“അല്ല, മറ്റവൾ ആണ്. എനിക്ക് മനസിലാവാത്തത് അവൾ എന്തിനാ ഇപ്പൊ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞത് എന്നാണ്”
“അതിന് ആരാണ് അടി തുടങ്ങിയത് എന്ന് നമുക്ക് അറിയില്ലലോ, ഇവൾ ആയിരിക്കും ചിലപ്പോ അടി ഉണ്ടാക്കിയത് എങ്കിലോ”
“അത് ശെരിയാണ്, വീട്ടിൽ ഉള്ള കാര്യങ്ങൾ പറയുമ്പോഴേക്കും ഇവൾ ദേഷ്യം ആണ്”
“അല്ലെങ്കിൽ വേറെ ഒരു സാധ്യത ഉണ്ട്, പെട്ടന് ഇവളോട് സ്നേഹം കാണിച്ചപ്പോ അവൾ അസൂയ ആയിട്ട് ഉണ്ടാവും, അല്ലെങ്കിൽ പിന്നെയും ഒരാളെ നോക്കുമ്പോ മറ്റെയാളെ മറന്നിട്ട് ഉണ്ടാവും” ചേച്ചി പറഞ്ഞു
“അതും ശെരിയനാലോ”
“നിനക് പിന്നെ എല്ലാം ശെരി തന്നെ, ഏതായാലും മാതാപിതാക്കൾ കൊള്ളാം, പിള്ളേരെ നോക്കാൻ അറിയില്ല… ഞാൻ പോട്ടെ ഡ്യൂട്ടി ഉണ്ട്, നിന്നോട് ഡയലോഗ് അടിച്ച് ഇരുന്നിട്ട് സമയം പോയത് അറിഞ്ഞില്ല” എന്നും പറഞ്ഞ് ചേച്ചി പോയി. ഞാനും കാരണം എന്തായിരിക്കും എന്ന് ആലോചിച്ച് കൊണ്ട് അവളുടെ റൂമിന്റെ അങ്ങോട്ടേക്ക് നടന്നു. റൂമിൽ നിന്നും ഒന്നും കേൾക്കുന്നില്ല, ചെറുതായി ഡോർ തുറന്നു തലയിട്ട് നോക്കി, വേറെ ആരും ഇല്ല റൂമിൽ അവൾ മാത്രം. കൈയിൽ ഒരു ബുകും പിടിച്ച് അവൾ മയങ്ങി കിടക്കുക ആയിരുന്നു. ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്ന് ആ ബുക്ക് എടുത്ത്…
നടുക്ക് ഒരു ബുക്കിന്റെ ഇടയിൽ പെന വെച്ചിട്ട് ഉണ്ട്, ആദ്യം തുറന്നപ്പോ തന്നെ ആ പേജ് ആയിരുന്നു
‘So we hath grown togeth’r liketh to a doubleth ch’rry, seeming did part, but yet an union in partition, two lovely b’rries mold’d on one stem’.
ഇവൾ നമ്മൾ സംസാരിക്കുന്ന ഭാഷ ഒന്നും അല്ലെ പറയുന്നതും എഴുതുന്നതും. ഞാൻ ബുക്ക് ഒന്ന് മുഴവൻ ഓടിച്ച് നോക്കിയപ്പോഴും എല്ലാ ഇങ്ങനെ ഒക്കെ എന്തേലും ആയിരുന്നു. പിന്നെ ആദ്യത്തെ പേജ് നോക്കിയപ്പോ ആണ് എനിക്ക് കാര്യം മനസ്സിലായത്…
‘Shakespeare’s ഉദ്ധരണികൾ’ എന്നായിരുന്നു. ഉദ്ധരണികൾ എന്താണാവോ ദൈവമേ !!
“നീ എപ്പോ എത്തി” റാഷിക ചോദിച്ചു. പെട്ടന് അവളുടെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി അപ്പൊ തന്നെ ബുക്കും പൂട്ടി.
“ഞ..ഞാൻ കുറച്ച് നേരമായി, എണീപ്പികണ്ടാലോ എന്ന് വിചാരിച്ചിട്ടാ വെറുതെ ഈ ബൂ.. ബുക്ക് എടുത്തേ” എന്നും പറഞ്ഞ് ഞാൻ ബുക്ക് അവൾക്ക് നേരെ നീട്ടി.
“ഓ അത് സാരമില്ല, പെട്ടന് അവൾ വന്നപ്പോ ഇതിലെ എഴുതി വെച്ച ഒരു കാര്യം ഓർമ വന്നു അതാണ്… അല്ല അവൾ എന്ന് പറഞ്ഞ…”
“മനസ്സിലായി, പറഞ്ഞു എന്നോട്” ഞാൻ പറഞ്ഞതിന് മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്. മുഖം കണ്ടപ്പോ ഒരു വിഷമം ഉള്ളത് പോലെ തോന്നി
“സാരില്ലെടോ പോട്ടെ, വേണം എന്ന് വെച്ച് ചെയ്തത് ആയിരിക്കില്ല, അറിയാതെ…”
“നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം” aval കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
“അല്ലെങ്കിൽ വേണ്ടാ സംസാരിക്കാൻ നിക്കണ്ട, പാട്ട് കേൾക്കാം”
അവൾ അടുത്ത് ഉണ്ടായിരുന്ന ടേബിളിലേക് കൈ നീട്ടി ഒരു ബാഗ് എടുക്കാൻ ശ്രേമിച്ചു പക്ഷെ അവൾക് എത്തുന്നില്ല. ഞാൻ എടുത്ത് തരാം എന്ന് പറഞ്ഞ് എഴുന്നേറ്റു, ബെഡിന്റെ ഇപ്പുറത് ഞാനും അപ്പുറത്തും ആണ് ടേബിൾ. ഒരു കൈ ബെഡിൽ കുത്തി മറ്റേ കൈ കൊണ്ട് ബാഗ് എടുക്കാൻ നോക്കി,
ബാഗ് കിട്ടാൻ വേണ്ടി ഞാൻ പിന്നെയും എന്തി, ഞാൻ അറിയാതെ എന്റെ ശരീരം അവളുടെ അടുത്തേക്ക് നീങ്ങി തുടങ്ങി, എന്റെ കഴുത്ത് അവളുടെ മുഖത്തിന്റെ അടുത്ത് എത്തി, എന്റെ കഴുത്തിൽ അവളുടെ ചുടുനിശ്വാസം അനുഭവപെട്ടു… ഞാൻ കുറച്ച് പിന്നിലേക്ക് നീങ്ങി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി, നേരത്തെ കരഞ്ഞതിൻടെ നനവ് ഇപ്പോഴും ഉണ്ട്, അതിന്ടെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു, അവൾ പെട്ടന് കണ്ണുരുട്ടി എന്നെ നോക്കി… ഇവൾക്ക് ഇത്രെയും വല്യ കണ്ണ് ഉണ്ടായിരുന്നോ.
“ബാഗ്…” അവളുടെ കണ്ണുരുട്ടലിന് മറുപടി ആയി ഞാൻ പറഞ്ഞു. അവൾ അതിന്ടെ ഉള്ളിൽ നിന്നും അവളുടെ ഫോണും ഒരു ഇയർഫോണും എടുത്തു.
“നിനക് ആരെയാ ഇഷ്ടം” അവൾ ചോദിച്ചു. പെട്ടന് എന്താ ഇവൾ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ, പറഞ്ഞിട്ടില്ലെങ്കിലും അറിയുന്ന കാര്യം അല്ലെ ഇവൾക്. എന്റെ മുഖത്ത് ആകെ ഒരു വെപ്രാളം വന്ന് തുടങ്ങി, എനിക്ക് ഇത് എന്ത് പറ്റി എന്ന് അവളും അവിടെ ചിന്തിച്ചിരുന്നു
