ഞാൻ: ടാ, എന്റെ മനസ്സ് സമ്മതിക്കുമ്പോൾ ഞാൻ അത് അവളോട് പറയും, may be എന്റെ പാറുനെ ഞാൻ കല്യാണം കഴിക്കുന്ന ദിവസം.
അജു: നിന്റെ ഇഷ്‌ടം. ഏതായാലും ഞാൻ ഹാപ്പി ആണ് അളിയാ, എനിക്കും മായക്കും ഏറ്റവും സങ്കടം നിന്റെ കാര്യം ആലോചിച്ചാരുന്നു, ഇപ്പൊ നീ set ആണ്. ഒറ്റക്കല്ലല്ലോ. ഇപ്പൊ നിനക്ക് 3 അമ്മമാർ ഉണ്ട്, 2 അച്ഛന്മാരും.
അത് പറയുമ്പോൾ അജുവിന്റെ കണ്ണ് നിറഞ്ഞു, എന്റെ അമ്മയും അച്ഛനും മരിക്കുമ്പോൾ അവൻ ഉണ്ടായിരുന്നു എന്റെ ഒപ്പം, ആ ചോര വീണ ഷർട്ടും മുണ്ടും ഇപ്പോഴും അവന്റെ കയ്യിൽ ഉണ്ട്. അവന് എന്റെ അച്ഛനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അച്ഛൻ അവന്റെയൊപ്പം ചെസ്സ് കളിക്കും, അമ്മ അവന് ഭക്ഷണം വാരികൊടുക്കും. എന്റെ അജു എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.
അഹ് അതൊക്കെ കഴിഞ്ഞകാലം….ഇനി ഒരിക്കലും തിരികെ വരാത്ത കാലം……
ഞാനും അജുവും വെള്ളമടി സിഗരറ്റ് വലി വെള്ളമടി സിഗരറ്റ് വലി അങ്ങനെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി.
അപ്പോഴേക്കും പാറുവിന്റെ ഫോൺ എന്റെ കയ്യിൽ ഉണ്ട്, ടോമിച്ചനും അന്നമ്മയും വന്നു. ഞാൻ അവർക്ക് gate തുറന്നുകൊടുത്തു, എല്ലാം ഫോൺ വെച്ച് തന്നെ.
ടോമിച്ചനും അന്നമ്മയും എനിക്ക് Omega sea master വാച്ച് സമ്മാനിച്ചു.
ഞാൻ: നിനക്കൊക്കെ നല്ല കഴപ്പാ,
അന്നമ്മ: അല്ലടാ നല്ലപോലെ കാശ് ഉണ്ടാക്കുന്നുണ്ട്, എല്ലാ മാസവും മിനിമം 1.5, 2 കോടി ഉണ്ടാക്കും, നിനക്ക് ശെരിക്കും ഒരു rolex ആണ് ഞങ്ങൾ നോക്കിയത് പക്ഷെ time എടുക്കും, ഒരു 6 വർഷം, second hand ഞങ്ങൾക്ക് താല്പര്യം ഇല്ല.
അജു: നിങ്ങളും വാച്ച് ആണോ വാങ്ങിയത്
ടോമിച്ചൻ: ടാ കോപ്പേ ഇവന്റെ watch പ്രാന്ത് കോളേജ് മൊത്തം പാട്ടാ, പിന്നെ ഞങ്ങൾ എന്ത് ചെയ്യണം???
അജു: അന്നമ്മേ, ബിക്കിനി swimsuit ഒക്കെ കയ്യിൽ ഉണ്ടോ???
അന്നമ്മ: ഉണ്ടെങ്കിൽ???
അജു: എന്നാൽ വേഗം പൂളിൽ പൊക്കോ, പെണ്ണുങ്ങൾ day out ആണ്, ladies day out at the pool😂😂😂😂
അങ്ങനെ അവളും പോയി, ഞാൻ പോയി അമ്മ തന്നാ ആ too old JD കൊണ്ടുവന്നു.
ഞങ്ങൾ ഒരു 4 peg കൂടി അടിച്ചു,
ടോമിച്ചൻ: എടാ നമ്മുക്ക് ശബരിമലയിൽ ഒന്നുടെ പോയാലോ രോഹാ?
അജു: ഏഹ്, ശബരിമലയോ???
ടോമിച്ചൻ: അതേ
അജു: നീ എപ്പോ പോയി???
ടോമിച്ചൻ: ആഹാ അടിപൊളി, രോഹാ നീ ഇവനോട് പറഞ്ഞില്ലേ??.? ടാ പൊട്ടൻ അജു ഞങ്ങൾ ഒരുമിച്ച് ഒരു 2,3 തവണ പോയിട്ടുണ്ട് ഇരുമുടി ഒക്കെ കെട്ടി.
അജു: ടാ ഇവൻ എന്നേം കൂട്ടി മിനിമം ഒരു 8,9 തവണ പോയിട്ടുണ്ട്.
ഞാൻ: ടാ ഞാൻ ഒരു 14 തവണ പോയിട്ടുണ്ട്, എനിക്ക് 8 വയസ്സുള്ളപ്പോ അച്ഛൻ എന്നെ കൊണ്ടുപോകാൻ തുടങ്ങി, പിന്നെ മിക്ക വർഷവും പോകും, ഒന്നുങ്കിൽ ടോം അല്ലെങ്കിൽ അജു, ആരേലും ഉണ്ടാവും കൂടെ 😂😂😂
അജു: എന്നാ നമ്മുക്ക് അടുത്ത 1ആം തീയതി പോകാം,
ഞാൻ: അടുത്ത ഒന്നാം തീയതി അടുത്ത monday ആണ്.
ടോം: അഹ് എന്നാൽ പോകാം????
അജു: അപ്പോൾ mission ശബരിമല onn
അടിച്ചടിച്ച് മണി 11 കഴിഞ്ഞു, അപ്പോഴേക്കും ladies ഒക്കെ വന്നു. അമ്മമാർ താഴെ പാറുന്റെ അമ്മയുടെ റൂമിൽ, പാറു, മായ, അന്നമ്മ എല്ലാരും മറ്റൊരു മുറിയിൽ കേറി.
ഞാനും അജുവും ഒരു സിഗരറ്റ് വലിക്കാൻ പോയി ടോമിച്ചൻ വരുന്നില്ല എന്ന് പറഞ്ഞു. ഞങ്ങൾ ബാൽക്കണിയിൽ സിഗരറ്റ് വലിക്കുമ്പോൾ………
അജു: പാവം പാറുന്റെ അമ്മ,
ഞാൻ: എന്ത്????
അജു: പോടാ, അത് തന്നെ cancer
ഞാൻ: നിനക്ക് അറിയാമോ???
അജു: നിനക്കും, എനിക്കും, അമ്മയ്ക്കും (മായെടെ) അറിയാം, പാറുവിന് മാത്രം അറിയില്ല.
ഞാൻ: പാവം, അവൾക്ക് അത് താങ്ങാൻ പറ്റില്ല, treatment ചെയ്താൽ മാറും, സ്റ്റേജ് 2 അല്ലെ ആയിട്ടുള്ളു. പേടിക്കാൻ ഒന്നുമില്ല.
അജു: അതേ, ആ ഒരു പ്രതീക്ഷയാണ് ഉള്ളത്. Lets hope for the best.
