ചതികുഴികൾ – 2അടിപൊളി  

“എന്തെങ്കിലും പ്രശ്നം ഉണ്ടോ? മക്കളെ ?” അവർ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. ഓട്ടോക്കാരൻ തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ രമ്യ മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.

വീടിന് മുന്നിൽ ഒട്ടോ നിരത്തിയപ്പോൾ രമ്യ വാച്ചിൽ സമയം നോക്കി … 8 മണി കഴിഞ്ഞിരിക്കുന്നു. മഴ കുറഞ്ഞ് ചാറ്റൽ ആയി മാറിയിട്ടുണ്ട്. പൈസ കൊടുത്ത് പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് നോക്കിയപ്പോൾ ഇറയത്ത് എല്ലാവരും കൂടിയിട്ടുണ്ട്, മൈമൂന, രാധ, ദിവാകരൻ, തസ്നി, നാസർ ….

അവർ പഴയ ഇരുമ്പ് ഗേറ്റ് തുറന്നു അകത്ത് കയറിത് കണ്ട ദിവാകരന്റെ മുഖക്ക് ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു.

“ദേ കുട്ടികൾ വന്നു…”

മൈമൂന ഓടി വന്ന് ഫരസാനയുടെ കൈയിൽ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി ….

“എവിടെ ആയിരുന്നെടി ഇത്രയും നേരം… ഞങ്ങൾ ഇവിടെ തീ തിന്നുകയായിരുന്നു.” തസ്നിയും രമ്യയും നാസറും മൈമുനയെ പിടിച്ച് മാറ്റി

” അവളെ തല്ലല്ലേ ഉമ്മച്ചി, ഞാൻ കാരണം ആണ് നേരം വൈകിയത്, ഞങ്ങൾ ഒരു സിനിമക്ക് കയറി, ഇവൾ വേണ്ട വേണ്ട എന്ന് നിർബദ്ധം പറഞ്ഞതാണ് ഞാനാണ് വാശി പിടിച്ചു സിനിമയ്ക്ക് കൊണ്ട് പോയത്… മഴ പെയ്തപ്പോൾ അവിടെ പെട്ട് പോയി … ഫോണും സിഗ്നൽ കിട്ടിയില്ല…ഞാൻ കാരണം ആണ് …. അവളെ ഒന്നും ചെയല്ലേ…”

” ഈ നാശം പിടിച്ച പെണ്ണ്…. നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് പാച്ചിയേയും കൊണ്ട് പറയാതെ ഇരുട്ടിയാൽ കറങ്ങാൻ പേയരുത് എന്ന് … അനുസരിക്കില്ല….അല്ലേ…” രാധ ഇത് പറഞ്ഞ് അവളുടെ മുഖത്ത് അടിച്ചു , രാഹുൽ അടിച്ച് പതം വരുത്തിയ കവിളിൽ അമ്മയുടെ കൈ കൂടി പതിഞ്ഞപ്പോൾ വേദന ഇരട്ടിയായി … അവിടെ കിടന്നിരുന്ന ചൂൽ എടുത്ത് രാധ അവളെ പുറത്തും കാലിലും ശക്തിയായി അടിക്കാൻ തുടങ്ങി , മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്റെ അമ്മ തന്നെ തല്ലുന്നതിൽ ഉള്ള ലജ്ജയും നാണക്കേടും പുറത്ത് കാണിക്കാതെ അവൾ എതിർക്കാതെ അവിടെ തല താഴ്ത്തി നിന്നു. അമ്മയുടെ ഒരടി കൊണ്ടത് രാഹുൽ ഞെരുക്കി അമർത്തിയ കാൽ വിരലിൽ ആയിരുന്നു.ആ അടിയിൽ അവൾക്ക് ആത്മാവ് നഷ്ടമായത് പോലെ തോന്നി. വിരൽ പൊട്ടി രക്തം വന്നു… അത് കണ്ട ഫരസാനയുടെ ഉള്ളൊന്ന് അപ്പോൾ പിടഞ്ഞു.” അച്ഛാ’ എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് രമ്യ നനഞ്ഞ മണ്ണിലേക്ക് വീണു. വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.

“അയ്യോ …..എന്താ പറ്റിയത്…?” മൈമൂന ഫർസാനയുടെ കൈവിട്ട് ഓടി വന്നു…

“മതി രാധേ …. നീ എന്റെ കൊച്ചിനെ കൊല്ലും…” ദിവാകരൻ ഭാര്യയെ തള്ളി മാറ്റി നിലത്തിരുന്ന് മൊബൈലിൽ ടോർച്ച് ഓൺ ചെയ്ത് രമ്യയുടെ കാൽ നോക്കി, ചെറുതായി ചോര വരുന്നുണ്ട്.

” വാ മോളെ എഴുന്നേൽക്ക് … കുഴപ്പം ഒന്നും ഇല്ല ഇത്ത … ഇത്ത പാച്ചിയേയും കൂട്ടി വീട്ടിൽ പൊക്കോ…” ദിവാകരൻ രമ്യയുടെ പിടിച്ചുയർത്തി വീട്ടിലേക്ക് നടന്നു. വേച്ച് വേച്ച് പതിയെ നടന്ന് വീട്ടിലേക്ക് കയറുന്ന രമ്യയെ നോക്കി കുറച്ച് നേരം നിന്ന ശേഷം നിറകണ്ണുകളോടെ ഫർസാനയും വീട്ടിലേക്ക് നടന്നു.

രണ്ട് ദിവസത്തേക്ക് അവർ രണ്ട് പേരും പരസ്പരം കണ്ടില്ല, സംസാരിച്ചത് പോലും ഇല്ല . അടുത്ത ദിവസം … നാസർ പതിവ് പോലെ ജോലിക്ക് പോയി … തസ്നിയും മൈമൂനയും ദിവാകരനും രാധയും ഒരയൽവാസിയുടെ വീട് പാർക്കലിന് പോയിരിക്കുകയായിരുന്നു. വയ്യ എന്ന് പറഞ്ഞ് ഫർസാന പോയില്ല. വീട്ട്കാർ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഫർസാന ദിവാകരന്റെ വീട്ടിലേക്ക് ചെന്നു. രണ്ട് ദിവസമായി അവൾ തന്റെ കൂട്ടൂക്കാരിയെ കണ്ടിട്ട്, അന്ന് രാത്രി അവൾക്ക് അടി കിട്ടിയ ശേഷം ഒന്ന് പോയി കാണണം എന്ന് വിചാരിചെങ്കിലും എന്തോ കുറ്റബോധവും നാണക്കേടും അവളെ പുറക്കോട്ട് വലിച്ചിരുന്നു.

ഫർസാന രമ്യയുടെ വീട്ടിലേക് ചെന്നു. ഓടിട്ട ചെറിയ രണ്ട് മുറി വീടിന്റെ പുറത്ത് രമ്യ അലക്കിയ ഡ്രെസ് എല്ലാം ഉണക്കാൻ ഇടുന്ന തിരക്കിൽ ആയിരുന്നു.

“ടീ ”

പുറകിൽ നിന്നുള്ള വിളി കേട്ട് തിരഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് മുഖത് ഒരു വരുത്തി ചിരിയും കയ്യിൽ ഒരു ന്യൂസ് പേപ്പറുമായി നില്കുന്ന ഫർസാനയെ ആണ്. അവൾ ഫർസാനയെ ശ്രദ്ധിക്കാതെ തന്റെ ജോലി തുടർന്നു. ഫർസാന ചമ്മൽ മറച്ചു കൊണ്ട് അവൾക്കരികെ വന്നു തോളിൽ കൈ വെച്ചപ്പോൾ രമ്യ കൈ തട്ടി മാറ്റി..

“കലിപ്പാണോ …?”

“പോടീ…നിനക്ക് അല്ലേ എന്നോട് പിണക്കം….രണ്ടു ദിവസമായി എന്റെ കാലു വയ്യാതെ ഇരിക്കുന്നു.. തിരിഞ്ഞു നോക്കിയോ നീ?” രമ്യ തിരിഞ്ഞു നിന്ന് തെല്ലൊരു അരിശത്തോടെ പറഞ്ഞു

“സോറി …. കാലെങ്ങനെ ഉണ്ട്?”

“ഹും…. നല്ല സുഖം ഉണ്ട് … പൊട്ടിയ കാലിൽ ചൂൽ വെച്ചടിച്ചാൽ നല്ല സുഖം ആവുമല്ലോ…..വാ..അകത്തോട്ട് വാ… നിനക്കു ഞാൻ ഒരു സാധനം താരം…..”

അവർ വീടിനകത്തു കയറി . ഫർസാന ഹാളിൽ കസേരയിൽ ഇരുന്നു. രമ്യ അവളുടെ മുറിയിൽ പോയി അവളുടെ ഹാൻഡ് ബാഗ് എടുത്ത് കൊണ്ട് വന്ന് അതിൽ നിന്നും ഒരു മൊബൈൽ എടുത്ത് ഫർസാനക്ക് നേരെ നീട്ടി. അത് മനു അന്ന് രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച ഫോൺ ആയിരുന്നു.

” ഇത്… ആ ഫോൺ അല്ലേ? ഇത് എങ്ങനെ നിന്റെ കൈയിൽ…?” ഫർസാനയുടെ മുഖത്ത് അത്ഭുതവും സന്തോഷവും ആശ്വാസവും ഒന്നിച്ച് വന്നു.

” ഞാൻ അന്ന് എടുത്ത് കൈയ്യിൽ പിടിച്ചിരുന്നു…. ഇപ്പോൾ നിന്റെ ടെൻഷൻ മാറിയോ?” രമ്യയുടെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കായില്ല. കുറ്റബോധം അവളുടെ മനസ്സിൽ നിറഞ്ഞ് നിന്നു….

“സോറി ടീ… ഞാൻ…… നിനക്കറിയോ രണ്ട് ദിവസമായി ഞാൻ മര്യാദക്ക് ഉറങ്ങിയിട്ട്, കഴിച്ചിട്ട് …. കണ്ണടച്ചാൽ ആ ജോണിന്റെ മുഖവും രാഹുലിന്റെ മുഖവും ആ വീടും..നിന്നോട് ഞാൻ പെരുമാറിയ കാര്യവും മനസ്സിൽ കയറി വരും…സോറി ടീ…” ഇത് പറഞ്ഞ് ഫർസാന തല താഴ്ത്തി ഇരുന്നു. രമ്യ അവൾക്കരികെ വന്നിരുന്നു.

“സാരമില്ല, പോട്ടെ … എല്ലാം കഴിഞ്ഞില്ലേ …”

“എടീ , പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്”

“എന്താ?”

“ദേ, ഇത് നോക്കിക്കേ” ഫര്‍സാന കയ്യില്‍ കരുതിയിരുന്ന ന്യൂസ്‌ പേപ്പര്‍ അവള്‍ക് കൊടുത്തു പേപ്പറിലെ ഒരു കോളതിലേക് വിരല്‍ ചൂണ്ടി. രമ്യ ആ ന്യൂസ്‌ മനസ്സില്‍ വായിച്ചു..

ഭാര്യയേയും മകളേയും വെട്ടി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

‘മനയൂർ : മനയൂർ വലിയങ്ങാടി ചിത്തിര ക്ഷേത്രത്തിന് സമീപം ഭാര്യയേയും മകളേയും വെട്ടി കൊന്ന ശേഷം ഭർത്താവിനെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദൈവ നിലയം ഭവനിൽ പാല്ലോട് പരേതനായ ജോസഫിന്റെ മകൻ ജോൺ ജോസഫ് (46) ഭാര്യ റോസി (38) മകളായ ഡോണ (18) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീട്ടിൽ കലഹം പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മുതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമ്മിച്ചതിനെ തുടർന്ന് നാട്ടുക്കാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദൂരുഹതയുണ്ടെന്ന് ബന്ധുമിത്രാദികൾ ആരോപിച്ചു….’

Leave a Reply

Your email address will not be published. Required fields are marked *