മായ: അതെന്താ ലഞ്ച് in houseboat????
അമ്മ: അത് നമ്മൾ full day book ചെയ്യേണ്ട, houseboat നമ്മുക്ക് ഒരു 12 മണി മുതൽ 3 മണി വരെ കിട്ടും, ലഞ്ച് പിന്നെ ചെറിയ ഒരു boat ride
അജു: എന്നാ പിന്നെ അത് മതി,
അമ്മ: ഓക്കേ ഞാൻ book ചെയ്തോളാം. പിന്നെ രോഹൻ, എനിക്ക് അല്പം സംസാരിക്കണം, നമ്മുക്ക് എന്റെ മുറിയിൽ പോകാം????
ഞാൻ: ശെരി അമ്മ
ഞാൻ അമ്മയുടെ ഒപ്പം റൂമിലേക്ക് പോകുമ്പോൾ
അമ്മ: ആ bag എടുക്കുമോ????
ഞാൻ: ശെരി അമ്മ,
എനിക്ക് ആദ്യം തന്നാ bag എടുത്തു പിന്നാലെ പോയി, അമ്മ കതകടച്ചു.
അവർ 4 പേരും അവിടെ wine ഒക്കെ അടിച്ച് ഹാപ്പി ആയി ആഘോഷിക്കുന്നു.
ഉള്ളിൽ ചെന്നപ്പോൾ ഞാൻ ആ bag താഴെ വെച്ചു.
അമ്മ: ഇരിക്ക് മോനെ, നീ പേടിക്കേണ്ട. ഞാൻ ഒരു പാവം ടീച്ചർ ആണ് 😘
ഞാൻ: എനിക്ക് മനസ്സിലായി അമ്മ, എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്?????
അമ്മ: പാറു ഈ കാര്യങ്ങൾ ഒരിക്കലും അറിയരുത് ഓക്കേ?
ഞാൻ: ഓക്കേ
അമ്മ: എനിക്ക് cancer ആണ്, പേടിക്കേണ്ട കാര്യം ഇല്ല, സ്റ്റേജ് 2 ആണ്, അതിന്റെ ആവശ്യത്തിന് അമേരിക്കയിൽ പോണം, അവിടുത്തെ treatment എന്റെ അസുഖം മാറും, പക്ഷെ പാറു 2 മാസത്തിൽ കൂടുതൽ നിന്നെ വിട്ട് നിൽക്കില്ല.
ഞാൻ: അമ്മ അതോർത്ത് വിഷമിക്കേണ്ട, ഞാൻ അവളോട് പറയാം
അമ്മ: അവിടുത്തെ നല്ല ഒരു famous oncologist ഉണ്ട്, dr നവീൻ പിന്നെ dr അലക്സാണ്ടർ. ഇവർ 100% എന്റെ അസുഖം മാറും എന്ന് പറഞ്ഞു, ഇല്ലെങ്കിൽ അവർ പണി നിർത്തും എന്നാ പറഞ്ഞെ 😂😂😂😂
ഞാൻ: എനിക്ക് വിശ്വാസം ആണ്. ഞങ്ങളെ പിരിക്കാൻ നോക്കിയില്ലല്ലോ, അതുകൊണ്ട് എനിക്ക് അറിയാം അമ്മയ്ക്ക് നല്ലതേ വരു, എല്ലാം ഭേദമായിട്ട് വന്നാൽ മതി, എനിക്ക് H1 വിസ ഉണ്ട്, പിന്നെ apply ചെയ്താൽ B1 B2 ഒക്കെ എളുപ്പത്തിൽ കിട്ടും, ആവശ്യമുണ്ടെങ്കിൽ ഞാനും വരാം. വിളിച്ചാൽ മതി.
അമ്മ: നീ നല്ല കുഞ്ഞാ, അമ്മയും അച്ഛനും ഇല്ലാത്ത നിനക്ക് തോന്നിയ രീതിയിൽ ജീവിക്കാമായിരുന്നു, അത് നീ ചെയ്തില്ല, പിന്നെ പാറു, അവൾ അമേരിക്കൻ സിറ്റിസൺ ആണ്, അവിടുത്തെ രീതിയിൽ അവൾ പെരുമാറിയപ്പോൾ നീ അതെല്ലാം ആ ഒരു മനോഭാവത്തിൽ കണ്ടു, പിന്നെ അവൾ തന്നെ she was raped എന്ന് പറഞ്ഞപ്പോൾ നീ അവൾക്ക് 100% സപ്പോർട്ട് കൊടുത്തു, ഇത് മതി എനിക്ക്, എന്റെ മോളുട്ടി നിന്റെ കൂടെ safe ആണ് എന്ന് അറിയാൻ.
ഞാൻ: പാറു എല്ലാം പറയും അല്ലെ അമ്മയോട്???
അമ്മ: എന്റെ മോളുട്ടി എന്നോട് ഒന്നും ഒളിക്കില്ല, ഒരു കാര്യം പറയട്ടെ, ഇപ്പോഴും അവൾ നാട്ടിൽ ഉള്ളപ്പോൾ ഞാൻ ആണ് അവളെ കുളിപ്പിക്കുന്നത് 😂😂😂😂😂😂😂😂
ഞാൻ പൊട്ടി ചിരിച്ചു……
അമ്മ: അവൾ ഒരു കുഞ്ഞ് വാവയാ, ഈ തടിയും നീളവും ഒക്കെ ഉണ്ടന്നേയുള്ളു.
ഞാൻ: അതൊന്നും എനിക്കറിയില്ല അമ്മേ 😂😂😂😂
എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല….
അമ്മ: നീ ആ bag എടുക്ക്.
ഞാൻ അമ്മയ്ക്ക് ആ bag കൈമാറി. അമ്മ അത് തുറന്നു, ഒരു 10 ടീഷർട്ട് എടുത്ത് പുറത്തിട്ടു, എല്ലാം tommy hilfiger ബ്രാൻഡ്, പിന്നെ ഒരു 5 ജീൻസും, അതും അതേ ബ്രാൻഡ് തന്നെ.
അമ്മ: ഇതൊക്കെ നിനക്ക് പാകം ആവില്ലേ????
ഞാൻ: ഇട്ടു നോക്കണം, പക്ഷെ എന്തിനാ അമ്മ ഇതൊക്കെ??? ഈ formalities????
അമ്മ: ഞാൻ എന്റെ മോന് ആദ്യമായി വാങ്ങി തരുന്നതല്ലേ, അതും നിന്റെ birthdayയ്ക്ക്, അപ്പോൾ അമ്മ എന്ത് തന്നാലും മക്കൾ അത് സന്തോഷത്തോടെ വാങ്ങണം, അതിപ്പോൾ അടിയായാലും 😂😂😂😂
ഞാൻ ബാത്‌റൂമിൽ പോയി എല്ലാം ട്രൈ ചെയ്തും, എല്ലാം correct സൈസ്.
ഞാൻ: അമ്മ ഇതെല്ലാം ഓക്കേ ആണ്, perfect size
അമ്മ: അപ്പൊ പാറു പറഞ്ഞത് correct ആണ്.
പിന്നെ അമ്മ ഒരു പുതിയ ലാപ്ടോപ് എനിക്ക് gift ചെയ്തു,
അമ്മ ഒരു പേപ്പർ എനിക്ക് നേരെ നീട്ടി, നവംബറിൽ PS5 LAUNCH ആവും, അതിന്റെ ആദ്യത്തെ എഡിഷൻ എനിക്ക് ഏത് കടയിൽനിന്നും വാങ്ങാനുള്ള order receipt. എനിക്ക് അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
