പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 7 14

“ആരെ സ്വപ്നം കണ്ടിരിക്കാൻ എന്റെ മോൾ ഇവിടെ” തൊലിൽ കൂടി കൈ ഇട്ടുകൊണ്ട് അവളുടെ കഴുത്തിൽ പിടിച്ച് രമ്യ ചോദിച്ചു.

“ഞാൻ അടുത്ത പ്രോജെക്ടിന് പറ്റി ഒക്കെ ആലോചിച്ച് ഇരിക്കുവായിരുന്നു… മുഗൾ സാമ്രാജ്യത്തെ പറ്റി കൂടുതൽ അറിയാൻ ഉർദു പഠിച്ചാലോ എന്ന് ഉണ്ട്… ഇത്രെയും സ്ഥലം ഉണ്ടാലോ, കുറച്ച് ഒന്ന് മാറി ഇരുന്ന മനുഷ്യൻ ശ്വാസം വിടായിരുന്നു” എന്നും പറഞ്ഞ് അവൾ കുറച്ച് ആറ്റിട്യൂട് ഇട്ട് ഇരുന്നു.

“ശെരിയാണ് ഞാനും വീട്ടിൽ ഇരിക്കുമ്പോ ഇടക് പ്രോജെക്ടിന് പറ്റി ആലോചിച്ച് ജനലിൽ കൂടി പുറത്തേക്ക് നോക്കി ചിരിക്കാർ ഉണ്ട്” പ്രിയാ പറഞ്ഞു. അത് കേട്ടപ്പോ എല്ലാരും ചിരിച്ചു, പക്ഷെ അവളുടെ ചിരിയിൽ ചെറിയ ഒരു നാണവും ചമ്മളും ഉണ്ടായിരുന്നു.

“എന്റെ കുട്ടിക്ക് നാണം ഒക്കെ വന്ന് തുടങ്ങിയോ” മീര ചോദിച്ചു.

“സന്തോഷമായി മക്കളെ, അങ്ങനെ നമ്മുടെ കൂട്ടത്തിൽ എയറിൽ തീരെ കേറാത്ത നമ്മളുടെ സുന്ദരി കുട്ടി ഇപ്പൊ എല്ലാരും കൂടി എയറിൽ ആക്കി ഇരിക്കുന്നു” പ്രിയാ പറഞ്ഞു എന്നിട്ട് കൈ അടിച്ചു, ഒപ്പം ബാക്കി രണ്ട് പേരും എട്ടിപിടിച്ചു. ഒന്ന് മതിയാക്കാൻ പറഞ്ഞ് അവൾ കൈ കാണിച്ചെങ്കിലും ആരും തന്നെ അത് മൈൻഡ് ആക്കിയില്ല, പിന്നെ അവൾ മുഖം താഴ്ത്തി അവിടെ ഇരുന്നു.

“അങ്ങനെ നിങ്ങൾക് എല്ലാർക്കും ചെക്കന്മാരെ കിട്ടി, കൂടെ ഉണ്ടായിരുന്ന നീയും പോയതോട് കൂടി ഞാൻ ഒറ്റക് ആയി” രമ്യ അവളെ നോക്കി പറഞ്ഞു

“ഡി ഞാൻ ഇപ്പോഴും നിന്റെ ടീം തന്നെ ആണ്, എനിക്ക് ആരാടി ഉള്ളത്” അവൾ പറഞ്ഞു.

“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടാലോ… എന്തായിരുന്നു രണ്ടാളും കൂടി കുളത്തിന്റെ നടുക്ക് പോയിട്ട് പരുപാടി, അതിന് ശേഷം പെണ്ണ് ചിരി നിർത്തിട്ട് ഇല്ല, എന്നിട്ട് അവള്ടെ കൊന്ന കെട്ടിലെ” രമ്യ പറഞ്ഞു.

“നിങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചോ”

“ഇല്ലടി ഞങ്ങൾക്ക് ഇതൊന്നും കാണാൻ പറ്റില്ലാലോ… സത്യം പറ നീ എന്താണ് നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ, ആരെങ്കിലും വന്ന് ചോദിച്ച അവൻ നിന്ടെ ആരാണ് എന്നാണ് നീ പറയാ?” പ്രിയാ അവളോട് ചോദിച്ചു. കുറച്ച് നേരത്തെ നിശബ്ദത ബന്ധിച്ച് കൊണ്ടവൾ മറുപടി കൊടുത്തു.

“ഫ്രണ്ട് ആണ് എന്ന് പറയും, ഇതിൽ ഇപ്പൊ എന്ത് ഇത്ര ആലോചിക്കാൻ ഇരിക്കുന്നു” അവൾ എല്ലാരുടെയും കണ്ണിൽ നോക്കി പറഞ്ഞു.

“ഹാ… ഞങ്ങൾക്ക് ആർക്കും ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയേലോ” മീര പറഞ്ഞു.

“നിങ്ങൾ രണ്ടാൾക്കും ഉണ്ട് കേട്ടോ… നിങ്ങൾ അവരെ കാമുകൻ എന്ന് വിളിക്കും, ഇവൾ ‘ഫ്രണ്ട്’ എന്ന് വിളിക്കും” രമ്യ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

“ഹി ഹി ഹി… എന്തൊരു തമാശ” അവൾ പറഞ്ഞു.

“നിന്നെ കളിയാക്കിയപ്പോ നിനക്ക് പറ്റുനിലാലെ, ഓരോന്ന് ഒപ്പിക്കുമ്പോ ആലോചിക്കണമായിരുന്നു”

“ഹായ്… ഏതോ സ്റ്റേഷൻ എത്തി, ഞാൻ പോയി ചായ വാങ്ങിക്കട്ടെ” എന്നും പറഞ്ഞ് അവൾ അവിടെ ഇറങ്ങി. അങ്ങനെ അവൾ പോയി ഒരു ചായ വാങ്ങി. ഏതായാലും ഒരെണ്ണം ആയിട്ട് വാങ്ങിയ സ്വസ്ഥമായി കുടിക്കാൻ പറ്റില്ല എന്ന് അറിയുന്നത് കൊണ്ടവൾ എല്ലാർക്കും ചായ വാങ്ങിച്ചു.

“ഇത് കൈകൂലി ആയി സ്വികരിച്ചിട്ട് മക്കൾ ഇരുന്ന് കുടിച്ചേ…” എന്നും പറഞ്ഞ് അവൾ എല്ലാർക്കും ചായ കൊടുത്തു.

സംസാരിച്ചും കുറച്ച് ഉറങ്ങിയും ഏകദേശം അര ദിവസത്തെ യാത്രക്ക് ശേഷം രാത്രി അവർ താമസസ്ഥലത് എത്തി. ഒരു 10-12 ദിവസത്തേക്ക് അവിടെ ഒരു ഹോസ്റ്റൽ അവർ ശെരിയാകിയിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അവർക്ക് ആർക്കിയോളജി ഡിപ്പാർട്മെന്റിലേക് യാത്ര തിരിച്ചു. ഒരു സാധാ പഴയ ഗവണ്മെന്റ് ഓഫീസ് തന്നെ, പക്ഷെ തൊട്ട് അടുത്ത് തന്നെ മ്യൂസിയം ഉണ്ടായിരുന്നു. ഓഫീസിൽ കേറി ഡോക്യൂമെന്റസ് നോക്കാൻ ഉള്ള പെർമിഷൻ പേപ്പർ എല്ലാം കൊടുത്തു… എങ്ങനെ പോയാലും പേപ്പർ എല്ലാം ശെരി ആയി വരാൻ ഏകദേശം രണ്ട് ദിവസം പിടിക്കും.

ഈ രണ്ട് ദിവസം അവർ അവിടെ കഴിയുന്ന അത്രെയും കറങ്ങി നടക്കാൻ എന്ന് തീരുമാനിച്ചു. ഇതിന്ടെ ഇടയിൽ ഹോസ്റ്റലിൽ തൊട്ട് അടുത്ത റൂമിൽ ഉണ്ടായിരുന്ന +1ഇലെ ഒരു പടയെയും ആയിട്ട് അവർ നല്ല പരിചയം ആയി. അങ്ങനെ പേപ്പർ എല്ലാം റെഡി ആയ ദിവസം അവർ ഓഫീസിലേക്ക് ചെന്നു…

“ഇതിന്ടെ ഒക്കെ വല്ല ആവിശ്യവും ഉണ്ടോ പിള്ളേരെ, ഈ വക ഡോക്യൂമെന്റസ് എല്ലാം സൈറ്റിൽ കേറിയാ കിട്ടുമല്ലോ… വെറുതെ ഇവിടെ വരെ വന്നു.” ഓഫീസർ കുറച്ച് പുച്ഛത്തോടെ എല്ലാരോടും കൂടി ആയി ചോദിച്ചു.

“അങ്ങനെ കിട്ടാത്തോണ്ട് ആയിരിക്കുമെലോ ഇവിടെ വരെ വന്നത്” അവൾ അതെ താളത്തിൽ മറുപടി കൊടുത്തു. ഓഫീസറുടെ മുഖം മാറി വന്നു.

“അതെ, അങ്ങനെ ആണെകിൽ കിട്ടിയ വിവരം ഒക്കെ വെച്ച് തന്നെ അങ്ങോട്ട് പ്രൊജക്റ്റ്‌ ചെയ്യണമായിരുന്നു. വെറുതെ പ്രൊജക്റ്റ്‌ ആണ് മറ്റേത് ആണ് എന്നും പറഞ്ഞ് വന്ന കാണിക്കാൻ ഒന്നും പറ്റില്ല”

“തന്ടെ പേരിൽ ഉള്ളത് ഒന്നും അല്ലാലോ, ഗവണ്മെന്റിന്റെ അല്ലെ, ആര് വന്നാലും അറിയാനും കാണിക്കാനും ഉള്ള നിയമം ഇവിടെ ഉണ്ടലോ” അവൾ പറഞ്ഞു. അപ്പോഴേക്കും അവളെ കൂട്ടുകാരികൾ എല്ലാം പുറകിലോട്ട് നിർത്തി.

“എന്താ മോളെ എന്നെ നിയമം പഠിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ!?”

“ആടാ… ഇനി നിന്നെ ഞാൻ അതും പഠിപ്പിക്കാം” അതും പറഞ്ഞ് അവളും ഓഫീസറും ചെറിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പുറകിലോട്ട് ആക്കിയതോണ്ട് കാര്യമില്ല റൂമിൽ നിന്നും തന്നെ അവളെ മാറ്റണം എന്ന് അവർക്ക് മനസ്സിലായി. പിന്നീട് വേറെ ആ ഓഫീസിൽ ഉണ്ടായിരുന്ന വേറെ ഒരാൾ ആണ് രംഗം ശാന്തം ആക്കിയത്. ഡോക്യൂമെന്റസ് ഒക്കെ വെച്ച റൂമിൽ കേറി നോക്കാൻ എന്തെങ്കിലും ഒരു ഓഫീസറോ അതോ ഓഫീസ് അസിസ്റ്റന്റോ മതിയാരുന്നു.

അവൾ പറഞ്ഞത് പോലെ സാധാരകാരക്ക് എല്ലാം കാണാനും അറിയാനും ഉള്ള നിയമം ഉള്ളത് കൊണ്ട് ആ ഓഫീസർക്ക് അവരെ തടയാൻ പറ്റില്ല.

“ഇതാണ് റെക്കോർഡ് റൂം, കൂറേ അധികം ഫയൽ ഉണ്ട്, 1300കലിൽ നടന്ന സംഭവത്തിന് അങ്ങനെ ഫയൽ ചെയ്ത് വെയ്കാൻ ഒന്നും ഇല്ല, എന്നാലും ഒന്ന് നോക്കി നോക്ക്. വേറെ എന്തേലും ആവിശ്യം ഉണ്ടെകിൽ വിളിച്ച മതി…” എന്നും പറഞ്ഞ് ഓഫീസ് അസിസ്റ്റന്റ് അവരെ അവിടെ ആക്കിട്ട് പോയി.

ഒരു പബ്ലിക് ലൈബ്രറിയുടെ അത്ര തന്നെ വലിപ്പം ഉണ്ട്, 4 ആളെ കൊണ്ട് കൂട്ടിയ കൂടാത്ത അത്രെയും ഷെൾഫുകളും ഉണ്ട്. ഉണ്ടാവാൻ സാധ്യത ഉള്ള ഓരോ ഷെൾഫുകളിൽ ആയിട്ട് ഓരോരുത്തർ കേറി അന്വേഷണം ആരംഭിച്ചു. ആകെ പൊടിയും മാരാളെയും തുരുമ്പും പിടിച്ച ആ അന്തകാരം നിറഞ്ഞ മൂറിയിൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഒരെഒരു ഫയൽ മാത്രമേ കിട്ടിയുള്ളൂ. പക്ഷെ ആ ഒരെണ്ണം തന്നെ കിട്ടിയത് എന്തോ വല്യ കാര്യം പോലെ ആയിരുന്നു ആ ഓഫീസ് ജീവനക്കാർക്ക് വരെ. അത്യാവിശ്യം കൂറേ പേജ് ഉള്ള ഒരു ഫയൽ ആയിരുന്നു അത്, സർക്കാർ രേഖകൾ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് എല്ലാം അവർ ഫോട്ടോകോപ്പി എടുത്തു. അവൾ ഒഴികെ ബാകി മൂന്ന് പേരും ഓഫീസറോട് യാത്ര പറഞ്ഞ് അവർ ഹോസ്റ്റലിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *