ഞാൻ: എന്താടാ കാര്യം പറ.
അജു: വന്നിട്ട് പറയാം നീ വേഗം ഇതൊക്കെ ഒന്ന് ബാഗിൽ ആക്കി താഴെ വാ ഞാൻ ഒരു 10 മിനിറ്റിൽ എത്തും.
അതും പറഞ്ഞ് ഫോൺ കട്ട് ആക്കി, ഞാൻ പാറുനോട് ഇത് പറഞ്ഞു.
പാറു: എവിടേലും urgent ആയി പോകാൻ ഉണ്ടാവും, നാട്ടിലേക്കു മറ്റോ.
ഞാൻ: ആഹ് അവൻ വന്നിട്ട് കാര്യം പറയാമെന്നാ പറഞ്ഞെ. ചെലപ്പോ നാട്ടിൽ പോകാൻ ആവും.
ഞങ്ങൾ അവന്റെ റൂമിൽ പോയി, അവൻ പറഞ്ഞതെല്ലാം ബാഗിലാക്കി. പാറു ആ മുറി ഒക്കെ ചുറ്റി കണ്ടു, എന്റെ മുറിയെക്കാൾ വെറുതാണ് അവന്റെ മുറി, പിന്നെ കുളിമുറിയും ഒക്കെ വലുതാണ്, അവന്റെ ബാത്‌റൂമിൽ ഒരു വലിയ ബാത്ത് tub ഉണ്ട്. പിന്നെ അവൻ കുറച്ച് modification ഒക്കെ ചെയ്തിട്ടുണ്ട് മുറിയിൽ.
ഫ്ലാറ്റ് വാങ്ങുന്ന സമയത്തും അജൂം മായേം ഇഷ്ടത്തിലാരുന്നു, അതുകൊണ്ട് ഞാൻ അവർക്ക് ആ വെല്ല്യ മുറി കൊടുത്തു, ഞാൻ ചെറിയ മുറി എടുത്ത്, ഫ്ലാറ്റിൽ മൊത്തം 3 മുറികൾ ഉണ്ട്, മൂന്നാമത്തെ മുറി ഞങ്ങൾ ഉപയോഗിക്കാറില്ല, അതിന്റെ ആവിശ്യം ഇല്ലാരുന്നു, പിന്നെ കുറഞ്ഞ വിലയ്ക്ക് 3bhk കിട്ടിയപ്പോ കളയാൻ തോന്നിയില്ല. വാങ്ങിയതിന്റെ ഏതാണ്ട് ഇരട്ടി വിലയുണ്ട് ഇപ്പൊ ഞങ്ങളുടെ ഫ്ലാറ്റിന്.
ഇതൊക്കെ ഞാൻ അവളോടും പറഞ്ഞു.
പാറു: ചുമ്മാതല്ലടാ നിന്നെ എല്ലാർക്കും ഇഷ്ടം, നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി നീ എന്തും ചെയ്യും. I respect you for what you are.
ഞാൻ: ഒന്നുപോയെടി, ഇതൊക്കെ വല്യകാര്യം ഒന്നുമല്ല, കുറച്ച് ബുദ്ധിയും, ചിന്തിക്കാനുള്ള കഴിവും ഉണ്ടായാൽ മതി, പിന്നെ കുറച്ച് മനുഷ്യപെറ്റും. മനസാക്ഷിയെ വഞ്ചിക്കാൻ എനിക്കറിയില്ല. എല്ലാ കാര്യത്തിലും ഒരു wise decission എടുക്കാൻ പഠിക്കണം.
പാറു: വെല്ല്യ ഫിലോസഫി ആണ്.
ഞാൻ: ഇത്തതൊന്നുമല്ല, എന്റെ ഒരു ചെറിയ അറിവ് അത്രേ ഉള്ളു, ആർക്കും ദ്രോഹം ചെയ്യാതെ ജീവിച്ചാൽ തന്നെ എന്ത് സുഖമാ ജീവിക്കാൻ. പിന്നെ ഇങ്ങോട്ട്ഞാ മെക്കിട്ടുകേറാൻ വന്നാ ഞാൻ വിടില്ല.
പാറു: അത് ഞാൻ കണ്ടതാണെല്ലോ.
ഞാൻ: എനിക്കൊരു കുഴപ്പമുണ്ട്, എന്റെ മനസ്സിൽ ആരോടേലും വെറുപ്പ് തോന്നിയാൽ, അല്ലെങ്കിൽ പക തോന്നിയാൽ അത് എന്റെ ഉള്ളിന്നു പോകില്ല. അതത്ര നല്ല ശീലം അല്ല പക്ഷെ അങ്ങാനായിപോയി.
പാറു: അപ്പൊ ഒത്തുകിട്ടിയാൽ നീ ഋഷിക്കു പണി കൊടുക്കും അല്ലെ?
ഞാൻ: defenite അല്ലെ.
പാറു: കൊടുക്കണം, നല്ല പണി കൊടുക്കണം he deserves it (അവനത് അർഹിക്കുന്നുണ്ട്)
ഞാൻ: ഏഹ് കുറച്ചുമുന്നേ ഇതൊന്നുമല്ലാരുന്നെല്ലോ.
പാറു: അനുവിനെ അവന് വല്ലാതെ ദ്രോഹിക്കുന്നുണ്ട്. അവൾക്ക് അവനോടു വല്ലാത്ത ഒരു ഇഷ്ടമാണ്.
ഞാൻ: കോപ്പാണ്, അവളുടെ തനിക്കോണം ഞാൻ ഇന്ന് കണ്ടതാ.
പാറു: അതിനു നീയും നിന്നുകൊടുത്തില്ലേ?
ഞാൻ: ഉവ്വ് പക്ഷെ അത് ഞാൻ നിന്നോട് അപ്പൊത്തന്നെ പറഞ്ഞു, അനു ഋഷിയോട് അത് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
പാറു: ഇല്ല
ഞാൻ: അതാണ് നീയും ഋഷിയും തമ്മിലുള്ള വെത്യാസം, ഞാനും അനുവും തമ്മിലുള്ള വെത്യാസം.
പാറു: അതും ശെരിയാ, ഞാൻ അത്ര ചിന്തിച്ചില്ല.
അജു ഫോൺ ചെയ്തു താഴേക്കു വരാൻ പറഞ്ഞു. ഞങ്ങൾ ബാഗ് എടുത്ത് താഴേക്കു പോകാനുള്ള ലിഫ്റ്റിൽ കേറി സീറോ അമർത്തി. പാറു എന്റെ നേരെ തിരിഞ്ഞു വന്നു.
ഞാൻ: ക്യാമറ ഉണ്ട് മോളെ.
പാറു: ഞാൻ കണ്ടില്ല
അങ്ങനെ താഴെ വന്ന് അവരെ കണ്ടു.
അജു: അപ്പുപ്പൻ വെന്റിലേറ്ററിൽ ആണ്, പെട്ടന്ന് ചെല്ലാൻ വിളിച്ചു പറഞ്ഞു.
ഞാൻ: എന്നാ വാ ഞാൻ ബസ് കേറ്റിവിടാം.
അജു: അളിയാ ഒന്ന് ബസ് കേറ്റിവിട്ടത് പോരെ ഇനിയും വേണോ? പാറുനെ നോക്കി അവന് പറഞ്ഞു
പാറു: പോടാ
മായ: അല്ല അനു എന്തിയെ?
പാറു: അവൾ ഹോസ്റ്റലിൽ പോയി,
മായ: എന്തുപറ്റി?
പാറു അവരോടു കഥയെല്ലാം പറഞ്ഞു. അവരെ ചീത്ത പറഞ്ഞതുമാത്രം അവൾ പറഞ്ഞില്ല, അത് നന്നായി.
മായ: അപ്പൊ ഇനിയെന്താ മോൾടെ പരുപാടി? എന്റെ കൂടെ ഹോസ്റ്റലിൽ വരുന്നോ അതോ ഇവിടെ നിക്കാനാണോ പ്ലാൻ?
പാറു: ഞാൻ ഇനി കുറച്ച് ദിവസം കോളേജിൽ പോകുന്നില്ല
എന്നുപറഞ്ഞ് രണ്ടാളും പൊട്ടിച്ചിരിച്ചു.
