പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 16

“എന്താടാ പേടി ആയിപോയോ” വീണ്ടും അവളുടെ വെല്ലുവിളി ടോണിൽ അവൾ ചോദിച്ചു. തർക്കിച്ച് ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ ഞാൻ ഓടാൻ റെഡി ആയി. ഓടുമ്പോൾ ഞാൻ വല്യ സ്പീഡിൽ ഒന്നും ആദ്യം ഓടിയില്ല, പക്ഷെ പെട്ടന് എവിടുന്നോ കിട്ടിയ ആവേശത്തിൽ ഞാൻ ഒറ്റത്തിന്റെ സ്പീഡ് കൂട്ടി, നീന്തലിലും തൊട്ടു, ഇതിൽ തോൽക്കരുത് എന്ന് ഒരു തോന്നൽ.

അവളെ പിന്നിലാക്കി ഞാൻ ലിഫ്റ്റിലേക്ക് ചാടി കേറി അതിന്ടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരെഒരു സ്വിച്ച് അമർത്തി. ആഹ്ലാദത്തിൽ കൈ ഉയർത്തി തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് കാലും പിടിച്ച് അവിടെ ചാരി നിൽക്കുന്ന അവളെ ആണ്. അപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ അടഞ്ഞ് തുടങ്ങി ഇരുന്നു, സാധാരണ ലിഫ്റ്റ് പോലെ അടയാത്തെ ഇരിക്കാൻ വേറെ സ്വിച്ച് ഒന്നും ഇല്ല, ഡോറിൽ അടിച്ച് നോക്കി എന്ന് അല്ലാതെ വേറെ ഒന്നും ചെയാൻ എനിക്ക് പറ്റിയില്ല.

അവൾ അവിടെ ഒറ്റക് ഒരു ട്യൂബ് ലൈറ്റ് വെട്ടത്തിൽ നിന്നു. ഞാൻ ലിഫ്റ്റിൽ അടിച്ച ഒച്ച കേട്ടിട്ട് അവിടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് പണിക്കാർ എന്നിട്ടു. അവർ ആദ്യം കണ്ട കാഴ്ച തന്നെ മുന്നിൽ ഒരു സുന്ദരി ഒറ്റക്ക് നില്കുന്നത് ആയിരുന്നു.

“ഡേയ് മച്ചാ, അംഗേ പാരട… എന്ന ഇന്ത നേരത്തിലെ ഇന്ത ഇടത്തിൽ ഒരു പൊന്ന്”

“കണ്ടിപ്പാ മാറ്റർ താൻടാ, പാത്താലേ തെറിയത് ഇല്ലേ”

“ആമാട, ഇല്ലെന ഇന്ത നേരത്തിലെ ഇങ്കെ യാറാവുത് തനിയെ വരുമാ” അയാൾ ചൂണ്ട് നനച്ച് കൊണ്ട് പറഞ്ഞു.

“നീ പോയി റേറ്റ് എവ്വലോ എന്ന് കേട്ട് സോലിട്ട് വാ” അവിടെ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ അവളുടെ അടുത്തേക്ക് നടന്ന തുടങ്ങി. അവൾ ഇതൊന്നും കേൾക്കാതെ ചെറുതായി അവിടെ പേടിച്ച് നിൽക്കുക ആയിരുന്നു. പെട്ടന് ഇരുട്ടിൽ നിന്നും ആരോ അടുത്തേക്ക് വരുന്നത് അവൾ കണ്ടു. അവിടെ ഉണ്ടായിരുന്ന സ്റ്റെപ്പിനിടെ അടുത്തേക്ക് അവൾ മെല്ലെ നടക്കാൻ ശ്രേമിച്ചു…

“എങ്കെ പോരേ… നാൻ സുമ്മ പെസാരഥിക് താൻ വന്ദേ” എന്നും പറഞ്ഞ് അയാൾ അവളുടെ അടുത്തേക്ക് ചെന്നു.

“ഇങ്കെ പക്കത്തിലെ താൻ ടെന്റ് ഇരുക്ക് അങ്കെ പോലാമ” അവൾ സങ്കടവും ദേഷ്യവും കലർന്ന ഒരു നോട്ടം അയാളെ നോക്കി, പേടിച്ചിട്ട് അവൾക്ക് ഒച്ച പുറത്തേക്ക് വന്നില്ല. ശ്വാസം വിടുന്ന വേഗത കൂടി, മുഖം എല്ലാം വിയർത്ത് ഒഴുകി. കൂടെ കൊണ്ടുപോവാൻ വേണ്ടി അയാൾ അവളുടെ കൈ പിടിക്കാൻ വേണ്ടി കൈ നീട്ടി. അപ്പൊ തന്നെ സ്റ്റെപ്പിൽ നിന്നും ആരോ ഇറങ്ങി വരുന്ന ഒരു ഒച്ച രണ്ടാളും കേട്ടത്. അയാൾ കൈ പിൻവലിച്ച് കുറച്ച് പുറകിലോട്ട് നീങ്ങി, അവൾ ആകാംഷയോട് കൂടി ആ സ്റ്റെപ്പിലേക്ക് നോക്കി നിന്നു… അവിടെ നിന്നും ഇറങ്ങി വന്നത് ഹൃതിക് തന്നെ ആയിരുന്നു എന്ന് കണ്ടപ്പോ അവൾക്ക് ജീവൻ തിരിച് കിട്ടിയത്, അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

“സീക്ക്രം വാടി, യാരോ വന്ത്കിട്ടേ ഇരുക്ക്…” അയാൾ പറഞ്ഞു. അപ്പോഴേക്ക് അവളുടെ കണ്ണുകൾ ചുവന്നിരുന്നു, അവൾ ദേഷ്യത്തോടെ പിന്നെയും അയാളെ നോക്കി.

“മെല്ലെ എത്തിയിട്ട് ലിഫ്റ്റ് പിന്നെ താഴത്തേക്ക് വരാൻ കുറച്ച് കഴിയും എന്ന് തോന്നി, അതുകൊണ്ടാ പെട്ടന് സ്റ്റെപ് ഇറങ്ങി വന്നത്” അവളുടെ അടുത്ത് എത്തി കിതച്ച് കൊണ്ട് ഒരു ചിരിയുമായി ഞാൻ പറഞ്ഞു. പുറകിൽ നിൽക്കുന്ന ആളെ ഞാൻ അപ്പോഴാണ് കണ്ടത്, അവളുടെ മുഖവും ഇയാളുടെ പതറലും കണ്ട് ഞാൻ അയാളുടെ അടുത്തേക്ക് പോയി…

“എന്താ ചേട്ടാ” ഞാൻ ശബ്ദത്തിന് അല്പം കട്ടി വരുത്തി ചോദിച്ചു.

‘ഒന്നുമേ ഇല്ലേ തമ്പി, നാൻ പൊട്ടുമാ…” എന്നും പറഞ്ഞ് അയാൾ പോയി. ഞാനും അവിടുന്ന് തിരിഞ്ഞ് ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കാൻ സഹായിച്ചു.

“എന്തായിരുന്നു അവളുടെ വെല്ലുവിളി, എന്നെ ഓടി തോൽപിക്കും പോലും” എന്നും പറഞ്ഞ് ഞാൻ തന്നെ പൊട്ടി ചിരിച്ചു. അവൾ ആദ്യം വെറുതെ നിന്ന് എങ്കിലും പിന്നെ പിന്നെ അവൾ ചിരിച്ച് തുടങ്ങി. ലിഫ്റ്റ് വരാൻ വേണ്ടി കുറച്ച് നേരം കാത്ത് നിൽക്കേണ്ടി വന്നു.

ഇന്ന് നൈറ്റ് ഡ്യൂട്ടിയിൽ ഗ്രീഷ്‌മ ചേച്ചി ഉണ്ടായിരുന്നില്ല, റൂമിലേക്ക് പോവുമ്പോ അവിടെ ഉണ്ടായിരുന്ന നേഴ്സ് ഞങ്ങൾ തന്നെ നോക്കി ഇരുപ്പ് ഉണ്ടായിരുന്നു, പക്ഷെ ഒന്നും ചോദിച്ചില്ല. റൂമിൽ കേറി ഞാൻ അവളെ ബെഡിൽ കിടക്കാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *