“” ന്താ. ന്താപറ്റിയേ…? “” അവൾ ആചാര്യത്തോടെയും അല്പം പേടിയോടെയും കുഞ്ഞിനെ നെഞ്ചോടു ചേർത്തെന്നെ നോക്കി, നന്നായി പേടിച്ച മട്ടുണ്ട്,
“” പട്ടി വട്ടം ചാടിതാ… “” ഞാൻ മുന്നിലൂടെ നേരെ നോക്കി.. നേരെ നോക്കി വണ്ടി ഓടിക്കെടാ ന്നൊരു ലുക്ക് തന്ന് പോകുന്ന പട്ടി സാറിനെ യൊന്ന് നോക്കി. വീണ്ടും വണ്ടി മുന്നിട്ടേക് എടുത്തതും, ഡാഷിൽ ഇരുന്ന പൊതിയവൾ കണ്ട് അതെടുത്തു നോക്കി, കണ്ണിൽ അതിലുള്ളത് ഹലുവയാണെന്ന് അറിഞ്ഞതും പെണ്ണെനിക്കൊരു പ്ലെയിൻ കിസ്സ് തന്ന് അതെടുത്തു കഴിക്കാൻ തുടങ്ങി. അല്പം ന്റെ വായിലും വെച്ച് തന്ന്, കഴിപ്പിക്ക് മോളെ കഴിപ്പിക്ക് നിന്റേട്ടന്റെ ലാസ്റ്റ് സപ്പറാന്നാ തോന്നുന്നേ..
“” മ്മ് ന്തേ മുഖത്തൊരു തെളിച്ചം വീഴാത്തെ… “”
അവളെന്റെ മുഖത്തേക്ക് നോക്കി ഒരു കഷ്ണം വായിലേക്കിട്ടു..
“” അത് സന്ധ്യയാകത്തെന്റെയാവും.. “”
“” അഹ്.. കളിക്കാതെ പറയടോ…ന്തേലും വിഷമൊണ്ടോ..?? “”
“” അതച്ഛനും അമ്മേം വന്നിട്ടുണ്ട് വീട്ടില്…?? “”
ഒരു കയ്യിൽ ഹലുവയുടെ പീസ്യോടെ മറ്റേ കൈകൊണ്ട് സെവനപ്പ് തുറക്കുന്ന അവളോട് ഞാനത് പറഞ്ഞതും, അവളെന്നെയൊന്ന് നോക്കി,
“” ഏഹ്ഹ് ശെരിക്കും..!! ഇതാണോ വിഷമൊള്ള കാര്യം…?? “”
അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ന്തോരം സന്തോഷമായെന്ന്.. പക്ഷെ എന്തിനുള്ള വരവാണെന്ന് ഇത് വരെ മനസിലായില്ലല്ലോ ദൈവമേ.. ചേർത്തു പിടിച്ച കുഞ്ഞിനെ തഴുകി അവൾ ചിരിയോടെയാ സെവനപ്പ് വായിലേക്ക് കമഴ്ത്തി.
“” അപ്പൂപ്പയും അമ്മുമ്മേം വന്നിട്ടുണ്ട് പെണ്ണെ..””.
അവളുറങ്ങി കിടന്ന കുഞ്ഞിനെ തട്ടിവിളിച്ചു
“” അവിടെ ചെന്നിട്ട് വിളിച്ചാ മതിയെടി.. വെറുതെ കരയിക്കണ്ട..””
ന്റെ ശബ്ദം വീണതും പെണ്ണടങ്ങി, തലയാട്ടി ന്റെ തോളിലേക്ക് ചാഞ്ഞു.
“‘ ന്താ ന്റെ കൊച്ചിന് പറ്റിയെ… മുഖത്തൊക്കെ ഒരു വിഷമം പോലെ..””
തോളിൽ ചാരിയ തല പതിയെ ന്റെ മുഖത്തേക്ക് നീണ്ടുകൊണ്ടാ ചോദ്യം ന്നിലേക്ക് വന്നതും ഞാൻ ഇടത് കൈകൊണ്ടവളെ ചേർത്തുപ്പിടിച്ചു.
**********************************
വീട്ടിലേക്ക് കയറി ചെന്ന കാറിന്റെ ശബ്ദം കേട്ട് അല്പം കഴിഞ്ഞു ഇറങ്ങി വന്നത് ന്റെ അമ്മ തന്നെയാണ്, ഞങ്ങൾ ഇറങ്ങുന്നതും നോക്കി നിക്കാണ് പാവം. കൂട്ടിനായി ശ്രീയും അഞ്ജുവുമുണ്ട് ബാക്കിയാരേം കണ്ടില്ല.
“” അമ്മാ…. “” ഇറങ്ങിയതും ആമി അമ്മയെ വിളിച്ചോണ്ട് അടുത്തേക്ക് ചെന്നു,, അമ്മ ഓടി അവൾക്കരികിലെത്തി
“” സുഖണോടി നിനക്ക്… “” അവളെയൊന്ന് ഒഴിഞ്ഞു അമ്മ വിശേഷം തിരക്കി, കൂട്ടത്തിൽ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി വാരി പുണർന്നു.
“” അമ്മുമ്മേടെ പൊന്നിതെവിടായിരുന്നു ഇത്രേം നാള്.ഏഹ്ഹ്., അമ്മുമ്മക്ക് ന്തോരം വിഷമമായിന്ന് അറിയോ ന്റെ പൊന്നിനെ കാണാഞ്ഞിട്ട്…”” ഇതെല്ലാം കണ്ട് പാവം ഞാനാ സൈഡിൽ നിപ്പുണ്ടായിരുന്നു. നമ്മളെ പണ്ടേ വിലയില്ലല്ലോ..!
അമ്മ കുഞ്ഞിനെ ചേർത്തുപ്പിടിച്ചു നിറ കണ്ണിരോടെ പറഞ്ഞതും, ആമിയും അമ്മയുടെ തോളിൽ കൈ വെച്ചങ്ങനെ നിന്നു.
“” അമ്മയൊക്കെ എപ്പോത്തി…?? അതെന്താ ന്നോടൊന്ന് പറയാണ്ടുകൂടിയൊരു വരവ്.. “” അവളൊന്ന് ചിണുങ്ങി അമ്മയോട് പറ്റിച്ചേർന്നു
“” അങ്ങനെയുള്ള കാര്യങ്ങളല്ലേ പെണ്ണെ ഇവിടൊരോരുത്തര് കാണിച്ച് വെക്കുന്നെ.. “”
അവളോടായി പറഞ്ഞതാണെങ്കിലും അവസാനം നോട്ടം ന്നിൽ വന്നെത്തി., ഞാൻ തല താഴ്ത്തി ആമി പതുങ്ങി ചിരിക്കുന്നുണ്ട്.
“” ന്തവോ…! ഇവിടെ ഭയങ്കര ചൂട്.., “”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞകത്തേക്ക് കയറാൻ ഒരുങ്ങിയതും
“” നീ പോകാൻ വരട്ടെ…!!”‘
പിന്നിൽ നിന്നും സ്വരം വീണതും ഞാൻ തിരിഞ്ഞു നോക്കി, ഓഹ് തളത്തിൽ ദിനേശനിവിടെ ഉണ്ടായിരുന്നോ..?
അച്ഛന്റെ സ്വരം ന്റെ കാലുകളെ സ്പന്ദനമാക്കി. ഞാൻ അവിടെത്തന്നെ നിന്നു ആമി അമ്മയുടെ തോളിൽ നിന്നും മാറി നേരെ നിന്നു. ഇയ്യാളാര് കാലക്കെയനോ..ഇങ്ങനെ പേടിക്കാൻ..
പുള്ളി അപ്പോഴേക്കും ന്റെ അരികിലേക്ക് വന്നിരുന്നു.
“‘ ന്താ നിന്റെദേശം.. മ്മ്ഹ്..?? “”
