ഞാൻ: വാ പോകാം, മതി, തല മരവിച്ചു.
പാറു: ഋഷി you take rest and try to change your self.
പാറുവും മായേം ഇറങ്ങി, അനുവും ഇറങ്ങി.
ഞാൻ: എന്നെ നിനക്ക് എപ്പോ വേണേലും തിരിച്ച് തല്ലാം. പക്ഷെ നീ ആ കൊച്ചിനോട് കാണിക്കുന്നത് തീരെ ശെരിയല്ല. അതൊരു മനുഷ്യകുഞ്ഞാടാ, ഒരു പെങ്കൊച്ചാ, നിനക്കുമില്ലേ അനിയത്തി? അവൾക്കാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ? നീ വെറുതെ ഇരിക്കുമോ?. നിനക്ക് അവളുടെ വീട്ടുകാർ ആരാണെന്ന് നല്ലപോലെ അറിയാം. ആ അവസ്ഥ വെച്ച് നിന്നെപ്പോലെ ഒരുത്തനെ പ്രേമിക്കേണ്ട ഒരു ആവശ്യവും അവൾക്കില്ല. അവൾക്ക് നിന്നെയല്ല, നിനക്ക് അവളെയാണ് ആവശ്യം. ഞങ്ങൾ പോവാ, നാളെ അവളേം കൂട്ടി വരാം. നീ റസ്റ്റ് എടുക്ക്.
മായ: ഡി പാറു, നീ പറഞ്ഞ എംഗ്ലീഷ് കിടുക്കി.
മായേം അനുവും ഒരു വണ്ടിയിൽ ഞാനും പാറും എന്റെ ബൈക്കിൽ. ഞങ്ങൾ എന്റെ ഫ്ലാറ്റിൽ എത്തി.
ഞാൻ: ഓ മറന്നു, കഴിക്കാനൊന്നും വാങ്ങിയില്ല.
പാറു: വാ നമ്മുക്ക് പോയി വാങ്ങാം.
മായ: ഞാൻ പൈസ തരാം
ഞാൻ ഒന്നും മിണ്ടാതെ കാശും വാങ്ങാതെ പാറുനേം കൂട്ടി ബൈക്ക് എടുത്തുപോയി.
ഞാൻ: പാറു അവൾക്ക് കാശിന്റെ കുത്തികഴപ്പാ
പാറു: അല്ല നീയിന്ന് ഒരുപാട് പൈസ അവർക്കുവേണ്ടി കളഞ്ഞില്ലേ അതുകൊണ്ടാവും ഫുഡ് വാങ്ങാൻ അവൾ പൈസ തന്നത്. അവരുടെ എല്ലാ കാര്യങ്ങളും നീ നെഗറ്റീവായി കാണല്ലേ പ്ലീസ്.
ഞാൻ: oh ഇല്ല.
ഞങ്ങൾ ഭക്ഷണം വാങ്ങിവന്നു, ഫ്ലാറ്റിൽ കേറി. ആരും ഒന്നും സംസാരിക്കാതെ ഇരിക്കുന്നു.
ഞാൻ: ഇവിടാരേലും ചത്തോ?
മായ: ഇത്രേം ചത്ത അവസ്ഥ ഈ വീട്ടിൽ ഉണ്ടായിട്ടില്ല.
ഞാൻ: ഞാൻ 2 എണ്ണം അടിക്കാൻ പോവാ.
മായ: ഞാനും
പാറു: ഞാനും
അനു ഒന്നും മിണ്ടിയില്ല.
ഞാൻ എന്റെ, നേരത്തെ പറഞ്ഞ ആ JD എടുത്തുവന്നു. വെള്ളമൊഴിക്കാതെ അടിക്കണം.
മായ: ഞാനില്ല, എനിക്ക് നാളെ ജോലിക്ക് പോണം.
പാറു: അതുവേണ്ട എനിക്കും വെള്ളമൊഴിക്കണം
അനു: എനിക്ക് വെള്ളം വേണ്ട
ഞാൻ: അതാണ് സ്പിരിറ്റ്. നീ വന്നേ വാ
അങ്ങനെ ഞങ്ങൾ മെല്ലെ അടി തുടങ്ങി.
ഞാൻ: ഇന്ന് കള്ളുകുടിക്കണമെന്ന് കരുതിയതല്ല
മായ: പിന്നെന്താ വൈൻ ആണോ?
ഞാൻ പാറുനേം അവൾ എന്നേം നോക്കി. മായ, അനു കാണാതെ ചിരിച്ചു. ശേ ഞാൻ ആ വൈൻ എടുത്തുമാറ്റാൻ മറന്നു.
ഞാൻ: അതെ വൈൻ വൈൻ.
അനു മട മട എന്ന് 4 എണ്ണമടിച്ചു
മായ: എന്താടിയാടി ഇത്? അവൻ അങ്ങനെയെന് നീ എന്നാത്തിനാ നിന്റെ കരള് കെടക്കുന്നെ?
അനു: ഇനി അവൻ എന്നെ ശെരിക്കും അറിയും, ഇനി മുതൽ ഞാൻ ആണ് അവൻ, അവൻ ഞാനും
പാറു: എന്തുവാ? മനസ്സിലായില്ല.
അനു: ഇനി മുതൽ ഞാൻ ആണ് കാമുകൻ അവൻ കാമുകിയും. അവനെ നന്നാക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ.
ഞാൻ: അതുപോളിച്ചു. അടിപൊളി. നീ പോളിക്ക് ഞങ്ങളുണ്ട് കൂടെ.
അനു: എത്ര കൊടുത്തു?
ഞാൻ: 4000, പക്ഷെ ആ സാറ് അവനോടു 7000 എന്നാ പറഞ്ഞെ.
അനു: അതല്ല അവനു എത്ര കൊടുത്തു?
ഞാൻ: പടപടെന്നു 4 എണ്ണം, ചെവിക്കല്ല് നോക്കി.
അനു: അതു നന്നായി, നല്ല തുടക്കം.
പാറു: നീ അവനെ തല്ലിയോ?
ഞാൻ: യാ യാ, ഇവളെ തെറി പറഞ്ഞാൽ ക്ഷമിക്കാൻ ഞാൻ നന്മമരം ഒന്നുമല്ല. അവളെ എന്റെ കൂടപ്പിറപ്പാണ്.
മായ എന്നെ സ്നേഹത്തോടെ നോക്കിക്കൊണ്ടിരുന്നു, അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. ആരും കണ്ടില്ല.
മായ: ഇവനിങ്ങനാ, ഇതുപോലാ അന്ന് പോണ്ടിച്ചേരിയിൽ വെച്ചും അടി ഉണ്ടാക്കിയത്..നീ നന്നാവില്ലടാ 😂😂😂😂😂
പാറു: ഇവനിങ്ങനെ നന്നാവാതിരുന്നാ മതി 😂😂😂😂
അങ്ങനെ 3 ദിവസം കഴിഞ്ഞപ്പോൾ ഋഷി ഹോസ്പിറ്റൽ വിട്ടു. അനു അവനെ നേരെ എന്റെ ഫ്ലാറ്റിൽ കൊണ്ടുവന്നു. ഹോസ്പിൽബില്ല് അവളാണ് കൊടുത്തത്. എല്ലാംകൂടി നല്ലയൊരു തുകയായി.
ഫ്ലാറ്റിൽ, ഞാനുണ്ടാരുന്നു. ഞാൻ ഡോർ തുറന്ന് അവർ അകത്തു വന്നു.
അനു: ഇവിടെനിന്നു തുടങ്ങാമെന്നു വെച്ചു. ഋഷി, നിനക്ക് എന്നെ വേണോ? നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
ഋഷി: ഉണ്ട്, എനിക്ക് നീയില്ലാതെ പറ്റില്ല.
എന്താ നടക്കുന്നതെന്ന് എനിക്കുമനസ്സിലായില്ല.
അനു: ആദ്യം എന്നാ ഇവനോട് സോറി പറ.
ഋഷി: എന്തിന്?
അതുകേട്ടതും അവന്റെ മുഖത്ത് ഒറ്റയടി. ഞാൻ ഞെട്ടിപ്പോയി, ഇത് പഴയ അനുവല്ല. ഋഷിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, അവൻ തല കുനിച്ചു നിന്നു.
