പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 14

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

“എന്നാലും അവൻ എന്ത് മാജിക്‌ കാണിച്ചിട്ട് ആവും ഇവൾ ഇങ്ങനെ ആയത്, ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോ എന്തോ പോലെ” രമ്യ പറഞ്ഞു.

“ഡീ, നീ ഇതുവരെ നീല കളർ ശ്രേദ്ധിച്ചിട്ട് ഉണ്ടോ?”

“ഡീ അവളുടെ കയ്യിന് ആ സാധനം ഇങ്ങോട്ടെ വാങ്ങിച്ചേ, നല്ല ഫിറ്റ് ആയിട്ട് ഉണ്ട്…” പ്രിയാ പറഞ്ഞു.

“പറയട്ടെ ഡി മുഴുവൻ… ഞാൻ അവനോട് ഒരു ദിവസം ഇഷ്ടപെട്ട കളർ ഏതാണ് എന്ന് ഞാൻ ചോദിച്ചു, അവൻ ചുവപ്പ് പറഞ്ഞു. അപ്പൊ സ്വഭാവികമായും അവൻ തിരിച്ച് ചോദിച്ചു… എനിക്ക് അങ്ങനെ ഇഷ്ടപെട്ട കളർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനോട് ഊഹിച്ച് കണ്ടുപിടിക്കാൻ പറഞ്ഞു. അവൻ നീല ആണോ എന്ന് ചോദിച്ചു, ഞാൻ അവൻ കാര്യമായി പറഞ്ഞത് കൊണ്ട് നീല ആണ് ഇഷ്ടം എന്ന രീതിയിൽ നിന്നു… അതിന് ശേഷം എനിക്ക് നീല ഭയങ്കര സ്പെഷ്യൽ ആവാൻ തുടങ്ങി, എവിടെ പോയാലും കൂടുതൽ കാണാനും ശ്രേധിക്കാനും തുടങ്ങി, മെല്ലെ മെല്ലെ എനിക്ക് അത് ശെരിക്കും ഇഷ്ടമായി. അവൻ വെറുതെ ഒരു കളർ പറഞ്ഞപ്പോ തന്നെ എനിക്ക് ഇങ്ങനെ എങ്ങനെ ആയി എന്ന് ഞാൻ ആലോചിച്ചു… അവൻ എന്നെ മുഴുവനായി അങ്ങോട്ട് വീഴ്ത്തി കളഞ്ഞടി, ജീവിതത്തിൽ മിസ്സ് ചെയ്ത എന്തക്കയോ കിട്ടിയത് പോലെ…” കണ്ണുകൾ ചെറുതായി നനഞ്ഞ കൊണ്ട് അവൾ പറഞ്ഞു. അവളുടെ കൂട്ടുകാരികൾ അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൾ സങ്കടത്തോട് കൂടി അവളുടെ കൂട്ടുകാരികളുടെ കൈയിൽ പിടിച്ച് വീണ്ടും ക്ഷേമ ചോദിച്ചു.

“എന്താടി ഇങ്ങനെ, ഞങ്ങൾ വെറുതെ… അപ്പോഴേക്കും ഇത് നല്ല ഒരു ദിവസം ആയിട്ട് അവൾ.” രമ്യ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“ഡി നീ പറയുന്നത് ഒക്കെ ശെരി തന്നെ, എന്നാലും ഒന്നുടെ ഒന്ന് ആലോചിക്ക് നീ. ഓ.കെ. അല്ലെ അവൻ തന്നെ മതിയോ” പ്രിയ ചോദിച്ചു.

“നീ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… അവൻ ഈ ഇൻസ്റ്റയിൽ ഒക്കെ ഉള്ളത് പോലെ കാണുമ്പോ തന്നെ കണ്ണ് തള്ളി പോവുന്ന മോഡൽക്കളെ പോലെ അല്ല, പക്ഷെ അവൻ എനിക്ക് അടിപൊളി ആണ്. മുഖസൗന്ദര്യം പോലെ താത്ക്കാലികമായ ഒന്നല്ല ഞാൻ നോക്കാർ. ഇനി എന്റെ ഈ തീരുമാനത്തിന് ഒരു മാറ്റം ഇല്ല” അവൾ പറഞ്ഞു. അവളും അവളുടെ ഫ്രണ്ട്സും അവിടെ ഇരുന്ന് പിന്നെയും ഓരോന്ന് പറഞ്ഞു. ഇവർ എന്തൊക്കെയാ ഈ ഇരുന്ന് പിറുപിറുകുന്നെ എന്നും ആലോചിച്ച് അവിടെ വേറെ ഒരു കൂട്ടം ഇവരെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

“ഞാനും ചേച്ചിക്ക് ഫുൾ സപ്പോർട്ട്” ഇവരുടെ സംസാരത്തിന്റെ കൂടെ ചേരാൻ വേണ്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തി പറഞ്ഞു.

“എനിക്ക് ഒരു ആഗ്രഹം ഉണ്ട്…” ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തി പറഞ്ഞു. എല്ലാരും വല്യ ആകാംഷയോടെ എന്താണ് പറയാൻ പോവുന്നത് എന്ന് കാത്ത് നിന്നു.

“ചേച്ചി അവനോട് എന്താണ് പറയാൻ പോവുന്നത് എന്ന് ഇവിടെ ഞങ്ങൾക്ക് ഒരു റിഹേഴ്സൽ പോലെ കാണിച്ച് തരണം”

“ഞാൻ റിഹേഴ്സൽ നടത്തി അത് കാണാതെ പഠിച്ച് അത് പോലെ പറയാൻ പോവാ ഒന്നും അല്ല… അവിടുന്ന് വായേൽ എന്ത് വരുന്നോ അത് പറയും” അവൾ പറഞ്ഞു. നല്ല ഒരു തീരുമാനം ആയിട്ട് എല്ലാരും അതിനെ സ്വീകരിച്ചു.

“ഓഹ്…. എന്ന പിന്നെ പേര് എങ്ങനെയാ പറയാൻ പോവുന്നെ എന്ന് എങ്കിലും ഒന്ന്…” മറ്റേ കുട്ടി അപേക്ഷിച്ചു. അത് കണ്ടിട്ട് അവൾ ഇവരെയും നോക്കി ചിരിച്ച് ഇരുന്നു.

“എന്താ ചേച്ചി ഞങ്ങളോടും പേര് പറയില്ലേ”

“ഞാൻ നിങ്ങളുടെ ഓരോ കാര്യങ്ങളും ചോദ്യങ്ങളും കേട്ട് ചിരിച്ച് ഇരുന്ന് പോയതാ…

എന്റെ പേര് ആഷിക”

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

രജിസ്റ്റർ തുറന്നതും ഞാൻ ആദ്യം കണ്ട പേര് Aashika.

അന്ന് കുളത്തിൽ പോയപ്പോ അവളുടെ ഫ്രണ്ട് പറഞ്ഞത് ഞാൻ ഓർത്ത് എടുത്തു…

{“ഇവൾ പഠിത്തത്തിൽ ഒഴിക്കെ എല്ലാത്തിലും ഫസ്റ്റ് ആണ്. ക്ലാസ്സിലെ റോൾ നമ്പർ, ടെന്നീസ്, ബാഡ്മിന്റൺ, അങ്ങനെ എല്ലാത്തിലും ഇവൾ തന്നെ ഫസ്റ്റ്.” എല്ലാരും ചിരിച്ചു. അങ്ങനെ എല്ലാരും കൂടി കുറച്ച നേരം അവിടെ സംസാരിച്ച ഇരുന്നു.}

“എടൊ, ആരാണ്… ഇയാൾ എന്തിനാ ടീച്ചേഴ്സിന്റെ രജിസ്റ്റർ ഒക്കെ എടുത്ത് തുറന്ന് നോക്കുന്നെ” പ്യുണെന്ന് തോന്നുന്ന ഒരാളെ വന്ന് എന്നോട് ചോദിച്ചു.

“ഞാ… ഞാൻ ഒരു നോട്ട്… വെക്കാൻ വേ… വേണ്ടി വന്നപ്പോ” ഞാൻ മറുപടി. അവിടെ നിന്ന് ഇറങ്ങി പോവാൻ അയാൾ കൈ കൊണ്ട് അംഗ്യം കാണിച്ചു. ഇടറുന്ന കാൽ അടികളുമായി ഞാൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി. ഞാൻ എന്റെ നിയന്ത്രണത്തിൽ അല്ലാതെ ആയി, യാന്ത്രികമായി ഞാൻ വണ്ടിയുടെ അടുത്തേക്ക് എത്തി. ഞാൻ നടക്കുമ്പോൾ ചുറ്റുമുള്ള ലോകം മങ്ങുന്നു. കടന്നുപോകുന്ന ആളുകളെയോ, കാറുകളുടെ ഹോൺ മുഴക്കുന്നതോ, പക്ഷികളുടെ ചിലമ്പുകളോ എന്റെ ശ്രേധേയിൽ പെട്ടില്ല. കണ്ണുകൾ നിലത്ത് ഉറപ്പിച്ചിരിക്കുന്നു, എന്റെ ചിന്തകൾ ഞെട്ടലും ഹൃദയവേദനയും കൊണ്ട് ദഹിപ്പിച്ചിരിക്കുന്നു. ഈ നിമിഷത്തിൽ, എന്റെ വികാരങ്ങൾ എങ്ങനെ എടുക്കണം എന്നോ ഇവിടെ നിന്ന് എവിടേക്ക് പോകണം എന്നറിയാതെ നഷ്ടപ്പെട്ടു. ഹൃദയം തകർന്നിരിക്കുകയാണെന്ന് മാത്രമേ എന്റെ മനസ്സിന് മനസിലാക്കാൻ സാധിച്ചുള്ളൂ.

*********************************************************************************************************

പാറക്കൽ വീട്ടിലെ കാളിദാസനും പദ്മിനിക്കും ഉണ്ടായ ഇരട്ട പെൺകുട്ടിക്കൽ ആൺ രാഷികയും ആഷിക്കയും. വീട്ടുകാർക്ക് പോലും കണ്ട തിരിച്ച് അറിയാൻ പറ്റാത്ത അത്രെയും സമയം ഉള്ള രണ്ട് കുട്ടികൾ. പ്രായം കൂടുന്നതിന് അനുസരിച്ച് ഡ്രസ്സിങ്ങിലും ഒരുങ്ങാതിലും വരുത്തിയ മാറ്റം അല്ലാതെ മുഖം ഒരു പോലെ തന്നെ.

റാഷിക പഠിക്കാൻ മിടുക്കിയും വീട്ടുകാരുടെ ഓമന കുട്ടിയും ആണ്. ഡാൻസിലും എഴുത്തിലും ഇവൾ സമ്മർത്തയാണ്, ഇത് ചെയാൻ വീട്ടിൽ നിന്നും നല്ല പ്രോത്സാഹനവും അവൾക്ക് ലഭിച്ചിരുന്നു. അതികം ആരോടും സംസാരിക്കാത്ത കൂട്ടത്തിൽ ഉള്ള ആൾ ആണ് ഇവൾ. ആഷിക അങ്ങനെ അല്ല, സംസാരിച്ച് തുടങ്ങുന്ന ടോൺ കേൾക്കുമ്പോ അടി ഉണ്ടാകുക ആണ് എന്ന് തോന്നുമെങ്കിലും അങ്ങനെ ഒരു ഉദ്ദേശം അവൾക്ക് ഇല്ല. അവൾ കൂടുതലും സ്പോർട്സിനോട് താല്പര്യം ഉള്ള കൂട്ടത്തിൽ ആയിരുന്നു. പഠിക്കാൻ വല്യ മോശം ഇല്ല എന്നല്ലാതെ ഒന്നും ഇല്ല.

പൊതുവെ ഭയങ്കര ധൈര്യശാലിയും ആൺകുട്ടികളുടെ സ്വഭാവവും ആണ്. സ്പോർട്സിൽ ആയത് കൊണ്ട് തന്നെ ആൺകുട്ടികളുമായി ഇപ്പോഴും വഴക്ക് ഇടാനും അടികൂടാനുമെ ഇവൾക്ക് സമയം ഉണ്ടായിരുന്നുള്ളു, അങ്ങനെ ആയതിനാൽ വീട്ടുകാർക്ക് ഇവൾ സ്പോർട്സിന് പോവുന്നത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തിൽ എപ്പഴോ ഇവളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാതെ ഒഴിവാക്കിയാൽ ആഷിക ഇതൊക്കെ നിർത്തി വരും എന്ന് കരുതിയ ഇവളുടെ വീട്ടുകാർക്ക് തെറ്റി. അവരും അവൾ അകന്ന് പോയതും മിണ്ടാതെ ആയതും മിച്ചം.

Leave a Reply

Your email address will not be published. Required fields are marked *