പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 16

എനിക്ക് പണ്ട് തൊട്ടേ ഉള്ള സംശയം ആയിരുന്നു വലുതാവുമ്പോ ഞാൻ ആരാവും, എന്ത് ചെയ്യും, എന്തൊക്കെ എന്റെ കയ്യിൽ ഉണ്ടാവും… അതിന് ഉള്ള ഉത്തരം എനിക്ക് ഇപ്പോഴും അറിയില്ല. എന്റെ കൈയിൽ ഇപ്പൊ സ്വന്തമായിട്ട് ഒരു ബൈക്ക് ഉണ്ട്, സ്വന്തമായി ഒരു മുറി ഉണ്ട് പക്ഷെ…

ഇതേവരെ ഒരു പെൺകുട്ടി കൂടെ ഉണ്ടായിട്ട് ഇല്ല, അല്ല വേണം എന്ന് തോന്നിട്ടില്ല, പക്ഷെ നിന്നെ കണ്ടതിന് ശേഷം, ഒരുമിച്ച് കറങ്ങാൻ പോയതിന് ശേഷം, വൈകുനേരം ചായ കുടിക്കാൻ പോയപ്പോ ഉള്ളിൽ എവിടെയോ ഒരു അങ്ങനെ ഒരു ആഗ്രഹം വന്നു.

നിനക്ക് Love at first sightഇൽ വിശ്വാസം ഉണ്ടോ ? ഏയ്യ്, നിന്നെ ഇത്രയൊക്കെ അറിഞ്ഞടത്തോളം നിനക്ക് അങ്ങനെ ഒന്നും തോന്നാൻ സാധ്യത ഇല്ല…

അല്ലെങ്കിൽ ആരെയെങ്കിലും കണ്ടതിന് ശേഷം അല്ലെങ്കിൽ നന്നായി പരിചയപ്പെട്ടതിന് ശേഷം ഇവരുടെ കൂടെ വയസ്സ് ആവുന്നത് ജീവിക്കാൻ പട്ടനെ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ടോ…

പേര് പോലും അറിയാതെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ…

പാതിരാത്രി ബോധം ഇല്ലാത്ത ആരോടെങ്കിലും സംസാരിച്ച് ഇരുന്നിട്ട് ഉണ്ടോ…

ഇതൊക്കെ ഞാൻ ചെയ്തിട്ട് ഉണ്ട്.

അങ്ങനെ ജീവിക്കാൻ പട്ടനെ എന്നെ തോന്നി കഴിഞ്ഞ അടുത്ത ആഗ്രഹം ഉണ്ടാവുക അത് എത്രയും പെട്ടന് തുടങ്ങനെ എന്നായിരിക്കും.” ഞാൻ താടിയിൽ കൈ വെച്ച് അവളെ നോക്കി ഇരുന്നു.

“പിന്നെ അന്ന് കഫെയിൽ സംഭവിച്ചതിന് സോറി, നിന്ടെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ… പെട്ടന് എന്താ സംഭവിച്ചത് എന്ന് അറിയില്ല എന്റെ കൈയിൻ പോയി. ആ സമയത് നിന്ടെ കണ്ണുകളോട് ഉള്ള ആരാധനാ കാരണം ഒരു മായാലോകത്ത് എത്തിയത് പോലെ തോന്നി പിന്നെ നടക്കുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് മനസ്സിലായില്ല. നിന്ടെ കണ്ണ് ആണോ മുഖം ആണോ സ്വഭാവം ആണോ, എന്ത് ആണ് എന്നെ കൊണ്ട് നിന്നെ കൂടുതൽ ഇഷ്ടപെടുത്തിയത് എന്ന് എനിക്ക് അറിയില്ല പക്ഷെ… ഇഷ്ടം ആണ് എനിക്ക്…”

മരുന്ന് വാങ്ങിക്കാൻ പോയിട്ട് അവർ തിരിച്ച് വന്നിരുന്നു, പക്ഷെ ഉള്ളിൽ കേറി സമയം പോയത് ഞാൻ അറിഞ്ഞില്ല. അവർ ആ മരുന്ന് നഴ്സിനെ കൊടുത്തു.

“എന്തിനാ സിസ്റ്ററെ ഇപ്പൊ മരുന്ന്” അവർ ചോദിച്ചു

“രാത്രി ഒരു പ്രാവിശ്യം ഡ്രിപ് ഇട്ട് സൊല്യൂഷൻ മാറ്റണം, ഞാൻ കേറി ഒന്ന് ചെയ്തിട്ട് വരാം” നേഴ്സ് പറഞ്ഞു

“ഞാനും വരാം”

“വേണ്ട ഇയാൾ ഇവിടെ ഇരുന്ന മതി” എന്നും പറഞ്ഞ് നേഴ്സ് മുറിയിലേക്ക് കേറി. പെട്ടന് ഡോർ തുറക്കുന്ന ശബ്ദം കേട്ട ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവളുടെ ബെഡിന്റെ അടിയിൽ ഒളിച്ച് ഇരുന്നു.

“ഇവൻ ഇത് എവിടെ പോയി, ഡാ മോനെ…” നേഴ്സ് ചെറിയ ശബ്ദത്തിൽ വിളിച്ചു. അപ്പൊ തന്നെ ബെഡിന്റെ അടിയിൽ നിന്നും മെല്ലെ തല പുറത്ത് ഇട്ട് ഞാൻ നോക്കി.

“ആ ഗ്രീഷ്മ ചേച്ചി ആയിരുന്ന, ഞാൻ ആകെ പേടിച്ച് പോയി”

“അത് ശെരി, കണ്ടിട്ട് അപ്പൊ തന്നെ ഇറങ്ങാം എന്ന് പറഞ്ഞിട്ട്… കട്ടിലിന്റെ അടിയിൽ ആണോ നിനക്ക് കാണാൻ ഉള്ള ആൾ ഉള്ളത്… എന്റെ ജോലി കളയാൻ ആയിട്ട് !! ഈ സൂചി വെച്ച് ഒരു കുത് അങ്ങോട്ട് തന്നാൽ ഉണ്ടാലോ” സൂചി എനിക്ക് നേരെ നീട്ടിട്ട് ചേച്ചി പറഞ്ഞു

“ആയോ, സോറി ചേച്ചി… ഇപ്പൊ തന്നെ ഇറങ്ങാം ഞാൻ”

“ഇപ്പൊ അല്ല ഞാൻ പറയാം അപ്പൊ തന്നെ ഇറങ്ങണം, സിഗ്നൽ കിട്ടിയ ഉടനെ ഉറങ്ങിക്കോണം.” അതിന് ഞാൻ തലയാട്ടി ശെരി എന്ന് പറഞ്ഞു. ഡ്രിപ് ഇട്ട കൈയിലേക്ക് ഒരു ഇൻജെക്ഷൻ കൊടുത്തതിന് ശേഷം ചേച്ചി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ കിച്ചു എന്നെ ഫോൺ വിളിച്ച് വേഗം ഇറങ്ങാൻ പറഞ്ഞ്. ബോധം ഇല്ലാതെ കിടക്കുന്ന അവളെ നോക്കി കൈ കാണിച്ച് ഞാൻ ഇറങ്ങി. ഗ്രീഷ്മ ചേച്ചി മറ്റവളെ കുറച്ച് നേരത്തേക്ക് എങ്ങോട്ടോ മാറ്റിയ ഗ്യാപ്പിൽ ഞാനും കിച്ചുവും സ്ഥലം വിട്ടു.

അടുത്ത ദിവസവും ഞാൻ അവളെ കാണാൻ പോയി, അവൾ ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസം വരെ ഞാൻ എന്നും വെറും എന്ന് എനിക്ക് അറിയാമായിരുന്നു. രാവിലെ ഒരു 10 മണി കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് ചെന്നത്, വെറും കൈയോടെ അല്ല കുറച്ച് ഓറഞ്ചും ആയിട്ടാണ് പോയത്. ഞാൻ റൂമിലേക്ക് കേറി, അവൾ ഉണർന്നിട്ട് ഉണ്ടായിരുന്നു, അവളുടെ അടുത്ത് തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കൈ കാണിച്ചു ഞാൻ അവൾ തിരിച്ചും. അമ്മ പെട്ടന് എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *