പാറു: എന്നാ പോയി പണി ചെയ്യ്.
ഞാൻ: ഞാനെന്താ നിന്റെയൊക്കെ വേലക്കാരനോ?
പാറു: വേലക്കാരൻ ആയിരുന്താലും നീയെൻ മോഹവല്ലൻ
അത് കേട്ടു ഞാൻ പോലും ചിരിച്ചുപോയി, അവളുടെ അമേരിക്കൻ മലയാളം പിന്നെ കോമടിയും.
ഞാൻ: നീ ഇതുവരെ മലയാളം പറയാൻ പഠിച്ചില്ലെന്ന് പറയാൻ നാണമാവുന്നില്ലേ?
പാറു: നിനക്കൊക്കെ എന്നെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമോ? ഇല്ലാലോ അപ്പൊ അപ്പി പോയി ബിരിയാണി ഉണ്ടാക്ക് ചെല്ല് ചെല്ല് (നല്ല നെയ്യാറ്റിൻകര ഭാഷ)
ഞാൻ: ഇതിനെയാണ് ക്രോസ്സ് ബ്രീഡ് എന്ന് പറയുന്നത്, ചിലപ്പോ അമേരിക്കൻ, ചിലപ്പോ നെയ്യാറ്റിൻകര, ചിലപ്പോ കണ്ണൂർ, എല്ലാ ഭാഷയും അറിയാം.
പാറു: പോടാ പട്ടി തെണ്ടി
ഞാൻ: ഡി,, പറ്റി അല്ല പട്ടി
പാറു: ആഹ് അത് തന്നെ
ഞങ്ങളുടെ സംസാരം കേട്ട് ആർക്കും ചിരിയടക്കാൻ പറ്റുന്നില്ല. ഞാൻ പാറുനെ എടുത്ത് തോളിൽ കയ്യിട്ടു നേരെ അടുക്കളയിൽ പോയി.
Yeh dosti hum nai thodenge അങ്ങനെ പാടി.
പടപടെന്നു ബിരിയാണി ഉണ്ടാക്കാൻ തുടങ്ങി, ഏതാണ്ടെല്ലാം സെറ്റ് ആയപ്പോ പാറു കുളിക്കാൻ പോവാണെന്ന് പറഞ്ഞുപോയി. അപ്പോൾ അനു അടുക്കളയിൽ വന്നു വെള്ളം കുടിക്കാൻ.
ഞാൻ: ഇപ്പോ എങ്ങനെ ആള് മെരുങ്ങിയോ?
അനു: മെരുങ്ങി വരുന്നു
ഞാൻ: 100% മെരുങ്ങുന്ന വരെ കയർ നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ.
അനു: ഇല്ല ഇനി ഈ കയർ ഞാൻ വിട്ടുകൊടുക്കില്ല, കുറച്ച് അയക്കാം പക്ഷെ വിടുന്ന പ്രശ്നമില്ല.
ഞാൻ: ഡി ഡി ഡി, വളച്ചോ ഓടിക്കേണ്ട.
അനു: കഴിഞ്ഞ 5 വർഷം എന്റെ ഉയിരെടുത്തു അവൻ, ഇനി എന്റെ ഊഴം. ടാ ഒരു കാര്യം ചോദിക്കാനുണ്ട്,
ഞാൻ: എന്തിനാ face line
അനു: face line?
ഞാൻ: മുഖവുര
അനു: ഹോ ഈ ചളി അവൾ എങ്ങനെ സഹിക്കുന്നു, അവൾക്കും ഒരു കയർ വാങ്ങിക്കൊടുക്കണോ?
ഞാൻ: നീ വന്ന കാര്യം പറ.
അനു: അവന് ഒരു പാർട്ട് ടൈം ജോലി മേടിച്ചുകൊടുക്കാമോ?
ഇതുകേട്ടോണ്ട് അജു വന്നു.
അജു: ആകാര്യം ഞാൻ ഏറ്റു.
ഞാൻ: നീ എന്തോന്നെക്കാൻ? നീ മിണ്ടാതിരി. അനു, അവന് ജോലി വേണമെങ്കിൽ അവൻ വന്നു പറയട്ടെ, അപ്പൊ അജു അവന് ജോലി സെറ്റ് ആക്കും
അജു: ടാ മൈരാ ഇതല്ലേ ഞാനും പറഞ്ഞെ.
ഞാൻ: ആണോ? ഞാൻ കേട്ടില്ല 😂😂😂😂
അനു: അജു ഇവന്റെ ചളി എങ്ങനെ സഹിക്കുന്നു.
അജു: വേറെ എന്താ വഴി? 😂😂😂😂😂
ഞാൻ: guys jokes apart, അവന്റെ ആവശ്യങ്ങൾക്ക് നീയല്ല അവനാ വരേണ്ടത്. അവൻ വന്ന് പറയട്ടെ അപ്പൊ ശെരിയാക്കാൻ നോക്കാം.
അനു: അവൻ ഇപ്പോഴും നിങ്ങളുടെ മുഖത്തുനോക്കാൻ മടിയാ
അജു: വേണ്ട മുഖത്ത് നോക്കേണ്ട. ഞാൻ തിരിഞ്ഞു നിന്നോളം 🤣😂😂😂😂😂
ഞാൻ: ഇപ്പൊ മനസ്സിലായില്ലേ എവിടുന്നാ ഞാൻ ഈ ചളിയൊക്കെ പഠിക്കുന്നതെന്ന്.
അങ്ങനെ ബിരിയാണി ഒകെ റെഡി ആവുന്നു. ഞങ്ങൾ മെല്ലെ ഒരു കുപ്പി പൊട്ടിച്ച് അടി തുടങ്ങി. മായ വന്ന് ഒരു പെഗ് എടുത്ത് ഞാൻ ഉണ്ടാക്കിയ ചിക്കൻ ഫ്രൈയും എടുത്ത് നേരെ സോഫയിൽ പോയി ഋഷിക്ക് കൊടുത്തു.
ഞാൻ: അത് നന്നായി, അവനുമില്ലേ ആഗ്രഹം 2 എണ്ണമടിക്കാൻ.
അജു: ശെരിയാ. കൊതുകിനുമില്ലേ കൃമികടി. 😂😂😂😂
ഞാൻ: ടാ അപ്പൊ നമ്മുടെ ഗോവ പ്ലാൻ?
അജു: ഈ പ്രശ്നങ്ങളുടെ ഇടയിൽ അത് വിട്ടുപോയി.
ഞാൻ: ഇന്ന് നമ്മുക്ക് സെറ്റ് ആക്കാം
അങ്ങനെ എല്ലാരുംകൂടി പതിവുപോലെ ലിവിങ്റൂമിൽ വന്നിരുന്നു.
അനു: പാറു എവിടെ?
ഞാൻ: കുളിക്കാൻ പോയിട്ട് ഒന്നരമണിക്കൂറായി.
പാറു: പിന്നേ ഒന്നര മണിക്കുറെ.
ഞാൻ: അല്ലപിന്നെ.
മായ: അഹ് അപ്പൊ ഇന്നത്തെ അജണ്ട മിഷൻ ഗോവ. അപ്പൊ എങ്ങനാ പരിപാടികൾ?
ഋഷി: ഏയ് ഞാൻ ഇല്ല. അത് ശെരിയാവില്ല
മായ: എന്തെ? ഗോവ നിന്നെ കടിക്കുമോ?
ഋഷി: അതല്ല, ഞാൻ വന്നാൽ ശെരിയാവില്ല
പാറു: എല്ലാം ശെരിയാവും.
ഞാൻ: ടാ കാശിന്റെ കാര്യമാണെൽ നീ വിഷമിക്കേണ്ട.
ഋഷി: അതും പ്രശ്നമാണ്, എന്നാലും എനിക്ക് ഒരു ജോലി കണ്ടുപിടിക്കണം. ഈ പാർട്ട് ടൈം ഒക്കെ ഇല്ലേ അതുപോലെ എന്തേലും.
അനു: വളരെ നല്ല കാര്യം
ഞങ്ങളവനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഞാൻ എല്ലാർക്കും ഓരോ പെഗ് ഒഴിച്ചു എന്നിട്ട്, എല്ലാരും കൂടി cheers പറയാനാ വന്നപ്പോ ഞാൻ പറഞ്ഞു, to ഋഷി, അതെല്ലാരും ഏറ്റു പറഞ്ഞു.
