” ഇല്ല ഇപ്പൊ വരും…വൈകൂന്ന് പറഞ്ഞായിരുന്നു… ”
പുള്ളിക്കാരി ഏതോ ഹിന്ദി സീരീയലിൽ നിന്നുള്ള ശ്രദ്ധമാറ്റാതെ തന്നെ എനിക്ക് മറുപടി തന്നു…
” അപ്പൊ പുള്ളിക്കാരന് പണ്ടത്തെപ്പോലെ താങ്കളോട് സ്നേഹം ഇല്ലല്ലേ… നേരത്തെയും കാലത്തേയും ഒന്നും വീട്ടിൽ കേറാതായി… ”
ഞാൻ അമ്മയെ ഒന്നിളക്കാൻ തീരുമാനിച്ചു…ജസ്റ്റ് ഫോർ എ രസം….
” ഡാ വേണ്ടാട്ടോ… മര്യാദയ്ക്ക് കഴിച്ചിട്ട് വേഗം സ്ഥലം വിട്ടോ… ”
പ്രിയതമന് ഇഷ്ട്ടമല്ലാന്ന് പറഞ്ഞത് പുള്ളിക്കാരിക്ക് ഇഷ്ട്ടപെട്ടുകാണില്ല… അതുകൊണ്ട് ടീവിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് കനത്തിൽ പറഞ്ഞു… അപ്പോഴേക്കും ഞാൻ കഴിച്ച് കഴിഞ്ഞ് ഹാളിലേക്ക് എത്തിയിരുന്നു…
” എന്നാ ഞാൻ പോവ്വാ…നന്ദുവിനേയും നാളെ കൂട്ടാം പെണ്ണുകാണലിന് ഒപ്പം വരാൻ… ”
ഞാൻ അമ്മയോട് യാത്രപറഞ്ഞ് മുറ്റത്തിറങ്ങി വണ്ടി എടുക്കുമ്പോഴേക്കും അച്ഛൻ എത്തിയിരുന്നു…പുള്ളിക്കാരനും ഒരു സലാം നൽകിയ ശേഷം വണ്ടി നേരെ
ഹോസ്പിറ്റലിലേക്ക് വിട്ടു…നന്ദു അവിടെ എത്താം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു… അതോണ്ട് അവനെ പിക്ക് ചെയ്യേണ്ട…
ഹോസ്പിറ്റലെത്തി വണ്ടിയും പാർക്ക് ചെയ്യ്തു ലിഫ്റ്റിലേക്ക് കയറാൻ നോക്കുമ്പോൾ അവിടെ ശ്രദ്ധയെ കണ്ടു…
” ഹാ ഇതാര്…തന്നെ കണ്ടൊരു താങ്ക്സ് പറയാൻ ആലോചിക്കുമ്പൊ മുന്നിൽ ആള് പ്രത്യക്ഷപ്പെട്ടല്ലോ… ”
ലിഫ്റ്റിന് അടുത്തേക്കെത്തിയ എന്നെ കണ്ട് ശ്രദ്ധ ചിരിച്ചുകൊണ്ടു പറഞ്ഞു
” എന്തിന്… ”
ഞാൻ കാര്യം മനസ്സിലാക്കാതെ അവളെ നോക്കി പുരികം ഉയർത്തി…
” എൻ്റെ കുഞ്ചുവെ ഇത്ര ഹാപ്പി ആക്കി തന്നതിന്…നടന്നതൊക്കെ രാവിലെ അവള് വിളിച്ചപ്പൊ പറഞ്ഞു… ”
അവളെനിക്ക് കാര്യം വിശദീകരിച്ചു…പക്ഷെ എനിക്ക് മനസ്സിലായിട്ടില്ല അത് വേറെ കാര്യം…
” സോറി ആരാ ഈ കുഞ്ചു…ദിവ്യയാണോ..? ”
ഞാൻ എൻ്റെ അടുത്ത സംശയം പുറത്തേക്ക് നീട്ടി…
” ആ അവളു തന്നെ…കുഞ്ചുന്ന് അതിനെ വീട്ടില് വിളിക്കുന്ന പേരാ… പെട്ടെന്ന് നാവിലതാ വന്നത്… ”
” ഓ അങ്ങനെ അത് പറ ഞാനും കരുതി ഇതേത് കുഞ്ചൂന്ന്… പിന്നെ തൻ്റെ കുഞ്ചുൻ്റെ കാര്യം ഒന്നും പറയണ്ട… ബാക്കിയുള്ളവനെ കോളേജ് മൊത്തം നാറ്റിച്ചു… ”
ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം രാവിലെ കോളേജിൽ വച്ച് നടന്നത് അവളോട് പറഞ്ഞു കൊടുത്തു…അതോടെ അവള് കെടന്ന് ചിരിക്കാൻ തുടങ്ങി…
” അയ്യേ ഈ പെണ്ണ്…മോൻ അപ്പൊ കോളേജ് മൊത്തം നാറിക്കാണുമല്ലോ… ”
ലിഫ്റ്റിറങ്ങുമ്പോൾ അവൾ ചിരിയടക്കാതെ തന്നെ എന്നോട് ചോദിച്ചു…
” പറയാനുണ്ടോ…ടീച്ചർമാര് വരെ കണ്ടു…എന്നാ കരച്ചലായിരുന്നു കെട്ടിപിടിച്ച്…ഞാൻ തരിച്ചു നിന്നു പോയി… ”
ഞാൻ അവളുടെ ചോദ്യത്തിന് രാവിലത്തെ എൻ്റെ അവസ്ഥയെ പറ്റി പറഞ്ഞു കൊടുത്തു…
” മ്മ്…എന്നെ വിളിച്ച് ഒരുപാട് കരഞ്ഞു രാവിലെ..
ചോദിച്ചപ്പൊ സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞ് നടന്നതൊക്കെ പറഞ്ഞിരുന്നു…പക്ഷെ ഇത് പറഞ്ഞില്ല കള്ളി… ”
” അവള് പറയത്തില്ല… മനുഷ്യനെ നാറ്റിച്ചിട്ട് എവിടെ പോയി ഇന്ന് വന്നില്ലേ… ”
നടന്നു നടന്നു സംസാരിച്ച് നേഴ്സിംഗ് കണ്സൾട്ടൻസ്സിക്ക് മുന്നിലെത്തിയിട്ടും അവളെ കാണാതായപ്പോൾ ഞാൻ ശ്രദ്ധയോട് ചോദിച്ചു…
” വന്നിട്ടുണ്ട്…ആള് ഫുൾ ഹാപ്പിയാ…ചാടി നടന്ന് വർക്ക് ചെയ്യുവാ… ”
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി…
” മ്മ് എന്നാ ശരി തൻ്റെ വർക്ക് നടക്കട്ടെ….. ”
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു…പിന്നെ മുറിയിലെത്തിയതും അതുവിൻ്റെ വക കളിയാക്കൽ അൺസഹിക്കബിൾ…ബാക്കി മൂന്നും നടന്നതൊക്കെ പറഞ്ഞ് കൊടുത്ത് എല്ലാം കൂടി കളിയാക്കി കളിയാക്കി ഒരു പരുവം ആക്കി…പക്ഷെ എന്തോ ആ കളിയാക്കലിന് ഒരു സുഖം ഉള്ളപോലെ എനിക്ക് തോന്നി…
പിന്നെ പതിവ് പോലെ സമയം തള്ളി നീക്കി…നന്ദുവിനോട് നാളത്തെ കാര്യം പറയാൻ മറന്നില്ല…ഇനി രാവിലെ പോയി സൂര്യയെ പറഞ്ഞു സമ്മതിപ്പിക്കണം…അതാണ് ടാസ്ക്ക്…അങ്ങനെ ഭക്ഷണവും കഴിച്ച് പിള്ളാര് പെട്ടന്ന് തന്നെ കിടന്നുറങ്ങി…ഇന്ന് രാവിലെ എണീറ്റത് കൊണ്ടായിരിക്കാം… അതോടെ ഞാൻ ഫോണും നോക്കി ഇരിപ്പായി… കുറച്ചു കഴിഞ്ഞ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടാണ് ഫോണിൽ നിന്ന് തലയെടുത്തത്…അതുവിനുള്ള മരുന്നുമായി നമ്മുടെ കഥാ നായികയുടെ രംഗ പ്രവേശനമായിരുന്നു…ഞാൻ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു…അത് മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ ജോലി ചെയ്യ്തു പോകാൻ ഒരുങ്ങി…
