പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 14

“പ്രിയേ… നീ പറഞ്ഞത് ശെരി ആയിരുനേടി. ശേ… ഞാൻ വെറുതെ ഇതൊക്കെ സീരിയസ് ആയിട്ട് എടുത്തു ലെ” ആഷിക പറഞ്ഞു.

“ഡി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല”

“അവന് കുറച്ച് ഉദ്ദേശിങ്ങൾ ഉണ്ടായിരുന്നു, അതിന് വേണ്ടി എന്നെ ഉപയോഗിച്ചു, ഭാഗ്യത്തിന് വേറെ ഒന്നും സംഭവിച്ചില്ലലോ ലെ” കൈ കൊണ്ട് മുഖം മറച്ച് അവൾ പറഞ്ഞു.

അവളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പികണം എന്ന് അറിയാതെ അവളുടെ കൂട്ടുകാരികൾ അവൾക്ക് ചുറ്റും ഇരുന്നു.

“അന്ന് അവന്ടെ കൂടെ നിങ്ങൾ ഒരു വീട്ടിലേക്ക് പോയിലെ, ഒരു കുളത്തിലോ എന്തോ പോവാൻ, അവിടെ പോയ എന്തേലും അറിയാൻ പറ്റൂലെ” രമ്യ ചോദിച്ചു. എല്ലാരും ചെറിയ പ്രതീക്ഷയോടെ അവളെ നോക്കി.

“എനിക്ക് അങ്ങോട്ട് ഉള്ള വഴിയൊന്നും ഓർമയില്ല… എനിക്ക് ഇനി അവനെ കാണുകയും വേണ്ട… ഞാൻ പോവാൻ അമ്മ വരാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു”

“അത് ഏതായാലും നന്നായി ഇപ്പൊ അമ്മ ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്ന് തുടങ്ങിയലോ” പ്രിയ പറഞ്ഞു

“അമ്മ അന്ന് എന്റെ മുൻപിൽ കരഞ്ഞപ്പോ എന്റെ ദേഷ്യം ഒക്കെ എവിടെ പോയി എന്ന് അറിയില്ല, അത്രയൊക്കെ ഉണ്ടായിരുന്നുള്ളു” ആഷിക വിതുമമ്പി കൊണ്ട് പറഞ്ഞു.

“എനിക്ക് പിന്നെ അങ്ങനെ ആണലോ, എന്തെക്കിലും നല്ലത് കിട്ടണമെങ്കിൽ ഒരെണ്ണം നഷ്ടപെടണമെല്ലോ. അവന്ടെ ഉദ്ദേശം വെറും ടൈം പാസ്സ് ആയിരുനെകിൽ എന്തിനാടി എന്റെ അടുത്തേക്ക് വന്നേ എത്ര ആൾകാർ വേറെ ഉണ്ട്” തല താഴ്ത്തി അവൾ കരയാൻ തുടങ്ങി. അവളെ ഒരു വിതം പറഞ്ഞ് സമാധാനിപ്പിച്ച് അവർ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. സമയം ഏകദേശം മൂന്ന് അവാർ ആയിട്ട് ഉണ്ടായിരുന്നു, വീട്ടിൽ എത്തിയതും അവളെ അവിടെ റാഷികയും അമ്മയും കാത്ത് നില്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി ആഷിക അവരെ നോക്കി ചിരിച്ചു.

“വേഗം വാ, ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിട്ട് ഉണ്ട് ഞാൻ… കണ്ടിലെ ഇവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി, രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൈ കൊടുത്തേ” അമ്മ പറഞ്ഞു. ഇത് കേട്ടതും രണ്ടാൾക്കും എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കി. നല്ല മടി ഉണ്ടായിരുനെകിലും അവർ കൈ കൊടുത്തു. കഴിക്കുന്നതിന് മുന്നേ കൈ കഴുകാൻ വേണ്ടി അവർ രണ്ട് പേരും കൂടി വാഷ് ബേസിൻ’ന്ടെ അടുത്തേക്ക് പോയി. എന്ത് സംസാരിക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു ഏകസ്ഥയിൽ ആയിരുന്നു അവർ.

“നി… നിന്ടെ കാലിന് എങ്ങനെ ഉണ്ട്” മൗനം ബേധിച്ഛ് കൊണ്ട് ആഷിക ചോദിച്ചു. പറയാൻ ഒന്നും കിട്ടാത്തത് കൊണ്ട് തലയാട്ടി സുഖം എന്ന രീതിയിൽ മറുപടി കൊടുത്തു. അവർ ഇങ്ങോട്ടും പോവാതെ അവിടെ തന്നെ നിന്നു, പിന്നെയും നിശബ്ദത. മിണ്ടനും എന്നും മിണ്ടണ്ടാ എന്നും ഉള്ള ഒരു മനസ്സിൽ ആയിരുന്നു രണ്ട് പേരും.

“ഡി … ഹോസ്പിറ്റലിൽ വന്നപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അറിയാതെ പറഞ്ഞ് പോയതാ” ആഷിക പറഞ്ഞു. റാഷിക അവളെ കെട്ടിപിടിച്ചു, പെട്ടന് ഉള്ള ആ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്ന അറിയാതെ ആഷിക അവിടെ നിന്നു, അവളെ തിരിച്ച് കെട്ടിപിടിച്ചില്ല. റാഷിക അവളുടെ കൈയിൽ പിടിച്ച് ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഇരുന്ന് റാഷിക ഹോസ്പിറ്റലിൽ ആയ സമയത് കോളേജിൽ എന്തൊക്കെ നടന്നു എന്ന് ചോദിച്ചു, പിന്നെ ഓരോ വിശേഷങ്ങളും ചോദിച്ചു.

“ഹ്മ്മ്, നിനക്ക് ഞാൻ കുറച്ച് കഴിഞ്ഞിട്ട് ഒരാളെ പരിചയപ്പെടുത്തി തരാം” റാഷിക പറഞ്ഞു. വല്യ താല്പര്യം ഒന്നും ഇല്ലായിരുനെകിലും അവൾ പറയുന്നത് എല്ലാം ആഷിക കേട്ടിരുന്നു.

“മോളെ നീ അവനെ ഒന്ന് വിളിച്ച് നോക്ക്, അവനും കൂടി ഉള്ള ഫുഡ് പറഞ്ഞിട്ട് ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. അവൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പൊ തന്നെ അമ്മ ഫോൺ എടുത്ത് നമ്പർ എടുത്തിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി.

“അമ്മ വിചാരിച്ചത് അവൻ എന്റെ ഫ്രണ്ട് ആണ് എന്നാണ്, നിന്നോട് ആണ് ഞാൻ ഈ കാര്യം ആദ്യമായിട്ട് പറയുന്നത്… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇപ്പൊ വിളിക്കാം ഞാൻ അവനെ” എന്നും രാശിക ഫോൺ സ്‌പീക്കറിൽ ഇട്ട്. അവൾ പറയുന്നതിനെ എല്ലാം ആഷിക’ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി, ചുണ്ടുകൾ വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഫോൺ ഫുൾ റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല, രണ്ടാമത് വിളിച്ചപ്പോ സ്വിച്ചഡ് ഓഫും ആയിരുന്നു.

“ഇവൻ ഇത് എവിടെ പോയി… നമ്മൾ അന്ന് ഒരു കല്യാണത്തിന്റെ റിസപ്ഷൻ പോയിലെ, അന്ന് ആണ് ഞങ്ങൾ ആദ്യമായി കണ്ടത്. പിന്നെ അവനെ ഞാൻ ഒരു രണ്ട് മൂന്ന് പ്രാവിശ്യം കോളേജിന്റെ പുറത്ത് ഒക്കെ ആയിട്ട് കണ്ടിരുന്നു, എന്നെ അന്വേഷിച്ച് വന്നതാണ് എന്ന് തോന്നുന്നു പക്ഷെ കണ്ട് പിടിച്ചില്ല അവൻ” റാഷിക അവളൂടെ പറഞ്ഞു. അതിനും ചിരി മാത്രം ആയിരുന്നു രാശികയുടെ മറുപടി.

(ഹൃതികിന്റെ വീട്ടിൽ)

“അമ്മെ… റിസൾട്ട് വന്നു. അത്യാവിശ്യം നല്ല മാർക്ക് ഉണ്ട്, അപ്പൊ… അടുത്ത ആഴ്ച മുതൽ ഇന്റർവ്യൂ തുടങ്ങും” ഞാൻ താഴ്ത്തേക്ക് ഇറങ്ങിയതും അമ്മയോട് പറഞ്ഞു.

“ഹാ… കൊട് മോനെ കൈ…” “എന്താടാ ഇന്നിട്ടും നിന്ടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്” പറയുന്ന കാര്യത്തിന് ഉള്ള ഒരു സ്പ്രെഷൻ എന്റെ മുഖത്ത് വരാത്തത് കൊണ്ട് അമ്മ എന്നോട് ചോദിച്ചു.

“അടുത്ത ആഴ്ച തന്നെ ഉണ്ടാവുമാലോ ഇന്റർവ്യൂ അതുകൊണ്ടാണ്… അതിന് വേണ്ടി പഠിക്കാൻ അധികം സമയം ഇല്ല… അമ്മെ പിന്നെ എന്റെ സിം ഒന്ന് മാറ്റണം റേഞ്ച് കിട്ടുന്നില്ല” ഞാൻ അമ്മയോട് പറഞ്ഞു. അമ്മയും സമ്മതം മൂളി. ഞാൻ ഒരു മാസ്കും എടുത്ത് ഇട്ട് വണ്ടിയിൽ കേറി പുറത്തേക്ക് പോയി.

ഞാൻ ആരോടും എന്റെ ഈ സങ്കടം പറയില്ല, കിച്ചു ചോദിച്ചാലും എന്തേലും പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറും. വിഷമം വന്ന കരയാൻ പട്ടത്തിന്റെ വിഷമം എനിക്ക് ഇല്ല, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കി. സ്വ-വൈരുദ്ധ്യം, ചിന്തിക്കുന്നതും ചെയാൻ ആഗ്രഹിക്കുന്നതും ഒരു കാര്യം ആണെകിൽ, ശെരിക്കും ചെയ്യുന്നതും വേറെ ഒരു കാര്യം ആണ്. ആ രണ്ട് പേരിൽ ഒരാൾ എന്റെ ഒപ്പം ഉണ്ടായിരുനെകിൽ എന്ന് എനിക്ക് ഉണ്ട്, പക്ഷെ മറ്റവളെ നല്ല വിര്ത്തിക്ക് പറ്റിക്കേണ്ടി വരും,

അവർ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ ഇനിയും ആഴം കൂട്ടാൻ ഞാൻ ഒരു കാരണക്കാരൻ ആവരുത്. എന്റെ കാര്യങ്ങൾ മാത്രം നോക്കി പോകണം എന്ന് ഉണ്ട് എനിക്ക്, എന്റെ മാത്രം സന്തോഷവും സമാധാനവും പക്ഷെ ഞാൻ അവരുടെ ഭാഗത്തിനും ചിന്തിക്കും, അവർക്ക് ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് ഉറപ്പ് വരുത്തും, അതിന് വേണ്ടി ഇപ്പൊ എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ സഹിക്കും. ഇനി ഞാൻ ഈ നാട്ടിൽ നിൽക്കുന്നത് അവരുടെ മുന്നിൽ എന്നെ എത്തിക്കാൻ ഉള്ള സാധ്യത കൂട്ടും…

Leave a Reply

Your email address will not be published. Required fields are marked *