“” ബ്രോടെ മോളാണോ…?? “” കുഞ്ഞിന്റെ കയ്യിൽ പിടിച്ചു കളിപ്പിച്ചോണ്ടവരു ചോദിച്ചതും കുഞ്ഞി പെണ്ണിനും ന്തോ മനസിലായ പോലെ യൊന്ന് ചിരിച്ചു
“” ആഹ്ഹ് മോളാണ്.. മീനു.. “”
ഞാനും അവളെ നോക്കിയൊന്ന് ചിരിച്ചു ഉടനെ
“” അയ്യോടാ.. ന്ത് ക്യൂട്ടാന്ന് നോക്കിയെടി…!!
, ചേട്ടാ ബുദ്ധിമുട്ടാകില്ലെകിൽ കുഞ്ഞിനെയൊന്നെടുത്തോട്ടെ…!!””
മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ അവർക്ക് കുഞ്ഞിനെ കൈമാറുമ്പോൾ, മറുതലക്കൽ ആ പെണ്ണും കൈ നീട്ടി, കൈ കാണിക്കണ്ട താമസം പെണ്ണ് ചാടി അവളുടെ കയ്യിൽ ചെന്ന്..
“” അമ്പടി നിയാള് കൊള്ളാല്ലോടി.. ആര് വിളിച്ചാലും പോകത്തോളാ… “”
അവളുടെ ആ നിറം മാറ്റത്തെ അവരോടായി പറഞ്ഞതും അവരെല്ലാം ചിരിച്ചു.. അപ്പോളേക്കും അവരെല്ലാം കുഞ്ഞിനെ കളിപ്പിക്കാനും ഫോട്ടോ എടുപ്പിക്കാനും തുടങ്ങി, അവളാണെകിൽ ചിരിയോടെ എല്ലാത്തിനും മുന്നിൽ.
*********************************
“” ഇവരൊക്കെയാരാ…?? “”
തോളിൽ ഒരു കൈ വീണതും അതെന്റെ ഭാര്യയാണെന്ന് മനസിലായതോടെ തിരിയാതെ തന്നെ മറുപടി ഞാൻ കൊടുത്തു.
“” ആഹ് അതെന്റെ ആഡ് കണ്ട് തിരിച്ചറിഞ്ഞു വന്നവരാ… “”
തിരിഞ്ഞതും അവളുടെ കൂടെ നിൽക്കുന്ന കൂട്ടുകാരിയിലേക്ക് കണ്ണ് പോയി, ഇരുനിറം അധികം വണ്ണമില്ലാത്ത നന്നാൽ വണ്ണം തോന്നിക്കുന്ന ശരീരം., മേക്കപ്പ് അടിച്ചു കേറ്റിട്ടുണ്ട് മുഖത്തു,സാരീയാണ് വേഷം അത്രേ നോക്കനെ ഇപ്പോളെന്റെ സംസ്ക്കാരം അനുവദിക്കുന്നുള്ളു..
“” ഹെലോ ഞാൻ നാൻസി, അനാമികയുടെ ബാല്യകാല സുഹൃത്താണ്.. “”
അവളെന്റെ നേരെ കൈ നീട്ടി,ഞാനും അതിനെ വരവ് വെച്ച് തിരിച്ചും കൈ കൊടുത്തു.
“” ഓഹ്.. കണ്ടതിൽ സന്തോഷം.., ഇവിടെ ന്താ..””
“” ഏഹ്ഹ്..””
ഞാൻ തിരിച്ചു മറുപടി ചിരിയിൽ തുടങ്ങിയെങ്കിലും അവസാനം ന്റെയും അവളുടെം ആമിടേം മുഖം ചുളിഞ്ഞു, ചോദിച്ചത് ആപത്തമായല്ലോ ഈശ്വരാ..
“” അവളിവിടെ പന്തല് പണിക്ക് വന്നത്.. അല്ലപിന്നെ..നിങ്ങളിത് ന്തോന്നെന്റെ അജുവേട്ടാ… “”
ആമിയുടനെ ചിരിച്ചോണ്ട് ന്നെ തളിച്ചതും അവളും കുട്ടിനായി ചിരിച്ചു.. നാറി ഷൈൻ ചെയ്യാണ്..
“” സോറി ഞാൻ അതോർത്തില്ല.. “” ഞാൻ ചമ്മി ഐസ് അയിന്ന് വേണേൽ പറയാം..അതിനും ആ നാറി ന്റെ കെട്ടിയോൾ ന്നെ തളിച്ചതും ഞാൻ ഒന്നുടെ വല്ലാണ്ടായി.
“” ആഹ്ഹ് ചുമ്മായിരിടി… പാവോണ്ട്..””
നിക്ക് സപ്പോർട്ട് ആയി അവൾ സംസാരിച്ചതും കുഞ്ഞിനെമായി അവർ ഞ ങ്ങൾക്കരികിൽ എത്തി, ദൈവമാണ് ഇവരെ ഇപ്പൊ ഇങ്ങോട്ട് അയച്ചേ..ഇല്ലേൽ ഞാൻ ഇവിടെ നിന്ന് പുഴുത്തു ചത്തേനെ..
“” ഇതാണോ ചേട്ടന്റെ വൈഫ്..,, നിങ്ങള് രണ്ടാളും നല്ല ചേർച്ച ഉണ്ട്..””
കുഞ്ഞിനെ അവർ നീട്ടിയതും നാൻസി അവളെ വാങ്ങി, കുഞ്ഞിന് ഉമ്മകൊടുത്തും കളിപ്പിച്ചും നിന്നതും അവർ അതുകണ്ടു ചിരിയോടെ പറഞ്ഞതും.
ഇവരെ ന്തിനാണോ ഇങ്ങോട്ട് നീ വിട്ടേ ന്റെ ഈശ്വരാ ന്ന് മാറ്റി പറയണ്ട വന്നു.. ന്റെ കാര്യം പ്രതേകിച്ചു പറയണ്ടല്ലോ ഞാൻ വീണ്ടും ചമ്മി..ന്തിനാണെന്നൊന്നുമില്ല ചുമ്മാ അങ്ങ് ചമ്മി, വീട്ടിൽ ഇരുന്നാ മതിയായിരുന്നു..
അവളുടെം കാര്യം പ്രതേകിച്ചു പറയണ്ടല്ലോ അവിടേം ഇത് തന്നെ അവസ്ഥാ..
“” അതല്ല ചേട്ടന്റെ വൈഫ്..ഇതാണ് ചേട്ടന്റെ ഒരേയൊരു വൈഫ്…””
ചമ്മി നിന്ന ന്റെ കൈകളിലൂടെ കൈ കോർത്തു അവളാ വിഷയത്തെ ലഖുവായി വ്യക്യാനിച്ചു..
“” സോറിട്ടോ ബ്രോ..സോറി ചേച്ചി..വേറൊന്നും വിചാരിക്കല്ലേ “”
വിചാരിച്ച്… എല്ലാംകൂടെ ജീവിതം തൊലച്ചേനെ.. സാധാരണ ഇങ്ങനെയുള്ളപ്പോ പെണ്ണ് സീരിയസ് ആക്കണ്ടതാണ്..ഇപ്പോ കുറച്ച് ബുദ്ധി വച്ചത് നന്നായി ഇല്ലേൽ പണി പാളിയേനെ..
അതിനും അവൾത്തന്നെയാണ് മറുപടി കൊടുത്തത്, അപ്പോ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പെണ്ണിനറിയാം..അവരുടെ കൂടെ നിന്ന് സെൽഫിയും എടുപ്പിച്ചിട്ടാണ് ഞങ്ങളെയവർ വിട്ടത്…
***********************************
വീണ്ടും കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു കുഞ്ഞിനേം വാങ്ങി അവൾക്കൊപ്പം അകത്തേക്ക് കയറി. കല്യാണം കൂടി ഫോട്ടോ എടുക്കാനേരം പെണ്ണിന്റെ കയ്യിൽ കൊടുക്കാനായി ആമി തന്റെ ഹാൻഡ് ബാഗിൽ നിന്ന് ഗോൾഡ് ന്റെ ഒരു പെട്ടി തുറന്നു, അതും കൊടുത്ത് നേരെ പെണ്ണിന്റെ അച്ഛനേം കണ്ട് സംസാരിച്ചു നിൽകുമ്പോൾ, പുള്ളിതന്നെ ഞങ്ങളെ പറഞ്ഞു കഴിക്കാൻ വിട്ടു.. ഇനിയും വീട്ടില്ലേൽ അയാളെ തല്ലാൻ നിക്കായിരുന്നു ഞാൻ. വിശന്നിട്ടു വയറു തള്ളക്ക് വിളിക്കായിരുന്നുന്നേരം., ആഹാരം കഴിക്കാൻ നേരവും കുഞ്ഞ് ചെവിതല തരുന്നുണ്ടായിരുന്നില്ല, അങ്ങനെ കുറച്ച് കഴിച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി, അവളും എണീക്കാൻ നോക്കിയതും ഞാൻ തടഞ്ഞു, കൊച്ചിന് പാല് കൊടുക്കണ്ടതല്ലേ അവള് കഴിക്കണ്ടിരുന്നാൽ ശെരിയാവില്ല.അതുമല്ല പെണ്ണിന് നന്നായി വിശക്കുന്നുണ്ടായിരുന്നു ന്ന് പറഞ്ഞതുമാണ്., പന്തലിനു വെളിയിൽ ആമി കാണാവുന്ന രീതിയിൽ തന്നെ കുഞ്ഞുമായി നിന്നു., കുഞ്ഞ് തോളിൽ കിടന്നുറക്കം പിടിച്ചതറിഞ്ഞതും പിന്നെ ആമിക്കായുള്ള കാത്തിരിപ്പായിരുന്നു. അവൾ വേഗന്ന് കഴിച്ചു അവളോടി ന്റരികിൽ എത്തി,
