ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 Like

ജിത്തുവും റോണിയും അനൂപും പ്രതീക്ഷയോടെ രാധാമ്മയെ നോക്കുകയാണ്…..
പെട്ടെന്നുള്ള എൻ്റെ വാക്കുകൾ ആരതിയിലെ ഭയത്തിൻ്റെ ആഴം ഒന്നൂടെ കൂട്ടി…. രാധാമ്മയുടെ പുറകിൽ ട്രേയും പിടിച്ച് പേടിയോടെ തലകുനിച്ച് നിൽക്കുവാണവൾ……

പെട്ടെന്നെന്നിൽ നിന്നും ആരതിയെപ്പറ്റി എന്തോ കേട്ട ഭാവത്തിൽ രാധാമ്മ ഞങ്ങളെ നാല് പേരെയും
ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി കൂടെ പുറകിൽ നിന്ന ആരതിയേയും……

എടാ അജിത്തേ….. “പണി പാലുംവെള്ളത്തീ കിട്ടിയെന്നാ തോന്നുന്നത്”…… അടി വീഴുന്നതിന് മുമ്പിറങ്ങി ഓടാം…….
പേടിയോടെ എൻ്റെ കയ്യിൽ തോണ്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അനൂപ് പറഞ്ഞു……

ശ്ശെ നിന്നെക്കൊണ്ട് വല്യ ശല്യമായല്ലോ മൈരേ???…. “ഇങ്ങോട്ട് എഴുന്നള്ളിയപ്പോൾത്തന്നെ അടി കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു”……. ‘കാര്യം പറയാതെ പോയാൽ റോണി തല്ലും ഇനി പറഞ്ഞാൽ ഇവിടുന്ന് കിട്ടും അടി’….. എന്തായാലും അടിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് ഇനി എന്താണേലും വരുന്നിടത്ത് വെച്ച് കാണാം……..

“നിൻ്റെ കഴപ്പല്ലായിരുന്നോ അവളുടെ അമ്മയോട് തന്നെ കാര്യങ്ങൾ എഴുന്നള്ളിക്കണമെന്ന്”…….
പതിയെപ്പറഞ്ഞുകൊണ്ട് അനൂപ് എന്നെ ചോദ്യഭാവത്തിൽ നോക്കി……

“അയ്ശെരി”……. അപ്പോ എൻ്റെയായ് കുറ്റം…… “അല്ല ഞാനങ്ങനെ പറഞ്ഞെന്നും പറഞ്ഞ് എല്ലാം കൂടി ചാടിയിറങ്ങുവാണോ വേണ്ടത് “???? അത്പോട്ടെ ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ നീ അതേറ്റു പാടിയല്ലോ….. അതിനു കൊഴപ്പോന്നുമില്ലേ????
പുച്ചത്തോടെ അനൂപിനെ നോക്കി ഞാൻ പതിയെപ്പറഞ്ഞു…….

എടാ….. അത്….. ഞാൻ അപ്പോ…… വാക്കുകൾ പൂർത്തിയാക്കാതെ അനൂപ് തത്തിക്കളിക്കുവാൻ തുടങ്ങി….

ആ മതി മതി…. ഇനി നിന്നുഴലണ്ട…… “ബാക്കി ദാണ്ട അവിടുന്ന് കിട്ടും.
എല്ലാരും ആവശ്യത്തിന് മേടിച്ചോ “????….
രാധാമ്മയെ നോക്കിക്കൊണ്ട് ഞാൻ അനൂപിനോട് പറഞ്ഞു…….

ഇനി എന്ത് സംഭവിക്കുമെന്നറിയാതെ പ്രതീക്ഷയോടെ ഞങ്ങൾ നാല് പേരും രാധാമ്മയെത്തന്നെ നോക്കിയിരുന്നു…….
“കുറച്ചു സമയം ഞങ്ങളെത്തന്നെ നോക്കി ദഹിപ്പിച്ച ശേഷം അമ്മ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി”……..
എൻ്റമ്മേ ” ഇവർക്ക് ഭ്രാന്താണെന്നാ തോന്നുന്നത് ” ….. ‘കണ്ടില്ലേ അവരുടെ കൊലച്ചിരി’
” വല്ല അരുവയ്ക്കും വെട്ടുന്നതിനു മുൻപ് നമുക്കിറങ്ങി ഓടാം”………
പറഞ്ഞശേഷം അനൂപ് പേടിയോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു……..

“എൻ്റെ പൊന്നേ”…… നീ ഒന്നവിടിരി…… എന്തായാലും നമ്മൾ പെട്ട്…… ഇനി ഇവിടുന്നിറങ്ങി ഓടിയാലും അവർ തേടിപ്പിടിച്ച് വന്നടിക്കും ….. അവരുടെ തീരുമാനം എന്താണേലും പറയട്ടെ….
എൻ്റെ കയ്യിൽ നിന്നും അനൂപിൻ്റെ കൈവിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..

ഞങ്ങളുടെ പരുങ്ങലും പേടിയും കണ്ട് പെട്ടെന്ന് ചിരി നിർത്തിക്കൊണ്ട് രാധാമ്മ സംസാരിച്ചു തുടങ്ങി……

എൻ്റെ മക്കളെ “നിങ്ങൾക്കെവിടുന്ന് കിട്ടി ഇത്രയും ധൈര്യം”…..
“ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് അവളുടെ വീട്ടിൽ വന്ന് അവളുടെ അമ്മയോട് തന്നെ പറഞ്ഞിരിക്കുന്നു”……..
“ആ ഒരു ധൈര്യം എനിക്കൊരുപാടിഷ്ടായ്”………

പിന്നെ നിങ്ങൾ എന്താ എൻ്റെ മോളേപ്പറ്റി കരുതിയത്…… “എല്ലാക്കാര്യവും എന്നോട് പറയുന്ന എൻ്റെ മോള് അവളുടെ പ്രണയം എന്നോട് മറച്ചുവെക്കുമെന്നോ”????…….
എന്നാൽ നിങ്ങക്ക് തെറ്റി മക്കളെ……..
“ആരതിയെ സംബന്ധിച്ചിടത്തോളം ഞാനവൾക്ക് അമ്മ മാത്രമല്ല “…..
‘അവളുടെ നല്ല സുഹൃത്ത് കൂടിയാ ഞങ്ങളുടെ ഇടയിൽ യാതൊരുവിധ രഹസ്യങ്ങളുമില്ല”…..
ജിത്തൂനെ കണ്ടത് മുതൽ എല്ലാ കാര്യവും ഇവൾ എന്നോട് പറഞ്ഞിട്ടുണ്ട്……
” കഴിഞ്ഞ ദിവസം നിങ്ങൾ ഉണ്ടാക്കിയ വഴക്ക് പോലും എൻ്റെ മോളെന്നോട് പറഞ്ഞു “…..
‘ഇവൾക്ക് ആദ്യായിട്ടാ ഒരാളെ ഇഷ്ടമാവുന്നത്’…… നിങ്ങൾ പറഞ്ഞത് ശരിയാ “ചേട്ടൻ മരിച്ചതിൽപ്പിന്നെ ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എൻ്റെ മോളെ നന്നായ് നോക്കുവാൻ”……….
“ഇന്ന് വരെ ഞാനെൻ്റെ കുഞ്ഞിനെ ഒരു വാക്കുകൊണ്ട്പോലും വേദനിപ്പിച്ചിട്ടില്ല”…. ആണായും പെണ്ണായും എനിക്കിവൾ മാത്രമേയുള്ളു….. “അതുകൊണ്ട് ഞാനൊരിക്കലും എൻ്റെ കുഞ്ഞിൻ്റെ ഇഷ്ടങ്ങൾക്ക് എതിരുപറയില്ല”…….
“പിന്നെ ഇന്നത്തെക്കാലത്ത് പലർക്കും പ്രണയമെന്നതൊരു നേരമ്പോക്ക് മാത്രമാണ് ആത്മാർത്ഥതയൊന്നും ആർക്കും തന്നെയില്ല ”
അങ്ങനൊരു “പേടി ” എനിക്കുണ്ടായിരുന്നു എന്നാലിപ്പോൾ എൻ്റെയാ സംശയമെല്ലാം മാറി “എന്നോട് ഈ കാര്യങ്ങൾ മറച്ചുവെക്കാതെ എല്ലാം സംസാരിക്കാൻ നിങ്ങൾ കാണിച്ച മനസ്സ് അതെനിക്കൊരുപാടിഷ്ടായ് മക്കളെ “…..
‘നിങ്ങളാണ് യഥാർത്ഥ ആൺകുട്ടികൾ ‘……
” അമ്മയുടെ സ്നേഹത്തിനും വിശ്വാസത്തിനും വില നൽകുന്നവർ”…..
സ്നേഹത്തോടെ, പുഞ്ചിരിയോടെ നിറകണ്ണുകളോടെ രാധാമ്മ സംസാരിച്ചു നിർത്തി……..

അമ്മയുടെ വാക്കുകൾ ഞങ്ങൾ 4 പേർക്കും സന്തോഷവും ആത്മവിശ്വാസവും നൽകി …..
“സന്തോഷത്താൽ നിറഞ്ഞമിഴികളോടെ ആരതി ഞങ്ങളെ 4 പേരെയും നോക്കി പുഞ്ചിരിതൂകി “………

‘ഹൊ ‘! “എൻ്റമ്മേ “….. ഇപ്പോഴാണ് ശ്വാസം നേരേ വീണത്‌…. “ഞാനോർത്തു കാര്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ അമ്മ ചൂലെടുത്തടിക്കുമെന്ന് “… രാധാമ്മയെ നോക്കി ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി…..

എന്തിന്….. ഇന്നത്തെ കാലത്ത് ഇതുപോലുള്ള കാര്യങ്ങൾ ഒരു മടിയും കൂടാതെ വീട്ടുകാരോടായ് തുറന്ന് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ് മക്കളെ…..
ഒരമ്മയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിക്കൊണ്ടും നിങ്ങടെ കൂട്ടുകാരൻ്റെ പ്രണയത്തിനായും നിങ്ങൾ കാണിച്ച ആത്മാർത്ഥതയുണ്ടല്ലോ!!!………
“നിങ്ങളെ നാലിനേം എനിക്കൊരുപാടിഷ്ടമായ്”………….
“പിന്നെ ഞാനാദ്യം ഒന്ന് ടെസ്റ്റ് ചെയ്തതല്ലെ നിങ്ങളെവിടെ വരെ പോവുന്നറിയാൻ സത്യം പറയുവാണേൽ നാലിൻ്റേം ഉരുണ്ടുകളി കാണാൻ നല്ല രസായിരുന്നൂട്ടോ”….. എന്ത് പാട് പെട്ടാണ് ഞാൻ ചിരിയടക്കിയത്???….. “മഴ പെയ്തോ ” ……. ” സ്ഥലത്തിൻ്റെ വില “….. “രാമൻ സീത മഹാഭാരതം “……. എന്താ പറയണ്ടേ നല്ല ചേലായിരുന്നു…….
മുഖത്തൊരു പരിഹാസച്ചിരി വരുത്തിക്കൊണ്ട് രാധാമ്മ ഞങ്ങളെ നോക്കി….. ശേഷം

“എങ്കിൽ എല്ലാരും വേഗം ചായ കുടിക്ക് ഇപ്പോത്തണുത്തിട്ടുണ്ടാവും”…..
— * * * —-

അമ്മേ ????…..
ചായ കുടിക്കുന്നതിനിടയിൽ വിറയാർന്ന ശബ്ദത്താൽ ജിത്തു രാധാമ്മയെ വിളിച്ചു……

എന്താ മോനേ ….. നിനക്ക് വിശ്വാസമായില്ലേ?????
ജിത്തുവിൻ്റെ മുഖഭാവം ശ്രദ്ധിച്ച രാധാമ്മ ചോദ്യഭാവത്തിൽ അവനെ നോക്കി……

ഏയ് അതോണ്ടല്ല…. ഞാൻ ഒന്നൂടെ…..

മോനേ… ഞാൻ പറഞ്ഞില്ലേ “ഞാനൊരിക്കലും എൻ്റെ മോളുടെ ഇഷ്ടങ്ങൾക്കെതിരല്ല “…..
‘ അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാനവൾക്ക് കൊടുത്തിട്ടുണ്ട് ‘……
അവൾക്ക് തെറ്റുപറ്റില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു അതിപ്പോൾ സത്യമാവുകയും ചെയ്തു….. ” ജിത്തു , മോനെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായ് ” …..
“പിന്നെ ദാ ഇവര് മൂന്ന് പേരുടെയും സൗഹൃദം…..
അത് മോന് ലഭിച്ചത് തന്നെ മോൻ്റെ ഭാഗ്യമാണ് ” ‘ഇതുപോലുള്ള സുഹൃത്ത്ക്കളുണ്ടേൽത്തന്നെ ജീവിതം എന്നും സന്തോഷകരമായിരിക്കും’
ഞങ്ങളെ നോക്കിയശേഷം നിറകണ്ണുകളോടെ സന്തോഷ ഭാവത്തോടെ ജിത്തൂനോടായ് രാധാമ്മ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *