15 ദിവസം, സിങ്കപ്പൂർ, മലേഷ്യ, തായ്‌ലൻഡ് പട്ടായ അങ്ങനെ ഒരു മുറ്റ് package.
അവർ അടിച്ചു പൊളിക്കട്ടെ…….
വീണ്ടും ദിവസങ്ങൾ കടന്ന് പോയി അങ്ങനെ ആ ദിവസം വന്നെത്തി……. ഡിസംബർ 20 2020
പാറു: ടാ അമ്മയ്ക്ക് നിന്നോട് സംസാരിക്കണം
ഞാൻ: ഫോൺ കൊടുക്കെടി പോത്തേ
പാറു: സ്പീക്കറിൽ ആണ്
ഞാൻ: അയ്യോ, അഹ് അമ്മ പോത്തേ എന്ന് വിളിച്ചത് പാറുട്ടിയെ ആണ്
അമ്മ: ഏഹ് ആരെ പാറുട്ടിയോ????
ഞാൻ: അയ്യോ കുഴപ്പമായോ???
അമ്മ: നീ പോടാ ചെക്കാ, തെറി ഒന്നുമല്ലല്ലോ വിളിച്ചത്😂😂😂😂😂😂 പിന്നെ നീ ഒന്ന് നാട്ടിൽ, ഇവിടെ വീട്ടിൽ വരണം,
ഞാൻ: അതിനെന്താ അമ്മേ, ഞാൻ വരാം, അല്ലെ എന്തേലും പ്രശ്നം ഉണ്ടോ????
അമ്മ: മോനെ, 25ന് പോണം,
ഞാൻ: പോകാനോ, എങ്ങോട്ടാ???
അമ്മ: അമേരിക്ക
ഞാൻ: ഓ അത് ഞാൻ മറന്നു, ഞാൻ വരാം, നാളെ രാവിലെ എത്താം
അമ്മ: നീ 24ന് വന്ന മതി മോനെ, വെറുതെ ടെൻഷൻ അടിക്കേണ്ട, മാത്രമല്ല, നേരത്തെ വന്നാൽ പിന്നെ ഇവിടെ ഒരുത്തി ചിലപ്പോൾ കരഞ്ഞ് നാശമാക്കും
ഞാൻ: അത് ശെരിയാ, അപ്പൊ ഞാൻ 23ന് വൈകിട്ട് വരാം,
അമ്മ: അതാവും നല്ലത്, 24ന് നമ്മക്ക് ഒന്ന് കറങ്ങാം, എന്തെ?
ഞാൻ: നമ്മുക്ക് പൊളിക്കണം
അമ്മ: പിന്നല്ല
അങ്ങനെ ആ കാൾ കട്ട് ആക്കി,
23-12-2020 വൈകുന്നേരം 5 pm, ഞാൻ കാളിങ് ബെൽ അമർത്തി പാറു കതക് തുറന്നു, എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്ത് കുറെ ഉമ്മകൾ തന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു, എന്റെയും…….
പാറു: i miss you രോഹൻ
വല്ലാതെ അവൾ കരഞ്ഞു, എന്റെ എല്ലുകൾ ഓടിയുന്നപോലെ തോന്നി അങ്ങനെ അവൾ എന്നെ കെട്ടിപ്പിടിച്ചു, ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. കവിളിലും, മുഖത്തും ഒക്കെ ഞാൻ ഉമ്മകൾ കൊണ്ട് അവളെ മൂടി…….
ഞാൻ: i miss you പാറുട്ടി, എനിക്ക് എന്ത് വെഷമം ആയെന്ന് അറിയുമോ
പാറു: അറിയാം, എനിക്ക് അറിയാം, പക്ഷെ ഞാൻ ഉണ്ട് നിന്റെ കൂടെ എന്ന് എപ്പോഴും…..
ഞങ്ങൾ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു,
അമ്മ: ahem ahem, ഞാൻ ഉണ്ടേ ഇവിടെ
ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു……
അമ്മ: മോനെ, നിനക്ക് വിഷമം ഉണ്ടെന്ന് അറിയാം, പക്ഷേ ഞാനും അവിടെ അച്ഛനും നിന്റെയൊപ്പം ഉണ്ടാവും.
അപ്പോൾ ഒരു ഫോൺ call പാറുവിന്,
പാറു: hello പിതാജി how are you???? Your son in law is here, just ക്യാമ്പ് home.
പാറുവിന്റെ അച്ഛൻ, ദേവരാജൻ, എല്ലാരും ദേവൻ എന്ന് വിളിക്കും, അമ്മ ദേവേട്ടൻ എന്നും, പാറു അച്ഛൻ അല്ലെങ്കിൽ പിതാജി എന്നും വിളിക്കും, കാരണം അച്ഛന്റെ അച്ഛൻ ഒരു ഹിന്ദിക്കാരൻ ആണ്, ഒരു രാജസ്ഥാൻ കാരൻ. അമ്മ മലയാളി. അപ്പൂപ്പന്, ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ വെല്ല്യ ഇഷ്ട്ടമായിരുന്നു അതുകൊണ്ട് ദേവരാജൻ എന്ന് പേരിട്ടു….എന്താല്ലേ…..
അച്ഛൻ: so you are rohith???
ഞാൻ: no, my name is rohan
അച്ഛൻ: chill young man, i know your name is rohan.
ഞാൻ: thanks
അത്രേം ഡയലോഗ് പറയുമ്പോൾ പക്കാ അമേരിക്കൻ accentഇൽ ആണ് പുള്ളി സംസാരിച്ചത്, ഞാനും പക്ഷെ അത്രേം വരില്ല. എന്നിട്ട് എന്നെ ഞെട്ടിച്ചും…..
അച്ഛൻ: എന്നാടാ നിനക്ക് ഒരു വൈഷമ്യം, എന്നതാ, ഇത്രേം ട്രാവൽ ചെയ്തകൊണ്ടാണോ ടാ ഉവ്വേ
പക്കാ കോട്ടയം അച്ചായന്റെ സംസാരം
ഞാൻ: ഏഹ്, അഹ് അതുകൊണ്ടാ
അച്ഛൻ: എടാ ഉവ്വേ, എന്നാ ഒണ്ട് വിശേഷം????
ഞാൻ: ഒന്നുമില്ല sir
അച്ഛൻ: സാറോ, ആരുടെ സാർ?????? എന്റെ മോളെ നീ കെട്ടാൻ നിക്കുവല്ലേ, അച്ഛാ എന്ന് വിളിയെടാ????
ഞാൻ: ശെരി അച്ഛാ
അച്ഛൻ: യെടാ എന്റെ വീട് നമ്മുടെ കോട്ടയത്ത് തിരുവഞ്ചൂർ ആണ്, അമേരിക്ക ആയാലും നമ്മുക്ക് നമ്മുടെ കോട്ടയം മറക്കാൻ പറ്റുമോ???? അഹ് പിന്നെ ഞാൻ നല്ല കറ കളഞ്ഞ കോൺഗ്രെസ്സുകാരനാ, നീ വെല്ല്യ കമ്മ്യൂണിസ്റ്റ് ആണ് അല്ലെ, 916 CPIM.
