ഞാൻ: പാറുനെ കാണാൻ വന്നതാ.
പാറു: ശെരിക്കും????
ഞാൻ: അതേടി പോത്തേ നീ ചെല്ല്
പാറു ഓടി ചെന്ന് രവി സാറിനെ കെട്ടിപ്പിടിച്ചു,
രവി: മോളെ നീ പോവല്ലേ, ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ, വരെ ആളുകളും ഉണ്ട്, ഇത് എന്റെ ഭാര്യ, ലീല, പിന്നെ മോൾ അരുണ, മോൻ അരുൺ
പാറു എല്ലാർക്കും കൈ കൊടുത്തു….
ലീല: മോളേം രോഹൻ മോനേം ഒക്കെ പെറ്റി ഒരുപ്പാട് പറഞ്ഞിട്ടുണ്ട് രവിയേട്ടൻ, ഈ മനുഷ്യന്റെ പോലീസ് ജീവിതത്തിൽ ഞാൻ ഇങ്ങനെ ആരെയും പെറ്റി പറയുന്നത് കേട്ടിട്ടില്ല.
രവി: ലീലാമ്മോ, മതി 🙏🙏🙏
അരുണ: ചേച്ചിയേം ചേട്ടനേം അച്ഛന് വെല്ല്യ ഇഷ്ടമാ.
ഞാൻ: hi sir
രവി: ഇവൻ ഇങ്ങനാ, എന്നെ ഇപ്പോഴും sir എന്നെ വിളിക്കു, ടാ നീ എന്നെ ചേട്ടാ, അല്ലെങ്കിൽ അങ്കിൾ എന്നൊക്കെ വിളിക്ക്
ഞാൻ: hmmmmmmmmmm ആള് പോലീസ് അല്ലെ, sir വിളി മതി 😂😂😂😂😂😂
രവി: എന്നെ തനി പോലീസ് ആക്കല്ലേ കള്ളാ കഴു…..
മുഴുവിപ്പിക്കാൻ അനുവദിക്കാതെ അമ്മ വന്നു.
അമ്മ: എനിക്കറിയാം, രവി സാർ, ഭാര്യ, മക്കൾ അല്ലെ????
രവി: രവി സാർ അല്ല, വരും ഒരു പാവം രവി….
അമ്മ: അഹ് best, കേണൽ രവീന്ദ്രൻ എന്നാ വെറും രവി ആയത്???
രവി: ഈ ചെറുക്കനെ കൊണ്ട് തോറ്റു…..
അമ്മ: ചെറുക്കൻ അല്ല, ഇത്തിരി വെല്ല്യ ചെറുക്കൻ ആണ്,
രവി: എന്താ പറയുന്നേ???? മനസ്സിലായില്ല.
അമ്മ: അതേ ഞങ്ങളുടെ ഫ്ലൈറ്റ് 11 മണിക്കാണ്,
രവി: ok അതിന്???
അമ്മ: ഇപ്പൊത്തന്നെ ഉള്ളിൽ പോണോ????
രവി: വെണ്ട, ടിക്കറ്റ് ഒന്ന് കാണിച്ചേ
അമ്മ ടിക്കറ്റ് കൊടുത്തു….
രവി: അടിപൊളി, first class, ഇപ്പോൾ സമയം എട്ടര കഴിഞ്ഞു, 9:45 കഴിഞ്ഞു ഞാൻ കൊണ്ടുപോയ്ക്കോളാം ഉള്ളിൽ അത് മതിയോ?????
ഞാൻ: അത് മതി, അത് മതി ഞാൻ വണ്ടി പാർക്ക് ചെയ്ത് വരാം
രവി: അതൊന്നും വെണ്ട, ടാ ഞാൻ ഒരു പട്ടാളക്കാരൻ cum പോലീസ് ഓഫീസർ ആണ് അതും ഇപ്പൊ dysp
ഞാൻ: dysp, അതെപ്പോ????
രവി: അത് പിന്നെ പറയാം, അല്ല പാറുന്റെ അമ്മ പറ, എന്നെ എങ്ങനെ അറിയാം.
അമ്മ: ഒരു 2 മിനിറ്റ്, ഞാൻ ഒരാളെ കാണിച്ച് തരാം, അമ്മ ആരെയോ ഫോൺ ചെയ്തു
അപ്പുറത്തെ ആൾ: hello എയർപോർട്ടിൽ എത്തിയോ????
അമ്മ: എത്തി ദേവേട്ടാ
രവി: ദേവേട്ടൻ???? ദേവരാജൻ ആണോ?????
അമ്മ: പാറുന്റെ പേരെന്താ????
രവി: പാർവതി d s
അമ്മ: അതിലെ S ഞാൻ അപ്പോൾ D ആരാ???
രവി: ദേവനോ??? ദേവരാജൻ???
അമ്മ: ദേ നോക്ക്
അച്ഛൻ: ടാ രവി??
രവി: ദേവ ടാ നിന്റെ മോളാണോ പാറു?
അച്ഛൻ: അല്ലടാ അവളെ തവിട് കൊടുത്തു വാങ്ങിയതാ, എന്റെ മോൻ ആണ് രോഹൻ 😂😂😂😂😂😂😂
പാറു: അച്ഛൻ is ആ loser, പോ ഞാൻ മിണ്ടില്ല.
അപ്പോഴാണ് എനിക്കും മനസ്സിലായത് അവർ തമ്മിലുള്ള കണക്ഷൻ.
രവി: എടാ ദേവ, ഇവൻ ഈ രോഹൻ ഉണ്ടെല്ലോ, ഇവൻ പൊളി ആണ്.
അതിന്റെ ഇടയിൽ ഞാൻ
ഞാൻ: അരുൺ, ഇങ്ങ് വന്നേ, വണ്ടി ഓടിക്കാൻ അറിയാമോ????
അരുൺ: അറിയാം ചേട്ടാ, അമ്മയ്ക്കും ചേച്ചിക്കും അറിയാം,
ഞാൻ: നന്നായി, ഈ വണ്ടി ഓടിക്കാൻ പറ്റുമോ???
അരുൺ: അറിയാം ചേട്ടാ.
ഞാൻ: ഒകെ ആവശ്യം വന്നാൽ ഒന്ന് help ചെയ്യണേ
അരുൺ: ഞാൻ ഏറ്റു
അങ്ങനെ ആ ഫോൺ കാൾ ഒക്കെ അവസാനിച്ചു, അപ്പൊ ദേ അടുത്ത സർപ്രൈസ്……
പാറു: അമ്മേ ദേ നോക്കിക്കേ, അന്നമ്മയും ടോമിച്ചനും
ഞാൻ: അവരും ഉണ്ടാവും നിങ്ങളുടെ കൂടെ.
അമ്മ: അവർക്കെന്താ USഇൽ പണി????
ഞാൻ: client മീറ്റിംഗ് postpone ചെയ്തു, നിങ്ങളുടെ ഒപ്പം വരാൻ.
പാറു: അത് നന്നായി
ഞാൻ: 😀
ഞങ്ങൾ എല്ലാരും ഓരോ ഊള കോഫി ഒക്കെ കുടിച്ച് വർത്തമാനം ഒക്കെ പറഞ്ഞ് സമയം അങ്ങനെ 9:30 ആയി,
ടോം: എന്നാ നമ്മുക്ക് മെല്ലെ പോകാം?
