ദിവ്യാനുരാഗം – 8 1

” ഡാ എണീക്കുന്നുണ്ടോ…അവരൊക്കെ കാത്ത് നിൽപ്പുണ്ടാവും… ”

അമ്മയുടെ കുലുക്കിയുള്ള അലർച്ചയിൽ ഞാൻ കണ്ണ് തുറന്നു…

” ആ കെടന്ന് കയറ് പൊട്ടിക്കാതെ ഡോക്ടറേ… പെണ്ണവിടുന്ന് ഓടി പോകത്തൊന്നുമില്ല… ”

ഞാൻ ഉറക്കച്ചടവോടെ എണീറ്റു…

” അല്ല ഇതാരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വരുന്നത്…ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ… ”

ഞാൻ പുള്ളിക്കാരിയുടെ അണിഞ്ഞൊരുങ്ങൽ കണ്ട് ചോദിച്ചു… അത്യാവശ്യം നല്ല മൊഞ്ചായിട്ടുണ്ട് കക്ഷി….

” മതി മോനെ മതി….ഇന്നത്തേക്കുള്ളതായി…വേഗം പോയി ഫ്രഷായിട്ട് വാ… “
എന്നെ ഉന്തി തള്ളി പുള്ളിക്കാരി ബാത്റൂമിലേക്ക് വിട്ടു…അതോടെ പെട്ടെന്ന് കുളിച്ച് മാറി ഡ്രസ്സും ഇട്ട് ഞാൻ താഴേക്കിറങ്ങി…

” ഡാ അവിടെ വെച്ചത് കഴിച്ചിട്ട് വേഗം വരണം കേട്ടോ…ഞാൻ അപ്പുറത്ത് ഉണ്ടാവും… ”

അമ്മ എന്നെ നോക്കി വിളിച്ച് പറഞ്ഞ് അപ്പുറത്ത് അമ്മായിയുടെ വീട്ടിലേക്ക് പോയി….പിന്നാലെ പെട്ടെന്ന് തന്നെ കഴിച്ച് ഞാനും…

” അല്ല നീയെന്തെടുക്കുവായിരുന്നു ചെക്കാ…വേഗം ചെല്ല് അവനെ ഒന്ന് ഒരുക്ക്…ചെക്കൻ റെഡി ആവുന്നില്ല… ”

എന്നെ കണ്ടതും അമ്മായി ഒറ്റവാക്കിൽ പറഞ്ഞു…

” ടെൻഷൻ അടിക്കാതെ മോളെ ഇതിപ്പൊ റെഡി ആക്കി തരാം… ”

ഞാൻ പുള്ളിക്കാരിയുടെ കവിളിൽ ഒരു തട്ട് വച്ച് കൊടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി…

” മോനെ ചേട്ടാ ഇതെന്തോന്നാ പെട്ടെന്ന് റെഡി ആവ് നമ്മുക്ക് പോകണ്ടേ… ”

ഉള്ളിലേക്കെത്തിയതും കിടക്കയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന സൂര്യയെ നോക്കി ഞാൻ പറഞ്ഞു

” ഓ അപ്പൊ നീയും കൂടെ ഒത്തിട്ടാണല്ലേ… ”

എൻ്റെ സംസാരം അവന് ദഹിച്ചില്ലാന്ന് ആ മറുപടിയിൽ എനിക്ക് വ്യക്തമായിരുന്നു…

” എൻ്റെ പൊന്നു മോനെ ഒരു പെണ്ണു കണ്ടെന്ന് കരുതി ഇപ്പൊ എന്താ…വയസെത്രയായീന്നാ വിചാരം… ഇവിടെ വേറെയും ആൺപിള്ളേരുണ്ട്… ചേട്ടന്മാരൊക്കെ എങ്ങനെ തുടങ്ങിയാൽ ഈ അനിയന്മാരൊക്കെ എന്ത് ചെയ്യും… ”

ഞാൻ അവനെ ദേഷ്യം പിടിപ്പിക്കാൻ കട്ടിലിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു…

” ഡാ മൈരേ വേണ്ടാട്ടോ…നീയും കൂടി തുടങ്ങണ്ടാ…എനിക്കിപ്പൊ കല്ല്യാണം വേണ്ട…ഞാൻ ഒന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നത് കൊണ്ട് നിനക്കൊക്കെ എന്താടാ… ”

പുള്ളിക്കാരൻ കടുപ്പത്തിൽ തന്നെ എന്നെ നോക്കി പറഞ്ഞു…

” എൻ്റെ പൊട്ടൻ ചേട്ടാ…അന്നും ഇന്നും എന്നും ഞാൻ ഇയാളുടെ ഒപ്പം അല്ലേ…പിന്നെ അമ്മായിയേയും അമ്മയേയും വെറുപ്പിക്കണ്ടാന്ന് കരുതി അല്ലേ പറഞ്ഞേ…നമ്മുക്ക് ജസ്റ്റൊന്ന് പോയി കാണാടാ… ”

ഞാൻ അവനെ കൂൾ ആക്കാൻ ശ്രമിച്ചു…

” എന്നാലും എനിക്കൊന്നും വയ്യ… ”

” ഒരു വയ്യായികയും ഇല്ല…പെണ്ണ് കോളേജ് ലക്ക്ച്ചററാ പോലും… ടീച്ചർമാർക്കൊക്കെ നല്ല ശമ്പളം ആടാ…നമ്മുക്ക് എന്നും ലോക്കൽ അടിക്കാതെ
ബ്രാൻ്റൊക്കെ മാറ്റി ഒന്ന് റിച്ചായി അടിക്കണ്ടേ…. ”

ഞാൻ അവനെ സമ്മതിപ്പിക്കാൻ അടവുകൾ പുറത്തെടുത്തു…

” പിന്നെ ഉണ്ട നീ ഒന്ന് പോയെ ഇതൊന്നും നടക്കില്ല…വേണേൽ ജസ്റ്റൊന്ന് പോയി കാണാം… എനി അതും പറഞ്ഞ് നിൻ്റമ്മായിയുടെ വായീന്ന് എനിക്ക് കേൾക്കാൻ പറ്റില്ല… ”

അവൻ എൻ്റെ പ്രലോഭനങ്ങളെ എടുത്ത് ചവിറ്റു കൊട്ടയിൽ ഇട്ടു കളഞ്ഞു…പക്ഷെ പെണ്ണ് കാണാൻ വരാം എന്ന് പറഞ്ഞത് ആശ്വാസമായി…

” ആ അങ്ങനെ ആണേൽ അങ്ങനെ നീ പെട്ടെന്നൊന്ന് മൊഞ്ചായി താഴേക്ക് വാ…അവരൊക്കെ കാത്തു നിൽക്കുന്നുണ്ട്… ”

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് താഴേക്കിറങ്ങി…

” ഡാ അജ്ജൂ എന്തായി… ”

താഴെക്കിറങ്ങിയതും എന്തായി എന്നറിയാൻ അമ്മായി വട്ടം ചാടി…

” ഞാൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ…ഒരു പത്ത് മിനിറ്റ് സൂര്യ റെഡി ആയി താഴേക്ക് വരും…ഇത് മകിഴ്മതി കോട്ടയാണേൽ സത്യം… ”

ഞാൻ പുള്ളിക്കാരിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു…

” ഹാവു സമാധാനമായി… ”

പുള്ളിക്കാരി ആരൊടെന്നില്ലാതെ പറഞ്ഞ് അമ്മയുടെ അടുത്തേക്ക് നടന്നു…

കുറച്ചു സമയങ്ങൾക്ക് ശേഷം സൂര്യ ഒരുങ്ങി വന്നു… അപ്പോഴേക്കും നന്ദുവും എത്തിയിരുന്നു…അതോടെ ഞങ്ങൾ പുറപ്പെട്ടു…സൂര്യയുടെ കാറിലാണ് പോയത്…ഞാനായിരുന്നു വണ്ടി ഓടിച്ചത്…അങ്ങനെ അത്ര ദൂരം ഒന്നും ഇല്ലാതതു കൊണ്ട് പെട്ടെന്ന് തന്നെ പറഞ്ഞ പെണ്ണിന്റെ വീടെത്തി….എല്ലാവരും കാറിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി…ഞങ്ങളെ സ്വീകരിക്കാൻ പെണ്ണിന്റെ വീട്ടുകാർ ഉമ്മറതെത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *