നാമം ഇല്ലാത്തവൾ – 10 Likeഅടിപൊളി  

“” ഒന്നും കഴിക്കാൻ പറ്റില്ലല്ലേ പെണ്ണ് കാരണം..,””

“” അത് സാരമില്ലെടി… നിപ്പോയാ കൈ കഴുക്..””

അവളേം പറഞ്ഞു വിട്ട് അല്പം മാറിനിൽകുമ്പോളാണ് നാൻസി വരുന്നത്,

“” അർജുൻ ഒന്നും കഴിച്ചില്ലല്ലോ.. “”

അവളെന്നെ നോക്കി ചിരിച്ചുകൊണ്ടെന്റെ അരികിലെത്തി

“” ഏയ്യ് അത് സാരല്ല..,, നാൻസി….നാൻസിക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ കുഞ്ഞിനെയൊന്ന് പിടിക്കോ..ഞനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം..””

അതിനെന്താ ന്നും ചോദിച്ചു അവൾ കുഞ്ഞിനെ വാങ്ങി…

“” വാ..വാ…. ആഹ്ഹ്… മ്മ്..

ന്നാ.. ഇനി അർജുൻ പോയിട്വാ…!””

തിരിച്ചു വരുമ്പോൾ കുഞ്ഞ് ആമിടെ കയ്യിലായിരുന്നു, നാൻസിയോടും യാത്ര ചോദിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. യാത്രയിലുടനീളം ഞങ്ങൾ പരസ്പരം ഓരോന്നെല്ലാം സംസാരിച്ചും, പെണ്ണിന്റെ കുശുമ്പ് പറച്ചില് കേട്ട് ചെവി തഴമ്പിച്ചു., ആ മറ്റേ പെണ്ണിന്റെ ഡ്രസ്സ്‌ കൊള്ളായിരുന്നു,, അവള്ടെ സാരീ കൊള്ളായിരുന്നു, കല്യാണപെണ്ണിന് നിറം പോരല്ലേ, പക്ഷെ സ്വർണ്ണം കനത്തിലുണ്ട്, അങ്ങനെയുള്ള കുശുമ്പ് പറച്ചിലുമായി ആ യാത്ര നീണ്ടു.

********************************

അല്പനേരംകുടെ കഴിഞ്ഞതും അവളും കുഞ്ഞും വണ്ടിയിലിരുന്നുതന്നെ ഉറക്കം പിടിച്ചു.. ഇന്നത്തെ യാത്രയുടെ ല്ലാം ഷീണം കാണും പാവത്തിന്., ഞാനവളുടെ തലയിൽ ഒന്ന് തലോടി, പിന്നേം വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു, ഇടക്ക് വഴിയിൽ കണ്ടൊരു ബേക്കറിയിൽ നിർത്തി ഒരു സെവനപ്പും കുറച്ചു ഹൽവയും വാങ്ങി കാറിൽ കേറി, വണ്ടി മുന്നോട്ടേക്ക് എടുത്തു.

കാറിൽ നിറഞ്ഞു നിൽക്കുന്ന “” pirai thedum “” എന്ന സോങ്ങിന്റെ ഈണത്തിൽ ലയിച്ചു ഞാൻ ഡ്രൈവിങ്ങിൽ മുഴുകി,

ന്നാൽ ന്റെ പാട്ടിന്റെ തടസ്സപ്പെടുത്തികൊണ്ട് മൊബൈൽ ബെൽ ചെയ്യാൻ തുടങ്ങി,

“” അച്ഛന്റെ നമ്പറാണല്ലോ…?? “” ഞാനൊരു സംശയത്തോടെ ഫോണിലേക്ക് നോക്കി, കാരണം പുള്ളി ന്നെ അങ്ങനെ വിളിക്കാറില്ല, അതോണ്ട് ന്തോ സീനുണ്ട്, സാധാരണ ന്തേലും പറയാനുണ്ടേൽ അമ്മയെക്കൊണ്ടായിരിക്കും പറയിക്കാ , തിരിച്ചു ഞാനും., ഏതായാലും കട്ടാകുന്നതിന് മുന്നേ ഫോണെടുത്തു.

“” ഹലോ….?? “”

“” നീയെവിടുണ്ട്…??? “” മറുതലക്കൽ ഘന ഗംഭീര്യമായ അച്ഛന്റെ ശബ്ദം, അതും നീയെവിടെയുണ്ടെന്ന്.. ഹ്മ്മ്…. സംതിങ് ഫിഷി…!

“” അതച്ചാ… ങ്ങളിവിടടുത്തൊരു കല്യാണത്തിന് വന്നതാ.,,!! “”

“” തിരിച്ചോ…? അതോ അവിടന്നേ നിക്കണോ…?? “” മറുപടികൾ വെടിയുണ്ടകളെക്കാൾ വേഗത്തിൽ വന്നുകൊണ്ടേയിരുന്നു.

“” ഏയ്യ് ഇല്ലചാ ഞങ്ങള് തിരിച്ചു.. ദേ കുറച്ച് കഴിഞ്ഞാ വീടെത്തും.. “”

അല്പം ആശങ്കയോടെ ഞാൻ ചോദിച്ചു, പുള്ളിടെ സ്വരത്തിലൊക്കെ ന്തോ ഒരു വശപിശക്ക് മണക്കുന്നു. ദൈവമേ പാൽവാൽ ദേവന്റേന്ന് ന്നെ കാത്തോണേ..! ന്റെ കൊച്ചിന് നീ തന്തയില്ലാണ്ടാക്കല്ലേ..

“” ന്നാ വേഗം വാ,, കുറച്ച് കാര്യവോണ്ട് സംസാരിക്കാൻ…?? “”

പുള്ളി പറഞ്ഞു നിർത്തിയതും ഫോൺ കട്ടാക്കിയതും ഒന്നിച്ചായിരുന്നു. അതെ ഞാൻ സംശയിച്ച പോലെ പുള്ളി ഇവിടെ വന്നിരിക്കുന്നു…

ഇനി ഒന്നേ അറിയേണ്ടു ന്തിനാ കാലമാടനെ കെട്ടിയെടുത്തു..! ഞനൊന്ന് ഇരുത്തി ചിന്തിച്ചു..,!! ഇനിയിപ്പോ തല്ലുണ്ടാക്കിയത് പുള്ളി അറിഞ്ഞാണോ..? ആണേൽ മൈര് മൂഞ്ചി.., പുള്ളിയെന്നെ വെച്ചേക്കില്ല, ന്നാലും എങ്ങനെ പുള്ളിയിത്…??

ഫാദർ ലോ ഒറ്റിയതാണോ…? ഏയ്യ് പുള്ളി പാവം..,, അല്ല ഞാൻ ന്തിനാങ്ങനെ ടെൻഷൻ ആകുന്നെ, അതന്നെയാണോ സീനെന്ന് അറിയില്ലലോ..! ന്തായാലും കിട്ടാനുള്ളത് കിട്ടും., ഇടക്കൊന്നു സ്നേഹം കാണിച്ചുന്ന് കരുതി പുള്ളി പുള്ളിയല്ലാതാകാൻ സ്നിക്കേയ്സൊന്നും തന്നില്ലല്ലോ.

ഇനിയിപ്പോ വല്ല സ്വത്ത് ഭാഗം വെപ്പിന്റെ കാര്യമാണോ.? ആണേൽ ആ തെണ്ടി ചേട്ടനെ പറ്റിച്ചു കുറച്ച് സ്ഥലം എഴുതി വാങ്ങണം.. ദൈവമേ തന്തപ്പടിടെ മൂളേൽ നീ ബുദ്ധി ഉദിപ്പിക്കണേ…!!

ഓരോന്ന് ചിന്തിച്ചു വണ്ടി ഓടിച്ചതും ഒരു പട്ടി വട്ടം ചാടിയതും, പെട്ടന്ന് ബ്രേക്കിട്ട് വണ്ടി നിർത്തിയതും ആമി ഞെട്ടി ഉണർന്നു.

Leave a Reply

Your email address will not be published. Required fields are marked *