ടീച്ചർമാരുടെ കളിത്തോഴൻ – 2 2അടിപൊളി  

അന്ന് അവൾ നന്നായി ഉറങ്ങി. പക്ഷേ ആ ആശ്വാസത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് മറ്റൊരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. രാത്രി മൂന്ന് മണിയോടെ കണ്ണന്റെ ഫോണിലേക്ക് നിർത്താതെയുള്ള അംബികയുടെ വിളിയാണ് അവനെ ഉണർത്തിയത്.

നീതു തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്രേ! ദേഹമാസകലം പൊള്ളലുണ്ട്.

വാവിട്ട് കരയുന്ന അംബികയുമായി കണ്ണൻ തിരുവനന്തപുരത്ത് അവളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് പോയി. അവനെ അവരുടെ ബന്ധുക്കള്‍ കണ്ടാലുള്ള പ്രതികരണം എന്താവുമെന്ന് അറിയാത്തതിനാൽ ടീച്ചറെ മാത്രം ഹോസ്പിറ്റലിലേക്ക് പറഞ്ഞുവിട്ട് അവൻ പാർക്കിംഗ് ഏരിയയിൽ കാത്തിരുന്നു.

സംഭവിച്ചതൊക്കെ പതിയെ വ്യക്തമായി. അന്ന് അംബികയെയും കണ്ണനെയും വളഞ്ഞ നാട്ടുകാരിൽ ആരോ ക്യാമറയില്‍ പകര്‍ത്തിയ ആ രംഗങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രം നീതുവിന്റെ ഭാവി വരന്റെ വീട്ടുകാർക്ക് അയച്ചു കൊടുത്തിരുന്നു. അതോടെ വഴി വിട്ട് നടക്കുന്ന പെണ്ണുങ്ങളുള്ള കുടുംബത്തിൽ നിന്ന് അവർക്ക് ബന്ധത്തിന് താല്പര്യമില്ലെന്ന് അറിയിച്ചത്രേ. ഏറെക്കാലമായി ഒന്നിച്ച് കൂടെ കിടന്ന കാമുകനും ഇക്കാര്യത്തില്‍ അവളെ ഒറ്റപ്പെടുത്തിയത് നീതുവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയാണ് അവരുടെ ഫ്ലാറ്റിൽ ഈ കടുംകൈയ്ക്ക് മുതിർന്നത്. മണിക്കൂറുകൾ കടന്നുപോകുമ്പോഴും നീതുചേച്ചിക്ക് ഒന്നും പറ്റരുതെന്ന് മാത്രമായിരുന്നു കാറിലിരുന്നോണ്ടുള്ള അവന്റെ പ്രാർത്ഥന.

നേരം വെളുത്തു. പക്ഷേ അവളെ കാണാൻ പോയ അംബിക മടങ്ങിവന്നപ്പോൾ ഉച്ചയോട് അടുത്തിരുന്നു. കണ്ണന്റെ അരികിലേക്ക് എത്തിയ അവളുടെ മനസ്സാകെ കലങ്ങി മറിയുന്നത് അവളെ പരിചയം ഇല്ലാത്തവർക്ക് പോലും മനസ്സിലാവുമായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളിലും പാറിപ്പറന്ന മുടിയിഴകളിലും അവരെയൊരു ദുഃഖപുത്രിയെപ്പോലെ തോന്നിച്ചു. അവന് സങ്കടം തോന്നി.

“ എന്താ ടീച്ചറെ… നീതുച്ചേച്ചിക്ക് എങ്ങനെയുണ്ട്?”

“ അവൾക്ക് കുഴപ്പമൊന്നുമില്ലെടാ… ചെറിയ പൊള്ളലുണ്ട്. ഇപ്പൊ റൂമിലേക്ക് മാറ്റി. ഒരാഴ്ച കിടക്കേണ്ടിവരും.” അവൾ മെല്ലെ മൂക്ക് തുടച്ചു.

“ ഹാവൂ, ഭഗവതി കാത്തു. എനിക്കുറപ്പായിരുന്നു ഒന്നും പറ്റില്ലെന്ന്. എവിടെയാ പൊള്ളൽ? ഉടനെ കരിയില്ലേ?”

അംബിക മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ മനസ്സ് ആകെ പ്രക്ഷുബ്ധമായിരുന്നു. വീണ്ടുവിചാരങ്ങളുടെ ഒരു പോരാട്ടം തന്നെ മനസ്സിൽ അവനെ അറിയിക്കാതെ നടക്കുന്നുണ്ടായിരുന്നു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം അവൾ പറഞ്ഞു.

“ കണ്ണാ, ഞാനൊരു കാര്യം പറയട്ടെ…? നീ വീട്ടിലേക്ക് പൊയ്ക്കോ. നല്ല ദൂരമില്ലേ? ഇപ്പൊ തിരിച്ചാലേ ഇരുട്ടുമ്പോഴേക്കും വീടെത്തൂ.”

“ എന്താ ഈ പറയുന്നത്? ടീച്ചറമ്മയെ ഒറ്റക്കാക്കിയിട്ട് ഞാൻ പോകാനോ?”

“ ഒറ്റയ്ക്കാകണമെന്നല്ല, ഇവിടിപ്പൊ മോൾക്കരികിൽ ഞാൻ നിൽക്കേണ്ട ആവശ്യമുണ്ട്. നീ ഒരാഴ്ച കഴിഞ്ഞ് വന്നാ മതി.”

“ അതെന്തിനാ? ഞാനിവിടെ എവിടെയെങ്കിലും റൂം എടുത്ത് ഒരാഴ്ച നിന്നാൽ പോരെ? ടീച്ചർക്ക് ഇവിടെയെന്തെങ്കിലും അത്യാവശ്യം വന്നാൽ….”

“ കണ്ണാ, പറയുന്നത് കേൾക്ക്. നിനക്ക് യൂണിവേഴ്സിറ്റി എക്സാം ഉള്ളതല്ലേ? അതൂടി മുടക്കണോ? ഇവിടിപ്പൊ കുഴപ്പമൊന്നുമില്ലല്ലോ. ഒരാഴ്ച കഴിഞ്ഞിങ്ങ് വന്നാൽ മതി.”

അതിനോട് പൂർണ്ണയോജിപ്പ് ഇല്ലായിരുന്നെങ്കിലും അവൻ പിന്നെ എതിര്‍ത്തില്ല. ഡിക്കി തുറന്ന് ടീച്ചറുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗ് എടുത്തുകൊടുത്തു.

“ ഞാനിത് അങ്ങ് കൊണ്ടുതന്നേനെ. പക്ഷേ ചേച്ചിക്ക് എന്നെ കാണുന്നത് ഇഷ്ടമാകുമോ എന്നറിയില്ല.”

“ ഹ്മം… എന്നെങ്കിലും അവൾ സത്യം മനസ്സിലാക്കും. ഇപ്പോഴും മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. അവളുടെ ഗതികേടുകൊണ്ടാ.” അവൾ മൂക്ക് ചീറ്റി.

“ ടീച്ചറമ്മ സങ്കടപ്പെടണ്ട. ഞാനാ എസ്ഐയോട് പയ്യന്റെ വീട്ടുകാരെ വിളിച്ച് കാര്യങ്ങളുടെ സത്യാവസ്ഥ അറിയിക്കാൻ റിക്വസ്റ്റ് ചെയ്യാം.”