ഞാൻ പറയാൻ തുടങ്ങും മുന്നേ, വേറൊരാൾ ഇരുട്ടിൽ മുഖം വ്യക്തമല്ല.
അയാൾ: അതവൻ കെട്ടാൻ പോകുന്ന പെണ്ണാഡോ പേര് പാർവതി.
പോലീസ്: അത് ASI സാറാണ്
ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി, നോക്കുമ്പോൾ നമ്മുടെ രവി സാർ ഞാൻ സാറിന്റെ അടുത്തുചെന്നു, സാർ എന്റെ തോളത്തു കൈവെച്ചു സംസാരിക്കാൻ തുടങ്ങി.
സാർ: എവിടാ രണ്ടാളും രാത്രിയിൽ കറക്കം?
ഞാൻ: സർ മായെടെ ബിർത്തഡേ ആണ് സാർ , ഒരു കേക്ക് വാങ്ങാൻ പോയതാ.
സർ: കള്ള് കുടിച്ചിട്ടാണോടാ വണ്ടിയെടുക്കുന്നെ? ഏഹ്? മുട്ടുകാലുകെറ്റും കൊച്ചു കഴുവേറി.
സർ എന്റെ ചെവിയിൽ പിടിച്ചു, പാറുവും മറ്റേ പോലീസുകാരനും ഇതുകണ്ട് പൊട്ടിച്ചിരിച്ചു.
പാറു: ഞാൻ പറഞ്ഞതാ സാറെ പോകേണ്ടാന്ന്, ഇവിനാ എല്ലാത്തിനും കാരണം 😂😂😂😂 ഇവന് ജീവപര്യന്തം കൊടുക്കണം സർ 😂😂😂😂🤣
ഞാൻ: എടി കളിപ്പാറു, നീയല്ലേ പറഞ്ഞെ നിനക്ക് പരിചയമുള്ള കേക്ക് കടയുണ്ടെന്ന്.
സർ: ഹോ ഇവളുടെ മലയാളമാ സഹിക്കാൻ പറ്റാതെ….മതി മതി, ഫൈൻ അടക്കണം, കേസ് ഒന്നും വേണ്ടടോ നല്ല പിള്ളാര. പ്രശ്നക്കാരല്ല, വിട്ടേക്ക്, നാളെ സ്റ്റേഷനിൽ വന്ന് ഫൈൻ അടക്കണം കേട്ടോ ടാ.
ഞാൻ: ശെരി സർ ഞാൻ രാവിലെ വന്നോളാം.
സർ: പിന്നെ മറ്റവന്റെ കാലൊക്കെ ശെരിയായോ? അവനെ നീ വീണ്ടും തല്ലിയോ?
ഞാൻ: അതൊക്കെ ok ആണ് ഇപ്പൊ ആള് കുറച്ചു മാറിയിട്ടുണ്ട്, അനു ഇപ്പൊ പുലിയാണ്, ഞാൻ തല്ലിയൊന്നുമില്ല പക്ഷെ അനഖ ഒരെണ്ണം koduthu.
സർ: ശെരിക്കും? അവൾ കൊടുത്തോ. കൊള്ളാലോ പെണ്ണ്, അവളാരാണെന്ന് നിനക്കറിയാമോ?
ഞാൻ: വലുതായിട്ടറിയില്ല, പക്ഷെ പാറു പറഞ്ഞ് കുറച്ചറിയാം,
സർ: അവളൊരു വല്യപുള്ളിടെ മോളാണ്, നല്ല പൊളിറ്റിക്കൽ സപ്പോർട്ട് ഉള്ള ഫാമിലി, ആര് ഭരിക്കാൻ വന്നാലും അവർക്ക് ആളുണ്ടാവും.
ഞാൻ: സാറെ നമ്മളൊക്കെ സാധാരണക്കാരല്ലേ, അപ്പൊ എനിക്കിതൊക്കെ മതി.
സർ: എന്നാ നിങ്ങൾ പൊക്കോ, ഇനി നിക്കേണ്ട, നാളെ വന്നു ഫൈൻ അടയ്ക്കണേ.
ഞാൻ: അതു ഞാൻ അടച്ചോളാം സാർ, സാറെ, സാറിന്റെ ജോലി സമയം തീരാറായോ?
സർ: ഇപ്പോ night pertoling തീരും, പിന്നെ തീർന്നു.
ഞാൻ: എന്നാ please സർ വാ നമ്മുക്ക് കേക്ക് കട്ട് ചെയ്യാം.
സർ: നിങ്ങൾ ചെല്ല് മക്കളെ, അതൊക്കെ പിന്നാവാം, രാത്രി ഒരുപാട് വൈകി. നമ്മുക്ക് പിന്നെ മീറ്റ് ചെയ്യാം. പിന്നെ ഇനി വെള്ളമടിച്ച് വണ്ടി കൊടുക്കരുത്, ഇടിച്ച് സൂപ്പാക്കും.
ഞാൻ: ഇല്ല സർ sure thank you
സർ: ചെല്ല്
അങ്ങനെ കേക്കും വാങ്ങി വീട്ടിൽ വന്നപ്പോ മണി 11:55. ആകെ tired ആയി.
ഞാൻ ഒരു ബിയർ കുടിക്കാൻ തുടങ്ങി ഇനി 5 മിനിറ്റ് ഉണ്ടെല്ലോ, കൂടെ ഒരു സിഗരറ്റും. അങ്ങനെ 11:59pm ഞങ്ങൾ മെല്ലെ അനുവിനെ വിളിച്ചുണർത്താൻ, അജുന്റെ വാതിൽത്തട്ടി, മായ കതകുതുറന്നു
ഞങ്ങൾ: ഹാപ്പി ബിർത്തഡേ മയകുട്ടു
മായക്ക് എന്തുപറയണം എന്നറിയില്ല, എന്നെ ഒരു കുഞ്ഞു കുട്ടിയെപ്പോലെ വന്നു കെട്ടിപിടിച്ചു, അവൾക്ക് ഞാൻ ആണ് ഏട്ടൻ, അവളുടെ സ്വന്തം ചേട്ടൻ.
അജു: പതിവ് തെറ്റിയില്ലാ
മായ: നീ മറക്കും എന്റെ രോഹു മറക്കില്ല,
പാറു: true, ഈ ലോകത്ത് എല്ലാരും വേഗത്തിൽ പോകുമ്പോൾ ഇവിടെ 3 പേർ അതൊന്നും നോക്കാതെ അവരുടെ പാട്ടിന് ജീവിക്കുന്നു.
മായ: അജു ഇങ്ങു വാ
മായ എന്റേം അജുന്റേം നടുക്ക്, ഞങ്ങളെ കെട്ടിപ്പിച്ച്, അവൾ ഭയങ്കര ഹാപ്പി,
മായ: എന്തൊക്കെ പറഞ്ഞാലും രോഹന് ലൈഫ് എന്നാൽ fast and furious സിനിമ പോലാ ഡി, ഫാമിലി ഫസ്റ്റ്.
അങ്ങനെ മായക്കു കേക്ക് സൈറ്റു ചെയ്തു, ആദ്യം എനിക്ക് തന്നു ഞാൻ അവളുടെ കൈ പിടിച്ച് അജുന് കൊടുത്തു, പിന്നെ പാറു അതുകഴിഞ്ഞ് അനു, പിന്നെ ഞാൻ അവളുടെ കഴുത്തിൽ പിടിച്ച് അവളുടെ മുഖം കേക്കിൽ മുക്കിൽ അങ്ങനെ ആ ബർത്ത്ഡേ പതിവുപോലെ ആഘോഷമാക്കി. കഴിഞ്ഞ വർഷം ഞങ്ങൾ 3 പേർ, ഈ വർഷം ഫാമിലിയിൽ മൊത്തം 4 പേർ കൂടെ അനു.
ഞാൻ എല്ലാർക്കും ഓരോ പേഗോഴ്ച്ചു, പട പട പടാന്ന് ഒരു 3 പെഗ് ഞാൻ അടിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫിറ്റ് ആയി.
ഞാൻ: ഇനി അടുത്തത് ഗോവ, ആരും ഒരു മൈരും പറയേണ്ട,
