ഞാൻ: ok സർ
പോലീസുകാരൻ അല്ലെ ഒരു ചെറിയ പേടിയുണ്ട് ഉള്ളിൽ.
രവി: വാ നമ്മുക്ക് അവനെ പോയൊന്നു കാണാം, നിന്റെ കാശിന്റെ കാര്യം ഞാൻ പറഞ്ഞോളാം, എന്താ ആ മോന്റെ പേര്?
ഞാൻ: ഋഷി
അയാൾ: അവനിടാൻ പറ്റിയ പേര് 😂
ഞാൻ എല്ലാത്തിനും ശെരി സർ ok സർ എന്നുമാത്രം ഉത്തരം കൊടുത്തു. ഞങ്ങൾ അവൻകിടക്കുന്ന റൂമിൽ എത്തി. വഴിയിൽ ഞാൻ അവരെ കണ്ടുകാര്യം പറഞ്ഞു, അനുവിന് കുറച്ച് സമാധാനമായി. ഞാനും സാറും നേരെ ഋഷിയുടെ അടുത്തെത്തി.
ഞാൻ: ഇപ്പൊ എങ്ങനെയുണ്ട്?
ഞങ്ങളെ കണ്ടപ്പോ അവൻ മെല്ലെ എഴുന്നേറ്റിരിക്കാൻ നോക്കി, ഞാൻ ആ കട്ടിലിന്റെ ലിവർ കറക്കി അവനിപ്പോൾ ചാരിയിരിക്കാം.
ഋഷി: കാലിനു ചെറിയ വേദനയുണ്ട്.
ഞങ്ങളെ കണ്ടതും അവന്റെ ഫ്രണ്ട്‌സ് പുറത്തേക്കുപോയി കതകടച്ചു. ഞാൻ അവന്റെ അടുത്തു ചെന്നു, ചുറ്റും നോക്കി ആരുമില്ല. അവന്റെ ചെവിക്കല്ല് പോളക്കുന്ന ഒരടി കൊടുത്തു
ഞാൻ: ഇത് നീ അജുനേം മായേം തെറി പറഞ്ഞതിന്
ഒരെണ്ണം കൂടി കൊടുത്തു
ഞാൻ: ഇത് നീ മായേ പിന്നേം തെറി പറഞ്ഞതിന്
അവസാനമായി ഒന്നുടെ കൊടുത്തു
ഞാൻ: ഇത് നീ ആ കൊച്ചിനോട് കാണിച്ച തന്തയില്ലായ്മക്ക്.
അവനു തിരിച്ചൊന്നും ചെയ്യാനുള്ള സമയംഞാൻ കൊടുത്തില്ല, 3 അടിയും അവന്റെ ഇടതു കവിളിൽ തന്നെ, സാർ എന്നെ വന്നു പിടിച്ചുമാറ്റി. ഒരടി അവന്റെ കണ്ണിന്റെ വശത്താ കൊണ്ടത്, കണ്ണ് ചെറുതായി കലങ്ങി, അങ്ങനെ കാര്യമായിട്ടൊന്നുമില്ല.
സർ: ആഹ് മതി മതി.
ഞാൻ: സാർ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം, പക്ഷെ ഇന്നീ ചെറ്റ പൂറിമോൻ ചെയ്ത ചെയ്ത് മറക്കാൻ പറ്റില്ല, എന്റെ അനിയത്തിയേം, അളിയനേം ഇവൻ വിളിച്ച തെറി. ഇവന് നാണമുണ്ടോ സാറെ, ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് എന്റെ ബെഡ്‌റൂമിലാ സാറെ ഇവൻ കിടന്നുറങ്ങിയത് ഇന്നല്ലേ, എന്നിട്ടാ അവൻ ഈ നാറിയ പരുപാടി ഞങ്ങളോട് കാണിച്ചത്. ഡാ പരനാറി കൂടെ ഒരു പെങ്കൊച്ചുണ്ടായിപ്പോയി അല്ലെങ്കിൽ ഞാൻ കാണിച്ചേനെ…. മൈരേ.
സാർ: ടാ മതി, ഞാനൊരു പോലീസുകാരനാ എന്റെ മുന്നിൽവെച്ചിത്തൊന്നും വേണ്ട കേട്ടോ.
ഞാൻ: സോറി സർ, എന്റെ ഗതികേട് കൊണ്ടാ.
അടിയുടെ ഒച്ചക്കെട്ട് അവന്റെ ഫ്രണ്ട്‌സ് ഉള്ളിൽ വന്ന് എന്താണെന്ന് ചോദിച്ചു.
സർ: നീയൊക്കെ കാര്യം അറിഞ്ഞാലേ പോകാത്തൊള്ളോ?
അപ്പോഴേക്കും അവന്മാർ വിട്ടു.
ഋഷി: നിന്നെ എന്റെ കയ്യിൽ കിട്ടും
അതുകേട്ടതും എനിക്ക് കലികേറി, ഓടിച്ചെന്ന് ഒരെണ്ണംകൂടി കൊടുത്തു, പഠേ….
സാർ എന്നെ പിടിച്ചുമാറ്റി എന്റെ നേരെ കയ്യൊങ്ങി. അടിച്ചില്ല
സർ:(ഋഷിയോട്)നീ പറിക്കും
ഋഷി ഒന്നും മിണ്ടിയില്ല.
സർ: ടാ നിന്റെ വണ്ടി വേറെ ഒരു വണ്ടിയിൽ ഇടിച്ചിരുന്നു, സാർ അതുവല്ലോം അറിഞ്ഞിരുന്നോ, ആ വണ്ടിക്കാരന് 7000 രൂപ കൊടുത്തോഴിവാക്കിയത് ഇവനാ കേട്ടോ, അല്ലാതെ നിന്റെ തന്തയല്ല. നിന്റെ കുറെ കൂതറ കമ്പനികൾ ഉണ്ടാരുന്നെല്ലോ, ഒരുത്തനേം കണ്ടില്ല. ചാവാണേൽ ഒറ്റക്കുപോയി ചത്താപോരെ? ആ പെങ്കൊച്ചിനെ എന്തിനാ കൂടെ കൂട്ടിയത്?
ഞാൻ: ഇവനൊക്കെ തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറിയതാ സാറെ. ഞങ്ങളൊക്കെ മര്യാദക്ക് ജോലിചെയ്തു ജീവിക്കുന്നവരാണ്. ഇവനോ? പഠിക്കുകയും ഇല്ല, വേറെ ഒന്നും ചെയ്യില്ല, വെറുതെ കള്ളുകുടിച്ചു ഇതുപോലെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി നടക്കും.
സർ: ടാ നിനക്ക് നാണമുണ്ടോ കുറച്ചെങ്കിലും? പറഞ്ഞുകൊണ്ട് ഞാൻ കേസ് എടുക്കുന്നില്ല, ഒരു ആവശ്യം വന്നപ്പോ ആരുണ്ടാരുന്നു കൂടെ എന്ന് നീ ഒന്ന് ആലോചിച്ച് നോക്ക്. ഞാൻ ഒന്ന് വിരട്ടിയപ്പോഴേക്കും നിന്റെ ഫ്രണ്ട്സന്നു പറയുന്നവന്മാർ 4 വഴിക്കോടി. നീ ആലോചിക്ക്. പിന്നെ ഇവന്റെ പൈസ നീ കൊടുക്കണം, നാണമുണ്ടെങ്കിൽ വീട്ടുകാരോട് ചോദിക്കരുത്, ആരോടും കടം വാങ്ങാതെ, ആ പെണ്ണിനോടും ചിന്തിക്കരുത്. നീ പണിയെടുത്തു ഈ കടം വീട്, അതാണ് ആണത്തം. പിന്നെ ഇനി മര്യാദക്കല്ല എങ്കിൽ, ഞാൻ തനി പോലീസാകും കേട്ടോ ടാ. ഇവൻ 4 എണ്ണം തന്നകൊണ്ട് ഞാൻ ഒന്നും തരുന്നില്ല.
ഞങ്ങൾ പുറത്തേക്കു പോയി, ഋഷി ആകെ ഷോക്കടിച്ചപോലെ ഇരുന്നു.
