“അമ്മെ .. അമ്മെ ” അമ്മുമോൾ സ്കൂൾ വിട്ടുവന്നപ്പോൾ നിലത്തു കിടക്കുന്ന സ്വാതിയെ വിളിച്ചു…
സ്വാതി കരഞ്ഞു വീർത്ത കണ്ണുകളുമായി മോളെ നോക്കി…
“എന്തു പറ്റി അമ്മെ… അച്ഛൻ എന്തെ?” അമ്മുമോൾ ആകുലതയോടെ ചോദിച്ചു…
“അച്ഛൻ പോയി മോളെ നമ്മളെയെല്ലാം വിട്ടു…” അതുംപറഞ്ഞു സ്വാതി മോളെയും ചേർത്തു പിടിച്ചു പൊട്ടികരഞ്ഞു…
മനോജിന്റെ പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ ആകെ ഉലഞ്ഞിരിരുന്നു സ്വാതി….
കുറെകരഞ്ഞതുകൊണ്ടുതന്നെ സ്വാതി നേരത്തെതന്നെ മോളെയും കൂട്ടി കിടന്നു..
മനോജ്, അവൾക്കായി കൊടുത്ത പൈസയും കൊണ്ടുപോയിട്ടുണ്ടെന്ന് തുറന്നുകിടന്ന അലമാരയിൽ നിന്ന് സ്വാതിക്ക് മനസിലായിരുന്നു..
എന്നാൽ അവൾക്ക് യാതൊരു പരിഭവവും തോന്നിയില്ല…
രാത്രി എപ്പോഴോ സ്വാതി കണ്ണുതുറന്നു….
സ്വാതിക്ക് എന്തൊക്കയോ അസ്വസ്ഥതകൾ തോന്നി…. അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു… സ്വാതിക്ക് വല്ലാത്ത ഭയം തോന്നി….” എന്റെ കുഞ്ഞു…” അവൾ കൈകൊണ്ടു വയറിനെ പൊതിഞ്ഞു..
പെട്ടെന്ന് അവൾക്ക് വല്ലാത്ത വേദന അനുഭവപെട്ടു… “ഡേറ്റ് ആകാറായില്ലലോ..” സ്വാതി ഓർത്തു..
എന്നാലും സ്വാതി മോഹനനെ വിളിച്ചു…
“ഹലോ മോഹനേട്ടാ”
“എന്താ സ്വാതി… എന്തെങ്കിലും പ്രശ്നം…”
“മോഹനേട്ടാ എനിക്കു നല്ല വേദനയുണ്ട്.. ഒന്നു വരാമോ… ആ..” സ്വാതിക്ക് അതിയായ വേദന അനുഭവപെട്ടു…
“എന്താ സ്വാതി… ഞാൻ, ഞാൻ പെട്ടന്ന് വരാം…” അതും പറഞ്ഞു മോഹനൻ ഫോൺ വച്ചു.
മോഹനേട്ടൻ കുറച്ചു നിമിഷങ്ങൾക്കപ്പുറം സ്വാതിയുടെ വീട്ടിലെത്തി മോളെയും സ്വാതിയെയും വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…..
സ്ട്രെച്ചറിൽ കിടത്തി ലേബർ റൂമിലേക്ക് പോകുമ്പോൾ.. സ്വാതി ഋഷിയെ അവിടെയെല്ലാം നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…..
“സാർ അറിഞ്ഞില്ലെ ഇനി..” അവൾ മനസ്സിലോർത്തു…
അമ്മുമോൾ സ്വാതിയുടെ വേദന കണ്ട് കരയുന്നുണ്ടായിരുന്നു…
“മോള് കരയണ്ട… അമ്മ കുഞ്ഞുവാവയുമായി വേഗം വരാം..” ലേബർ റൂമിനു പുറത്തു വച്ചു മോളെ ആശ്വസിപ്പിച്ച ശേഷം… സ്വാതയെ റൂമിലേക്കു കയറ്റി….
ബെഡിൽ സ്വാതി വേദനകൊണ്ട് പുളഞ്ഞു…
മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി… ഒടുക്കം ഒരു നിലവിളിയോടെ ഋഷിയുടെയും സ്വാതിയുടെയും കുഞ്ഞു പുറത്തേക്കു വന്നു…
“സ്വാതി മോനാണ്… ” ഡോക്ടർ പറഞ്ഞതും തളർച്ചയിലും സ്വാതിയുടെ മുഖത്തു പുഞ്ചിരിവിരിഞ്ഞു… ശേഷം അവൾ മയക്കത്തിലേക്ക് വീണു…
………………………………………………………
സ്വാതി പ്രയാസപെട്ടു കണ്ണുതുറന്നപ്പോൾ… അവൾ ഒരു മുറിയിലായിരുന്നു…
അപ്പോഴാണ് അമ്മുമോളെ കാണുന്നത്… അവൾ മോളെ നോക്കി തളർച്ചയോടെ ചിരിച്ചു..
സ്വാതി പിന്നീട് നോക്കിയപ്പോൾ തന്റെ അടുത്തു കിടക്കുന്ന കുഞ്ഞിനെ കാണുന്നത്…
അവളുടെ അമ്മ മനം നിറഞ്ഞു… കുഞ്ഞിനെ കണ്ടതും അവൾക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു….
അവൾ കുഞ്ഞിനെ കൈകൊണ്ടു സ്നേഹത്തോടെ തലോടി.. കുഞ്ഞൊന്നുനങ്ങികൊണ്ട് അവളോട് ചേർന്നു കിടന്നു….
“അമ്മെ കുഞ്ഞുവാവെനെ കാണാൻ എന്തു രസമാ… ” അമ്മുമോൾ കുഞ്ഞിന്റെ അടുത്തു വന്നിരുന്നു പറഞ്ഞു..
“ഹും അച്ഛന്റെ അല്ലെ മോൻ…” സ്വാതി മനസ്സിലോർത്തു….
ആ സമയം സ്വാതി ഋഷിയെ അവിടെയെല്ലാം തിരിഞ്ഞു…
“മോളെ ഋഷി അങ്കിൾ ഇതുവരെ വന്നില്ലെ”
“ഇല്ലമ്മെ.. മോഹൻ അങ്കിൾ മാത്രമെ ഇവിടെ ഒള്ളൂ..”
സ്വാതിക്ക് ഒരു നിമിഷം ഋഷിയോട് ദേഷ്യം തോന്നി…
ആ സമയത്താണ് മോഹനൻ അങ്ങോട്ട് വന്നത്….
“ആ സ്വാതി എഴുന്നേറ്റോ..കേട്ടോ.. ഋഷിക്ക് അവിടെ ഇരിക്കപൊറുതി ഇല്ല.. സാറിന്റെ സന്തോഷം വാക്കുകളിൽ അറിയാം…” മോഹനൻ വന്നയുടനെ സ്വാതിയോട് പറഞ്ഞു…
മോഹൻ പറഞ്ഞതും സ്വാതി എന്താണെന്ന രീതിയിൽ നോക്കി.
“സാർ ഇവിടെ ഇല്ലല്ലോ.. പുറത്തു ഒരാളെ കാണാൻ പോയതാ.. ഡേറ്റ് അടുത്ത ആഴ്ച്ചയാണെന്ന് കരുതി പോയതാ.. ഇത്ര പെട്ടെന്നാകുമെന്ന് സാറും കരുതി കാണില്ല..”
