“മോനെ… മോൾ പറഞ്ഞപ്പോഴാണ് ഞാൻ നിങ്ങളുടെ കാര്യം അരിഞ്ഞത്” അമ്മ പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി, ഇവൾ ഇനി എന്താണാവോ പറഞ്ഞത്. എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ അവളെ നോക്കി, അവൾ ചിരിച്ച് ഇരിക്ക എന്നല്ലാതെ ഒന്നും ചെയ്തില്ല.
“മോൻ ഇന്നലെ സംസാരിക്കാൻ വന്നപ്പോ ഇവളെ ഹോസ്പിറ്റലിൽ എത്തിച്ച ആരോ ആണ് എന്നെ ഞാൻ വിചാരിച്ചുള്ളു. രാവിലെ ആണ് നിങ്ങൾ ഫ്രണ്ട്‌സ് ആണ് എന്ന് ഇവൾ പറഞ്ഞത്”.
ഓഹ് അതായിരുന്നു കാര്യം വെറുതെ ടെൻഷൻ അടിച്ചു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഇപ്പോഴും ഞാൻ ഒന്നും പറയാതെ അവരെ നോക്കി ചിരിച്ച് ഇരിക്കുവായിരുന്നു.
“നിങ്ങൾ എങ്ങനെയാ പരിചയം, മോൻ ഇവളുടെ ക്ലാസ്സിൽ ആണ് ലെ” അമ്മ ചോദിച്ചു. പതിവ് പോലെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു.
“അമ്മെ, ഹൃതികിനെ നമ്മളെ ലക്ഷ്മി ചേച്ചിടെ കല്യണത്തിന് വെച്ചാണ് പരിചയ പെട്ടത്. പിന്നെ ഇന്നലെ വണ്ടിന് വീണപ്പോ ഇവൻ അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു” അവൾ പറഞ്ഞു. പിന്നെ പെട്ടന് കുറച്ച് നേരം നിശബ്ദം ആയപ്പോ ഞാൻ സംസാരിച്ചു
“ഞാൻ കുറച്ച് ഓറഞ്ച് വാങ്ങിട്ട് ഉണ്ടായിരുന്നു, ആപ്പിൾ വാങ്ങാൻ എന്നാണ് കരുതിയത് പിന്നെ അതിന്ടെ വില കണ്ടപ്പോ ഓറഞ്ച് തന്നെയാ നല്ലത് എന്ന് തോന്നി” എല്ലാരും ഒന്ന് പുഞ്ചിരിച്ചു. ഞാൻ ബെഡിന്റെ അടുത്തുള്ള ടേബിളിൽ കൊണ്ടുപോയി സാധങ്ങൾ വെച്ചു, അപ്പൊ അവൾ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു
“അതെ അമ്മ ഒന്നും അറിയണ്ട, ഒന്നും… കേട്ടാലോ” അവൾ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി. പിന്നെ ഞാൻ അവിടെ ഉണ്ടായിരുന്ന സോഫയിൽ പോയിരുന്നു, അമ്മയും എന്റെ കൂടെ വന്ന ഇരുന്നു
“എന്താ ആന്റിടെ പേര്”
“പദ്‌മിനി” അമ്മ പറഞ്ഞു. ഞാൻ ഒരു ഞെട്ടലോട് കൂടി നോക്കി, ഇന്നലത്തെ കോട്ടും സ്യൂട്ടും കണ്ടപ്പോ ഇങ്ങനെ ഒരു പേര് ആയിരിക്കും എന്ന് വിചാരിച്ചില്ല. പിന്നെ അമ്മ അമ്മയെ പറ്റി കൂറേ പറഞ്ഞു, ഞാനും ഒരു ഫ്ലോവിൽ എന്നെ കുറിച്ചുള്ള സകല ഡീറ്റൈൽസും പറഞ്ഞു, റാഷികയെ കാണുന്നത് വരെ ഉള്ള എല്ലാം. അവൾ മുമ്പ് അമ്മയെ പറ്റി പറഞ്ഞപ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആളെ അല്ല ശെരിക്കും അവളുടെ അമ്മ. അവളോടും അത്യാവശ്യം സ്നേഹത്തിൽ തന്നെ ആണ് പെരുമാറുന്നതും,
ചിലപ്പോ പണ്ട് അവൾ പറഞ്ഞത് പോലെ സ്നേഹം കാണിക്കാൻ ഇതുപോലെ എന്തെക്കിലും സംഭവിക്കണം എന്ന് മാത്രം. വന്ന സമയം മുഴവും അവളോട് ഒന്നും സംസാരിച്ചില്ല, മുഴവനും അവളുടെ അമ്മയോട് ആയിരു. അവളുടെ കണ്ണുകൾ ഇടക് ഇടക് അടഞ്ഞ വീഴുന്നത് ഞാൻ ശ്രേധിച്ചു, ഇന്നലത്തെ സെഡേഷൻഡ് ക്ഷീണം ഇപ്പോഴും അവൾക് ഉണ്ട് എനിക്ക് മനസിലായി. ഏകദേശം ഉച്ചഭക്ഷണത്തിന്റെ സമയം ആയപ്പോ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.
“എന്നാ ആന്റി ഞാൻ പോട്ടെ”
“ഇപ്പോഴെ പോവാനോ, ഞാൻ വേണമെങ്കിൽ ക്യാന്റീനിൽ പറഞ്ഞ് ഫുഡ് ഇവിടെ എത്തിക്കാം”
“വേണ്ടാ ആന്റി, അമ്മ വീട്ടിൽ ഒറ്റക് ആണ്. ഞാൻ അവിടെ പോയി കഴിച്ചോളാം”
“അപ്പൊ നാളെ വരില്ലെ” റാഷിക എന്നോട് ചോദിച്ചു
“ഹാ വരും, അപ്പൊ ശെരി എന്ന, ബൈ”
“Thou might not but beest gone, cupid, thou might not but beest gone” അവൾ പറഞ്ഞു. ഇവൾ എന്തൊക്കെ ആണ് ദൈവമേ ഈ പറയുന്നേ, ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോ ഉത്തരം അറിയാതെ ചിരിച്ച് നിക്കുന്ന പോലെ ഞാനും അവിടെ നിന്നു.
“കാര്യം ആകണ്ട മോനെ, ഇവൾക് ചിലപ്പോ ഉള്ളത് ആണ് ഈ ഭ്രാന്ത !” അമ്മ പറഞ്ഞു. രണ്ട് പേരെയും നോക്കി ചിരിച്ച് ഞാൻ ഇറങ്ങി.
“ഓ ഇന്ന് രാവിലെ വന്നോ, ഞാൻ നീ രാത്രി വരും എന്നാണ് വിചാരിച്ചത്. ഇന്ന് എങ്ങാനും രാത്രി ആയിരുന്നു വന്നത് എങ്കിൽ നീ പെട്ടേനെ, നൈറ്റ് ഡ്യൂട്ടി വേറെ ആൾക്ക് ആണ് ഇന്ന്” വരാന്തയിൽ വെച്ച് എന്നെ കണ്ട ഗ്രീഷ്മ ചേച്ചി പറഞ്ഞു.
“ഒന്ന് പതുക്കെ പറ ചേച്ചി, ഇന്നലെ പെട്ടന് അങ്ങനെ ഒക്കെ സംഭവിച്ച് പോയി. പിന്നെ ഉള്ളിൽ കിടക്കുന്നത് നമ്മക്ക് വേണ്ടപ്പെട്ട ആൾ ആണ് കേട്ടോ നന്നായി നോക്കിക്കോണം” എന്നും പറഞ്ഞ് കൊണ്ട് ഞാൻ നടന്നു.
