“എടീ നന്ദൂസേ നീ വാതിൽ തുറക്കുന്നുണ്ടോ അതോ ഞാൻ പൊളിക്കണോ” ഞാൻ ലേശം കലിപ്പിൽതന്നെ പറഞ്ഞു എവിടെ ആര് തുറക്കുന്നു!
“നീ തുറക്കുന്നില്ലേ വേണ്ട ഞാൻ പോവുവാ..”അതിൽ പ്രതികരണമുണ്ടായി വാതിൽ തുറന്നു തിരിഞ്ഞുനിന്നു അമ്മമാരെ നോക്കി കണ്ണിറുക്കികാട്ടി
വാതിൽ തുറന്ന നന്ദൂസിനെ കണ്ട് ഞാനാശ്ചര്യതോടെ നോക്കി നിന്നു സ്ഥിരം വേഷമായ ട്ടീഷിർട്ടും മുട്ട് വരെ ഇറക്കമുള്ള പാവടേം തന്നെയാണ് കണ്ണ് കലങ്ങിയിട്ടുണ്ട് മുഖത് കണ്ണീരൊലിച്ച പാട് തെളിഞ്ഞു കണാം ഇരു കവിളും ചുവന്നിരിക്കുന്നു മുടി ഒതുക്കമില്ലാതെ അങ്ങിങ്ങായി പാറി നടക്കുന്നുണ്ട് ഞാനൊന്നും ആലോചിക്കാൻ നിക്കാതെ റൂമിനുള്ളിലേക്ക് കയറി നന്ദുവിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ അമ്മമാര് കാണാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു നന്ദൂസിന്റ കയ്യും പിടിച്ചു കട്ടിലിലേക്ക് നടന്നു കാട്ടിലിനടുത്തെത്തിയതും എന്റെ കൈ തട്ടിമാറ്റി ദേഷ്യത്തോടെ നോക്കി തലയിണയിലേക്ക് മുഖം പൂഴ്ത്തി ഒറ്റ കിടപ്പായിരുന്നു
കിടന്ന കിടപ്പിൽ തലയിണയുടെ സ്ഥാനം മാറിയപ്പോഴാണ് അടിയിലിരുന്ന ഫ്രെയിം ചെയ്തുവെച്ച ഫോട്ടോ കണ്ണിലുടക്കുന്നത് എന്റെയും നന്ദൂസിന്റെയും ചെറുപ്പത്തിലെടുത്ത ഫോട്ടോ കൃത്യമായി പറഞ്ഞാൽ പത്തു വയസ്സുള്ളപ്പോ എടുത്തതാണ് ഞാനും അവളും തോളിൽ കയ്യിട്ട് ചിരിച്ചു നിക്കുന്ന വളരെ ക്യൂട്ടാട്യുള്ള സ്റ്റിൽ എന്റെ റൂമിലും ഇരിക്കുന്നുണ്ട് അതിന്റെ വേറെ കോപ്പി
“ടീ നന്ദൂസേ നിനക്കെന്നാ പറ്റിയെ ഇങ്ങനെ കരയാൻ”
അവളുടെ തോളിൽ തട്ടി വിളിച്ചു
“ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേടി അതിനാണോ നീയീ കെടന്നു മോങ്ങണെ എണീറ്റിരുന്നെ നന്ദൂസേ ഞാനെത്ര നേരായി നിന്നെ വിളികണൂ”
കട്ടിലിൽ തന്നെയിരുന്നു അവളെ ആശ്വാസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു കരച്ചിൽ ഒന്നടങ്ങിട്ടുണ്ട് എന്നല്ലാതെ തലയിണയിൽ
നിന്ന് മുഖമുയർത്തിനോക്കുവോ ഒരക്ഷരം മിണ്ടുവോ ചെയ്തില്ല അതോടെ ഇനി വിളിച്ചിട്ട് വലിയ കാര്യമില്ലാന്ന് മനസിലായി
പിന്നൊന്നുമാലോചിക്കാതെ അവൾ കിടന്നിരുന്ന അതെ തലയിണയിൽ ഞാനും കിടന്നു
“എന്നെ തൊടെണ്ട”നന്ദൂസ് എന്നെയൊന്ന് മുഖമുയർത്തി നോക്കി ഉറച്ച ശബ്ദത്തോടെ പറഞ്ഞു
“അതിനാര് തൊടുന്നു..”ഞാനങ്ങനേം പറഞ്ഞു അവളെ കെട്ടിപിടിച്ചു
“എന്നെ വിടടാ തെണ്ടീ..”എന്റെ കൈക്കുള്ളിൽ നിന്ന് പുറത് വരാണെന്നോണം എന്നെ തള്ളിമാറ്റി ഞാൻ ഒന്നൂടെ ബലം പിടിച്ചു
“എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ഞാൻ ആരാ..”നന്ദൂസ് വിതുമ്പി തുടങ്ങി
“എന്റെ പെണ്ണേ നീയെന്താ ഇങ്ങനൊക്കെ പറയണേ
“എനിക്ക് പറയാൻ പാടില്ല നിനക്ക് ചെയ്യാം”
കൈക്കുള്ളിൽ കിടന്ന് എന്റെ മുഖത്തോട്ട് നോക്കി ചിണുങ്ങി
“അതിനു മാത്രം ഇവിടെ എന്താ ഇണ്ടായെ ഞാനാ മരുന്ന് കൊണ്ടേകൊടുക്കാൻ പോയതല്ലേ..”
ഞാനെന്റെ ഭാഗം ന്യായീകരിച്ചു
“പിന്നെന്താ ഞാൻ വളിച്ചപ്പോ കാൾ എടുക്കാഞ്ഞേ നിനെക്കൊന്നു ഫോണെടുത്തു കാര്യം പറയാലോ വന്ന നേരം മുതൽ ഞാനെത്ര വെഷമിച്ചൂന്നറിയോ എന്നെയൊന്ന് വന്ന് കാണാൻ തോന്നിയോ നിനക്ക് ഞാൻ വിളിച്ചു ശല്ല്യം ചെയ്തോണ്ടല്ലേ ഇപ്പൊ വന്നേ?”
കട്ടിലിൽ നിന്ന് എണീറ്റിരുന്നു ചുമരില്ലേക്ക് ചാരിയിരുന്നു ഞാൻ എണീക്കാനൊന്നും നിന്നില്ല അതേ കിടപ്പിൽ അവളേം നോക്കികിടന്നു അതൊക്കെ കേട്ടു!
നന്ദുവാണേൽ മൊത്തം എഴുതാപുറം വായിച്ചിരിക്കുവാണ് ഞാൻ പറയുന്നതൊന്നും ഉൾക്കൊള്ളുന്നില്ല അവൾ കണ്ടുപിടിച്ച ഓരോ ന്യായങ്ങൾ പൊക്കിപിടിക്കുന്നു
“നീയെന്നതാ ഈ പറഞ്ഞു വരണേ ഞാൻ നിന്നെ അവോയ്‌ഡ് ചെയതെന്നോ അതോ സ്നേഹമില്ലെന്നോ പറ നടന്ന കാര്യം ഞാൻ പറഞ്ഞതല്ലേ നീയത് മനസ്സിലാക്കാത്തതിന് ഞാനെന്ത് ചെയ്യാനാ”
ഞാനത്രേം പറഞ്ഞു സൈഡിലിരുന്ന ഫോട്ടോഫ്രെയ്‌മെടുത് അതിൽ നോക്കിയിരുന്നു കുറച്ചു നേരം ആ ഇരുപ്പ് ചുമരിൽ ചാരി എന്നെ നോക്കിയിരുന്നു പിന്നൊന്നും പറയാതെ തന്നെ കൈകുത്തി എന്റെയരികില്ലേക്ക് നീങ്ങി വന്നു!!
ഞാനൊന്ന് പാളിനോക്കി.. മലർന്ന് കിടന്ന് ഫോട്ടോ നോക്കുന്ന എന്റെ
കൈക്കുള്ളിലേക് പെണ്ണ് നുഴഞ്ഞു കേറി ഞാനതൊരു അത്ഭുതത്തോടെ നോക്കിക്കണ്ടു എന്റെ കയ്യിൽനിന്നു ഫോട്ടോയും മേടിച്ചു സൈഡിലേക്ക് നീക്കി വെച്ചു എന്നോട് കൂടുതൽ ഒട്ടിച്ചേർന്ന് കിടന്നു തികച്ചും മൗനമാണ് ഞാൻ മൈൻഡ് ചെയ്യത്തിലാവണം എന്റെ നെഞ്ചിലൂടെ കയ്യിട്ട് ചുറ്റി പിടിച്ചു!!
