തുളസിദളം – 5അടിപൊളി  

തുളസിദളം 5

Thulasidalam Part 5 | Author : Sreekkuttan

[ Previous part ]


 

ആരും മറന്നിട്ടില്ലല്ലോ… തിരക്കായിരുന്നു,

അഞ്ചാം ഭാഗം പോസ്റ്റുന്നു… പെട്ടെന്ന് എഴുതിയതാണ്, തെറ്റുകൾ ഉണ്ടാകും, ഒന്നും തിരുത്തിയിട്ടില്ല, ഒരു ക്‌ളീഷേ love story ആണെന്ന് ഓർമിപ്പിക്കുന്നു…

കഴിഞ്ഞ പാർട്ടിന് തന്ന സ്നേഹം (❤️) ഈ പാർട്ടിനും നൽകണേ….

നല്ല സ്നേഹം…❤️😍

ശ്രീക്കുട്ടൻ

സീതാലക്ഷ്‌മി നോക്കുമ്പോൾ രുദ്രും ഭൈരവും കോറിഡോറിലെ കസേരയിലിരുന്ന് ഉറങ്ങുന്നു, അവൾ രണ്ടുപേരെയും തട്ടി വിളിച്ചു

“ഇനിയിപ്പോ ഇവിടാരും വേണ്ട, നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോ… ഇവിടിപ്പോ ഞാൻ മാത്രം മതി…”

സീതാലക്ഷ്മി അവരോട് പറഞ്ഞു

“അത് സാരോല്ല… ഇവിടെന്തെങ്കിലും അത്യാവശ്യം വന്നാലോ…”

ഭൈരവ് പറഞ്ഞു

“എന്ന നിങ്ങളിലൊരാള് നിന്ന മതി… മറ്റെയാള് രാവിലെ എത്തിയാ മതി…”

“അത് ശരിയാ… നീ പൊയ്ക്കോ ഇവിടെ ഞാം നിന്നോളാം…”

ഭൈരവ് രുദ്രിനോട് പറഞ്ഞു

“എടാ… എന്നാലും…”

രുദ്ര് നിന്ന് വിക്കി

“സാരോല്ലടാ… നീ രാവിലെ വന്നാ മതി…”

ഭൈരവ് അവനോട് പറഞ്ഞു

രുദ്ര് മടിച്ചു മടിച്ചായാലും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു

“ടാ… എന്തേലുമുണ്ടെൽ അപ്പോഴേ എന്നെ വിളിക്കണേ…”

“ആ… വിളിക്കാം… നീ പൊയ്ക്കോ…”

ഭൈരവ് അവനെ പറഞ്ഞുവിട്ടു

••❀••

വൃന്ദ കുറച്ചുദൂരം മുന്നോട്ട്പോയപ്പോൾ മൂന്ന് ബൈക്കുകൾ അവളെക്കടന്ന് മുന്നിലേക്ക് പോയി, പിന്നീടത് നിർത്തി തിരികെ വന്നു, വൃന്ദ വല്ലാതെ ഭയന്നു, ബൈക്കുകൾ അവളുടെ മുന്നിൽ വന്ന് നിന്ന് ബൈക്കിലിരിക്കുന്നവർ പുറത്തേക്കിറങ്ങി

“എവിടെക്കാ മോളേ ഈ പാതിരാത്രി…??”

ഒരുവൻ അവളുടെയെടുത്ത് വന്ന് ചോദിച്ചു

വൃന്ദ ഭയത്തോടെ ഒരു ചുവട് പിന്നോട്ട് മാറി…

കണ്ണൻ പിറുപിറുക്കുന്നുണ്ടായിരുന്നു

“അയ്യോ… കുഞ്ഞിന് സുഖമില്ലേ…?? ചേട്ടന്മാരോട് പറഞ്ഞിരുന്നേൽ ഞങ്ങൾ അവനെ ഹോസ്പിറ്റലിൽ എത്തിക്കില്ലേ…??”

വേറൊരുത്തൻ കണ്ണനെ നോക്കി പറഞ്ഞു

വൃന്ദ വല്ലാതെ ഭയന്നു

“മോള് കൊള്ളാം നല്ല ഉരുപ്പടി… ഞങ്ങൾ ഏഴ് പേരൊണ്ട്, ഒരാൾക്ക് അരമണിക്കൂർ വച്ചു കൂട്ടി മൂന്നര മണിക്കൂർ, ഞങ്ങളെയെല്ലാം മോളൊന്ന് സന്തോഷിപ്പിക്കണം… പിന്നേ കുഞ്ഞിനെ ചേട്ടന്മാര് എവിടാന്ന് വച്ചാ കൊണ്ടാക്കാം…”

ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അയാൾ അവളുടെ കൈ കൂടുതൽ മുറുക്കി,

കൂടെയുണ്ടായിരുന്ന കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ട് ചാടി, അയാൾ ഒരു നിമിഷമൊന്ന് ഭയന്നു,

പെട്ടെന്ന് പിന്നിലുള്ള ഒരാൾ അവനെ തൊഴിച്ചെറിഞ്ഞു…

കുട്ടൂസൻ എഴുന്നേറ്റ് ചുറ്റും നോക്കി കുരയ്ക്കാൻ തുടങ്ങി

പെട്ടെന്ന് ഒരു മൂന്ന് നായകൾ കൂടി അവിടേക്ക് കുരച്ചുകൊണ്ട് എത്തി, പെട്ടെന്ന് നാലു നായകളും അവരെ പല ഭാഗത്തുനിന്നും ആക്രമിച്ചു അതിൽ കുറച്ചുപേർ പേടിച്ച് മുന്നോട്ടോടി നായകൾ അവരുടെ പിറകേയും

വൃന്ദ പേടിച്ച് കണ്ണനെയും കൊണ്ട് നിലത്തേക്ക് ഇരുന്നു,

ബാക്കിയുണ്ടായിരുന്ന മൂന്നുപേർ അവളെടുത്തേക്ക് നീങ്ങി

രുദ്ര് തിരികെ വരുന്ന വഴിക്കാണ് ഈ കാഴ്ചകൾ കാണുന്നത്, അവൻ ആ നായകളെ അത്ഭുതത്തോടെ നോക്കി

ആ ചെറുപ്പക്കാർ വൃന്ദക്ക് ചുറ്റും നിന്നു

“എന്താ മോളേ …?? ചേട്ടന്മാര് മോളേ നല്ലപോലെയൊന്ന് കണ്ടോട്ടെ…”

ഒരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ മറ്റേ കൈകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു

അത് കണ്ട് രുദ്രിന്റെ കണ്ണുകളിൽ കോപം നിറഞ്ഞു,

അവൻ കാർ മുന്നോട്ടെടുത്തു അവരെടുത്തെത്തി

അവനെക്കണ്ട വൃന്ദയുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു

രുദ്ര് കാറിൽനിന്നിറങ്ങി അവരടുത്തേക്ക് ചെന്നു

“എന്താ മക്കളെ റോഡില് ഒരാൾക്കൂട്ടം…”

“ഏയ്… ഒന്നൂല ചേട്ടാ, ചേട്ടൻ പൊയ്ക്കോ, ഞങ്ങളും ഇപ്പോ പോകും…”

ഒരുത്തൻ വൃന്ദയുടെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു

രുദ്ര് അവന്റെ മുഖത്തേക്കൊന്ന് നോക്കി അവന്റെ നീലകണ്ണിലെ ഞരമ്പുകൾ രക്തവർണമായി

വൃന്ദയുടെ കയ്യിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യിൽ രുദ്ര് പിടി മുറുക്കി മണിബന്ധത്തിൽ അവന്റെ വിരലുകൾ മുറുകിയപ്പോൾ

അവൻ അറിയാതെ വൃന്ദയിലുള്ള പിടിവിട്ടു

വല്ലാത്തൊരു നിലവിളിയോടെ അവൻ പുറകിലേക്ക് വളഞ്ഞു, എല്ല് പൊട്ടുന്ന ഒരു ശബ്ദം കേട്ടു അവൻ അലറി വിളിച്ചു

വൃന്ദ അത് കാണാൻ പറ്റാത്തതുപോലെ കണ്ണ് അടച്ച് നിന്നു, അപ്പോഴേക്കും മറ്റുളവർ രുദ്രിനടുത്തേക്ക് പാഞ്ഞു വന്നു, വലിയൊരു സംഘടനം തന്നെ നടന്നു,

നിലവിളികളും ആക്രോശങ്ങളും, അടിയുടെയും ഇടിയുടെയും എല്ലുകൾ പൊട്ടുന്ന ശബ്ദവുമെല്ലാം അവിടെ മുഴങ്ങി

വൃന്ദ ആസ്വസ്ഥതയോടെ കണ്ണനെ ചേർത്തുപിടിച്ച് മണ്ണിലിരുന്നു,

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം നിശബ്ദമായി…

വൃന്ദ പേടിച്ച് ചുറ്റിലും നോക്കി എല്ലാവരും തറയിൽ കിടന്ന് പുളയുന്നു… പലർക്കും നല്ല പരുക്കുണ്ട്,

രുദ്ര് അവൾക്കരികിൽ വന്നുകൊണ്ട് അവൾക്കുനേരെ കൈ നീട്ടി

അവൾ അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി,

വൃന്ദ അവന്റെകൈയിൽപിടിച്ചെഴുന്നേറ്റു തളർന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

അപ്പോളവൾ അറിഞ്ഞു ആ സ്വപ്നത്തിലെ യുവവാവിന്റെ ഗന്ധം,

അവൾ ഒരു നിമിഷം അവന്റെ തുറന്നുകിടന്ന ഷർട്ടിനുള്ളിലൂടെ അവന്റെ നെഞ്ചിൽ പച്ചകുത്തിയ തൃശൂലം കണ്ടു,

രുദ്രും അറിയുകയായിരുന്നു അവന് എന്നും കിട്ടാൻ കൊതിച്ച അവളിലെ ആ ചന്ദനഗന്ധം,

വൃന്ദ പെട്ടെന്ന് മുഖമുയർത്തി അവനിൽനിന്നും അകന്നു മാറി

“ദയവുചെയ്ത് എന്റെ കണ്ണനെ ആശുപത്രിയിലെത്തിക്കണം… അവന് തീരെ വയ്യ…”

അവൾ കരഞ്ഞുകൊണ്ട് ദയനീയമായി തൊഴുതുകൊണ്ട് അവനോട് പറഞ്ഞു

രുദ്ര് പെട്ടെന്ന് വൃന്ദയുടെ കയ്യിൽനിന്നും കണ്ണനെ വാങ്ങി കാറിന്റെ പുറകിലെത്തെ ഡോർ തുറന്ന് വൃന്ദയെ കയറ്റി കണ്ണനെ അവളുടെ മടിയിലേക്ക് കിടത്തി, അവൻ കാർ മുന്നോട്ടെടുത്തു, കാർ ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു,

ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ കുഞ്ഞി കിടക്കുന്ന ഹോസ്പിറ്റലിൽ എത്തി

കാർ നിർത്തി രുദ്ര് കണ്ണനെ അവളുടെ മടിയിൽ നിന്നെടുത്തു തോളിലിട്ട് ക്യാഷ്വാൽറ്റിയിലേക്ക് പാഞ്ഞു, വൃന്ദ കരഞ്ഞുകൊണ്ട് അവന്റെ പിന്നാലെ ഓടി

ക്യാഷ്വാൽറ്റി ഡോക്ടർ കണ്ണനെ പരിശോധിച്ചു ഹൈ ഫീവർ ആയതുകൊണ്ട് അഡ്മിറ്റ്‌ ചെയ്ത് ഐവി സ്റ്റാർട്ട്‌ ചെയ്തു, ബ്ലഡ്‌ സാമ്പിൾ എടുത്ത് ലാബിലേക്ക് വിട്ടു

കുഞ്ഞീടെ മുറിയുടെ തൊട്ടടുത്തായിരുന്നു കണ്ണന്റെയും മുറി അതുകൊണ്ട് ഭൈരവും അവിടേക്ക് വന്നിരുന്നു, രുദ്ര് അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

ബില്ല് വന്നപ്പോൾ ഭൈരവ് ബില്ല് വാങ്ങി കൗണ്ടറിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ വൃന്ദ അവനെ വിളിച്ചു

ഒരുനിമിഷം ഭൈരവ് നിന്നു

“ഏട്ടാ… എന്റേൽ ഇപ്പൊ ഇതേയുള്ളു…”

Leave a Reply

Your email address will not be published. Required fields are marked *