“ഡാ നീ എന്നെ പണി പഠിപ്പികളെ” ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാനും ചിരിച്ച് കൊണ്ട് നടന്ന് പോയി…
എല്ലാ ദിവസവും ഞാൻ അവിടെ പോവുമായിരുന്നു, റാഷികയുമായി ഞാൻ കൂടുതൽ കമ്പനി ആയി, കൂടെ എല്ലാവരും ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു കോളേജിൽ വെച്ച് പരിചയപെട്ടതിൽ നിന്നും വളരെ വ്യത്യാസം തോന്നി, കുറച്ചും കൂടി പക്വതയുള്ള പോലെ തോന്നി. അവിടുത്തെ നേഴ്സ് ഗ്രീഷ്മ ചേച്ചിയുമായി ഞാൻ നല്ല കമ്പനി ആയി, അവളുടെ അമ്മയും ആയിട്ടും.
അവളുടെ അച്ഛൻ സ്ഥലത് ഇല്ല, പക്ഷെ സ്ഥിരമായി വീഡിയോ കാൾ ചെയ്യും അവളെ, അങ്ങനെ ഒരു തവണ വീഡിയോ കാൾ ചെയ്തപ്പോ ഞാനും സംസാരിച്ചിരുന്നു. വീട്ടുകാർക് സ്നേഹം ഇല്ല എന്നൊക്കെ അവളുടെ വെറും തോന്നൽ മാത്രമായിരുന്നു, ചിലപ്പോ അവരുടെ ഈ സ്നേഹം കാരണം ആയിരിക്കും ഇവളിൽ ഈ വ്യതാസത്തിന് കാരണം. ഇവർക്ക് സമയ കുറവ് കാരണം കൂടുതൽ സംസാരിക്കാൻ പറ്റുന്നില്ല, ഇനി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാലും ഇങ്ങനെ തന്നെ ആയ മതി ഇവർ.
അങ്ങനെ 4-5 ദിവസത്തിന് ശേഷം ഞാൻ ഒരു വൈകുനേരം ഹോസ്പിറ്റലിലേക് പോയി, റൂമിന്റെ അടുത്ത് എത്തിയതും ഞാൻ ഉള്ളിൽ നിന്നും ഒരു കരച്ചിൽ കേട്ടു…
“സാരമില്ല മോളെ, ഇത്ര ചെറിയ കാരണം കൊണ്ടൊക്കെ ഇങ്ങനെ കരയാൻ പാടുന്നുണ്ടോ” അവളുടെ അമ്മ പറയുന്നത് ഞാൻ കേട്ടു.
“അവൾ ആരാണ് എന്നെ ഇരുന്ന് പഠിപ്പിക്കാൻ, പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ… അവളുടെ ഒടുക്കത്തെ അഹങ്കാരം കണ്ടില്ലേ” തേങ്ങലും ദേഷ്യവും കലർന്ന സ്വരത്തിൽ റാഷിക മറുപടി കൊടുത്തു.
“നീ വെറുതെ കിടന്ന കരഞ്ഞ് വേറെ അസുഖങ്ങൾ ഉണ്ടാകാൻ നിക്കണ്ട, മോൾ കിടന്നോ”
ഇപ്പൊ ഉള്ളിലേക്ക് കേറിയ ശെരിയാവില്ല എന്ന് എനിക്ക് തോന്നി, പക്ഷെ പോകാനും തോന്നുന്നില്ല. ഞാൻ പിന്നെ ഗ്രീഷ്മ ചേച്ചിയെ തപ്പി ഇറങ്ങി, ചേച്ചിക്ക് എന്തെങ്കിലും അറിയാം എങ്കിൽ വെറുതെ റാഷികയോട് ചോദിച്ച് അവളെ വിഷമിപ്പികണ്ടാലോ…
“ഗ്രീഷ്‌മ ചേച്ചി…” കുറച്ച് ദൂരത്ത് ഉണ്ടായിരുന്ന ചേച്ചിയെ ഞാൻ കുറച്ച് ഉറക്കനെ വിളിച്ചു. അവിടെ ഇരിക്കുന്നവർ എല്ലാം എന്നെ നോക്കി കണ്ണുരുട്ടി, പെട്ടന് ചുറ്റും നോക്കിയപ്പോഴാണ് ‘Silence Please’ എന്ന ബോർഡിന്റെ മുമ്പിൽ നിന്നാണ് ഞാൻ ഈ പരുപാടി ഒപ്പിച്ചത് എന്ന് മനസ്സിലായത്. പിന്നെ അവിടെ നിന്നില്ല, ഞാൻ ചേച്ചിടെ അടുത്തേക്ക് പോയി. എന്നെ പുച്ഛത്തോടെ നോക്കി ആണ് ചേച്ചി അവിടെ നികുനുണ്ടായിരുന്നത്, ഇപ്പോഴും ഉള്ള പോലെ ചമ്മിയ ചിരിയുമായി ഞാനും. ഞാൻ കാര്യങ്ങൾ ചേച്ചിയോട് ചോദിച്ചു…
“അത് അവളുടെ ചേച്ചി എന്തോ വന്നത് ആയിരുന്നു. ആ റൂമിന് ഭയങ്കര ഒച്ചയും ബഹളവും കേട്ടപ്പോ ആണ് ഞാൻ അങ്ങോട്ട് പോയത്, അപ്പോഴേക്കും എല്ലാം കഴിഞ്ഞു മറ്റവളും പോയി”
“ഓഹോ, അവൾ വന്നു ലെ… ഒന്ന് കണ്ട രണ്ട് വർത്തമാനം പറയാൻ ഉണ്ടായിരുന്നു… അല്ല എന്താ പ്രെശ്നം എന്ന് വലതും അറിയോ?”
“അതാണോ, മുഴുവനും ഒന്നും അറിയുള്ള കേട്ടത് ഒക്കെ പറയാം, അവരുടെ ഒരു അസിസ്റ്റന്റ് ഉണ്ടാലോ, അന്ന് രാത്രി കണ്ട ആ കുട്ടി…”
“മനസ്സിലായി മനസ്സിലായി…”
“ഇവിടെ ഒച്ചയും ബഹളവും ഒക്കെ ഉണ്ടായപ്പോ അവർ ആണ് ഡോക്ടറിന്റെ റൂമിലേക്ക് വന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞത്… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ”
“ലാഗ് ആകാതെ കാര്യം പറ ചേച്ചി”
“സ്ഥിരം കേൾക്കുന്നത് ഒക്കെ തന്നെ, പക്ഷബേധം. ഒരാളുടെ കഴിവുകളെ മാത്രമേ വീട്ടിൽ നിന്നും അംഗീകരവും പ്രോത്സാഹനവും ഒക്കെ കിട്ടിയുള്ളൂ, അപ്പൊ മറ്റേ ആളെ ഒഴിവാകുന്നതോ വേണ്ടാതെ ആയ പോലെ ഒക്കെ തോന്നി തുടങ്ങി. ചെറുപ്പത്തിലേ മനസ്സിൽ കൊണ്ട് നടന്ന നടന്ന അവൾ വലുതായപ്പോ ആ സങ്കടവും വിഷമവും ദേഷ്യവും വെറുപ്പുമായി മാറി. അതിന്ടെ ഒരു ഭാഗം ആണ് ഇപ്പൊ ഇവിടെ നടന്നത്”
“അതിന് ഇപ്പൊ മറ്റവൾ വന്ന് എന്തിനാ ഇവിടെ അടി ഉണ്ടാക്കിയത്… അവൾ കാരണം ആണ് ഇതൊക്കെ ഇങ്ങനെ ആയത്”
“ഓ പിന്നെ, അവൾ കാരണം എങ്ങനെയാടാ… അമ്മയുടെയും അച്ഛന്റെയും കഴിവ്‌കേട് കൊണ്ട് തന്നെയാ ഇങ്ങനെ ഒക്കെ ആയത്. പിന്നെ… റാഷിക അല്ലെ എല്ലാർക്കും ഇഷ്ടം ഉള്ള ആ കുട്ടി” ചേച്ചി ഒരു സംശയത്തോട് കൂടി എന്നോട് ചോദിച്ചു.
