പുലരുമ്പോ ….. വിറക്കുന്ന കൈകളോടെ ഞാൻ ഒരു മെസ്സജുമാത്രം എന്റെ ജീവന് …..അയച്ചു……
ഋതു പക്ഷെ അതിനൊരു അർത്ഥമില്ലാത്ത 💖 സ്മൈലി റിപ്ലൈ ചെയ്തു. ഇത്രയും നാൾ ഋതുവിനെ എന്റെ സ്വന്തമാക്കണമെന്നു ആലോചിച്ചത് പോലും തെറ്റാണ്, ഒരു കുടുംബിനിയെ സ്നേഹിക്കാം, അവർക്ക് സമ്മതമെങ്കിൽ അവരോടപ്പം രമിക്കാം, പക്ഷെ മനസുകൊണ്ട് ഇത്രയും അടുത്തിട്ടും അരുമല്ലാത്തപോലെ പിരിയേണ്ടി വരുമ്പോ എന്നോട് തന്നെ എനിക്ക് ദേഷ്യവും വെറുപ്പും! സഹതപിക്കാൻ പോലും എന്റെ മനസിന് കഴിയുന്നില്ല…ഇതെങ്ങനെ കടന്നു പോകുമെന്ന് ഒരു പിടിയുമില്ല.
ദിവസങ്ങൾ…അതി വേഗം കടന്നുപോയി, ഞാൻ മടുത്തു കൊണ്ട് ഓഫീസിൽ പോയി വന്നും കൊണ്ടിരുന്നു, ഇടയ്ക്കൊക്കെ ബീച്ചിൽ തനിച്ചു പോകും, ഫുഡ് ഉണ്ടാക്കാനൊന്നും ഒരു മൂഡും ഇല്ല. ശോഭ ചേച്ചിയുടെ അവിടെ നിന്നാണ് ഇപ്പൊ രാവിലെയും വൈകിട്ടും ഫുഡ്. പിന്നെ അടുത്തയാഴ്ച ഫ്ലാറ്റിലേക്ക് നീലിമ വരുന്നുണ്ട്, അവൾക്ക് ക്‌ളാസ് തുടങ്ങാൻ പോവുകയാണ്, ഞാനുമിപ്പോ അവളുടെ വരവിനായി കാത്തിരിക്കുകയാണ് ഒന്നുമില്ലെങ്കിലും ഈ ബോറടി മാറികിട്ടുമല്ലോ…..
ഋതുവിന്റെ റെഡ് ടോപ് ബെഡിന്റെ അരികിൽ കിടക്കുന്നു, ഞാനതെടുത്തു മടക്കി വെച്ചു. ഷവർ കഴിഞ്ഞിട്ട് ഡ്രസ്സ് ഇടുമ്പൊ കാളിംഗ് ബെൽ കേട്ടു. ശോഭ ചേച്ചിയാവും കറിവേപ്പില വേണമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ എന്നോർത്ത് ഞാൻ… വാതിൽ തുറന്നപ്പോൾ, ജർമനിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി കയറി വന്നിരിക്കുന്നു!!
ഋതു……………❤️
ആദ്യത്തെ നോട്ടമേ കണ്ടുള്ളു, പിന്നെ കണ്ണ് നിറഞ്ഞത് കൊണ്ടൊന്നുമെനിക്ക് കാണാനായില്ല……
പെട്ടിയും ബാഗുമെടുത്തു ഉള്ളിലേക്ക് വെച്ചുകൊണ്ട് കണ്ണീരിൽ കുതിർന്നു പരസ്പരമിറുകെ കെട്ടിപിടിച്ചു ഞങ്ങൾ സോഫയിലിരുന്നു….
നഷ്ടപെട്ട കുഞ്ഞിനെ തിരികെ കിട്ടിയ അമ്മ ചുംബനം വാരിപൊത്തുന്ന പോലെ എന്നെ മുഖത്താകമാനം നിർത്താതെ ചുംബിച്ചു. കണ്ണീരു തുടച്ചുകൊണ്ടവൾ പുഞ്ചിരിച്ചു, അവളുടെ ശ്വാസം നേരെ വീണപ്പോൾ ഞാൻ ചോദിച്ചു…
എന്താണ് ഉണ്ടായത് …….ന്റെ ഋതു …..
ആദ്യമിച്ചിരി വെള്ളം….വേണം…
ഞാനൊരു ഗ്ലാസിൽ വെള്ളമെടുത്തുകൊണ്ടു ഋതുവിന് കൊടുത്തു…
സൂര്യാ…
ഋതുവും ഞാനും സോഫയിൽ ചേർനിന്നുരുന്നു….അവളുടെ കൈകൾ എന്റെ കൈയിൽ കോർത്ത് പിടിച്ചു…..
ഇവിടെ നിന്ന് പോകുന്ന സമയത്തു തന്നെ എന്റെ പീരിയഡ്‌സ് മിസ് ആയിരുന്നു…. പക്ഷെ എനിക്കുറപ്പുന്നുമൊണ്ടായിരുന്നില്ല, കാര്യം പ്രെഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്തപ്പോൾ ആ കുന്ത്രാണ്ടം റിസൾട്ട് നെഗറ്റീവ് കാണിച്ചു. പിന്നെ അവിടെ ചെന്നതിനു ശേഷം ശരണിന്റെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ വീട്ടമ്മയായി കഴിയുമ്പോ എപ്പോഴും നീ മാത്രമായിരുന്നു സൂര്യാ….എന്റെ മനസ്സിൽ….. പലപ്പോഴും വിളിക്കണമെന്ന് വിചാരിച്ചു ഫോണെടുക്കും, പക്ഷെ കഴിഞ്ഞില്ല…….
നീയന്നത് പറഞ്ഞപ്പോൾ മുതൽ ഞാനെന്നെ വെറുത്തു…..ഒരു കുടുംബിനിയാണെന്നു മറന്നുകൊണ്ട് നിന്നോടൊപ്പം ജീവിക്കാൻ ഞാൻ മോഹിച്ചു….എന്നെ വിശ്വസിച്ചിരുന്നവരെയെല്ലാം ഞാൻ ചതിക്കുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് പൊട്ടി പോയി….. ഒപ്പം നിനക്കും നല്ലൊരു ജീവിതം കിട്ടാതെയിരിക്കാൻ ഞാൻ കാരണമാകും എന്നോർത്തപ്പോൾ എന്തോ…എനിക്ക് വിളിക്കാൻ കഴിഞ്ഞില്ല….. സൂര്യാ….
അങ്ങനെ ഒരാഴ്ച മുൻപാണ് അത് സംഭവിച്ചത്, ഞാൻ തലകറങ്ങി വീണപ്പോൾ ശരൺ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ഡോക്ടർ പറഞ്ഞു കാണും, എന്റെ വയറ്റിൽ നമ്മുടെ സ്നേഹത്തിൽ പിറവിയെടുക്കുന്ന പുതു നാമ്പിനെ കുറിച്ച്…….🥰
ഋതു, മാന്യമായി വാക്കുകളിൽ പറയാൻ പറ്റുന്നതല്ല ഞാൻ നിന്നോട് ചെയ്തത്……. എങ്കിലുമെന്നോട് ക്ഷമിക്കില്ലേ…..നീ, ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് ഋതുവിന്റെ പാദങ്ങളിൽ തൊട്ടു…….
ഹേയ് ……എന്തായിത് ….. ഞാനും കൂടെ അറിഞ്ഞോണ്ടല്ലെ..എല്ലാം…. Its Okay!!
ശരൺ അപ്പൊ എന്ത് പറഞ്ഞു…ഋതു…..
അതോ ….അബോർട് ചെയ്യാമെങ്കിൽ അവന്റെ കൂടെ കഴിയാം, പിന്നെ ജോലിക്ക് പോകാനുമേന്നെയിനി സമ്മതിക്കില്ല എന്ന്!
