ദിവ്യാനുരാഗം – 8 1

ഞാൻ അവനെ നോക്കി സംഭവം ഇച്ചിരി ചമ്മലോടെ ആണെങ്കിലും പറഞ്ഞൊപ്പിച്ചു…

” അങ്ങനെ പറേടാ മോനെ…അപ്പൊ അതാണ് കാര്യം… വെറുതെ അല്ല അവള്… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…അവന്മാരും ആ ചിരിയിൽ പങ്ക് ചേർന്നു…പക്ഷെ എനിക്കൊന്നും കത്തിയില്ല…

” എന്ത് നീയെന്താ ഉദ്ദേശിക്കുന്നേ…?? ”

ഞാൻ ഗൗരവപൂർവം അവനെ നോക്കി…എന്താണ് ഇത്രയ്ക്കവൻ കാട് കയറി മനസ്സിലാക്കിയതെന്ന് അറിയണമല്ലോ…

” ഓ പിന്നേ ഒന്നും മനസ്സിലാവാത്ത ആള്…അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്തിൻ്റെ റിയാക്ഷൻ ആണ് നടന്നതെന്ന് ഇനി ഞങ്ങടെ വായീന്ന് തന്നെ സാറിന് കേൾക്കണമായിരിക്കും അല്ലേ… ”

എൻ്റെ സംശയത്തിന് നന്ദുക്ക് മുന്നേ ശ്രീയുടെ വായീന്ന് മറുപടി വന്നത് കേട്ടതോടെ ഞാൻ ഞെട്ടിത്തരിച്ചു നിന്നു… നേരത്തെ തലയ്ക്കു മീതെ പറന്ന പരുന്തിനെ ചവിട്ടി താഴെയിട്ട് ഡ്രാഗൺ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങി…
” ഡാ നീയെന്തൊക്കെയാ പറയുന്നേ…. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല…. ”

ഞാൻ ഞെട്ടല് വിടാതെ അവന് മറുപടി കൊടുക്കാൻ പാടുപെട്ടു…

” മതി മതി…എനി മികച്ച നടനുള്ള സംസ്ഥാന അവാർഡൊന്നും ഞങ്ങടെ കയ്യീന്ന് കിട്ടാൻ പോന്നില്ല… അതോണ്ട് അഭിനയം മതി… ”

എൻ്റെ ഭാവവും സംസാരവും കണ്ട് അഭി രംഗത്ത് വന്നു

” ഡാ നിങ്ങളൊന്ന് വിശ്വസിക്കടാ…എൻ്റെ അമ്മയാണേ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്…അവളുടെ ആ ക്യാരക്ടർ മാറിയതാ ഉദ്ദേശിച്ചത് അല്ലാതെ നിങ്ങള് കരുതുമ്പോലെ അല്ല… ”

ഞാൻ എങ്ങനേലും സത്യം അവന്മാരെ വിശ്വസിപ്പിക്കാൻ കടിഞ്ഞാണിട്ട് പരിശ്രമിച്ചു…

” ആണോ…എന്നാ നീ അങ്ങനെ ആയിരിക്കും ഉദ്ദേശിച്ചത് പക്ഷെ കേൾക്കുന്ന ആൾ അങ്ങനെ ആയിരിക്കില്ല എടുക്കുക…അതാ കെട്ടിപിടുതത്തിൽ മോൻ അറിഞ്ഞു കാണുമല്ലോ… ”

എൻ്റെ ന്യായീകരണം കേട്ട് നന്ദു കാര്യം വിവരിച്ചു…പക്ഷെ അവന് തിരിച്ചൊരു മറുപടി എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല…കാരണം ഇനി അവൻ പറഞ്ഞതിൽ കാര്യമുണ്ടായിരിക്കുമോ..?? അവളും അങ്ങനെ കരുതി കാണുമോ…?? അതുകൊണ്ടായിരിക്കുവോ പെട്ടെന്ന് അവളങ്ങനൊക്കെ കാട്ടി കൂട്ടിയത്…??

ഒന്നിനു പുറമേ ഒന്നായി എന്നെ ചോദ്യങ്ങൾ വരിഞ്ഞു മുറുക്കി…അവന്മാരാണേൽ ഈയുള്ളവൻ്റെ അവസ്ഥ കണ്ട് ചിരി അടക്കിപ്പിടിക്കാൻ പാടുപെടുന്നു…അങ്ങനെ ഓരോന്ന് ആലോചിച്ചും സംസാരിച്ചും സമയം കുറച്ച് തള്ളി നീക്കിയതിനു ശേഷം ഞാനും നന്ദുവും ഞങ്ങടെ ക്ലാസിലേക്ക് വിട്ടു പിരിഞ്ഞു…

” ഡാ ഒരുപാട് പേര് കണ്ടോ… ”

ഞാൻ ക്ലാസിലേക്ക് നടക്കുമ്പോൾ ചില പിള്ളാരുടെ ആക്കിയ ചിരിയും നോട്ടവും സഹിക്കാൻ വയ്യാതെ നന്ദുവിനോട് തിരക്കി…

” എന്ത് കണ്ടോന്ന്…?? ”

എൻ്റെ ചോദ്യത്തിന് എടുത്തിട്ടപ്പോലുള്ള അവൻ്റെ മറുപടി വന്നപ്പോൾ കലിപ്പങ്ങ് പാഞ്ഞു കേറി…

” നിൻ്റണ്ടി മുറിഞ്ഞ് വീണത് കണ്ടോന്ന്… അതാണല്ലോ ഇപ്പൊ ഇവിടുണ്ടായേ… ”

ദേഷ്യത്തോടെ അവന് മറുപടി നൽകി ഞാൻ മുന്നോട്ട് നടന്നു…

” ഡാ നില്ല് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അത്യാവശ്യം കുറച്ച് പേരെ കണ്ടുള്ളു…നീ അത് വിട്ടേക്ക്…. ഇതിനൊക്കെ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നേ… ”

അവൻ എൻ്റെ ദേഷ്യം കണ്ട് മുന്നിലേക്ക് വട്ടം നിന്നു

” മാറി നിക്ക മൈരേ… നിനക്കത് പറയാം മാനം പോയത് എൻ്റെയല്ലേ… “
ഞാൻ അവൻ്റെ ആശ്വാസവാക്കുകളെ പാടെ തള്ളിക്കളഞ്ഞ് മുന്നോട്ട് നടന്നതും ഒരുകൂട്ടം പെൺപിള്ളേർ ചിരിച്ചുകൊണ്ട് എതിരെ നടന്നു വരുന്നത് കണ്ടു…

” എന്താലും റൊമാൻസ് കലക്കി അർജ്ജുൻ….ആരെയാ രാവിലെ തന്നെ കോളേജിൽ കൂട്ടി വന്ന് കെട്ടിപിടിച്ചോണ്ട് നിന്നത്… ”

എൻ്റെ മുന്നിൽ എത്തിയതും കുട്ടത്തിൽ ഒരുത്തി മൊഴിഞ്ഞു.. അതോടെ ബാക്കി ഒക്കെ നേരത്തെ പറഞ്ഞ് വച്ച പോലെ ഒരു കുട്ടചിരിയും… അതിനവളുടെ തന്തയ്ക്ക് രണ്ട് തെറി പറയാൻ ആഗ്രഹം ഉണ്ടായെങ്കിലും കലിപ്പോടെ നോക്കുക അല്ലാതെ ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും എന്നെ ഞെട്ടിച്ചുകൊണ്ട് നന്ദു മുന്നോട്ട് വന്നു…

” എന്തായാലും നിന്റെ അമ്മയും പെങ്ങളുമൊന്നുമല്ലലോ എന്നാ പിന്നാ മോൾക്ക് അത്ര ശുഷ്കാന്തി വേണ്ട കേട്ടോ…. പിന്നെ കെട്ടിപിടിച്ചതാ പ്രശ്നമെങ്കിൽ മോളിങ്ങ് വാ ഞാൻ കുറച്ചു നേരം നിന്നെ കെട്ടിപ്പിടിച്ചിരിക്കാം… ”

Leave a Reply

Your email address will not be published. Required fields are marked *