അപ്പോഴാണ് ഞാൻ പാറുന്റെ പാസ്പോർട്ട് കാണുന്നത്, ആദ്യമായി ഞാൻ ഒരു അമേരിക്കൻ പാസ്പോർട്ട് കയ്യിൽ വാങ്ങി. എന്ത് ഭംഗിയാ കാണാൻ.
പെട്ടികൾ ഞാൻ തന്നെ വണ്ടിയിൽ വെച്ചു, ഞങ്ങൾ കേറി……
അമ്മ ആ വീട് ഒന്ന് നോക്കി, ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പാറു ആണ് വീട് ലോക്ക് ചെയ്യുന്നത്. അമ്മ വല്ലാതെ കരഞ്ഞു.
ഞാൻ: അമ്മ, കരയെല്ലേ, പാറു ഇപ്പോൾ വരും
അമ്മ: മോനെ എനിക്ക് എന്തേലും പറ്റിയാൽ, എന്നെ ഇങ്ങോട്ട് തന്നെ കൊണ്ടുവരണം, എനിക്ക് ഇവിടെ ഉറങ്ങണം.
ഞാൻ: ഒറ്റ ഇടി ഞാൻ തരും, മര്യാദക്ക് നടന്നു വന്നോണം തിരിച്ച്, മാർച്ചിൽ ഞാൻ അങ്ങോട്ട് വരും എന്നിട്ട് ഇങ്ങോട്ട് കൊണ്ടുവരും, അത്ര തന്നെ….
അമ്മ ചിരിച്ചു,
അമ്മ: നീ ഞങ്ങളുടെ ഭാഗ്യമാണ്, ഇതുപോലെ ഒരു മോനെ എന്റെ വയറ്റിൽ ജനിച്ചില്ലല്ലോ
ഞാൻ: അത് നന്നായി, ഞാൻ ആ വയറ്റിൽ ജനിച്ചിരുന്നെകിൽ പാറു എന്റെ പെങ്ങൾ ആയേനെ 😂😂😂😂😂😂😂
അമ്മ പൊട്ടി ചിരിച്ചു
അമ്മ: നിന്റെ ഹ്യൂമർ സെൻസ് അപാരം, വിസ ഉണ്ടാരുന്നേൽ ഞാൻ ഇപ്പൊ നിന്നെ കൊണ്ടുപോയേനെ
ഞാൻ: ഞാൻ വരാം അമ്മേ, വിഷമിക്കേണ്ട, ഞാനും അമ്മേടെ മോൻ തന്നെ അല്ലെ
അമ്മ: നമ്മുക്ക് നല്ല ഒരു ലോക്കൽ തട്ടുകടയിൽ നിർത്തി food അടിക്കണം, നല്ല ബീഫും പൊറോട്ടയും
ഞാൻ: കൊച്ചിയിൽ എനിക്ക് അറിയുന്ന ഒരു ഹോട്ടൽ ഉണ്ട്, ലോക്കൽ food കിട്ടും
അമ്മ: ഏതാ കട???
ഞാൻ: അതൊക്കെ സർപ്രൈസ്
പാറു: പോകാം?
അമ്മ: പാറു നീ മുന്നിൽ കേറിക്കോ,
പാറു: രാജൻ അങ്കിൾ എവിടെ, താക്കോൽ കൊടുക്കേണ്ടേ???
അമ്മ: ഞാൻ spare കീ കൊടുത്തു പുള്ളിക്ക്, ഈ താക്കോൽ രോഹന് കൊടുത്തേക്കു.
പാറു താക്കോൽ എനിക്ക് തന്നു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എയർപോർട്ടിലേക്ക് വണ്ടി ഓടിച്ചു……
ഏതാണ്ട് 4 മണി ആയപ്പോൾ ഞങ്ങൾ കൊച്ചി എത്തി.
അമ്മ: first class ആയത്കൊണ്ട് 9 മണിക്ക് check in ചെയ്താൽ മതി.
ഞാൻ: എന്നാൽ നമ്മുക്ക് fort കൊച്ചി ഒന്ന് കറങ്ങാം
അമ്മ: അത് വെണ്ട, നമ്മുക്ക് ആദ്യം വളർപാടം പള്ളിയിൽ പോകാം, പിന്നെ ഇടപ്പള്ളി ഗണപതി അമ്പലത്തിൽ കേറിയിട്ട് ഇടപ്പള്ളി പുണ്യാളനെ കണ്ട് പിന്നെ food അടിക്കാം
ഞാൻ : നല്ല പ്ലാൻ, അടിപൊളി, ആദ്യം ഇടപ്പള്ളി പോകാം കാരണം ഇപ്പൊ already നമ്മൾ പാലാരിവട്ടം എത്തി, അവിടുന്ന് നേരെ വളർപാടം പോയി, ഗോശ്രി പാലം കേറി marin drive കണ്ട് food അടിച്ച് നേരെ എയർപോർട്ടിൽ പോകാം
അമ്മ: ok done
പാറു: എനിക്ക് വോയിസ് ഇല്ലേ???
ഞാൻ: എന്നാൽ നീ പറ പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ ഏതാ സ്ഥലം????
പാറു: ha ha ha ha easy, പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ കാക്കനാട്.
ഞാൻ: ആഹാ അടിപൊളി, എന്നാ നമ്മുക്ക് പോകാം
അമ്മ: മോളെ ഇത് ഹൈവേ അല്ലെ, പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ ഇടപ്പള്ളി ആണ്, കാക്കനാട് വരെ റൂട്ട് ആണ് 😂😂 പൊട്ടി
പാറു: ഞാൻ അത്ര പൊട്ടി അല്ല…..
ഞാൻ: അഹ് ok ok നീ ആണ് ജെയിംസ് bond happy now???
പാറു: പോടാ കൊരങ്ങാ 😂😂😂😂😂
അമ്പലത്തിൽ പോയി, പിന്നെ ഇടപ്പള്ളി പള്ളിയിൽ പോയി, അവിടുന്ന് നേരെ വളർപ്പാടം പള്ളി അങ്ങനെ ഒരു 6 മണി ആയപ്പോഴേക്കും ഞങ്ങൾ അരിപ്പയിൽ എത്തി, അവിടുത്തെ food അമ്മയ്ക്ക് ഇഷ്ടമായി. Food ഒക്കെ കഴിച്ച് 8 മണിക്ക് ഞങ്ങൾ ഇറങ്ങി, നേരെ എയർപോർട്ട്.
കൃത്യം 8:30pm ഞങ്ങൾ എയർപോർട്ടിൽ എത്തി, ഞാൻ അവർക്ക് അവിടെ ഒരു സർപ്രൈസ് കരുതിയിരുന്നു. ശെരിക്കും സ്നേഹം, കൂട്ടുകാരുടെ ബന്ധം, മനസാക്ഷി, ഇതൊക്കെ ഉള്ളവർക്ക് മനസ്സിലാവും…..
ഞാൻ കാർ ആ ഇന്റർനാഷണൽ ടെർമിനലിൽ കൊണ്ടുപോയി നിർത്തി.
പാറു: ദേ രവി അങ്കിൾ.
അമ്മ: ആര്???
പാറു: അമ്മാ, രവി അങ്കിൾ, പോലീസ് അങ്കിൾ
അമ്മ: ഓ ok ok, പുള്ളി എന്താ ഇവിടെ
