നന്ദന – 4 3

“എനിക്കറിയില്ലച്ചൂ ആദ്യത്തെ സ്നേഹം എനിക്കിപ്പോ കിട്ടുന്നില്ലാന്നൊക്കെ തോന്നുവ!
അവൾ ആരോടെന്നില്ലാതെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി

“അതൊക്കെ നിന്റെ തോന്നാലല്ലേ നന്ദൂസേ എനിക്കെന്നും നീയെന്റെ ജീവനാ” ഞാനവളെ നോക്കികൊണ്ട് പറഞ്ഞു

“ആണോ” കുട്ടികളുടെ ലാഘവത്തോടെ എന്നെ നോക്കി

“പിന്നല്ലേ ഞാൻ കെട്ടുന്നത് വരെ നീയെന്റെ മുത്തല്ലേ” ഞാൻ നന്ദുവിനെ ചൊറിപിടിപ്പികാനെന്നോണം പറഞ്ഞു

“അപ്പൊ കെട്ടികഴിഞ്ഞാലോ”

“അതിപ്പോ എന്താ പ്രത്യേകം ചോദിക്കാൻ എന്റെ കേട്ട്യോള്”

“എന്നാ പിന്നെയെന്നെ കെട്ടിക്കോ” ഞാൻ പറഞ്ഞു തീരുന്നേന് മുന്നേ മറുപടി വന്നു ! ഒരു നിമിഷം ശീബേച്ചി പറഞ്ഞതാലോചിച്ചു
ഇനിയെങ്ങാനും ഏയ്‌അതിനു വഴിയില്ല

“ഞാൻ റെഡിയാ”ഞാനും വേഗം പറഞ്ഞു

“അയ്യടാ കെട്ടുമ്പോഴേ കൊറച്ചു ബോധവുള്ളോരെ കെട്ടണം ജീവിതം ഒന്നേയുള്ളു മോനെ”അവൾ പതിവ് കുറുമ്പോടെ ചിണുങ്ങി

“ഓ എന്നാ പിന്നെ ബോധമുള്ളൊരോട് കൊണ്ട് നടക്കാൻ പറ”
എന്റെ നെഞ്ചിൽ നിന്ന് ബെഡിലേക്ക് തള്ളിയിട്ട് ഞാനെണീറ്റ് നിന്നു

“അത് പറ്റൂല മോനെ കെട്ടുന്നത് വരേ നീയെന്റെയാ എന്നെ കൊണ്ട് നടന്നെ പറ്റൂ” ബെഡിൽ മലർന്ന് കിടന്നുകൊണ്ട് കുടുകൂടാ ചിരിച്ചു

“എന്റെ വിധി”ഞാൻ തലയിൽകൈ വെച്ചു പറഞ്ഞു അവൾ ചുണ്ടുകൾ കൊണ്ട് ഓരോ ഗോഷ്ട്ടിയൊക്കെ കാണിച് എന്നെ കളിയാക്കി

“നിയെന്താ ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടേക്കണേ..”
അവൾ പെട്ടന്ന് ചിരി നിർത്തി സംശയത്തോടെ ചോദിച്ചു

“ങേ ..ഷർട്ടിന്റെ ബട്ടനോ..അതഴിച്ചിട്ടാലെന്താ” നന്ദൂസിന്റെ ചോദ്യത്തിന്റെ പോക് എനിക്കെങ്ങോട്ടാണെന്നു മനസിലായില്ല
നന്ദൂസ് വേഗം കിടക്കയിൽ നിന്നൊക്കെ എണീറ്റ്‌ എന്നെ അടിമുടി നോക്കി ഷർട്ടൊക്കെ സ്മെൽ ചെയ്ത് നോക്കാനൊക്കെ തുടങ്ങി

“എന്താടീ നീ കാര്യം പറ..”അവളുടെ പ്രവർത്തി കണ്ട് ഞാൻ ചെറിയ നീരാസത്തോടെ ചോദിച്ചു

“അച്ചൂ സത്യം പറ നീയവിടെ എന്തെടുക്കുവാർന്നു?”
അന്വേഷണ ഭവത്തോട് കൂടിയ ചോദ്യം അവളുടെ ചോദ്യത്തിന്റെ അർഥം എനിക്ക് ചെറുതായി മനസ്സിലാവാൻ തുടങ്ങി എന്നാലും അത് ഉറപ്പിക്കണല്ലോ
“എവിടെ?”

“ആ ഷീബയുടെ വീട്ടിൽ”അവളുടെ ശബ്ദം ചെറുതായി ഉയരാൻ തുടങ്ങി

“ശീബേച്ചിയുടെ വീട്ടിലെന്ത് !! നിന്റെ ചോദ്യത്തിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി നിനെക്കെന്നെ ഒട്ടും വിശാസമില്ലല്ലേ നന്ദൂ.. നീയിത് കണ്ടിട്ടാണേൽ അതിന്ന് പാടത്തു കളിക്കുമ്പോ അഴിച്ചിട്ടതാ അല്ലാതെ നീ വിചാരിക്കണ പോലെ ഛെ..”
ഞാൻ സെന്റിയടിച്ചു മുഖം തിരിച്ചു

“വിശ്വാസമില്ലാഞ്ഞിട്ടല്ലച്ചൂ അവളുടെ നിന്നോടുള്ള പെരുമാറ്റം അത്ര ശരിയല്ല..അല്ലാതെ സത്യമായും നിന്നെ വിശ്വാസമില്ലാതെയല്ല”
എനിക്ക് ഫീലായെന്ന് കരുതി നന്ദൂസും സെന്റിയടിച്ചു കട്ടിലിലിൽ നിന്ന് എണീറ്റുവന്നു എന്റെ തോളിൽ തലചായ്ച്ചു! കുറച്ചു നേരം ആ നിപ്പ് തുടർന്നു!

ഈ പെണ്ണുങ്ങളെ പോലെ സ്നേഹിച്ചവരെ മനസ്സിലാക്കാൻ അവർക്ക് മാത്രേ കഴിയൂ അതിപ്പോ അമ്മയായാലും പെങ്ങളായാലും ഒരു സുഹൃതോ കാമുകിയോ ആരുമായിക്കോട്ടെ അവരെ പോലെ അവര് മാത്രവേ കാണൂ! എത്ര പഠിച്ചാലും തീരാത്ത ജന്മം 💕

“നന്ദൂട്ടിക്ക് വെശക്കുവാ അച്ചൂ” അവൾ കുഞ്ഞിലേ എന്നോട് പറയുന്നതാണ് എനിക്കന്നേരം ഓർമ്മ വന്നത്

“നിനക്ക് കഴിക്കായിരുന്നില്ലേ വെറുതേ വാശിപിടിച്ചു നടന്നിട്ടല്ലേ”
സ്നേഹത്തോടെ ശാസിച്ചു

“നിന്നപോലെയല്ലല്ലോ ഞാൻ നിന്നോട് വാഴകിട്ടാ എനിക്ക് വല്ലതും ഇറങ്ങണ്ടെ” പരിഭവിച്ചു

“അതിനു ഞാനും ഒന്നും കഴിച്ചില്ലല്ലോ”

“അതെന്താ”ആശ്ചര്യപൂർവം നോക്കി

“എന്തോ കഴിക്കാൻ തോന്നീല്ല..”സത്യാവസ്ഥ വെളിപ്പെടുത്തി

“എന്നാ വേഗം വന്നേ ഞാൻ വാരിതരാം”നന്ദൂസിന്റെ വാക്കിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി നന്ദൂസിനെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു റൂമിനു പുറത്തേക്ക് നടന്നു !!
അമ്മമാര് രണ്ടാളും ഞങ്ങളുടെ വരവ് കണ്ട് അത്ഭുതത്തോടെയും അതിയായ സ്നേഹത്തോടും സന്തോഷത്തോടെയും നോക്കിയിരുന്നു

തുടരും! ________________

Leave a Reply

Your email address will not be published. Required fields are marked *