ജന്മാന്തരങ്ങൾ 1

വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു

കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു

ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്

ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു

കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്

ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി തകർത്തതിനാൽ ഡി എൻ എ ടെസ്റ്റിന് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.,.

വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു

കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു

“”ടീ നിന്റെ മുഖത്ത് കണ്ണ് ഇല്ലെ അമ്മയുടെ ഉച്ചത്തിലുള്ള സംസാരമാണ് എന്നെ ആ ഞെട്ടലിൽ നിന്നും ഉണർത്തിയത്

“” ആ…. അത് പിന്നെ ഞാൻ … അറിയാതെ..

ഞാൻ വാക്കുകൾക്ക് വേണ്ടി പരതിക്കൊണ്ടിരുന്നു

ഞാൻ ഉടനെ റൂമിലേക്ക് ഓടി പോയി

ചുമരിൽ ചാരി നിന്ന് കിദക്കാൻ തുടങ്ങി

കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ ജെഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു

നേരിയ ആരാശ്വാസം അനുഭവപ്പെട്ടു

“” ഈ കുട്ടിക്ക് ഇദെന്താ പറ്റിയെ ദാദി അമ്മയോട് പറയുന്നത് ഓട്ടത്തിനിടെ ഞാൻ കേട്ടു

ഞാൻ പതിയെ ബെഡിലേക്ക് കിടന്നു

ജനൽ തുറന്നിട്ടാണ് ഞാൻ കിടന്നത്

പെട്ടന്ന് തണുത്ത സുഗന്ധവാഹിയായ ഒരു കാറ്റ് വീശി

കാറ്റിന്റെ ശക്തിയിൽ തുറന്നു കിടന്ന ജനൽപാളികൾ കൂട്ടി അടിച്ചു ശബ്ദമുണ്ടാക്കി

“” ശല്യം മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല
എന്ന് പറഞ്ഞു ഞാൻ ജനൽ അടക്കാൻ വേണ്ടി എഴുനേറ്റ് ജനലിനടുത്തേക്ക് നടന്നു

നേർത്ത ഇളം കാറ്റ് എന്നെ തഴുകി കടന്നു പോയി

ഇളം കാറ്റിന്റെ തലോടലിൽ ഞാൻ മറവിയുടെ മാറാലകൾക്ക് അപ്പുറം എദോ നിഗൂഢതയുടെ ലോകത്തേയ്ക്ക് സഞ്ചരിക്കുന്ന പോലെ

എന്തിനെന്ന് അറിയാത്ത ഒരു നഷ്ട ബോധം എന്നെ വെട്ടയാടുന്നു

ഷഹ്സാദു മായി അടുപ്പത്തിൽ ആയ ശേഷം ആ നഷ്ട്ട ബോധം എന്നെ വെട്ടയാടിയിട്ടില്ല

പക്ഷെ ഇപ്പോൾ ഈ കാറ്റിന് എന്നോട് എന്തോ പറയാൻ ഉള്ള പോലെ തോന്നുന്നു

കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ ഈ നേരത്ത് ഉറക്കം പതിവില്ല പക്ഷെ ഇപ്പോൾ ഇതെന്ത് പറ്റി

ജനൽ അടക്കാതെ തന്നെ ഞാൻ ബെഡിൽ വന്നു കിടന്നു

കണ്ണുകൾ താനേ അടഞ്ഞു

സ്വപ്നത്തിൽ 21 വയസ്സ് തോന്നിക്കുന്ന യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുന്നു

“””സമുദ്രജലം ആ യുവാവിനെ വിഴുങ്ങും മുന്നേ ആ യുവാവ് ഇപ്രകാരം വിളിച്ചു പറഞ്ഞു

മാഹിറാ……ഞാൻ വരും,.. വീണ്ടും വരും

ബഹാറിലെ തണുത്ത രാത്രിയിൽ (പേർഷ്യൻ വസന്ത കാലം)

നിന്റെ വിവാഹ മോതിരം നമ്മുടെ സന്തതി പരമ്പരയിൽ പെട്ടവൾ അണിയുന്ന നിമിഷം നാം പുനർ ജനിക്കും മാഹിറാ

ഇന്നേക്ക് പതിനെട്ടു മാസം കഴിഞ്ഞാൽ നീയും എന്റെ അടുക്കൽ എത്തി ചേരും.,.

വിധിയെ തടുക്കാൻ ആർക്കും കഴിയില്ല

നീയും ചതിയാൽ കൊല്ലപ്പെടും…,.

മാഹിറാ….. ഞാൻ വീണ്ടും വരും

ആ യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിക്ക് മുങ്ങി താന്നു കൊണ്ടിരുന്നു

സമുദ്ര ജല പ്രവാഹത്തിന്റെ ശക്തിയിൽ ചുവന്ന മാണിക്ക്യം പതിച്ച ആ യുവാവിന്റെ തലപ്പാവ് എങ്ങോ ദിഷയറിയാതെ ഒഴുകി

ആ യുവാവിന്റെ നീളൻ മുടി സമുദ്ര ജലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടന്നു

ആ യുവാവിന് തന്റെ പ്രണനാഥന്റെ മുഖമായിരുന്നു

തൊണ്ടയിൽ നിന്നും ഒരു തേങ്ങൽ പുറത്ത് വന്നതും അനിഖ ഉറക്കത്തിൽ

നിന്നും ഞെട്ടി ഉണർന്നു
ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു

“”മോളെ എഴുന്നേറ്റ് വന്നെ എന്തൊരു ഉറക്കാ ഇത്

നേരം സന്ധ്യയായി

അമ്മ കതകിൽ മുട്ടിക്കൊണ്ട് പറഞ്ഞു .

“”എന്നാലും ഞാനെന്തിനായിരിക്കും കരഞ്ഞത്

കുറച്ച് മുന്പ് കണ്ട സ്വപ്നത്തെ പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചു..,. പക്ഷെ കഴിയുന്നില്ല

അല്ലെങ്കിലും ചില സ്വപ്നങ്ങൾ അങ്ങനെയാണ് നമ്മെ ഒരുപാട് പിടിച്ചുലക്കും

ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ ചിരിപ്പിക്കും പക്ഷേ ഉറക്കം ഉണർന്നു അൽപ്പം കഴിയുമ്പോഴേക്കും മറവിയുടെ മാറാലകളാൽ വലയം ചെയ്യപ്പെടും

Leave a Reply

Your email address will not be published. Required fields are marked *