ഞങ്ങൾ steak ഒക്കെ കഴിച്ച്, അധികം over ആക്കാതെ വെള്ളമടിച്ച്, നല്ലപോലെ food ഒക്കെ കഴിച്ച് എന്റെ 25 ആം birthday ഗംഭീരം ആക്കി.
ഞങ്ങൾ എല്ലാരും പല മുറികളിൽ കിടന്നുറങ്ങി. എല്ലാരും നല്ല tired ആയിരുന്നു. ഉറങ്ങുന്ന മുന്നേ അജുവും മായയും അവരുടെ സമ്മാനങ്ങൾ എനിക്ക് തന്നു, tissot വാച്ച് പിന്നെ എനിക്ക് ഇഷ്ടമുള്ള കുറച്ച് PS4 games.
അങ്ങനെ ആ birthday എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായി….. ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
ഞാൻ പിറ്റേന്ന് രാവിലെ 6 മണിക്ക് ഉണർന്നു, എല്ലാർക്കും എന്റെ സ്പെഷ്യൽ കോഫി ഉണ്ടാക്കി, ആദ്യം വന്നത് അമ്മമാർ ആണ്.
അവർക്ക് ഞാൻ കോഫി കൊടുത്തു, ഞങ്ങൾ വെളിയിൽ സിറ്റൗട്ടിൽ പോയിരുന്നു.
പാറുവിന്റെ അമ്മ: രോഹന് കാർ ഉണ്ടോ?
ഞാൻ: ചെന്നൈ ഓഫീസിൽ കാർ കിട്ടും. അതാ വരെ ഒന്ന് വാങ്ങാത്തെ
അമ്മ: ഞങ്ങൾ ഏതായാലും പോവാണ്, കാർ ഏതായാലും വിൽക്കുന്നില്ല, വെറുതെ ഇട്ടാൽ ശെരിയാവില്ല, ഇവിടുത്തെ relativesന് cars ഉണ്ട്, അവർക്ക് ഇത് മെയ്ന്റെയ്ൻ ചെയ്യാൻ പറ്റില്ല.bmw അല്ലെ, അതാ ഒരു ടെൻഷൻ, നിനക്ക് കൊണ്ടുപോകാമോ????
ഞാൻ: കൊണ്ടുപോകാം അത് പ്രശ്നമല്ല, പക്ഷെ ഇപ്പൊ ഞാൻ കൊണ്ടുപോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും?
അമ്മ: ഇപ്പൊ കൊണ്ടുപോകേണ്ട, ഞങ്ങൾ പോകുന്നതിനു മുന്നേ, കൊണ്ടുപോയാൽ മതി.
ഞാൻ: ഓക്കേ. ഇപ്പൊ ഞാൻ ഈ സാധനങ്ങൾ ഒക്കെ എങ്ങനെ കൊണ്ടുപോകും എന്നാ ആലോചിക്കുന്നേ. ഇത്രേം expensive ഐറ്റംസ് ബസിലും ട്രെയിനിലും കൊണ്ടുപോകുന്നത് ഒട്ടും safe അല്ല.
മായെടെ അമ്മ: ടാ അജുവും മായേം നിന്റെ കൂടെ വരുന്നുണ്ട്, പിന്നെ ടോം അന്ന അവരും വരുന്നുണ്ട്. നിനക്ക് അവരുടെ ഒപ്പം പോയാൽ പോരെ.
ഞാൻ: അഹ് അത് മതി, ഇന്ന് പോണം. ലഞ്ച് കഴിഞ്ഞ് ചെല്ലണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്. പുതിയ ടീമിന്റെ ഒപ്പം.
അമ്മ: അഹ് ഇപ്പൊ ഇന്ത്യ ഹെഡ് ഒക്കെ അല്ലെ, അപ്പൊ ഇനി തിരക്ക് കൂടും
ഞാൻ: ഇന്ത്യ ഹെഡ് അല്ല, അതിന്റെ താഴെ
അമ്മു അമ്മ: ചിന്ന തല 😂😂😂😂😂
ഞാൻ: ya ya ya ചിന്ന തല.
ഞാൻ: ഇന്നുവരെ ഞാൻ bmw ഓടിച്ചിട്ടില്ല. പിന്നെ ഈ ഓട്ടോമാറ്റിക്ക് ഗിയർ ഞാൻ ഓടിച്ചിട്ടേയില്ല.
അമ്മ: അതൊക്കെ easy ആണ്, ഇന്ന് full day നീ അത് ഓടിക്ക്, നമ്മുക്ക് നോക്കാം.
ഞാൻ: ഏതാ ഈ മോഡൽ?
അമ്മ: X5.
ഞാൻ ഒന്ന് ഞെട്ടി, കാരണം അത് വെല്ല്യ വിലയുള്ള വണ്ടിയാണ്.
ഞാൻ: അത്രേം വിലയുള്ള വണ്ടി ഞാൻ കൊണ്ടുപോണോ????
അമ്മ: അപ്പൊ ഞാൻ നിനക്ക് എന്റെ മോളെ തന്നതോ???? അവൾ priceless ആണ്, എന്റെ princess ആണ്. നീ കാർ കൊണ്ടുപോണം.
ഞാൻ: ഇങ്ങനത്തെ കടുത്ത വാക്കുകൾ ഒന്നും പറയല്ലേ, ഞാൻ കൊണ്ടുപോകാം.
അങ്ങനെ എല്ലാരും ഉണർന്നുവന്നു, കോഫി കുടിച്ചു. വെറുതെ ഓരോ നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.
ഞാൻ: അമ്മ ഒരു കാര്യം ചോദിക്കട്ടെ?
അമ്മ: എന്തിനാ ഒരു മുഖവര, shoot it.
ഞാൻ: അല്ല നിങ്ങൾ പോയാൽ പിന്നെ ഈ കൃഷി, പറമ്പ് ഒക്കെ ആര് നോക്കും????
അമ്മ: ഓ അത് ഇവിടെ ഇടയ്ക്ക് പറമ്പിൽ പണി ചെയ്യാൻ വരുന്ന ഒരു ചേട്ടൻ ഉണ്ട്, രാജൻ, ഒരു distant റിലേറ്റീവ് ആണ്, ഒരു പാവം മനുഷ്യൻ, കുറച്ച് നാൾ മുന്നേ പുള്ളിയുടെ മകളുടെ കല്യാണം ആരുന്നു, അതിന്റെ തിരക്കിൽ ആണ്. ഇപ്പൊ ഫ്രീ ആണ്, പ്രായമുള്ള മനുഷ്യനാ, ഇനി ഒരു മകൾ കൂടി ഉണ്ട്, അവൾ ഇപ്പോൾ എഞ്ചിനീയറിംഗ് പഠിക്കുന്നു, പുള്ളിയോട് പറഞ്ഞിട്ടുണ്ട് കൃഷി ഒക്കെ ചെയ്ത് ആദായം പുള്ളി തന്നെ എടുത്തോളാൻ, പിന്നെ ആഴ്ചയിൽ ഒരിക്കൽ വീട് വൃത്തിയാക്കാനും ഒക്കെ പുള്ളി ഏർപ്പാട് ചെയ്യും. So no tension
ഞാൻ: അഹ് ഓക്കേ ഓക്കേ.
ഞങ്ങൾ വീണ്ടും സംസാരം ഒക്കെ തുടർന്നു, ടോമിച്ചൻ എനിക്കും ദുബൈയിൽ ജോലി ഒക്കെ offer ചെയ്തു. ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു, ശെരിക്കും ജോലി അല്ല partnership ആണ്. ചെറിയ ഇൻവെസ്റ്റ്മെന്റ് വേണ്ടി വരും. അഹ് ഭാവിയിൽ നോക്കാം ആകെ 25 വയസ്സല്ലേ ആയിട്ടുള്ളു.
