“ചിലര്‍ക്ക് ഒരു വിചാരമുണ്ട്…ആരെയും എന്തും ചെയ്യാന്ന്…എന്നാലോ തിരച്ചു വല്ലോം ചെയ്താ പിള്ളേരെപ്പോലാ…മൂക്കള ഒലിപ്പിക്കും..!”
ഇത്തവണ കള്ളദൃഷ്ടി കൊണ്ട് നോക്കുമ്പോള്‍ ആ മുഖത്തൊരു നേരിയ മാറ്റം പോലെ കാണാനുണ്ട്.
“തൊഴുത്തില്‍ പോയി നിന്നിരുന്നെങ്കില്‍ പശു ഒന്ന് നക്കുകയെങ്കിലും ചെയ്യും…ഇവിടൊരാള്‍ക്ക് നോക്കാന്‍ പോലും വയ്യെന്ന്..!”
ഇത്തവാന്‍ ഒരു ചിരി പൊട്ടന്‍ വെമ്പിയെങ്കിലും അവരത് ചുണ്ടുകള്‍ കടിച്ച് മാനേജ് ചെയ്തു കളഞ്ഞു.
ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ പകര്‍ന്ന ശേഷം അറിയാത്തൊരു നോട്ടം എന്നിലേക്ക് വന്നു വീണു.
അബദ്ധം പറ്റിയതാണ്…പെട്ടെന്ന് തന്നെ അവര്‍ നോട്ടം മാറ്റിക്കളഞ്ഞു. ഒപ്പം ചൂടായ എണ്ണയിലേക്ക് ഒരു സ്പൂണ്‍ കടുക് തേവി ഇടുകയും ചെയ്തു.
കടുകെല്ലാം കൂടെ പൊട്ടിത്തെറിക്കുന്നതിനിടെ ഒരെണ്ണം തെറിച്ച് എന്റെ കൈത്തണ്ടയിലും വീണ്ടു.
“നാട്ടുകാര്‍ പോണ വഴിയാണ്..സൂക്ഷിച്ചും കണ്ടോക്കെ കടുക് വറക്കണം…ഇല്ലേല്‍ വിവരമറിയും..!”
കൈത്തണ്ട ഉഴിഞ്ഞുകൊണ്ട് മൈക്കിലൂടെ വിളിച്ചു പറയുന്ന ടോണിലാണ് പറഞ്ഞത്.
പെട്ടെന്ന് അവരെന്റെ നേരെ തിരിഞ്ഞു.
“വല്ലതും പറയാനുണ്ടെങ്കില്‍ മുഖത്തു നോക്കി പറയണം..!”
ആ കണ്ണുകള്‍ ഇപ്പൊ തുറിച്ച് താഴെ വീഴുമെന്നു തോന്നി.
“ഞാനതിന് എന്നോട് തന്നെയാ പറയുന്നത്..!”
കലിപ്പ് ഭാവത്തില്‍ മുഖത്തു നോക്കാതെ മറുപടി കൊടുത്തു.
പിന്നെ കുറച്ചു നേരം നിശ്ശബ്ദതയായിരുന്നു.
ഇതിനിടയില്‍ കറി താളിച്ച് ഇറക്കി വച്ചു കഴിഞ്ഞു. അടുപ്പ് ഓഫ് ചെയ്ത ശേഷം അവര്‍ പ്ലേറ്റുകള്‍ കഴുകി സ്ലാബില്‍ നിരത്തുകയാണ്.
ഞാന്‍ വീണ്ടും എന്റെ കലാപരിപാടി തുടങ്ങി. ഇത്തവണ ദൂരെയുള്ള ആരോടോ വിളിച്ചു പറയുന്നപോലെയാണ് പറഞ്ഞത്.
“ചില കിളവികള്‍ക്കൊരു വിചാരമുണ്ട്…തൊണ്ണൂറു വയസ്സാ…!”
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൈ ചുരുട്ടിക്കൊണ്ട് മേമ എനിക്ക് നേരെ തിരിയുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞു.
‘നിന്റെ അമ്മയാടാ കെളവി…! തൊണ്ണൂറു വയസ്സ് അവള്‍ക്കാ..!”
ദേഷ്യം ഭാവിച്ചാണ് തുടങ്ങിയതെങ്കിലും ഇത്തവാണ പൊട്ടിവന്ന ചിരി നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഇടിക്കാനോങ്ങിയ കൈ എന്റെ തോളിലേക്ക് താങ്ങിക്കൊണ്ട് അവര്‍ ഉറക്കെയുറക്കെ ചിരിച്ചു. സീന്‍ മാറിയതിന്റെ സന്തോഷത്തില്‍ ഞാനും ഒപ്പം ചേര്‍ന്നു.
“എന്റമ്മോ…എനിക്ക് പറ്റൂല്ലപ്പാ…! എത്ര നേരമെന്നു വച്ചാ കടിച്ചു പിടിച്ച് നിക്ക്വാ…ഹോ..വല്ലാത്തൊരു സാധനം..!”
ചിരിയുടെ അവശേഷിപ്പ് നിറഞ്ഞ ആ മുഖത്ത് നിറഞ്ഞ സന്തോഷത്തിന്റെ തിരമാലകള്‍ അടിച്ചുയര്‍ന്നു.
“അത് പിന്നെ മേമ കലിപ്പ് കാണിച്ചാപ്പിന്നെ ഞാനെന്ത് ചെയ്യാനാ..!”
ഞാനൊരു നിഷ്കളങ്ക ഭാവത്തില്‍ ചിരിച്ചു.
അല്‍പനേരം അവര്‍ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു വന്നു.
ആ സിഗ്നല്‍ എന്തിനുള്ളതാണെന്ന് അനുഭവത്തില്‍ നിന്നും ഞാന്‍
മനസ്സിലാക്കിയിട്ടുണ്ട്.
പൊടുന്നനെ പ്രതീക്ഷിച്ചത് നടന്നു.
ആ തിണര്‍ത്ത ചുണ്ടുകള്‍ എന്റെ കവിളില്‍ ആഞ്ഞു പതിഞ്ഞു.
“ഉം…..മ്….മ്മ…!!”
നീട്ടിയുള്ളൊരു ഈണത്തില്‍ ആ ശബ്ദമുയര്‍ന്നു.
ഇതാദ്യമായാണ് വിത്ത് സൗണ്ട് ഒരു ഉമ്മ കിട്ടുന്നത്.! അത് കാരണം കോരിത്തരിക്കല്‍ കൊറച്ച് കൂടിയ നിലയിലായി.
കവിളില്‍ നിന്നും ചുണ്ടുകള്‍ പിന്‍വലിക്കുമ്പോള്‍ അവരെന്റെ മുടിയിഴകളില്‍ വിരല്‍ കയറ്റി നിറഞ്ഞ സ്നേഹത്തോടെ ഒന്നിളക്കി.
“ഛെ..മുഖത്തൊക്കെ തുപ്പലാക്കി..!”
ഞാനൊരു കപടമായ അറപ്പ് കാണിച്ചുകൊണ്ട് കവിള്‍ തുടച്ചു. വെറും കള്ളത്തരമാണെന്ന്‍ മേമയ്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാവത്തിലാണത് ചെയ്തത്.
പ്രതീക്ഷിച്ചത് പോലെ അവരത് അങ്ങനെ തന്നെ മനസ്സിലാക്കുകയും ചെയ്തു.
“പോടാ..!”
ഒരു ചിരിയോടെ ആ കൈ ഉയര്‍ന്നു.
“പോ..പോയിരിയ്ക്ക്..!”
അടിക്കാനുയര്‍ത്തിയ കൈ തോളില്‍ വച്ച് അവരെന്നെ ഹാളിലേക്ക് തള്ളി വിട്ടു.
“മേമ പോയിരിയ്ക്ക്…ഞാന്‍ സെര്‍വ് ചെയ്യാം…എണീറ്റിങ്ങനെ നടന്ന് തലകറങ്ങിയെങ്ങാന്‍ വീണാ നാളേം ഞാന്‍ തന്നെ അടുക്കളേല്‍ കയറേണ്ടി വരും..!”
