്മുടെ കല്യാണം കഴിഞ്ഞാൽ നമ്മൾ പിന്നെ എങ്ങനെ ആണ് കാണുക?”
“നല്ല ഫ്രഷ് ചോദ്യം… എത്രാമത്തെ തവണ ആണ് നീ ഇത് ചോദിക്കുന്നത്? കല്യാണം കഴിഞ്ഞാലും നമ്മൾ ഇടക്കൊക്കെ കാണില്ലേ?”
“കാണും…അതിനു കെട്ടിയവന്മാരുടെ അനുവാദം വാങ്ങി കാത്തു നിൽക്കേണ്ടി വരും…നീ കെട്ടി ദുബായ്ക് പോവും”
