പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 14

“അമ്മേ ഞാൻ ഇവന്റെ കൂടെ വീട് വേറെ ബൈക്കിൽ വരട്ടെ” റാഷിക ചോദിച്ചു.

“ഈ കാലും വെച്ചിട്ടോ… അതൊക്കെ പിന്നെ പോവാമേ” അവളുടെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു.

“എടാ നീയും ഇതിൽ കേറിക്കോ” അമ്മ തുടർന്നു, പക്ഷെ ബൈക്ക് ഞാൻ പിന്നെ വന്ന് വേറെ എടുക്കേണ്ടി വരും എന്ന് ഉള്ളത് കൊണ്ട് ഞാൻ ബൈക്കിൽ വന്നോളാം എന്ന് പറഞ്ഞു. അവരെ കാറിൽ കേട്ടിട്ട് ഞാൻ തിരിച്ച് എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു, അപ്പോഴും എന്റെ ഉള്ളിൽ ചെറിയ ദേഷ്യം ഉണ്ടായിരുന്നു.

ഞാൻ വേഗം വണ്ടി എടുത്ത് അവരുടെ ഒപ്പം എത്താൻ ശ്രെമിച്ചു, അങ്ങോട്ടേക്ക് ഉള്ള വഴി അറിയാം എങ്കിലും അറിയാതെ പോലും അവരെ കാലും മുന്നേ ഞാൻ അവിടെ എത്താൻ പാടില്ലലോ. അവരുടെ വണ്ടിയുടെ പുറക്കെ മെല്ലെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഇനി ഇതുവഴി വരാതെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ട് പോവണം എന്ന് ഞാൻ എടുത്ത തീരുമാനം ഇവിടെ കഴിയുന്നു, ഇനി അങ്ങനെ ദൂരത്ത് നിന്ന് നോക്കണ്ട ആവിശ്യം ഒന്നും ഇല്ല. വീടിന്ടെ പേര് ഞാൻ ഇപ്പോഴാണ് ശ്രേധിച്ചത് ‘പാറക്കൽ’. എന്റെ ബൈക്ക് ഞാൻ പോർച്ചിൻടെ അടുത്ത് നിർത്തി, അവരുടെ കാർ വീടിന്ടെ മുന്നിലും. കൂറേ ആൾകാർ പണിക്ക് ഉണ്ടായിരുന്നു അവിടെ.

പുറത്ത് നിന്ന് കണ്ടപ്പോ പ്രതീക്ഷിച്ച അതെ രീതിയിൽ ഉള്ള ആഡംബരം തന്നെ ആയിരുന്നു ഉള്ളിലും, കൂറേ പെയിന്റിംഗ്സ് ഉള്ള ചുമരുക്കൾ, വളഞ്ഞ് തിരിഞ്ഞ് ഉള്ള കോണി പടികൾ, ഇഷ്ടം പോലെ സ്ഥലം…

“ഡാ എന്റെ മുറി മോളിൽ ആണ്. എങ്ങനെ ഉണ്ട് വീട് ഒക്കെ ഇഷ്ടപ്പെട്ടോ” അവൾ എന്നോട് ചോദിച്ചു. ഇതിനൊക്കെ ഞാൻ ഇനി എന്ത് പറയാൻ ആണ് എന്ന രീതിയിൽ ഞാൻ ഒരു എക്സ്പ്രഷൻ ഞാൻ ഇട്ടു.

“ഇരിക്കട ഇങ്ങനെ നിക്കാതെ” പുറകിൽ നിന്നും അമ്മ വന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന സോഫയിൽ ഞാൻ ഇരുന്നു. ഞങ്ങൾ മൂന്ന് പേരും പരസ്പരം ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നതും ചായയുമായി ഒരു ചേച്ചി വന്നു. അത് കുടിച് കഴിഞ്ഞതും അവൾ എന്നെ മോളിൽ അവളുടെ റൂമിലേക്ക് വിളിച്ചു.

“നിന്റെ അമ്മക്ക് നിന്നെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല ലെ” സ്റ്റെപ് കേറികൊണ്ടിരുന്നപ്പോ ഞാൻ അവളോട് ചോദിച്ചു.

“എന്താടാ പെട്ടന് അങ്ങനെ തോന്നിയത്”

” ഞാൻ നിന്റെ ഫ്രണ്ട്‌സ് വരുന്ന കാര്യം ചോദിച്ചപ്പോ ഉള്ള മറുപടി കേട്ടപ്പോ അങ്ങനെ തോന്നി”

“എന്തേയ്… എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞോ. അതൊരു സത്യം അല്ലെ” ഞാൻ അവിടെ തന്നെ നിന്നു, എന്നിട്ട് ഇവളെ നോക്കി.

“എന്തൊക്കെയാടി നീ ഈ പറയുന്നത്, ഇതിന്ടെ ഇടയിൽ ഇപ്പൊ വേറെ എന്താ സംഭവിച്ചത്… എന്നോട് നീ ഒന്നും പറഞ്ഞില്ലാലോ” ഒരു ഞെട്ടളോട് കൂടി അവളോട് ഞാൻ ചോദിച്ചു.

“എന്റെ കൂടെ വല്ലപ്പോഴും നടക്കുന്ന ആൾക്കാരെ ആണ് നീ എന്റെ ഫ്രണ്ട്‌സ് ഉദേശിച്ചത് എങ്കിൽ അങ്ങനെ അല്ല, അവർ ഒക്കെ ക്ലാസ്സ്‌മേറ്റ്സ്… അത്രേ ഉള്ളു” അവൾ പറഞ്ഞു. ഇത് ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവിടെ നിന്നു. എന്നിട്ട് ആണോ ഇവൾ അവരെയും കൂട്ടി എന്റെ കൂടെ ഒക്കെ വന്നിട്ട് ഉണ്ടായത്, പക്ഷെ എനിക്ക് ഇവൾ പറഞ്ഞത് പോലെ ഒന്നും അല്ലാലോ തോന്നിയത്.

“മോളെ… ഒന്ന് താഴത്തേക്ക് വന്നേ. ഇത് ആരാ വന്നത് എന്ന് കണ്ടോ” താഴത്ത് നിന്ന് അമ്മ അവളെ വിളിച്ചു. ഞാനും താഴത്തേക്ക് നോക്കി, എവിടെയോ കണ്ട് പരിചയം ഉണ്ടലോ ഇയാളെ. അവളുടെ മാമൻ ആണ് എന്ന് അവൾ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ആളെ പിടികിട്ടി, ഇവളെ അന്ന് പ്രോജെക്ടിന് പോവുന്നതിന് മുന്നേ കണ്ടപ്പോ കാഫെയിൽ വന്ന മാമൻ. ഇയാളെ കാണാതെ ഇരിക്കാൻ ആണലോ ഞങ്ങൾ അന്ന് അവിടെ ഒളിച്ച് ഇരുന്നത്. ചെറുതായി എന്റെ ഉള്ളിൽ ഒരു ടെൻഷൻ വന്നു. ഞാൻ അവളെ നോക്കിയപ്പോ അവൾ ഇപ്പൊ വരാം എന്നും എന്നോട് റൂമിലേക്ക് പോകളാണ് പറഞ്ഞു.

ഞാൻ അവിടെ കണ്ട് ആദ്യത്തെ മുറിയിൽ തന്നെ കേറി. വിർത്തി ആക്കി വെച്ചിട്ട് ഉള്ള ബെഡും സ്റ്റഡി ടേബിളും ആണെകിലും അലമാരിയുടെ അവിടെ തുന്നി എല്ലാം വെളിച്ച് വാരി ഇട്ടിട്ട് ഉണ്ട്. ടേബിളിൽ വെച്ചിട്ട് ഉള്ള ഒരു ബുക്കിന്റെ പുറത്തേക്ക് ഒരു പേപ്പർ ഞാൻ കണ്ടു, നല്ല പരിചയം ഉള്ള ഒരു കൈയക്ഷരം… വേറെ ആരും അല്ല എന്റെ കൈ അക്ഷരം. ഞാൻ അവളുടെ വണ്ടിയിൽ പണ്ട് വെച്ചിട്ട് പോയ കത്ത്, ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ട് ഉണ്ട് അല്ലെ. ഞാൻ വെറുതെ അത് എടുത്ത് വായിച്ചു… ഇത്ര അങ്ങോട്ട് ഒളിപ്പിക്കേണ്ടായിരുന്നു. അത് തിരിച്ച് നോക്കിയപ്പോ എന്തോ എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു.

میں تم سے کیا مانگوں، تم خود سمجھو۔

میری آنکھیں، انہیں مت چھونا۔

الفاظ میں بیان نہیں کیا جا سکتا

جو بھی دل سے ہے

ദൈവമേ ഇവൾ അറബിയിൽ ഇത് എന്ത് തേങ്ങയാണ് എഴുതി വെച്ചേക്കുന്നത്. ഞാൻ വേഗം തന്നെ ഒരു ഫോട്ടോ എടുത്ത് ഗൂഗിളിൽ ട്രാൻസ്ലേറ്റ് ചെയ്യാൻ കൊടുത്തു. അത് അറബി അല്ല ഉർദു ആണ് എന്ന് എനിക്ക് അപ്പൊ മനസ്സിലായി. അതിന്ടെ മലയാളം അർത്ഥം ഞാൻ വായിച്ചു.

“ഞാൻ നിന്നോട് എന്താണ് ചോദിക്കേണ്ടത്, നിങ്ങൾ സ്വയം മനസ്സിലാക്കുന്നു.

എൻ്റെ കണ്ണുകളേ, അവയെ തൊടരുത്.

വാക്കുകളിൽ വിശദീകരിക്കാനാവില്ല,

ഹൃദയത്തിൽ നിന്നുള്ളത് എല്ലാം”

എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഞാൻ അത് തിരിച്ച് ആ ബുക്കിന്റെ ഉള്ളിൽ തന്നെ വെച്ചു. അത് അവിടെ വെച്ച് തല ഉയർത്തിയതും ഞാൻ ചുമരിൽ അവളും അവളുടെ മൂന്ന് കൂട്ടുകാരികളും കൂടി ഉള്ള ഒരു ഫോട്ടോ കണ്ടു. ഞാൻ തല ചൊറിഞ്ഞ് അവിടെ കുറച്ച് നേരം ഇരുന്നു. ഏതായാലും അവൾ വരട്ടെ എന്നിട്ട് ചോദിക്കാം. അവളെ നോക്കാം വേണ്ടി ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങി സ്റെപിന്റെ അവിടുന്ന് തലയിട്ട് ഞാൻ നോക്കി. അവിടെ തന്നെ ഉണ്ട്, കാര്യമായിട്ടുള്ള എന്തോ വാർത്തമാനത്തിൽ ആണ്.

ഞാൻ തിരിച്ച് റൂമിലേക്ക് പോകുമ്പോ ഹാളിൽ കുറച്ച് ഫോട്ടോസും പെയിന്റിംഗും തൂക്കി ഇട്ടത് കണ്ടു. ഈ വീട്ടിൽ ഉള്ള എല്ലാരുടെയും ഫോട്ടോ ആണ് എന്നെ തോന്നുന്നു, പക്ഷെ ഒരെണ്ണം മാത്രം ആയിരുന്നു പെയിന്റിംഗ് ആയിട്ട് ഉള്ളത്. എന്റെ നെഞ്ച് പെട്ടന്ന് പട പട അടിക്കാൻ തുടങ്ങി, കാലുകൾക്ക് ബലം ഇല്ലാതെ ആവുന്നത് പോലെ തോന്നി. ഞാൻ ചുറ്റും നോക്കിയപ്പോ നേരത്തേ ചായ തന്ന ചേച്ചി സ്റ്റെപ് കേറി വരുന്നത് കണ്ടു. ഞാൻ ചേച്ചിയോട് ഇങ്ങോട്ട് ഒന്ന് വരുമോ എന്ന് ചോദിച്ചു…

(15 മിനിറ്റിന് ശേഷം)

സിഗ്നൽ പച്ച ആയിട്ടും വണ്ടികൾ വേഗം നീങ്ങാത്തത് കണ്ടപ്പോ നിർത്താതെ ഹോൺ അടിച്ച് കൊണ്ട് ഇരുന്നു ഞാൻ 🔊🔊🔊🔊🔊

സാധാരണ പോകുന്നതിനെ കാലും സ്പീഡിൽ ഞാൻ വണ്ടി ഓടിച്ചു, എന്റെ ഡ്രൈവിംഗ് എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ഞാൻ വണ്ടിയും എടുത്ത് നേരെ അവളുടെ കോളേജിലേക്ക് പോയി. അത്യാവശ്യം സ്പീഡിൽ വന്നത് കൊണ്ട് തന്നെ ബ്രേക്ക് ഇട്ടപ്പോ പാർക്കിംഗ് ഏരിയ ഫുൾ പൊടി പാറിച്ച് കൊണ്ട് ആണ് വണ്ടി നിന്നത്, പാർക്കിംഗ് അറയിൽ അവളുടെ സ്കൂട്ടർ നിർത്തി വെച്ചിട്ട് ഉണ്ട്. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ക്യാമ്പസ്സിലേക്ക് ഓടി ചെന്നു. നേരെ മുന്നിൽ കാണുന്നത് അല്ലാതെ വേറെ ഒന്നും എന്റെ ശ്രേദ്ധയിൽ പെടുന്നുണ്ടായിരുന്നില്ല. ഹിസ്റ്ററി സെക്ഷന്റെ സ്റ്റാഫ്‌റൂം തപ്പി ഞാൻ വരാന്തയിലൂടെ നടന്നു. ഉച്ചക്ക് തൊട്ട് മുമ്ബ് ഉള്ള ക്ലാസ് നടന്ന കൊണ്ടിരിക്കുക ആയിരുന്നു, അതുകൊണ്ട് സ്റ്റാഫ്‌റൂമിൽ ടീചെര്സ് കുറവ് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പ്യുണിനോട് ചോദിച്ച് ഫൈനൽ ഇയർ ക്ലാസ് ടീച്ചറിന്റെ ഡെസ്ക് ഞാൻ തപ്പി പിടിച്ചു… മേശപ്പുറത് വെച്ചിരുന്ന രജിസ്റ്റർ ഞാൻ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *