പാറു: എന്തായി?
ഞാൻ: ഈ സാർ ഉള്ളത്കൊണ്ട് എല്ലാം സോൾവ് ആയി.
സാർ: ഇവൻ തക്കസമയത്തു ഇടപെട്ടകൊണ്ട് അവന്മാർക്ക് പൈസ കൊടുത്തു ഒഴിവാക്കി. അല്ല ഇനി എന്തിനാ ഇവിടെ നിക്കുന്നെ? നിങ്ങൾ പൊക്കൊളു. ഇവിടാരും വേണ്ട, അവനെ നോക്കാൻ ഇവിടെ ആളുണ്ട്.
അനു: ഒന്ന് കണ്ടോട്ടെ സാർ?
സാർ: പോയി കണ്ടോ, അവന്റെ കവിളിൽ നോക്കേണ്ട.
അനുവും പാറുവും മായേം അവന്റടുത്തേക്ക് പോയി.
ഞാൻ: സാർ ഈ ചെയ്തുതന്ന സഹായം ഞാൻ ഒരിക്കലും മറക്കില്ല.
സാർ: അതൊന്നും സാരമില്ല ഈ പ്രായത്തിൽ എനിക്കും ഒരു മോൻ ഉണ്ട്, പിന്നെ നിന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി നീ ഒരു മര്യാദക്കാരനാണെന്ന്. എല്ലാ പോലീസുകാരും മോശമല്ലേടോ 😀😀
ഞാൻ: സാർ എന്നാലും എന്റെ ഫ്ലാറ്റിൽ വരണം, എന്റേം കൂട്ടുകാരുടെ കൂടെ കുറച്ചു സമയം……
സാർ: ഡോ ഞാനങ്ങനെ വെള്ളമടിയൊന്നും ഇല്ല വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ അടിക്കും, പിന്നെ ഞാൻ ഒരു കൈക്കൂലിക്കാരനൊന്നും അല്ല, നമ്മുക്ക് നോക്കാം, നിങ്ങളിപ്പോ ചെല്ല്. ആ പിന്നെ ഇന്നിനി അവരെ ഹോസ്റ്റലിൽ വിടേണ്ട, നേരെ വീട്ടിലേക്കു വിട്ടൊ.
ഞാൻ: ശെരി സർ.
സാർ എനിക്കു കൈ തന്നിട്ട്
സാർ: ok
എനിക്കു അതുവരെ ഉണ്ടാരുന്ന പോലീസ്‌കാരോടുള്ള എന്റെ കാഴ്ച്ചപ്പാടാണ് ആ മനുഷ്യൻ 1 മണിക്കൂർകൊണ്ട് മാറ്റിയത്. വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും തോന്നി. ഇങ്ങനത്തെ നല്ല മനുഷ്യരും ഉണ്ടെല്ലോ ഈ ലോകത്ത്. അയാൾ ഇപ്പൊ എനിക്ക് ദൈവതുല്യനാണ്.
ഞാനും അവന്റെ റൂമിലേക്ക്….ചെല്ലുമ്പോൾ അനു അവനോടു എന്തോ സീരിയസ് ആയി സംസാരിക്കുന്നു.
അനു: എനിക്ക് ശെരിക്കും മടുത്തു. മതിയായി. ഇന്ന് ഇവർ ഇല്ലാരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ? നിനക്ക് നിന്റെ വാശിയാണ് എല്ലാത്തിനും മേലെ. ഞാൻ ഒരു പെണ്ണാണെന്നുപോലു നീ ഓർക്കാറില്ല, നിന്റെ ഈഗോയും ദേഷ്യവും തീരാകാനുള്ള യന്ത്രമല്ല എന്റെ ജീവിതം……
അങ്ങനെ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.
പാറുവും മായയും അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവർ തോറ്റുപോയി.
ഞാൻ: നിങ്ങൾ അവളെ സമാധാനിപ്പിക്കേണ്ട, ഇപ്പൊ നിങ്ങൾ അവളെ സംസാരിക്കാൻ വിട്, അവൾ അവളുടെ മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്കട്ടെ, എന്നാലേ അവൾക്ക് സമാധാനം കിട്ടു, വെറുതെ അവളെ വെറുപ്പിക്കാതെ മാറ്.
അജു മായെടെ ഫോണിൽ വിളിച്ചു. മായ ഫോൺ എന്റേനേരെ നീട്ടി, ഞാൻ അവളോട് അറ്റൻഡ് ചെയ്യാൻ ആംഗ്യം കാണിച്ചു, അവൾ പുറത്തേക്കുപോയി അവനോടു സംസാരിക്കാൻ.
അനു: thanks റോഹൻ, എന്റെ വ്യക്തിത്വം ആണ് ഇല്ലാതാവുന്നത്, എനിക്ക് എന്റെ space വേണം, ഞാൻ നിന്റെ ഇഷ്ടം നോക്കുന്ന പോലെ എനിക്ക് എന്റേം ഇഷ്ടങ്ങൾ നോക്കണം. ഒന്നുപോലും ഞാൻ നിങ്ങടെ ജീവന് വിലകൊടുത്തും പക്ഷെ നീയോ? എനിക്കെന്താ തന്നെ? എന്റെ ജീവനെ വരെ പണയംവെച്ചു, എന്തിന്? നിന്റെ ego, you are male chauvinist pig. ഞാൻ നിന്റെ അടിമയല്ല, നിന്റെ പാർട്ണർ ആണ്, എന്നുവെച്ചാൽ എനിക്കും നിനക്കും ഒരുപോലെയാണ് അധികാരം, ടാ പാറു രോഹനുമായി റിലേഷലിൽ ആയിട്ട് എത്ര നാളായി??? നിനക്ക് ഇടുന്ന ഡ്രെസ്സിൽ എന്തേലും മാറ്റം കണ്ടിട്ടുണ്ടോ? അവൾ അവൾക്കു ഇഷ്ടമുള്ള ഡ്രസ്സ് ഇടും. ഡി പാറു, രോഹൻ നിന്നോട് ഡ്രെസ്സിന്റെ കാര്യം എന്തേലും പറഞ്ഞിട്ടുണ്ടോ?
പാറു: ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരു ടോപ്പിക്ക് വന്നിട്ടില്ല, and he knows i am what iam, no one can change me for any reason. പിന്നെ രോഹൻ അങ്ങനെ dominate ചുന്നയാൾ അല്ല.
ഞാൻ: ഈ ഡ്രസ്സ് ഒക്കെ ഓരോരുത്തരുടെ പേർസണൽ അല്ലെ?
അപ്പൊ മായ കേറിവന്നു.
ഋഷി: എന്നുവെച്ച്? അവിടേം ഇവിടേം ഒക്കെ കാണുന്ന രീതിയിലാണോ തുണി എടുക്കേണ്ടത്?
മായ: ടാ കോപ്പേ, ഞങ്ങൾടെ ശരീരം അല്ലെ? നിന്റെയല്ലല്ലോ? ആണോ? അനുവിന് അവൾക്ക് ഇഷ്ടമുള്ളതിടാൻ അവകാശമുണ്ട് as per Indian constitution നീയാരാ അവളെ ഭരിക്കാൻ?
ഋഷി: നിങ്ങൾക്കെന്തുമാവാം, പക്ഷെ എന്റെ പാർട്ണർ അങ്ങനെയാവാൻ ഞാൻ സമ്മതിക്കില്ല
അനു: നിന്റെ സമ്മതം ആർക്കുവേണം? നീ കണ്ടോ ഇനി കേട്ടോ….
