ഞാന്‍ ആ കയ്യില്‍ കയറിപ്പിടിച്ചു ഹാളിലേക്ക് വലിച്ചു കൊണ്ടുപോയി. അവര്‍ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല.
“ദാ…ഇവിടെ അടങ്ങി ഇരിയ്ക്ക്.. ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം..!”
ഒരു കസേര വലിച്ചിട്ട് ഞാനവരെ അതില്‍ ഇരുത്തി.
എനിക്കാ പണികളൊക്കെ ചെയ്യാന്‍ നല്ല ഉത്സാഹമായിരുന്നു. മേമയെ സഹായിക്കാന്‍ കിട്ടുന്ന ഓരോ അവസരവും അങ്ങനെ തന്നെയാണ്.
അവരുടെ ക്ഷീണം പൂര്‍ണ്ണമായും വിട്ടു മാറിയിരുന്നില്ല. ചോറില്‍ ഒന്ന് കൈ കുത്തിയതല്ലാതെ ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല.
കഞ്ഞി വെക്കാമെന്നും ചായയിടാമെന്നുമൊക്കെ പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
ഒരാളിങ്ങനെ പട്ടിണി കിടക്കുമ്പോ മറ്റുള്ളവരെങ്ങനാ കഴിക്കുന്നെ..! പക്ഷെ ഭക്ഷണത്തിനു മുന്നില്‍ സെന്റിമെന്റ്സ് ഇല്ലാതിരുന്നതിനാല്‍ ഞാനും തൈകളും നല്ലോണം വെട്ടി വിഴുങ്ങി.
കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെടുക്കാന്‍ നേരം അവര്‍ തടഞ്ഞു.
“അതവിടെ വച്ചേക്ക്..ഞാന്‍ കഴുകിക്കോളാം..!”
“മേമ പോയി കിടന്നോ…ഇതൊക്കെ പുഷ്പം പോലെ ചെയ്യാവുന്നതേയുള്ളൂ..!”
ഞാന്‍ ലാഘവത്തോടെ ചിരിച്ചു.
വെള്ളമൊക്കെ ഐസ് പരുവത്തിലായിക്കഴിഞ്ഞിരുന്നു. പാത്രങ്ങള്‍ കഴുകുമ്പോള്‍ ടാപ്പിലൂടെ വരുന്നത് വെള്ളമാണോ സൂചികളാണോ എന്ന് വരെ സംശയിച്ചു പോകുന്നു.
പണികളെല്ലാം തീര്‍ത്ത് വന്നപ്പോഴേക്കും മേമ മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അമ്മച്ചനും അമ്മമ്മയും അവരവരുടെ മുറികളില്‍ ചേക്കേറിക്കഴിഞ്ഞു.
ഇത്ര പെട്ടെന്ന് പോയിക്കിടന്നാ എങ്ങനാ ഉറക്കം വരുന്നേ. അത് മാത്രവുമല്ല വൈഫൈ ഓഫാക്കാന്‍ പിന്നേം വരണം. ഞാന്‍ അവിടെത്തന്നെ ഇരുന്നു.
ഇടയ്ക്ക് മിഥുവിന്റെ കോള്‍ വന്നു. സ്ഥിരമുള്ള പരാതികളും പരിഭവങ്ങളും തന്നെ. ഇവിടെ എത്തിയതില്‍പ്പിന്നെ ഞാന്‍ മിസ്സ് ചെയ്യുന്ന ഏക കാര്യം അവളാണ്. കുറച്ചു നേരം അവള്‍ക്കൊപ്പമിരുന്ന്‍ പരിഭവങ്ങളെല്ലാം മാറ്റിക്കൊടുത്ത ശേഷമാണ് കട്ട് ചെയ്തത്.
ടീവിയില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അലനേരം കൂടെ അവിടങ്ങനെ ഇരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ജഗദീഷിന്റെ പാട്ട് കേട്ടത്..ഒന്നും നോക്കിയില്ല…ടീവിയും വൈഫൈയും ക്ഷണനേരത്തില്‍ ഓഫാക്കി.
വാതിലുകളെല്ലാം അടച്ചു മുകളില്‍ എത്തിയപ്പോ മേമയുടെ വാതില്‍ അടഞ്ഞു കിടപ്പാണ്. തെല്ലൊരു നിരാശയോടെ എന്റെ മുറിയിലേക്ക് കയറി.
“ഒക്കെ കഴിഞ്ഞോ വേലക്കാരാ..?”
ലൈറ്റ് ഇട്ടതും അപ്പുറത്തുന്നു ശബ്ദം കേട്ടു.
“അയ്‌ശരി..മൊയലാളി ഒറങ്ങീല്ലേ..?”
ഞാനൊരു ചിരിയോടെ മറുകൌണ്ടര്‍ അടിച്ചു.
“നീ ഒന്നിങ്ങു വാ..!”
എന്റെ കാതുകളെ പുളകം കൊള്ളിച്ച് ആ വാക്കുകളുയര്‍ന്നു.
മിന്നല്‍ വേഗത്തില്‍ ഞാനാ മുറിയുടെ വാതില്‍ക്കലെത്തി. ഒന്ന് തള്ളി നോക്കിയപ്പോള്‍ വാതില്‍ തുറന്നു.
“എന്തേ..?”
ഞാന്‍ ലൈറ്റ് ഇട്ടുകൊണ്ട് അവരെ നോക്കി.
ഒരു പച്ച ബ്ലാങ്കറ്റ് തലവഴി മൂടിപ്പുതച്ച് ചുമരിനോട് അഭിമുഖമായി ചെരിഞ്ഞു കിടപ്പായിരുന്നു അവര്‍.
“ആ ഷെല്‍ഫിന്റെ കള്ളിയില്‍ ആക്സ് ഓയിലുണ്ട്..ഒന്നെടുത്തു താ..!”
ശബ്ദം മാത്രം പുറത്തു വന്നു.
ഞാന്‍ ഷെല്‍ഫ് തുറന്ന്‍ സാധനമെടുത്തു.
“പുതപ്പു മാറ്റ്..ഞാന്‍ പുരട്ടിത്തരാം..!”
ഞാനവര്‍ക്കരികില്‍ ഇരുന്നശേഷം തലയില്‍ നിന്നും ബ്ലാങ്കറ്റിന്റെ തലപ്പ് കഴുത്ത് വരെ ഇറക്കി വച്ചു.
“നല്ല ചൂടുണ്ടല്ലോ..!”
നെറ്റിയില്‍ കൈവച്ചു നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“അത് പുതച്ച് മൂടിയതോണ്ടാ…ചെറിയൊരു തലവേദന മാത്രേള്ളൂ..!”
അവര്‍ ഒരു ഞരക്കം പോലെ പറഞ്ഞു.
ഞാന്‍ അടപ്പ് തുറന്നു ആക്സ്ഓയില്‍ വിരലിലാക്കി ആ നെറ്റിയില്‍ നല്ലപോലെ തേച്ചു പിടിപ്പിച്ചു. വിരലുകളുടെ ചലനത്തിനൊപ്പം ആ ചുണ്ടുകളില്‍ ഒരു നേര്‍ത്ത മന്ദസ്മിതം തെളിഞ്ഞു വന്നു.
ഞാനൊരല്പം കൂടെ അവരിലേക്ക് ചേര്‍ന്നിരുന്നു. ചെറിയ കട്ടിലായിരുന്നതിനാല്‍ കുറച്ചു ഭാഗം മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ.എന്റെ ഇടുപ്പ് ഭാഗം അവരുടെ പുറത്ത് തൊട്ടു നിന്നു.
കുപ്പി അടപ്പിട്ടു മാറ്റി വച്ച ശേഷവും ഞാനാ നെറ്റിയില്‍ മെല്ലെ തടവിക്കൊണ്ടിരുന്നു. ആ മുഖഭാവത്തില്‍ നിന്നും അവര്‍ക്കത് നല്ലൊരു ആശ്വാസമാവുന്നുണ്ടെന്ന്‍ എനിക്ക് മനസ്സിലായി.
