പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 16

“അതല്ല മറ്റേ… ഇതിന് മുന്നേ ഉള്ള പ്രൊജക്റ്റ്‌ ഇല്ലേ, ഞാനും കുറച്ച് സഹായിച്ചത്”

“മുന്നത്തെ പ്രൊജക്റ്റ്‌ ഒക്കെ എപ്പഴെ കഴിഞ്ഞു… അല്ല നീ എന്ത് സഹായിച്ച് എന്ന ഈ ഉദേശിച്ചത്‌” അവൾ പുരികം പൊക്കി എന്നോട് ചോദിച്ചു.

ഓഹ് ചെയ്ത് കൊടുത്തതും പോരാ അതിന്ടെ നന്ദിയും ഇല്ല, ഞാൻ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു അവൾ തിരിച്ചും.

“ഡാ, ഒരു കാര്യം പറഞ്ഞ ചെയ്ത് തരോ?” അവൾ ചോദിച്ചു. തിരിച്ചിയയും എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു.

“ഞാൻ ഒരു 1-2 ദിവസം കഴിഞ്ഞാ കുറച്ചും കൂടി നന്നായി നടക്കും, അപ്പൊ എന്നെ ഒന്ന് പുറത്ത് എന്തേലും കഴിക്കാൻ കൊണ്ടുപോവോ, ഇപ്പൊ കഴിക്കുന്നത് ഒക്കെ എനിക്ക് മതിയായി. പിന്നെ… അമ്മ അറിയരുത് കേട്ടോ” അവൾ എന്നോട് ചോദിച്ചു. കാര്യം പറഞ്ഞ് തീരുന്നതിനു മുന്നേ തന്നെ എനിക്ക് സമ്മതമാണെങ്കിലും അത് ഞാൻ പുറത്തേക്ക് അധികം കാണിക്കാൻ നിന്നില്ല.

“അല്ല അമ്മയോട് പറയാതെ പോവുന്നത് ശെരി ആണോ” ഞാൻ അവളോട് ചോദിച്ചു.

“ഓ… പറ്റില്ലെങ്കിൽ വേണ്ടന്നെ, ഞാൻ പിന്നെ എപ്പോഴെങ്കിലും പോയിക്കോളാം”

“എന്താടോ, കുറച്ച് നിർബന്ധിച്ച ഞാൻ തന്നെ വരിലെ” അവളും ഞാനും ചിരിച്ചു.

“അല്ല കാര്യം പറ, അമ്മ അറിയാതെ എങ്ങനെ പോകും”

“അത് എനിക്ക് അറിയാത്തത് കൊണ്ടാണല്ലോ നിന്നോട് കാര്യം പറഞ്ഞത്. നീ ആ നേഴ്സ് ആയിട്ട് നല്ല കമ്പനി അല്ലെ, എന്തേലും ഒരു പ്ലാൻ സെറ്റപ്പ് ആകെ” എന്നും പറഞ്ഞ് അവൾ എന്റെ തൊലിൽ തട്ടി.

“അങ്ങനെ ചെയ്ത നിനക്ക് എന്റെ വക്കാ ഒരു സമ്മാനം ഉണ്ട്” അവൾ എടക്കണ്ണ് ഇട്ട് എന്നെ നോക്കി പറഞ്ഞു.

“പ്ലീസ് ഡീ… ഇനിയും സസ്പെൻസ് ഇടല്ലേ, എനിക്ക് വയ്യ ടെൻഷൻ അടിച്ച് നടക്കാൻ, കാര്യം പറ നീ”

“കഴിക്കാൻ പോവുമ്പോ ഫുൾ ചിലവ് എന്റെ വക്കാ…” അവൾ വല്യ സർപ്രൈസ് എന്ന പോലെ പറഞ്ഞു. ഇവൾ ഇവിടെ അങ്ങ് ഇട്ടിട്ട് പോയാലോ, വെറുതെ ആളെ വടിയാക്കാൻ. ഞാൻ അവളെ നോക്കിയപ്പോ എന്നെ നോക്കി ചിരിച്ച് നടപ്പുണ്ട്, ഇവൾ ഇനി എന്നെ കളിയാക്കാൻ വേണ്ടി ചെയുന്നത് ആണോ…

“എന്താടാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ, എന്നോടും കൂടി പറ” എന്റെ മുഖത്ത് മിന്നി മറയുന്ന എക്സ്പ്രഷൻ കണ്ടിട്ട് അവൾ ചോദിച്ചു.

“അല്ല ഹോസ്പിറ്റൽ ചാടാൻ ഉള്ള പ്ലാൻ നടത്തി കൊണ്ടിരിക്കാ ആയിരുന്നു” എന്നും പറഞ്ഞ് ഞാൻ അവൾ ആ ഫ്ലോർ മൊത്തം 2-3 വട്ടം നടത്തിച്ചു. നടത്തവും സംസാരവും ഒക്കെ ആയിട്ട് സമയം പോയത് ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല… അങ്ങനെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് പോയി, അവളെ ബെഡിൽ കിടക്കാൻ സഹായിച്ചിട്ട് ഞാനും ഇറങ്ങാൻ തീരുമാനിച്ചു. അവളോട് യാത്ര പറഞ്ഞിട്ട് പോവാൻ നേരത്ത് അവൾ എന്റെ കയ്യിൽ പിടിച്ചു…

“ഇപ്പൊ തന്നെ പോവണോ, അമ്മ വരുന്നത് വേറെ എങ്കിലും…” ശബ്ദം വളരെ താഴ്ത്തി അവൾ ചോദിച്ചു. അവളുടെ പതിവില്ലാത്ത ആ ടോൺ കേട്ടപ്പോ എനിക്ക് ചിരി വന്നു. ഞാൻ അവളുടെ കവിളിൽ വേദനിക്കാത്ത രീതിയിൽ നുള്ളി, അപ്പൊ തന്നെ ആയിരുന്നു അവളുടെ അമ്മ വന്നതും…

“ഹാ ഹൃതിക് ഇവിടെ ഉണ്ടായിരുന്നോ, എപ്പോ എത്തി” അമ്മ ചോദിച്ചു. പെട്ടന് തന്നെ ഞാൻ കയ്യും വലിച്ചു.

“ഞ..ഞാൻ കുറച്ച് നേരം ആയി ആന്റി, ഇറങ്ങാൻ നിൽക്കുക ആയിരുന്നു, എന്ന പോട്ടേ നാളെ വരാം” അത്യാവിശ്യം വിറച്ച് വിറച്ച് കൊണ്ട് പറഞ്ഞു. എന്നെ കണ്ടിട്ട് അവൾ മുഖം പൊതി ചിരികുനുണ്ടായിരുന്നു. അവളെ ഒരു ദയനീയം ആയ നോട്ടം നോക്കിട്ട് ഞാൻ നടന്ന് തുടങ്ങി.

“പോവാണോ, കുറച്ച് കഴിഞ്ഞിട്ട് പോവാം മോനെ”

“അല്ല അത്… ഞാൻ നാളെ വരാലോ” ഞാൻ പറഞ്ഞു.

“അമ്മേ, കൊണ്ടുവന്നിലെ??” റാഷിക അവളുടെ അമ്മയോട് ചോദിച്ചു

“കുറച്ച് കഴിഞ്ഞാ സ്റ്റാഫ്‌ കൊണ്ടുവരും…”

“ഹാ, വരുമ്പോ ഇവനെ വിട്ട മതി”

“ഡി എനിക്ക്…”

“നീ കുറച്ച് കഴിഞ്ഞിട്ട് പോയ മതി. വെറുതെ ഇരിക്കുന്ന ഇവൻ എന്താണ് ഇത്ര തിരക്ക്”

“റാഷി… ഇങ്ങനെ ആണോ ഇവനോട് സംസാരിക്കുന്നത്” അവളുടെ അമ്മ അവളോട് പറഞ്ഞു. അവൾ തല താഴ്ത്തി അവിടെ തന്നെ ഇരുന്നു എന്നെ കുറച്ച് വിഷമത്തോടെ നോക്കി, എന്തോ അത് കണ്ടപ്പോ എനിക്കും വിഷമം ആയി, അതുകൊണ്ട് കുറച്ച് കഴിഞ്ഞിട്ട് പോവാം എന്നെ കരുതി. അവരുടെ സ്റ്റാഫ്‌ വന്നപ്പോ ഞാനും അമ്മയും കൂടി ആയിരുന്നു താഴത്തേക്ക് പോയത്, അപ്പൊ റൂമിലേക്ക് വേറെ ഒരു സ്ത്രീയും അവൾക്ക് കുട്ടിന് കേറി പോയി. അമ്മക്ക് എന്തോ മീറ്റിംഗിന് പോവാൻ ഉണ്ട് അതുകൊണ്ട് ആ പാർസൽ ഞാൻ മേല്ലോട്ട് കൊണ്ടുപോയി, അത് ഒരു ചെറിയ പ്രൊജക്ടർ ആയിരുന്നു. അതും ആയി ഞാൻ റൂമിലേക്ക് പോയി പ്രൊജക്ടർ ഒക്കെ സെറ്റ് ചെയ്ത് വെച്ച് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *