അപ്പോഴാണ് അമ്മുമോൾ അങ്ങോട്ട് വന്നത്..
“ഋഷി അങ്കിൾ..”
ഋഷി അമ്മുമോളുടെ വിളികേട്ട് അങ്ങോട്ട് നോക്കി…
“അങ്കിളെ എന്റെ കുഞ്ഞാവേനെ തരാൻ വന്നതാണോ..”
“മ്മ് അതെ മോളെ… കുഞ്ഞാവ അമ്മയുടെ കൂടെ ഉണ്ട്…”
“അങ്കിളെ ഇനി കുഞ്ഞാവേനെ കൊണ്ടുപോകല്ലെ പ്ലീസ്.. എനിക്കു ഒത്തിരി ഇഷ്‌ടാ കുഞ്ഞുവാവേനെ… അമ്മയ്ക്കും.., അമ്മ എന്നും കരയും കുഞ്ഞാവേനെ ഓർത്തു…”
അമ്മുമോൾ വിഷമത്തോടെ ഋഷിയോടെ പറഞ്ഞു..
“ഇല്ല മോളെ കുഞ്ഞുവാവ ഇനി എന്നും മോളുടെ കൂടെ ഉണ്ടാകും”
“ഹായ്.. ഞാൻ കുഞ്ഞുവാവനെ കണ്ടിട്ടു വരാവേ….” അതും പറഞ്ഞു മോൾ സന്തോഷത്തോടെ അകത്തേക്കു പോയി…
കൊണ്ടുവന്ന കുഞ്ഞിന്റെ സാധനങ്ങൾ അവിടെ വച്ചു ഋഷി മെല്ലെ തിരിഞ്ഞു നടന്നു..
അവിടെ ഒരു കരടായി നിൽക്കാൻ ഋഷിക്ക് തോന്നിയില്ല….
പാലുകൊടുത്തു കഴിഞ്ഞു സ്വാതി പുറത്തേക്കു വന്നുനോക്കി.. അപ്പോൾ ഋഷിയെ അവിടെ ഒന്നും കണ്ടില്ല..
“സാർ പോയോ.. ” അവൾക്ക് അടിച്ചതിൽ കുറ്റബോധം തോന്നി..
ഋഷി തിരികെയുള്ള യാത്രയിലായിരുന്നു… അവന്റെ മനസിലൂടെ എല്ലാം കാര്യങ്ങളും ഓടിമറഞ്ഞു..
സ്വാതിയെ ആദ്യം കണ്ടപ്പോൾ തന്റെ ആഗ്രഹം സാധിക്കാനുള്ള ഒരു പെണ്ണായി മാത്രമെ കണ്ടോള്ളൂ… പിന്നെ എപ്പോഴോ ഒരു ഇഷ്ടം തോന്നി, അത് അവളോടാണോ… അതോ എന്റെ കുഞ്ഞിന്റെ അമ്മയോടുള്ളതാണോ എന്നറിയില്ല…
മനോജിന്റെ ഭാര്യയായ അവളെ ഒരിക്കൽ പോലും സ്വന്തമാക്കണമെന്ന ചിന്ത ഉണ്ടായിരുന്നില്ല…അന്ന് വികാരം വേലിയേറ്റത്തിൽ അവളെ കളിക്കുമ്പോൾ മറ്റൊന്നും ചിന്തിച്ചില്ല… പിന്നീടുള്ള അവളുടെ പ്രതികരണത്തിൽ ഞാൻ ശെരിക്കും ഉലഞ്ഞിരുന്നു.. എന്നോട് അവൾക്ക് വെറുപ്പാണെന്ന് തോന്നി.. എന്റെ കുഞ്ഞിനോടും, അതാണ് കുഞ്ഞിനെ അവളിൽ നിന്നും വേർപെടുത്തിയത്… എന്നാൽ എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്ന് ഇപ്പോൾ മനസിലായി… അത് തിരുത്താൻ കഴിഞ്ഞതിൽ ഋഷിക്ക് ആശ്വാസം തോന്നി…
അവൻ വേദനയോടെ ഹൈറേഞ്ച് താണ്ടി…
രണ്ടുദിവസം കഴിഞ്ഞപ്പോഴേ ഋഷിക്ക് കുഞ്ഞിനെ കാണാതിരിക്കാൻ വയ്യാതെ ആയി.. ആദ്യം സ്വാതിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന ചിന്ത വന്നെങ്കിലും ഋഷി രണ്ടും കല്പ്പിച്ചു കുഞ്ഞിനെ കാണാൻ പോയി…
ഋഷിയെ കണ്ടതും സ്വാതി മറുത്തൊന്നും പറയാത്തെ അകത്തേക്കുപോയി… ഋഷി അകത്തുകയറി കുഞ്ഞിനെ കണ്ടു…
സ്വാതി അപ്പോഴും മൗനയായിരുന്നു.. ഋഷി സംസാരിക്കാൻ പോയെങ്കിലും സ്വാതി കൂട്ടാക്കിയില്ല..
ആഴ്ച്ചകളോളം ഇരുവരും ആ ശീത സമരം തുടർന്നു…
സ്വാതിയുടെ മുഖത്തു ഇപ്പോൾ പഴയ ദുഃഖഭാവമില്ല… അവൾ സന്തോഷവതിയായിരുന്നു… അവളുടെ നഷ്ടങ്ങളെല്ലാം കുഞ്ഞിന്റെ കളിച്ചിരികളിൽ അവൾ മറന്നു….
ഇടക്ക് ഋഷിയുടെ കണ്ണുമായി കോർക്കുമ്പോളെല്ലാം സ്വാതി നോട്ടം മാറ്റി പോകും… എത്ര അവകണിച്ചാലും കുഞ്ഞിനെ കാണാൻ വരുന്നതിൽ യാതൊരു എതിർപ്പും അവൾ പ്രകടിപ്പിച്ചില്ല…
അന്ന് പതിവുപോലെ കുഞ്ഞിനെ കാണാൻ വന്നതാണ് ഋഷി…
കുഞ്ഞിനു പാലുകൊടുത്ത് അമ്മുമോളോട് നോക്കാൻ പറഞ്ഞു ഋഷിയെ നോക്കി പുറത്തേക്കു നടന്നു സ്വാതി…
അവൾ നോക്കുമ്പോൾ വീടിന്റെ സൈഡിൽ പുറത്തേക്കു നോക്കി നിൽക്കുകയാണ് ഋഷി…
അവൾ അവന്റെ അടുത്ത് വന്നു നിന്നു…
അടുത്ത് ആരോ വന്നതറിഞ്ഞ ഋഷി നോക്കുമ്പോൾ അത് സ്വാതിയായിരുന്നു…
അവരുടെ ഇടയിൽ മൗനം അലയടിച്ചു…
“സ്വാതി.. എന്നോട് വെറുപ്പാണോ നിനക്ക്..” ഋഷി പറഞ്ഞു തുടങ്ങി..
അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയി… തെറ്റാണ്.. പറ്റിപോയതാ.. നിനക്ക് എന്നോട്, അതിൽ പിന്നെ വെറുപ്പാണെന്ന് തോന്നി… അത് എന്റെ കുഞ്ഞിനോടും ഉണ്ടാകുമെന്നു കരുതി.. അതാ അന്ന് മോഹനേട്ടനോട് കുഞ്ഞിനെ അങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞെ…”
സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു.. ”
എനിക്കു വെറുപ്പൊന്നും ആരോടും ഉണ്ടായിരുന്നില്ല സാർ.. അന്ന് എനിക്കു എന്താ ചെയ്യേണ്ടെ എന്നൊന്നും ഒരു പിടിയുമില്ലായിരുന്നു അതാണ് അങ്ങനെ പറഞ്ഞെ.. പിന്നെ കുഞ്ഞുണ്ടായപ്പോൾ കാണാൻ വരാത്തപ്പോൾ.. പിന്നീട് കുഞ്ഞിനെ പെട്ടെന്ന് കൊണ്ടുപോയതിൽ എനിക്കു സാറിനോട് ദേഷ്യം തോന്നി…
