പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 14

“എന്റെ ഒരു ഭാഗ്യം, പഴയത് കേൾക്കണം എങ്കിലും പുതിയത് കേൾക്കണം എങ്കിലും എന്റെ ഇഷ്ടപെട്ട ആർട്ടിസ്റ്റിന്റെ പാട്ട് കേൾക്കാലോ”

“ഓ ശെരി… ഞാൻ അങ്ങനെ ഒരാളുടെ പാട്ട് മാത്രം കേൾക്കുന്ന ആളൊന്നുമല്ല ഇയാളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ളതുകൊണ്ട് കൂടുതൽ കേൾക്കാർ ഉള്ളത് ഇയാളുടെ പാട്ട് ആണ് എന്ന് മാത്രം”

“അങ്ങനെ എങ്കിൽ അങ്ങനെ, ഇപ്പൊ ഏത്‌ പാട്ട് ആണ് കേൾക്കുക, ആദ്യം നീ പറ അത് കേൾക്കാം എന്നിട്ട് ഞാൻ പറയാം, ഓക്കെ!” അവൾ ചോദിച്ചു. ഇനി ഇപ്പൊ ഞാൻ ഏതാ പറയാ, നല്ല വല്ല പാട്ടും പറഞ്ഞ് ഇവളെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കണം.

“വിഴി മൂടി യോസി‌താൽ കേൾക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം” ഞാൻ ചോദിച്ചു.

“ഓഹ് റൊമാന്റിക് ട്രാക്ക് ആണലോ, അത് വേണമെങ്കിൽ കേൾക്കാം”

“വേണമെകിലോ, ഈ പാട്ട് ഒക്കെ വെച്ച റഹ്മാൻ വരെ കേട്ട് ഇരിക്കും” ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു. ഇവളെ ഇങ്ങനെ ഒക്കെ ഒന്ന് ചിരിച് കണ്ടിട്ട് എത്രയായി…

“ഈ പാട്ട് വേണ്ടകിൽ നമുക്ക് മുൻദിനം പാർത്തെന്നെ കേൾക്കാം” ഞാൻ ഒന്നുടെ ചോദിച്ചു

“വേണ്ട വേണ്ടാ, അത് അടുത്തതിന്റെ അടുത് കേൾക്കാം, ഇപ്പൊ നീ നേരത്തെ പറഞ്ഞത് തന്നെ മതി”

“നീ ഏത് പാട്ട് ആണ് അടുത്തത് വെക്കാൻ പോവുന്നത് ?”

“ആദ്യം എന്തേലും ശോകഗാനം കേൾക്കാം എന്നായിരുന്നു വിചാരിച്ചത്, നീ വേറെ ട്രാക്ക് ആണലോ പിടിച്ചത് അതുകൊണ്ട് ഞാനും ആ ട്രാക്കിൽ തന്നെ, ‘നല്ലയ്യ് അല്ലയ്യ്’ കേൾക്കാം എന്നാണ് ആണ് വിചാരിക്കുന്നത്”

“അതൊക്കെ ഏതാ പാട്ട്”

“കേൾക്ക് നീ, അങ്ങനെ എങ്കിലും കുറച്ച് വറൈറ്റിയും നല്ലതുമായ പാട്ട് ഒക്കെ നീ കേൾക്… അത്ര പുതിയതും പഴയതും അല്ലാത്ത ഒരു പാട്ട് ആണ്, കാർത്തിയുടെ ഒരു സിനിമ.”

“ആ പാട്ട് ആണെകിൽ വേണമെങ്കിൽ കേൾക്കാം” എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി ചിരിച്ചു, അവൾ എന്നോടും. അവൾ ഒരു എയർഫോൺ എനിക്കും തന്നു ഒരെണ്ണം അവളും എടുത്തു…

 

പാട്ട് ശ്രേധിക്കുന്നതിനെ കാലും കൂടുതൽ ഞാൻ അവളെ ശ്രേധിച്ചിരുന്നു. കണ്ണ് ഒക്കെ പൂട്ടി തല ചെറുതായി ആട്ടി നന്നായി പാട്ട് എല്ലാം അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു. ഈ സമയത് അവളുടെ അമ്മയും കേറി വന്നു, അവൾ അരിഞ്ഞതും ഇല്ല അമ്മ എന്നോട് പറയണ്ട എന്ന രീതിയിൽ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു.

അതികം നേരം ഒന്നും പാട്ട് കേൾക്കാൻ നിക്കാതെ ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിൽ എത്തിയതിന് ശേഷം റൂമിൽ പോവുന്നതിന് പകരം അമ്മയുടെ കൂടെ കുറച്ച് സമയം അടുക്കളയിലും ഡൈനിങ്ങ് ടേബിളിലുമായി ഞാൻ ചിലവിട്ടു, അമ്മ ഉറങ്ങാൻ പോയപ്പോ ആണ് ഞാൻ എന്റെ റൂമിലോട്ട് പോയത്. പതിവിലും സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നെകിലും, എന്തോ എന്നെ അലട്ടുന്നുണ്ടായിരുന്നു, അപ്പൊ തന്നെ ഞാൻ കിച്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു…

കിച്ചു: എന്റെ പൊന്ന് മോനെ നിനക് വെറുതെ ഓരോന്ന് തോന്നുന്നത് ആവും.

ഹൃതിക്: എന്നാലും ഒരു കാരണം ഉണ്ടാവുമാലോ, അത് ഞാൻ ആണോ എന്നൊരു സംശയം… പണ്ട് ഉണ്ടാക്കി എടുത്ത ഒരു ബോണ്ട് ഞങ്ങൾക്ക് കുറഞ്ഞത് പോലെ, ഉള്ളിൽ എവിടെയോ ഞാൻ കാരണം ഉണ്ടായത് ആണലോ ആക്സിഡന്റ് അതുകൊണ്ട് അവൾക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന് ഒരു തോന്നൽ. കൂറേ നാളും കൂടി ഇന്നാണ് അവൾ പിന്നെയും പഴയത് പോലെ ഒക്കെ ഒന്ന് മിണ്ടിയത്.

കിച്ചു: ഒരു മാസം ഗാപ് വന്നപ്പോ ഉള്ള സ്റ്റാർട്ടിങ് ട്രബിൾ ആയിരിക്കും ഇപ്പൊ റെഡി ആയിലെ ഇനി എന്താ പ്രെശ്നം.

ഹൃതിക്: ഞാൻ പോയി സോറി പറയാനോ വേണ്ടേ…

കിച്ചു: ഇവനെ ഞാൻ… നീ ഒന്നും മൊഴിയണ്ട, ഇന്ന് സംസാരിച്ചലോ ഇനിയും സംസാരിച്ചോളും… ഇന്ന് പ്രേതേകിച് എന്തേലും പറഞ്ഞോ ആ പ്രെശ്നം അല്ലാതെ.

ഹൃതിക്: അതിന് പറ്റി ഒന്നും പറഞ്ഞും ഇല്ല ഞാൻ ചോദിച്ചും ഇല്ല, അവൾടെ അമ്മ വരുന്നത് വരെ പാട്ട് കേട്ട് ഇരുന്ന്.

കിച്ചു: നീ പോവുമ്പോ അവൾടെ അമ്മ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുമോ

ഹൃതിക്: ആ പിന്നിലാതെ…

കിച്ചു: എടാ നായെ, അമ്മ ഉള്ളപ്പോ പിന്നെ അവൾ നിന്നോട് കൊഞ്ചി കുഴഞ്ഞ് ഉരിയാടാനോ… ആ തലച്ചോർ വല്ലപ്പോഴും ഒന്ന് ഉപയോഗിക്കിക്, ഇനി ഇത് പോലത്തെ ഓരോ ലോട്ട് ലൊടക്ക് കാര്യങ്ങൾ പറഞ്ഞ് എന്നെ വിളിച്ച… മോനെ ഹൃതിക്കെ…

ഇതും പറഞ്ഞ് അവൻ ഫോൺ വെച്ചു. എന്റെ ഭാഗത്തും തെറ്റ് ഉണ്ട്, ഞാൻ കാര്യങ്ങൾ കൂടുതൽ വ്യതിയായി മനസിലാക്കണമായിരുന്നു. അവന്ടെ വായേൽ ഇരിക്കുന്നത് കേട്ടാൽ എന്താ ഇപ്പൊ ചെറിയ ഒരു ആശ്വാസം തോണുന്നുണ്ട്. അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഒരു മാസത്തിനു മുമ്പ്…

അവൾ പാക്ക് ചെയ്ത് വെച്ച ബാഗും എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. ഒരു കറുത്ത ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി വേറെ ഒരു വെളുത്ത ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. മുറ്റത് നിർത്തി ഇട്ട കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി വന്ന് ഇവളെ കൊണ്ടാകാം എന്ന് പറഞ്ഞെങ്കിലും ഓട്ടോയിൽ തന്നെ പോവാം എന്ന് അവൾ ആദ്യമേ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപോഴേക്ക് അവളുടെ കൂട്ടുകാരികൾ എല്ലാരും കാലിൻ മേൽ കാലും കെട്ടി വെച്ച് അവളെ കാത്തിരുപുണ്ടായിരുന്നു. ഏകദേശം ഒരു 10 മിനുറ്റിന് ഉള്ളിൽ ട്രെയിൻ വരും, അവസാനം ആയിട്ട് എല്ലാം എടുത്തില്ലേ എന്ന് എല്ലാരും നോക്കി.

ടിക്കറ്റ് എല്ലാം ആഴ്ചകൾ മുന്നേ ബുക്ക്‌ ചെയ്തിരുന്നു, അങ്ങനെ അവർ ട്രെയിനിൽ ബാഗും പെട്ടിയും എല്ലാം എടുത്ത് വെച്ച് ഇരുന്നു, തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല, ടിക്കറ്റ് ഒന്നും ബുക്ക്‌ ചെയ്തില്ലെങ്കിലും സ്ലീപ്പറിൽ സീറ്റ്‌ ഒപ്പിക്കാം ആയിരുന്നു. കൂറേ കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ട്രിപ്പ്‌ പോണം എന്ന് ഉള്ളത്, പ്രോജെക്ടിന് വേണ്ടി ആണ് പോവുന്നത് എങ്കിലും, അങ്ങനെങ്കിലും ഒന്ന് കറങ്ങാൻ പോവാൻ പറ്റിയല്ലോ…

യാത്ര തുടങ്ങിയതും എല്ലാവരും സംസാരത്തിൽ, പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവൾ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കാൻ തുടങ്ങി ഒപ്പം മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഉണ്ട്. അവളുടെ കൂട്ടുകാരികളും അത് ശ്രേധിച്ചു…

“ഹ്മ്മ്മ്മ്മ്മ്മ്…” മൂന്ന് പേരും കൂടി അവളെ നോക്കി മൂളി. പെട്ടന് അത് കേട്ട് അവൾ എല്ലാവരെയും നോക്കി എന്തേയ് എന്ന രീതിയിൽ പുരികം പൊക്കി ചോദിച്ചു.

“അല്ല പുറത്ത് നോക്കി എന്താണ് ഇതിനും മാത്രം ചിരിക്കാൻ ഉള്ളത്… ഞങ്ങൾക്കും കൂടി കാണിച്ച് താ, ഞങ്ങളും ചിരിക്കട്ടെ” പ്രിയാ പറഞ്ഞു. ഇതും പറഞ്ഞ് പ്രിയാ അവളെ വയറിൽ കുത്തി ഇക്കിളി ആകുന്നുണ്ടായിരുന്നു. വിൻഡോ സീറ്റിൽ ഉണ്ടായിരുന്നു അവളെ പിടിച്ച് നടുക്ക് ഇരിത്തുകയും ചെയ്തു.

“ഡി, ഡി, വിട് എന്നെ, എന്താടി നിങ്ങളെ ഒക്കെ പ്രശ്നം, വെറുതെ ഇരിക്കാനും സമ്മതിക്കില്ലേ”

Leave a Reply

Your email address will not be published. Required fields are marked *