പാറു: done done done done
ഞങ്ങൾ കാർ എടുത്ത് പുറത്ത് പോയി വെറുതെ കറങ്ങി…..full tank പെട്രോൾ. എവിടെ വേണേലും പോകാം. ഞങ്ങൾ ഒന്ന് കറങ്ങി ഒരു സ്ഥലത്ത് വണ്ടി നിർത്തി.
പാറു: രോഹൻ, ഒരു കാര്യം പറയാൻ ഉണ്ട്. നീ ആരോടും പറയരുത്.
ഞാൻ: ഞാൻ ആരോട് പറയാൻ നീ പറ പെണ്ണെ
പാറു: അമ്മയ്ക്ക് സ്റ്റേജ് 2 കാൻസർ ആണ്
ഞാൻ ഒന്ന് ഞെട്ടി
ഞാൻ: ഏഹ്, എന്താ????
പാറു: അതേ അമ്മയ്ക്ക് കാൻസർ ആണ്…….
ഞാൻ: നിനക്ക് എങ്ങനെ അറിയാം???
പാറു: അമ്മേടെ മെഡിക്കൽ document ഞാൻ കണ്ടു, പിന്നെ അച്ഛൻ പറഞ്ഞു.
ഞാൻ: എനിക്കറിയാം, അമ്മ എന്നോട് പറഞ്ഞു.
പാറു: അപ്പൊ അമ്മയ്ക്ക് നിന്നെ അത്ര വിശ്വാസം ആണ്. എന്നോട് പോലും പറയാതെ നിന്നോട് മാത്രം പറഞ്ഞു.
ഞാൻ: ഏയ് അതല്ലടി, USഇൽ ചെന്ന ശേഷം പറയാൻ ആണ് അമ്മ പ്ലാൻ ചെയ്തത്
പാറു: ആണോ. Ok ok
കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല, pin drop slience എന്നൊക്കെ പറയില്ലേ അതേ അവസ്ഥ.
കുറച്ച് കഴിഞ്ഞപ്പോൾ……
പാറു: നമ്മുക്ക് ഒരു break എടുക്കാം???
ഞാൻ: അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല പാറു, നീ അമ്മയെ നോക്കി 1 കൊല്ലമോ 2 കൊല്ലമോ ഇരിക്ക്, ഞാൻ ഉണ്ട് നിന്റെ കൂടെ.
പാറു: നിനക്ക് ഉറപ്പാണോ????
ഞാൻ: ഡി എനിക്ക് എന്നെക്കാളും വിശ്വാസം നിന്നെ ആണ്.
പാറു: എന്നാൽ നീ എന്റെ കൂടെ വരുമോ USഇൽ????
ഞാൻ: ഇപ്പൊ എനിക്ക് വിസ ഉണ്ടായിരുന്നേൽ ഞാൻ വന്നേനെ. ഞാൻ ചെന്നൈയിൽ പോയ ഉടനെ ഞാൻ വിസ അപ്ലിക്കേഷൻ അയക്കാം, ഏറിയാൽ ഒരു 2 മാസം ഞാൻ വരും.
പാറു: വരെ ഒരു വഴിയും ഇല്ലേ????
ഞാൻ: വെള്ള ദുബായ്, ഓസ്ട്രേലിയ, കാനഡ ഒക്കെ ആയിരുന്നേൽ പെട്ടന്ന് നടന്നേനെ, ഇതിപ്പോ അമേരിക്ക അല്ലെ പാറു, ഞാൻ വല്ല മെക്സിക്കാൻ അതിർത്തിയും ചാടി വരേണ്ടി വരും, അതിലും നല്ലത് ഞാൻ വിസ എടുത്ത് വരുന്നതല്ലേ. ഞാൻ വരും ഉറപ്പ്.
അതും പറഞ്ഞ് ഞാൻ പാറുവിന് ഒരു ഉമ്മ കൊടുത്തു, സമയം 2 മണി കഴിഞ്ഞു
ഞാൻ: നീ പേടിക്കേണ്ട, അത് stage 2 cancer ആണ്, പെട്ടന്ന് ok ആവും.
പാറു: എനിക്ക് പേടി ആവുന്നു….. അമ്മ ഇല്ലെങ്കിൽ ഞാൻ……
ഞാൻ: ഛെ, എന്ത് പന്ന വാർത്തമാനമാ നീ ഈ പറയുന്നേ???? ഞങ്ങൾ എല്ലാരും പോസിറ്റീവ്, അമ്മ പോലും പോസിറ്റീവ് നീ മാത്രം എങ്ങനെ നെഗറ്റീവ് ആയി???? മിണ്ടാതെ ഇരുന്നോ കോപ്പ്. അത് നിന്റെ മാത്രം അമ്മയല്ല, എന്റേം, അജുന്റേം മായേടേം എന്തിന് ടോം അന്ന ഇവരുടെയൊക്കെ അമ്മയാണ്. നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ, നിന്റെ ഇപ്പോഴത്തെ ഞാനടക്കം ഉള്ള ഫ്രണ്ട്‌സ് സർക്കിൾ, എന്ത് നല്ല ഫ്രണ്ട്‌സ് ആണ്. എല്ലാരും ഉണ്ട് നിന്റെ കൂടെ. അന്നമ്മ ഇപ്പോഴേ നിന്റെ കൂടെ വരാൻ തയ്യാറാണ് അറിയുമോ.
പാറു m: സങ്കടം കൊണ്ട് പറഞ്ഞതാ, ഫ്ലൈറ്റിൽ 18, 20 മണിക്കൂർ അമ്മയുടെ കൂടെ ഞാൻ ഒറ്റയ്ക്ക് ഇതെല്ലാം മനസ്സിൽ വെച്ചിട്ട്.
ഞാൻ: ഡി പോത്തേ നിങ്ങൾ പോകുന്നത് first ക്ലാസ്സിൽ അല്ലെ, വരെ വരെ സീറ്റ് ആവും പിന്നെ എന്തിനാ പേടിക്കുന്നെ, നീ ഡോക്ടർ അല്ല, വെറും ഒരു mba ഹോൾഡർ ആണ്.
പാറു വീണ്ടും മൗനത്തിൽ ആയി…..
ഞാൻ: നമ്മുക്ക് പോകാം, ഇനി നീ സംസാരിച്ചാൽ ഞാൻ ചിലപ്പോൾ എന്റെ കണ്ട്രോൾ വിട്ട് എന്തേലും പറഞ്ഞുപോകും.
പാറു: എനിക്ക് ഒരു ice cream വേണം.
ഞാൻ ചിരിച്ചു 😀😀😀😀
ഞാൻ: എന്റെ പാറുട്ടി… നിന്നെകൊണ്ട് ഞാൻ തോറ്റു….
ഞങ്ങൾ ice cream വാങ്ങി തിരക്വ വീടിലേക്ക് പുറപ്പെട്ടു, 3 മണി ആയപ്പോൾ വീട്ടിൽ എത്തി, അമ്മ ready…..
ഞാൻ: late ആക്കേണ്ട, നമ്മുക്ക് പുറപ്പെടാം, പെട്ടി ഒക്കെ ok അല്ലെ???
അമ്മ: അതേ
ഞാൻ: ഒകെ പാസ്പോർട്ട്, വിസ ticket എല്ലാം ഹാൻഡ്‌ബാഗിൽ വെച്ചേക്ക് പിന്നെ id കാർഡും
അമ്മ: എല്ലാം ok ആണ്
