പാറുവും ഞാനും തമ്മിൽ – 3 21അടിപൊളി  

ഞങ്ങൾ ഒന്നും മിണ്ടിയില്ല, എന്ത് മിണ്ടാൻ. ഇതിനൊക്കെ എന്ത് മറുപടി കൊടുക്കണം? അവനു ബുദ്ധി പണ്ടേയില്ല ഇപ്പൊ മനസ്സിലായി ഇവൾക്കും അതില്ല.

പാറു: ഇനി എന്ത് ചെയ്യും? അവന്റെ വീട്ടിൽ അറിയിച്ചോ?

അനു: ഇല്ല

ഞാൻ: അതേതായാലും വേണ്ട വെറുതെ ഇല്ലാത്ത പ്രശ്നം ഉണ്ടാവും, അതുമല്ല ഇവക്കും പണികിട്ടും.

പെട്ടന്ന് ഋഷിയുടെ ഒരു കൂട്ടുകാരൻ അവളെ അന്വേഷിച്ചു വന്നു.

അവൻ: അനു ദേ പോലീസ് ഒക്കെ വന്നു, നീയൊന്നു വരാമോ?

ഞാൻ: ആഹാ അടിപൊളി വാ പോയി നോക്കാം

പാറു അനുവിനെ പിടിച്ച് നടന്നു വന്നു. നോക്കുമ്പോൾ ഒരു പോലീസുകാരൻ അവന്റെ കൂട്ടുകാരോട് സംസാരിക്കുന്നു. അവന്മാർ അനുവിനെ ചൂണ്ടി കട്ടി എന്തൊക്കെയോ. പറഞ്ഞു. ഞങ്ങൾ കേട്ടില്ല. അയാൾ നേരെ അനുവിന്റെ അടുത്തുവന്നു.

അയാൾ: മോൾക്ക്‌ കുഴപ്പമൊന്നും ഇല്ലാലോ?

അനു: ഇല്ല സാർ ചെറിയ മുറിവുകളെ ഉള്ളു

അയാൾ: അവന്റെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ട് hairline fracture അതു സാരമില്ല ഒരു 2 മാസംകൊണ്ട് നേരെയാവും, അവൻ വെള്ളമടിച്ചാ വണ്ടി ഓടിച്ചേ, അറിയാമോ.

അനു ഒന്നും മിണ്ടിയില്ല, പകരം തലയാട്ടി കാണിച്ചു.

അയാൾ: നിങ്ങളൊക്കെ കോളേജ് പിള്ളേരല്ലേ നിങ്ങൾക്ക് കുറച്ചൊക്കെ വെളിവ് വേണ്ടേ മക്കളെ.

അയാൾ ഒരു നല്ല മനുഷ്യൻ ആണെന്നെനിക്ക് തോന്നി.

അയാൾ: അവൻ ചെന്നിടിച്ച വണ്ടിക്ക് ചെറിയ പണി ഉണ്ട്, കേസ് ആക്കിയാൽ പ്രശ്നമാണ്. ഞാൻ എന്ത് വേണം? അവർക്കുകൊടുക്കാൻ അവന്റടുത്തു കാശുണ്ടോ?

അനു: അറിയില്ല സർ, എത്ര രൂപയാകും?

അയാൾ: അവര് ചോദിക്കുന്നത് 7000 രൂപയാ, അതു ഞാൻ കുറച്ചോളാം, എനിക്കൊന്നും വേണ്ട, നിന്റെ ഭാവിയോർത്തിട്ടാ അല്ലെങ്കിൽ അവന്റെ പേരിൽ ഞാൻ കേസ് എടുത്തേനേ.

ഞാൻ: സർ ഒരു മിനിറ്റ് അങ്ങോട്ട്‌ മാറിനിന്ന് സംസാരിക്കാം.

അയാൾ: താനാരാ ഇവരുടെ?

ഞാൻ: ഫ്രണ്ട് ആണ്. എന്റെ പെങ്ങൾ ഇവരുടെ കൂടെ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്, ഇതു ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് (പാറുവിനെ ചൂണ്ടി)

അയാൾ: അപ്പൊ ഇത് പെങ്ങളാണല്ലേ (മായേ നോക്കി)

ഞാൻ: അതെ സർ

അയാൾ: ഇതൊക്കെ നടക്കുമ്പോ നിങ്ങൾ എവിടാരുന്നു?

ഞാൻ: ഞങ്ങൾ പുറത്തിരുന്നു, പാർവതി ഫോൺ എടുക്കാൻ മറന്നു, അതാ വരാൻ ലേറ്റ് ആയതു.

അയാൾ: അപ്പൊ കൂട്ടത്തിൽ ഉത്തരവാദിത്വവും വിവരവും ഉള്ളവർ ഉണ്ടല്ലേ. ഹ്മ്മ്മ് താൻ വാ

എന്നെക്കൂട്ടി അയാൾ മാറി നിന്നു.

അയാൾ: എന്താ ഇയാളുടെ പേര്?

ഞാൻ: സർ, രോഹൻ

അയാൾ: രോഹൻ പറ ഞാൻ എന്താ ചെയ്യേണ്ടത്? പൈസ കൊടുത്താൽ അവർ ഇപ്പൊ ഒഴിവാകും ഇല്ലെങ്കിൽ മാരണം പോലെ കൂടെ കാണും.

ഞാൻ: കാശു കൊടുക്കാം കുഴപ്പമില്ല

അയാൾ: എന്നാ വാ നമ്മുക്ക് അദ്യം ഇത് ഡീൽ ചെയ്യാം.

ഞാൻ മായേ വിളിച്ചു ഡി ഞാൻ സാറിന്റെ കൂടെ ഒന്ന് താഴെ പോയിട്ട് വരാം. എന്തേലും ഉണ്ടെങ്കിൽ നീ ഫോൺ വിളിക്ക്. അവൾ തലയാട്ടി.

അയാൾ എന്നെ കൂട്ടി മറ്റേ വണ്ടിക്കാരുടെ അടുത്തെത്തി.

അയാൾ: ഇത് രോഹൻ, രോഹൻ ഇത് വിനയ്. അപ്പൊ ഇനി കാര്യം പറ എത്രവും വണ്ടി പണിയാൻ?

വിനയ്: ഒരു 7000 രൂപ ചിലവുണ്ട്.

അയാൾ: അതൊന്നും നടക്കില്ല നീ കേസ് കൊടുത്താലും ഇത്രേമൊന്നും കിട്ടില്ല. പിന്നെ ആ ചെറുക്കന്റെ പെണ്ണിന്റേം ഭാവി കളയാം അത്രേ ഉള്ളു. അതുകൊണ്ട് ഒരു 4000 രൂപ തരും, അതു മതി.

വിനയ്: അതുപറ്റില്ല സാറെ ഇതിനു നല്ല പണിയുണ്ട്.

അയാൾ: ടാ നീ ആരോടാ ഈ വിളച്ചിൽ ഇറക്കുന്നെ ഏഹ്? ഒരു 4000 രൂപ തരും അതു മതി, ബാർഗയിനിങ് നടത്താൻ ഇത് ചന്തയല്ല. കേട്ടോ. പിള്ളാർക്ക് ഒരു അബദ്ധം പറ്റി, മനപ്പൂർവംവന്നു തട്ടിയതല്ലല്ലോ. പിന്നെ കൂടുതൽ ഷോ കാണിച്ചാൽ എവിടേലും വെച്ച് എനിക്ക് നിന്നെ കിട്ടും.

അതു കേട്ടപ്പോ മാറ്റവൻ ഒന്ന് വരണ്ടു. അവൻ സമ്മതിച്ചു, അല്ല അവനെക്കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ എന്റെ 4000 പോയി. അങ്ങനെ കാശും കൊടുത്തു ഞങ്ങൾ തിരിച്ച് നടന്നു.

അയാൾ: ആ 4000 കിട്ടിയില്ലെങ്കിൽ എന്നോട് പറഞ്ഞാ മതി കേട്ടോ, നീ വെല്ല്യ വിശാലമനസ്കൻ ആവാൻ നിക്കേണ്ട.

ഞാൻ: ok സർ,

അയാൾ: എന്റെ പേര് രവി എന്നാ കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *