ദിവ്യാനുരാഗം – 8 1

പെട്ടെന്നെന്തോ ഓർത്തപോലെ എന്നേയും പിടിച്ച് പുള്ളിക്കാരി താഴോട്ടേക്ക് നടന്നു….പിന്നെ ഭക്ഷണവും കഴിച്ച് അമ്മയോട് ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കി… പുള്ളിക്കാരി എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കിന്ന് പറയുന്നതാണ് കുറച്ചൂടി നല്ലത്…അങ്ങനെ വൈകുന്നേരം ഹോസ്പിറ്റലിലേക്ക് പോകേണ്ട സമയം ആയപ്പോൾ കുളിച്ച് ഫ്രഷായി താഴേക്ക് വന്നു…അച്ഛൻ വന്നതോടെ പുള്ളിക്കാരനോട് ഒരു സലാം പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…

ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ ആദ്യം കണ്ടത് ദിവ്യയെ തന്നെയാണ്…പക്ഷെ ചെറിയോരു ട്വിസ്റ്റിന് അവളുടെ മുന്നിൽ ഒരു ചെറുക്കനേയും കണ്ടു…ഇവൻ ഏതാ ഈ വേട്ടാവളിയൻ എന്നാലോചിച്ച് വണ്ടിയും പാർക്ക് ചെയ്യ്ത് അങ്ങോട്ടേക്ക് നോക്കുമ്പോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന ദിവ്യയെ ഞാൻ ശ്രദ്ധിച്ചു…ഒപ്പം ഒരു പരിചയവും ഇല്ലാത്ത എന്നെ ഒരുമാതിരി അവൻ്റെ പുതിയ ജോക്കി ഷഡ്ഡി അടിച്ചോണ്ട് പോയവനെ നോക്കുമ്പോലെ നോക്കുന്ന ആ ചെക്കനേയും ഞാൻ കണ്ടു…അതോടെ എനിക്ക് കാര്യം മനസ്സിലായി ഇത് മറ്റവനാ ആ ഫോണ് കോൾ വീരൻ…അല്ല വില്ലൻ…പക്ഷെ ഞാൻ
അവരെ മൈൻ്റ് ചെയ്യാതെ നടക്കാൻ തീരുമാനിച്ചു…

അവരേയും കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഞാൻ പോകുന്നത് കണ്ട് അവളെന്റെ തന്തയെ എന്തുമാത്രം തെറി വിളിച്ചു കാണണം…അതിനൊപ്പം അവളുടെ എന്നെ തന്നെയുള്ള നോട്ടം കണ്ട് അവനും വിളിച്ചു കാണണം…പാവം എൻ്റെ തന്ത…

” അല്ല നീയല്ലേ പറഞ്ഞത് അവനും ആയിട്ട് നീ പ്രേമത്തിലാണ് ഇഷ്ട്ടത്തിലാണ് എന്നൊക്കെ… എന്നിട്ടെവിടടീ…ഞാൻ ഒന്നും കാണുന്നില്ലല്ലോ… ”

പുറകീന്ന് അവളോട് അവൻ പറയുന്നത് വ്യക്തമായി ഞാൻ കേട്ടു… പക്ഷെ ഇടപെടാതെ ഞാൻ നടത്തത്തിന്റെ വേഗത ഒന്ന് കുറയ്ക്കുക മാത്രമേ ചെയ്യ്തുള്ളൂ…അവളുടെ അപ്പോഴുള്ള മുഖഭാവം എനിക്ക് ഒന്ന് കാണണം എന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ നിന്നില്ല…

” അവനെന്നെ ഇഷ്ട്ടം അല്ലായിരിക്കും…എന്നെ വെറുക്കുന്നുണ്ടായിരിക്കും…പക്ഷെ ഈ ദിവ്യയ്ക്ക് അവനോട് മാത്രമേ മനസ്സിലൊരു ഇഷ്ടം തോന്നിയിട്ടുള്ളൂ…അത് നീയോ അവനോ എന്തൊക്കെ പറഞ്ഞാലും മാറാൻ പോന്നില്ല… ”

തിരിഞ്ഞു നടക്കുന്ന എന്നെ ഡിസ്ക്ക് ബ്രേക്ക് പിടിച്ച പോലെ നിർത്താൻ അവളുടെ വായീന്ന് വന്ന ആ ഡയലോഗ് മാത്രം മതിയായിരുന്നു…തിരിഞ്ഞ് നോക്കുമ്പോൾ അവനേയും അതിലേറെ എന്നേയും ദഹിപ്പിക്കാൻ എന്നോണം ശക്തിയുള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരന്നു…പക്ഷെ ആ ദേഷ്യത്തിലും എന്തോ സങ്കടം ആ മുഖത്തുണ്ടെന്ന് ആരോ എന്നോട് വിളിച്ചോതുമ്പോലെ തോന്നി…ഇനി ഞാൻ അവനോട് ഒന്നും പറയാതെ പോയത് കൊണ്ടാണോ…. അതോടെ ഞാൻ അവരുടെ അടുത്തേക്ക് തിരിച്ചുനടന്നു…എൻ്റെ വരവ് അവൻ നോക്കി നിൽപ്പുണ്ടെങ്കിലും അവളിൽ ഒരു ഭാവ മാറ്റവും വരുത്തിയില്ല…

” നിനക്കുള്ളത് ഇവള് തരും എന്ന ഉറപ്പുള്ളത് കൊണ്ടാടാ ഞാൻ കണ്ടില്ലാന്ന് നടിച്ച് പോയത്…പക്ഷെ ഇനി ഞാനെന്തെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ ഞങ്ങടെ പിള്ളേർക്കിവള് ഞങ്ങടെ പ്രണയ കഥ പറഞ്ഞു കൊടുക്കുമ്പോൾ അവരു ചോദിക്കും അച്ഛനെന്ത് നട്ടെല്ലില്ലാത്തവനാണെന്ന്….അതുകൊണ്ട് പറ നിനക്കെന്താ അറിയണ്ടേ… ”

ഞാൻ അവളുടെ മുന്നിൽ വട്ടം നിന്ന് അവനോടായി ചോദിച്ചു…അവനാണെങ്കിൽ മറുപടി ഒന്നും വായിൽ നിന്ന് വരുന്നുമില്ല…

” എന്തേ ഒന്നും അറിയണ്ടേ…എന്നാ കേട്ടോ…എനിക്കിവളെ ഇഷ്ട്ടാ…ഇവക്കെന്നേയും അങ്ങനെ ആണെന്നാ എൻ്റെ വിശ്വാസം…അതോണ്ട് ഇനി മേലാൽ ഇവളുടെ മേത്ത് നിന്റെ കണ്ണ് പതിഞ്ഞ…നല്ല ആട്ട് തൊട്ടിലിൽ നിന്നെ ഞാനങ്ങ് കെടത്തി ഒറക്കും…അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ടെന്ന് അന്ന് ഫോൺ വിളിച്ചപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ… ”

ഞാൻ പുറകിൽ നിന്ന ദിവ്യയെ മുന്നോട്ട് വലിച്ച് ചേർത്തു പിടിച്ച് അവനോടായി പറഞ്ഞു…അപ്പോൾ എൻ്റെ കൈക്കുള്ളിലിരിക്കുന്ന അവളെ ഒന്നു നോക്കി ആ വാക്കുകളെ എൻ്റെ മനസ്സിൽ തന്നെ ഒന്ന് ഉറപ്പിച്ചു വെക്കാൻ ഞാൻ
മറന്നില്ല…അവളുടെ മുഖത്ത് സന്തോഷമോ സങ്കടമോന്ന് വായിച്ചെടുക്കാൻ എനിക്ക് പറ്റിയില്ല…

Leave a Reply

Your email address will not be published. Required fields are marked *