” ജമീലാ …….” റാവുത്തര്‍ അവളെ നോക്കി , അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ
” അതോണ്ട് ..അതോണ്ട് …. എന്‍റെ ഭാര്യ വേശ്യയല്ല …ആണിന് മൂന്നും നാലും കേട്ടാമെങ്കില്‍ നീയും ഒന്നൂടി ആയിക്കോ എന്ന് ”
” ജമീലാ ” റാവുത്തരുടെ കണ്ണുകള്‍ മിഴിഞ്ഞു . ജമീല അയാളുടെ മുണ്ടിനു മേലെ കൂടി കയ്യോടിച്ചു
അവിടെ ഇപ്പൊ ആള്‍ക്കാര് വന്നു തുടങ്ങും അണ്ണാ …നാളെ നമുക്ക് ചെയ്യാം …അണ്ണന് വേണോങ്കി…ഞാന്‍ ” അവള്‍ മുഖം താഴ്ത്തിയപ്പോള്‍ റാവുത്തര്‍ അവളെ കെട്ടി പിടിച്ചു
”””””””””””””””””””””””””””””””””
” അസിയണ്ണാ…അണ്ണാ ”
” ആരാത് …വരുവാ ”
അസിസ് വരാന്തയിലേക്കിറങ്ങി ..മുറ്റത്ത് മൂന്നാല് പേര് നില്‍പ്പുണ്ട്
” എന്താ സുലൈമാനെ …എന്നാ പറ്റി ?”
” അണ്ണാ …അണ്ണന്റെ മോള് ഒരുത്തന്‍റെ ബൈക്കില്‍ കേറി പോണ കണ്ടു …”
” അതിന്?”
അസിസ് ചാരുപടിയിലേക്കിരുന്നു
“അവളെയിന്നലെ അവന്‍റെ കൂടെ കാറിലും കണ്ടു . അവന്‍ നമ്മടെ ജാതിയല്ല … ടൌണി കച്ചോടം നടത്തുന്ന മാത്യു സാറിന്‍റെ മകനാ ..പണത്തിന്‍റെ ഹുങ്കില്‍. പെണ്ണിനെ പിഴപ്പിക്കാന്‍ വേണ്ടി അവനൊക്കെ ..”
” അവളാണേല്‍ ഹിജാബും പര്‍ദ്ദയും ഒന്നും ഇടാണ്ടാ നടപ്പ് …. പെണ്ണിനെ വിളിച്ചു പറഞ്ഞേക്ക് ….അല്ലെ ഞങ്ങള് ഇടപെടേണ്ടി വരും ” അടുത്തയാള്‍ തുടര്‍ന്നു പറഞ്ഞപ്പോള്‍ അസിസ് മുറ്റത്തേക്കിറങ്ങി
” ദെ …അവന്‍ പറഞ്ഞത് ന്യായം …. പണത്തിന്റെ ഹുങ്കില്‍ … ഇങ്ങനെ കണ്ടാല്‍ എല്ലാ അപ്പന്മാരോടും ഒന്ന് സൂക്ഷിക്കാന്‍ പറയുന്നത് ന്യായം ….പക്ഷെ ..നീ പറഞ്ഞത് എന്നതാടാ സുലൈമാനെ ..നീയീ പറഞ്ഞ പര്‍ദ്ദ നമ്മടെ സ്ഥലത്ത് വന്നിട്ട് അധികം നാളായോ? അതിനു മുന്നേം നമ്മളു മാന്യമായ വസ്ത്രം ധരിച്ചല്ലേ നടന്നിരുന്നെ ? ങേ … ഡാ സുലൈമാനെ … നീ ആ കാണുന്ന വീട് കണ്ടോ …നിന്‍റെ മൂത്ത പെങ്ങള്ടെ വീടല്ലേ അത് …. നീയവിടെ കേറീട്ട് എത്ര നാളായി …. പെരുന്നാളിന് ഇറച്ചീം കൊണ്ട് മാത്രം ചെന്നാ പോര …കാശൊന്നും കൊടുക്കണ്ട … നാട്ടാരാടെ കാര്യം അന്വേഷിക്കാതെ സ്വന്തം വീട്ടുകാര് പട്ടിണിയാണോ എന്നാദ്യം നോക്ക് …
പിന്നെ …ആ പയ്യന്‍ …അവന്‍റെ അപ്പനിവിടെ വന്നാരുന്നു…. ചേരേണ്ടത് മതങ്ങള്‍ തമ്മിലല്ല ..മനുഷ്യര്‍ തമ്മില്ലാ ….ഞങ്ങളാ കല്യാണം അങ്ങ് ഉറപ്പിച്ചു ”
വന്നവര്‍ അങ്ങോട്ടിമിങ്ങോട്ടും നോക്കി കുശുകുശുക്കാന്‍ തുടങ്ങി
” ചെറുക്കന്‍ നമ്മടെ മാതത്തിലെക്ക് ചെരുമാ അസിയണ്ണാ..?”
അപ്പോഴേക്കും റാവുത്തരുടെ ജീപ്പ് അവിടെ വന്നു നിന്നു. അയാളും ജമീലയും മുറ്റത്തേക്ക് കയറി.
” അതൊക്കെ അവരുടെ ഇഷ്ടം ..പിന്നെ നിങ്ങക്ക് നിര്‍ബന്ധം ആണേല്‍ ഞാനാ ചെറുക്കനോട് പറഞ്ഞു നോക്കാം “
” ങാ ..അത് മതി ….” സുലൈമാന്‍ തിരിഞ്ഞു മറ്റുള്ളവരെ നോക്കി
” എന്നാലും കുഴപ്പമുണ്ട് ….ഷാമോനില്ലേ ..എന്‍റെ മകന്‍ ….അവന്‍റെ കല്യാണോം ഉറപ്പിച്ചു ….പെണ്ണ്‍ ഹിന്ദുവാ ….. ഷാനൂന്റെ ചെറുക്കന്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിക്ക് ഇവന്‍ അങ്ങോട്ട് പോട്ടെ അല്ലെ ? ഡാ … ഇത് പോലത്തെ കാര്യങ്ങള്‍ പറയാനാണേലും …നീയീ രാജനെ കൂടി കൂട്ടി കൊണ്ട് വന്നല്ലോ ….. അവന്‍റെ അമ്മ ജാനകി തളര്‍ന്നു കിടന്നപ്പോ ഈ കാണുന്ന മാതക്കാരേം രാഷ്ട്രീയക്കാരേം ഒന്നും കണ്ടില്ലലോ …വന്നത് അവന്‍റെ സുഹൃത്തക്കളും കുടുംബശ്രി പെണ്ണുങ്ങളുമാ…….. എന്തിനു വേറെ ? ഞാനാ അറബി നാട്ടില്‍ കിടന്നു നരകിച്ചപ്പോ …ആഹാരമുണ്ടോ വസ്ത്രമുണ്ടോ എന്നോ മറ്റോ ചോദിച്ചു നീയൊക്കെ ഒരിക്കലെങ്കിലും ഈ പടി ചവിട്ടിയിട്ടുണ്ടോ ? എന്നിട്ട് അവനൊക്കെ വന്നിരിക്കുന്നു … ഇടുന്ന ഡ്രസ്സിനേം ഒക്കെ കുറ്റം പറഞ്ഞോണ്ട് …ഭൂ …” അസി നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി
‘ എടാ …” റാവുത്തര്‍ മുരടനക്കിയപ്പോള്‍ എല്ലാവരും ഒന്ന് പകച്ചു
” ഇവര്‍ക്കൊരു അത്യാവശ്യം വന്നപ്പോ ഓടി വന്നവരാ i പെണ്ണിനേം ചെറുക്കനേം കല്യാണം കഴിക്കാന്‍ പോകുന്നൊരു… ഈ പറയുന്ന ഞാനടക്കം അതിനു മടി കാണിച്ചപ്പോ അവര് എന്തിനു വേണ്ടിയാണെങ്കിലും കാശെടുത്ത് കൊടുത്തില്ലേ ? പണത്തിന്‍റെ ഹുങ്ക് കാണിക്കാതെ കൂടെ നടന്നു പിഴപ്പിക്കാതെ അന്തസ്സായിട്ടു വന്നു പെണ്ണ് ചോദിച്ചില്ലേ അവര് …പിന്നെ നിന്റെയോക്കെ ഒരു മാതോം കൊതോം …ആ മതത്തില്‍ തന്നെയാടാ ഞാനും വിശ്വസിക്കുന്നെ …. റാവുത്തര്‍ക്ക് അല്‍പം പിഴവ് പറ്റിയിട്ടുണ്ട് …എനിക്കും മനസിലായി .. ചേരേണ്ടത് മതങ്ങള്‍ തമ്മിലല്ല …മനുഷ്യര്‍ തമ്മിലാന്നു….ഇവരുടെ കല്യാണം ഞാന്‍ നടത്തി കൊടുക്കും …. അതിന്റെ മൊത്തം ചിലവും ഞാന്‍ വഹിക്കുകേം ചെയ്യും ”
